Thursday, June 18

Blog

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ; പിന്തുണയുമായി കേന്ദ്രമാര്‍
National

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ; പിന്തുണയുമായി കേന്ദ്രമാര്‍

ദില്ലി : ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകി കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹൊസബല്ലെ. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് അട...
Accident

തെയ്യാല കല്ലത്താണിയിൽ കാർ മതിലിൽ ഇടിച്ചു അപകടം

തെയ്യാല : കല്ലത്താണിയിൽ കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് അപകടം. കല്ലത്താണി ബസ്റ്റോപ്പിന് സമീപംവേങ്ങര ഭാഗത്തുള്ളവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം.നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ലക്കി ഹൗസിന്റെ ചുറ്റുമതിലിലാണ് കാർ ഇടിച്ച് കയറിയത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നയിടമായതിനാൽ ഇവിടെ സ്ഥിരം അപകട മേഖലയാണ്.കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ടു ഒരു വാഹനം കടയിലേക്ക് ഇടിച്ചുകയറിയിരുന്നു. രാത്രി കാലങ്ങളിൽ അശ്രദ്ധയോടുള്ള ഡ്രൈവിംഗും, മൊബൈൽ ഫോൺ ഉപയോഗവും, റോഡിലെ വെള്ളക്കെട്ടും അപകടങ്ങൾക്ക് പ്രധാന കാരണം.കഴിഞ്ഞവർഷം ഇതിന്റെ തൊട്ടപ്പുറത്താണ് അപകടത്തിൽ ഒരാൾ മരണപ്പെട്ടത്....
Malappuram

കുട്ടികളുടെ ധാര്‍മികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കും ; സൂംബ ഡാന്‍സിനെതിരെ സമസ്ത എപി വിഭാഗം

മലപ്പുറം : സൂംബ ഡാന്‍സ് നടപ്പിലാക്കുന്നതിനെതിരെ സമസ്ത എപി വിഭാഗം. ഡാന്‍സ്, കുട്ടികളുടെ ധാര്‍മികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ബഹുമാനത്തിന്റെയും ആദരവിന്റെയും ബന്ധമാണ് ഉണ്ടാകേണ്ടതെന്നും അല്ലാതെ കളിയുടെയും തമാശയുടെയും ബന്ധമാവരുതെന്നും റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു. മത അവഹേളനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയും ആരോപിച്ചു. മത സംഘടനകള്‍ പ്രതികരിക്കണമെന്നും ബഹാവുദ്ദീന്‍ നദ്വി ഫേസ്ബുക്കില്‍ കുറിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫും രംഗത്തുവന്നിരുന്നു .ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള...
Obituary

ഭർത്താവ് മരിച്ച് പതിനാലാം ദിവസം ഭാര്യ മരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സൈനബ (70) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭർത്താവ് അബ്ദുറഹ്മാൻ ഹാജി ഈ മാസം 15 നാണ് മരിച്ചത്. മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ....
Local news

സമസ്ത സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സമസ്ത സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചുഴലി യൂണിറ്റ് എസ്‌കെഎസ്എസ്എഫ്, എസ് വൈ എസ്, എസ്‌കെഎസ്ബിവി സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു. പരിപാടി മഹല്ല് ഖത്വീബ് ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് അധ്യക്ഷനായി. മഹല്ല് ട്രഷറര്‍ കുന്നുമ്മല്‍ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. ഹംസ ബാഖവി, ജവാദ് ചുഴലി പ്രഭാഷണം നിര്‍വഹിച്ചു. ക്വിസ് മത്സരം, പ്രബന്ധരചന, പതാക നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമസ്ത ഡോക്യുമെന്ററി പ്രദര്‍ശനവും അരങ്ങേറി. മുഹമ്മദ് മുസ്ലിയാര്‍,ഗഫൂര്‍ ഫൈസി, മുസ്തഫ ഫൈസി, മുസമ്മില്‍ ദാരിമി, കബീര്‍ ഹുദവി, റിഷാദ് അഹമ്മദ്, ടി. സൈദു, കെ. അബ്ദു,കെ. കെ മജീദ്, ഇഖ്ബാല്‍, ജവാദ് ചുഴലി, കുന്നുമ്മല്‍ ആശിഖ്, അമീര്‍ സുഹൈല്‍,റിസ് വാന്‍, അലവിക്കുട്ടി, നാസര്‍, റാഫി, എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നിയൂര്‍ റെയിഞ്ച് സുന്നി ബാലവേദി ജ...
Local news

തൃക്കുളം ഗവ.വെൽഫെയർ യുപി സ്കൂളിൽ ഇനി റോബോട്ടിക് സാങ്കേതിക വിദ്യ പരിശീലനം

തിരൂരങ്ങാടി : തൃക്കുളം ഗവൺമെൻ്റ് വെൽഫെയർ യുപി സ്കൂളിൽ റോബോട്ടിക് സാങ്കേതിക വിദ്യ പരിശീലനപദ്ധതി കെ പി എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരൂർ ഡയറ്റ് മേൽനോട്ടം വഹിക്കുന്ന പദ്ധതിക്ക് വാൽകരൂ ഫൗണ്ടേഷൻ ൻ്റെ സാമ്പത്തിക സഹായത്താൽ ഡീ ലീഡ് ഇൻ്റർനാഷണൽ ആണ് പരിശീലനം നൽകുന്നത്.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കഴിഞ്ഞ വർഷം എൽ എസ് എസ് , യു എസ് എസ് ജേതാക്കളായ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്കൂളിന് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂമിൻ്റെ ഉദ്ഘാടനം ചെയർമാൻ നിർവഹിച്ചു.എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് ലഭിച്ച ചൈൽഡ് ഫ്രൻഡ്ലി ഫർണിച്ചർ സമർപ്പണ ചടങ്ങും നടന്നു.ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലിങ്ങൽ , ഇസ്മായിൽ സി പി എന്നിവരും കൗൺസിലർമാരായ ജയശ്രീ എം പി , അലി സി എം എന്നിവരും സംബന്ധിച്ചു.വാൽകരൂ ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് സുമി ബി...
Kerala

ജോലിക്ക് പോകുന്നതിന് ഇറങ്ങുന്നതിനിടെ കെട്ടിടം ഇടിഞ്ഞു വീണു ; 3 പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ : കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് മരിച്ചത്. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. 17 പേരാണ് ഇരുനില കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടം തകര്‍ന്നു വീണപ്പോള്‍ തന്നെ 14പേര്‍ ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇന്ന് രാവിലെ ആറുമണിയോടെ ഇടിഞ്ഞുവീണത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. പുതുക്കാടുനിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നുപേര്‍ അകത...
Accident

വെളിമുക്കിൽ ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി: ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവർ മരിച്ചു. മുന്നിയു കുന്നത്ത് പറമ്പ് സ്വദേശി മാവും കുന്നത്ത് മുഹമ്മദിന്റെ മകൻ കുഞ്ഞാലി (64) ആണ് മരിച്ചത്.കഴിഞ്ഞ 10 ന് രാവിലെ 8 ന് വെളിമുക്ക് സർവീസ് റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ മരിച്ചു.ഭാര്യ സഫിയ.മക്കൾ: മുഹമ്മദലി, റഫീഖ്, ഷാഹിനമരുമക്കൾ: ആരിഫ് കോഴിക്കോട്, ലൈല ചെട്ടിപ്പടി, ജസീല....
university

അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) പ്രവേശനം 2025 ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാല 2025 - 2026 അധ്യയന വര്‍ഷത്തേക്കുള്ള അഫ്സൽ - ഉൽ - ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം ( പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ് ) പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 28-ന് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റു സംവരണ വിഭാഗക്കാർ 145/- രൂപ. മറ്റുള്ളവർ : 575/-. നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ഒന്നാം ഓപ്‌ഷൻ ലഭിച്ചവരും ലഭിച്ച ഓപ്‌ഷനിൽ തൃപ്തരായി ഹയർ ഓപ്‌ഷൻ കാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്‌ഷനിൽ തൃപതരായവർ ഹയർ ഓപ്‌ഷൻ പരിഗണിക്...
Local news

കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ശസിന്‍ മുഹമ്മദിന് നാഷണല്‍ സ്‌കൂളിന്റെ ആദരം

ചെമ്മാട്: കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചെമ്മാട് നാഷണല്‍ സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശസിന്‍ മുഹമ്മദിനെ അധ്യാപകര്‍ അനുമോദിച്ചു. കൊടിഞ്ഞി കടുവാളൂര്‍ സ്വദേശി ഒറ്റത്തിങ്ങല്‍ സിദ്ധീഖിന്റെ മകള്‍ പതിനഞ്ചുകാരിയായ മുസ്ലിഹയെയാണ് ശസിന്‍ അടങ്ങുന്ന മൂവര്‍ സംഘം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കൊടിഞ്ഞി കടുവാളൂര്‍ കുറ്റിയത്ത് കുളത്തിലായിരുന്നു അപകടം നടന്നത്. കുട്ടികള്‍ കുളത്തില്‍ കുളിച്ചു കൊണ്ടിരിക്കെ സമീപത്തെ വീടിന്റെ അടുക്കളയുടെ ഭാഗവും മുറ്റത്തെ ചുമരും തകര്‍ന്ന് കുളത്തില്‍ പതിക്കുകയായിരുന്നു. ചുവരിന്റെ കല്ല് തലയില്‍ വീണ് പരിക്കുപറ്റിയ മുസ്ലിഹ പതിനഞ്ച് മീറ്ററോളം ആഴമുള്ള കുളത്തിലേക്ക് താഴ്ന്നു. ഇതുകണ്ട മൂവര്‍ സംഘം ആഴത്തില്‍ ചെന്ന് മുസ്ലിഹയെ പിടിച്ച് കരയിലെത്തിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മുസ്ലിഹയ...
Local news

അറബിക് ക്ലബ്ബ് ഉദ്ഘാടനം, പതിപ്പ് പ്രകാശനം, സമ്മാനദാനം എന്നിവ നടന്നു

പെരുവള്ളൂർ : ചാത്രത്തൊടി എ.കെ.എച്ച് എം.യു.പി.സ്ക്കൂൾ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. മലപ്പുറം ഇൻസ്പക്ടർ മുസ്‌ലിം ഗേൾസ് ഓഫീസർ കെ.ടി മിന്നത്ത് ടീച്ചർ അറബിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ അറബി ഭാഷയോടുള്ള താൽപ്പര്യം വളർത്താൻ സഹായിക്കുമെന്നും മിന്നത്ത് ടീച്ചർ ഊന്നിപ്പറഞ്ഞു. തുടർന്ന്, ക്ലബ്ബിന്റെ ഈ വർഷത്തെ പതിപ്പ് പ്രകാശനം ചെയ്തു. പതിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇതിനുള്ള പങ്കിനെക്കുറിച്ചും അവർ സംസാരിക്കുകയുണ്ടായി. വിവിധ പഠന-കലാപരമായ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ വെച്ച് നടന്നു. വിദ...
Local news

ഫാറൂഖ് നഗറിൽ സമസ്ത 100-ാം വാർഷിക സ്ഥാപക ദിനം ആചരിച്ചു

കൊടിഞ്ഞി : "നൂറ് പ്രകാശ വർഷങ്ങൾ" എന്ന ശീർഷകത്തിൽ സമസ്തയുടെ 100-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കൊടിഞ്ഞി ഫാറൂഖ് നഗർ യൂണിറ്റിൽ കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് കീഴിൽ സ്ഥാപക ദിനം ആചരിച്ചു. സുന്നി മഹല്ല് മുദരിസ് അബൂബക്കർ ബാഖവി കാവനൂർ പതാക ഉയർത്തി സന്ദേശ പ്രഭാഷണം നടത്തി. കെ പി കെ തങ്ങൾ, സൈ തു ഹാജി പി പി , മുസ സഖാഫി , മുസ്തഫ സുഹ്രി, ഹസൻ മുസ്ലിയാർ, അബ്ദുൽ ഖാദർ സഖാഫി , മുസ്തഫ വി കെ , മുഹമ്മദ് കുട്ടി ഹാജി വി, അഹ്മദ് കുട്ടി ഹാജി പൂഴിത്തറ, ബഷീർ സഅദി തുടങ്ങിയവർ പങ്കെടുത്തു. ശേഷം മദ്റസയിൽ വിദ്യാർത്ഥി അസബ്ലി നടന്നു. ഹസൻ മുസ്‌ലിയാർ സമസ്ത ചരിത്ര പ്രഭാഷണം നടത്തി....
Kerala

കാവിക്കൊടിയെന്തിയ ഭാരതാംബ ; ഗവര്‍ണറോട് എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രത്തില്‍ ഗവര്‍ണറെ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങള്‍ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കരുതെന്നും ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ ഇത് കര്‍ശനമാക്കണം. ഇതിന് വിരുദ്ധമായ ആ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചേക്കും....
Other

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഇന്ന് കൊടിയേറും; രാത്രി ഏഴരക്ക് മമ്പുറം സ്വലാത്ത്

തിരൂരങ്ങാടി: മലബാറിലെ സാമൂഹിക പരിഷ്‌കര്‍ത്താവും അധിനിവേശ വിരുദ്ധ നായകനും അനേകായിരങ്ങളുടെ ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ 187-ാം ആണ്ടുനേര്‍ച്ചക്ക് ഇന്ന് വൈകുന്നേരം നാലരക്ക് തുടക്കമാവും.അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ഥനക്കും ശേഷം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന 187-ാം ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവും. ശേഷം മമ്പുറം തങ്ങള്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരിലുള്ള പഠന-ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനകര്‍മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമ...
Other

സമസ്ത – ദാറുല്‍ഹുദാ സ്ഥാപക ദിനം ആചരിച്ചു

തിരൂരങ്ങാടി: സമസ്ത-ദാറുല്‍ഹുദാ സ്ഥാപക ദിനത്തോടനുബന്ധിച്ച് ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് സര്‍വകലാശാല പി.ജി വിദ്യാര്‍ഥി യൂണിയന്‍ ഡി.എസ്.യുവും യു.ജി വിദ്യാര്‍ഥി യൂണിയന്‍ അസാസും സംയുക്തമായി നേതൃ സ്മൃതിയും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 9ന് ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന നേതൃ സ്മൃതി സംഗമം ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദാറുല്‍ഹുദാ സ്ഥാപക നേതാവും നിലവിലെ ട്രഷററുമായ കെ.എം സൈതലവി ഹാജിയെ ആദരിച്ചു. സൈതലവി ഹാജിക്ക് ഡി.എസ്.യു നല്‍കുന്ന ഉപഹാരം യു. മുഹമ്മദ് ശാഫി ഹാജി കൈമാറി. അബ്ദുല്‍ ജലീല്‍ ഹുദവി ബാലയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുശ്ശക്കൂര്‍ ഹുദവി ചെമ്മാട്, ഇബ്റാഹീം ഹാജി തയ്യിലക്കടവ്, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ എന്നിവര്‍ സംസ...
Gulf

ഹാജിമാരുടെ മടക്ക യാത്ര ആരംഭിച്ചു, ആദ്യ വിമാനത്തിൽ 170 പേർ

ഇന്ന്, ഒരു വിമാനമാണെത്തുന്നത്. IX3032 രാവിലെ 9.25ന് കരിപ്പൂരിൽ എത്തും. കരിപ്പൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ ആദ്യ വിമാനം IX 3012 ഇന്നലെ (ബുധൻ) വൈകീട്ട് 5.20ന് കരിപ്പൂരിൽ ഇറങ്ങി. 170 തീർത്ഥാടകരാണ് ആദ്യ വിമാനത്തിൽ കോഴിക്കോട് എത്തിയത്. ഇതിൽ 76 പുരുഷന്മാരും 94 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.കൊച്ചി എംബാർക്കേഷനിലെ ആദ്യ വിമാനം 26ന് പുലർച്ചെ 12.30നും കണ്ണൂരിലെക്കുള്ള ആദ്യ വിമാനം ജൂൺ 30ന് വൈകീട്ട് 5.05നുമാണ് എത്തുന്നത്.. ഇന്ന് കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ ഹാജിമർക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. സംസം വിതരണം ഉദ്ഘാടനം ചെയ്തു.തീർത്ഥാടകരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങൾ തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന തീ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റില്‍ 50330 ബിരുദങ്ങള്‍ക്ക്  സെനറ്റ് അംഗീകാരം കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റില്‍ 50330 ബിരുദങ്ങള്‍ക്ക് അംഗീകാരം. ആറ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, 49486 ഡിഗ്രി, 758 പി.ജി., 80 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. സര്‍വകലാശാലാ പരീക്ഷകളുടെ ചോദ്യക്കടലാസുകളില്‍ പിശകുകള്‍ ഒഴിവാക്കുന്നതിന് സൂക്ഷ്മപരിശോധന നടത്താന്‍ ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സെനറ്റില്‍ മറുപടി. നാലുവര്‍ഷ ബിരുദപ്രോഗ്രാമുകളുടെ പരീക്ഷ കുറ്റമറ്റതാക്കാന്‍ ചോദ്യബാങ്ക് തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. 2022 ജനുവരി മുതല്‍ 2025 ജനുവരി വരെ ഗവേഷണ ഗൈഡ്ഷിപ്പിനായി ലഭിച്ച 585 അപേക്ഷകളില്‍ 19 എണ്ണമൊഴികെയുള്ളതെല്ലാം തീര്‍പ്പാക്കിയതായും സെനറ്റ് മറുപടിയിലുണ്ട്. നാലുവര്‍ഷ ബിരുദ പ്രോഗ്രാം നിയമാവലി 2024-ല്‍ വരുത്തിയ ഭേഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും കോളേജുകളും നേരിടുന്ന...
Calicut, university

തോറ്റ വിദ്യാര്‍ഥിനിയെ വി.സി. ജയിപ്പിച്ചെന്ന് വാര്‍ത്ത ; പ്രതികരിച്ച് കാലിക്കറ്റ് വി.സി

തേഞ്ഞിപ്പലം : പാലക്കാട് വിക്ടോറിയ കോളേജിലെ ബി.എസ് സി. സൈക്കോളജിയിലെ ജംഷിയ ഷെറിന്‍ എന്ന വിദ്യാര്‍ഥിനിയുടെ അവസാന വര്‍ഷ പ്രൊജക്ടുമായി ബന്ധപ്പെട്ട വാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്ന് വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍. എല്ലാ പേപ്പറിലും ജയിച്ച ജംഷിയ പ്രോജക്ടില്‍ തന്നെ പ്രത്യേക ലക്ഷ്യം വച്ച് തോല്പിചെന്നും വിഷയം അന്വേഷിച്ചു നീതിപൂര്‍വമായ നടപടി വേണമെന്ന് കാണിച്ച് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ആ പരാതി വൈസ് ചാന്‍സിലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് കൈമാറുകയും പരീക്ഷ ബോര്‍ഡ് ചെയര്‍മാനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം ബി.എസ് സി. ജനറല്‍ സെക്ഷന്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാനെ ബന്ധപ്പെടുകയും പ്രൊജക്റ്റ് പുനഃ പരിശോധിക്കാനും കൊടുത്ത മാര്‍ക്കില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാനും ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് ജൂണ്‍ ...
Local news

അപമര്യാദയായി പെരുമാറി ; ഓടുന്ന ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതി ; ഡ്രൈവറെ തിരുവനന്തപുരത്ത് നിന്നും പൊക്കി താനൂര്‍ പൊലീസ്

താനൂരില്‍ ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതിക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ തിരുവനന്തപുരത്ത് നിന്നും പിടികൂടി താനൂര്‍ പൊലീസ്. താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ കാളാടു നിന്നാണ് യുവതി ഷബീറിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഷബീര്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയെ ലൈംഗിക ചുവയോടെ നോക്കിയും മൊബൈല്‍ ഫോണില്‍ വീഡിയോകാേള്‍ വഴി സുഹൃത്തിന് കാണിച്ചുകൊടുത്തും ശല്ല്യം ചെയ്തപ്പോള്‍ യുവതി ഓട്ടോ നിര്‍ത്താന്‍ അവശ്യപ്പെട്ടു. നിര്‍ത്താതെ ഓടിച്ചു പോയതിനെ തുടര്‍ന്ന് യുവതി ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ പര...
Kerala

റിസോര്‍ട്ടിലും വീട്ടിലും പരിശോധന : എംഡിഎംഎ, മെത്താഫിറ്റമിന്‍, ഹാഷിഷ് ഓയില്‍ എന്നിവയുമായി യുവാവും യുവതിയും പിടിയില്‍

കണ്ണൂര്‍: എംഡിഎംഎ, മെത്താഫിറ്റമിന്‍, ഹാഷിഷ് ഓയില്‍ എന്നിവയുമായി യുവാവും യുവതിയും പിടിയില്‍. കരിപ്പാല്‍ സ്വദേശി മഷൂദ്, അഴീക്കോട് സ്വദേശി സ്‌നേഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിന്‍, 12.446 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്. കണ്ണൂരിലെ റിസോര്‍ട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍....
Malappuram

വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്ക് ആശ്ലീല സന്ദേശവും ഫോണ്‍ വിളിച്ച് ശല്യം ചെയ്യലും ; സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: വിദ്യാര്‍ഥികളുടെ അമ്മമാരെ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചും വിളിച്ചും ശല്യംചെയ്യല്‍ പതിവാക്കിയ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍. എടപ്പാള്‍ കോലളമ്പ് മാരാത്തുവളപ്പില്‍ എം വി വിഷ്ണുവാണ് (30) പിടിയിലായത്. പെരുമ്പടപ്പ് പൊലീസാണ് മാറഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. അയിലക്കാട് ഒരു സ്വകാര്യ സ്‌കൂളില്‍ ഡ്രൈവറായിരുന്ന വിഷ്ണു ബസില്‍ വരുന്ന വിദ്യാര്‍ഥികളുടെ അമ്മമാരുടെ ഫോണിലേക്ക് രാത്രിയിലും മറ്റുമായി അശ്ലീല സന്ദേശങ്ങള്‍ ഉള്‍പ്പെടെ അയച്ചും വിളിച്ചും ശല്യം ചെയ്യുക പതിവായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ വിഷ്ണുവിനെ അയിലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ നിന്ന് ഡ്രൈവര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ജൂണ്‍ മുതല്‍ ഇയാള്‍ മറ്റൊരു സ്‌കൂളില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വിഷ്ണുവിനെ പെരുമ്പടപ്പ് പൊലീ...
Malappuram

നിലമ്പൂരില്‍ കോണ്‍ഗ്രസിന് മുന്നേ ആദ്യം പ്രവര്‍ത്തനം തുടങ്ങിയത് ലീഗ് ; പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച് ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം : നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. ഇരുവരും മധുരം കൈമാറി. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനു വേണ്ടിയാണ് ഷൗക്കത്ത് എത്തിയതെന്നും വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണിതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ ഭയപ്പാട് കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരില്‍ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാന്‍ കഴിഞ്ഞതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ഇതിന് നിയോഗമാകാന്‍ ഷൗക്കത്തിന് സാധിച്ചു. ഷൗക്കത്തിനെ എല്ലാവിധ ആശ...
Malappuram

റാഷിദിന് ഇനി സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാം; ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് ജില്ലാ കളക്ടര്‍

മലപ്പുറം : കലക്ടറേറ്റില്‍ നടന്നുവരുന്ന `ഒപ്പം' പി.എസ്.സി കോച്ചിങ് ക്ലാസ്സിലെ ഉദ്യോഗാര്‍ഥിയായ മുഹമ്മദ് റാഷിദിന് ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ചു. പ്രജാഹിത ഫൗണ്ടേഷന്റെ സ്പോണ്‍സര്‍ഷിപ്പോടു കൂടി വാങ്ങിയ വീല്‍ ചെയറാണ് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് സമ്മാനിച്ചത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആക്സസ് സെക്രട്ടറിയും കൊണ്ടോട്ടി ഗവ. കോളേജ് അധ്യാപകനുമായ അബ്ദുള്‍ നാസര്‍, പ്രജാഹിത ഫൗണ്ടേഷന്‍ ഡയറക്ടര്‍ എസ്. സൂരജ്, കോഴ്സ് കോര്‍ഡിനേറ്റര്‍മാരായ മോഹന കൃഷ്ണന്‍, കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആക്‌സസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഞായറാഴ്ചകളില്‍ ജില്ലാ കലക്ടറേറ്റില്‍ സൗജന്യമായി പി.എസ്.സി, എസ്.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്സ് നല്‍കുന്നുണ്ട്. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി പരീക്ഷാ പഠന സാമഗ്രികളും നല്‍കുന്നുണ്ട്. ക...
Other

ഇനി സമാധാനം ; ഇറാന്‍ – ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു ; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

കനത്തനാശം വിതച്ച 12 ദിവസത്തെ നേര്‍ക്കുനേര്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ - ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് ഇറാന്‍ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. ഖത്തറിലേയും ഇറാഖിലേയും വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം....
Kerala

കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസിന്റെ പിന്നിലിടിച്ച് അപകടം ; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസിന്റെ പിന്നിലിടിച്ച് അപകടം. ആറ്റിങ്ങല്‍ ആലംകോട് ആണ് അപകടം നടന്നത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടു മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പുറകില്‍ കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സിലുണ്ടായിരുന്നു. പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി....
Kerala

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ പ്രശാന്തിന്റെ മകള്‍ ആഷിര്‍ നന്ദ (14) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്‌കൂളില്‍ നിന്നും വന്നശേഷം അനിയത്തിയുമായി കളിച്ച ശേഷം 6 മണിക്ക് അയല്‍ വീട്ടിലെ കുട്ടി ട്യൂഷന്‍ എടുക്കാന്‍ വേണ്ടി എത്തിയപ്പോഴാണ് നന്ദുവിനെ കാണാതെ ആയത്. തുടര്‍ന്നു നോക്കിയപ്പോഴാണ് വീടിന്റെ മുകളില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ അടക്കം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കും. വീട്ടില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും, കൂടുതല്‍ അന്വേഷണത്തിനു ശേഷം...
Kerala

രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലേക്ക് ; മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി

തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവന്‍കുട്ടി ഏറ്റുവാങ്ങി. മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം ഡി എന്‍ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. രാവിലെ 10 മുതല്‍ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളി...
Gulf

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ; ഒരുക്കങ്ങൾ തുടങ്ങി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച (നാളെ) മുതൽ ആരംഭിക്കും. ആദ്യ മടക്കയാത്രാ വിമാനം ജൂൺ 25ന് ബുധനാഴ്ച വൈകീട്ട് 3.20ന് കരിപ്പൂരിലെത്തും. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതിൽ 16,040 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്.കോഴിക്കോട് എംബാർക്കേഷൻ പോയന്റി്ൽ നിന്നും 5339, കൊച്ചി 6388, ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗസ്റ്റ് അധ്യാപക ഒഴിവ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത് സയന്‍സസില്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.   55 ശതമാനം മാര്‍ക്കോടെ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തില്‍ എം.എസ് സിക്കാരെ പരിഗണിക്കും. യോഗ്യരായവര്‍ 30-ന് രാവിലെ 10.30-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494-2407345, 9400926770 എം.സി.എ. പ്രവേശനം 26, 27 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ എം.സി.എ കോഴ്‌സിന്റെ ( 2025-2027) ഒന്നാം വര്‍ഷ പ്രവേശനം ജൂണ്‍ 26, 27 തീയതികളില്‍ സര്‍വകലാശാല ക്യാമ്പസ്സിലെ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ റാങ്ക് നമ്പര്‍ 1 മ...
university

ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം ; കാലിക്കറ്റ് വി.സി

ലഹരി ഉപയോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതോടൊപ്പം അങ്ങനെയുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതും വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സര്‍വകലാശാലാ കാമ്പസിലെ വിജില്‍ ഗ്രൂപ്പ് ജില്ലാ വിമുക്തി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍വകലാശാലാ കാമ്പസ് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ചുറ്റുമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വി.സി. പറഞ്ഞു. വിമുക്തിയുടെ ജില്ലാ മാനേജറും അസി. എക്‌സൈസ് കമ്മീഷണറുമായ എ.ആര്‍. നിഗീഷ് വിഷയം അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ അധ്യക്ഷനായി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഗാഥ എം. ദാസ്, എക്‌സൈസ് റേഞ്ച് ഓഫീസര്‍ കമ്മുക്കുട്ടി എന്നിവര്‍ ക്ലാസെടുത്തു. സിന്‍ഡിക്കേറ്റംഗങ...
error: Content is protected !!