കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തം : മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം, തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങി : മന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ ബാറ്ററിയുടെ തകരാര്‍ കൊണ്ടായിരിക്കാം പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. പൊലീസ് ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. എംആര്‍ഐ മെഷീന്റെ യുപിഎസ് മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. മെഡിക്കല്‍ കോളജില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊട്ടിത്തെറിച്ച യുപിഎസ് മെഷീന് 2026 ഒക്ടോബര്‍ വരെ വാറന്റിയുണ്ട്. ഇതുവരെ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. എത്രയും പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല...

