Saturday, July 5

Blog

ചെന്നൈയിലെ എഞ്ചിൻ അസംബ്ലി പ്ലാന്റിൽ നിന്ന് ഒരു ഒരു ലക്ഷം എഞ്ചിനുകൾ നിർമ്മിച്ചതായി ഫോഴ്സ് മോട്ടോഴ്‌സ് ; ആഘോഷമാക്കി ബിഎംഡബ്‌ള്യുവും ഫോഴ്‌സ് മോട്ടോഴ്‌സും
National

ചെന്നൈയിലെ എഞ്ചിൻ അസംബ്ലി പ്ലാന്റിൽ നിന്ന് ഒരു ഒരു ലക്ഷം എഞ്ചിനുകൾ നിർമ്മിച്ചതായി ഫോഴ്സ് മോട്ടോഴ്‌സ് ; ആഘോഷമാക്കി ബിഎംഡബ്‌ള്യുവും ഫോഴ്‌സ് മോട്ടോഴ്‌സും

ചെന്നൈ : ബിഎംഡബ്ള്യു ഗ്രൂപ്പ് ഇന്ത്യയുമായി സഹകരിച്ച്, ചെന്നൈയിലെ എഞ്ചിൻ അസംബ്ലി പ്ലാന്റിൽ നിന്ന് ഒരു ലക്ഷം എഞ്ചിനുകൾ ഉത്പാദിപ്പിക്കുക എന്ന പുതിയ നാഴികക്കല്ല് പിന്നിട്ടതായി ഫോഴ്‌സ് മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പ്ലാന്റിൽ നിന്ന് പുറത്തിറക്കിയ 1,00,000-മത്തെ യൂണിറ്റ് എഞ്ചിൻ ഒരു ബിഎംഡബ്ള്യു x5-ൽ ഉപയോഗിക്കും. ഒരു ദശാബ്ദകാലത്തെ പങ്കാളിത്തത്തിനിടയിലാണ് ഇരു കമ്പനികളും ഇങ്ങനൊരു നേട്ടം സ്വന്തമാക്കിയത്. ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡിന്റേയും ബിഎംഡബ്ള്യു ഗ്രൂപ്പിന്റെയും പ്രതിനിധികളായ ബിഎംഡബ്ള്യു-പ്രൊഡക്ഷൻ നെറ്റ്‌വർക്ക് 2, ബിഎംഡബ്ള്യു എജി, ബിഎംഡബ്ള്യു ഗ്രൂപ്പ് പ്ലാന്റ് ചെന്നൈ മാനേജിംഗ് ഡയറക്ടർ തോമസ് ഡോസ്, ഫോഴ്സ് മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പ്രസൻ ഫിറോഡിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ലാൻഡ്മാർക് യൂണിറ്റിന്റെ പുറത്തിറക്കാൻ ചടങ്ങ് നടന്നത്. 2015ൽ ആണ് ചെന്നൈ പ്ലാന്റ് സ്ഥാപിതമാകുന്നത്. ഇന്...
Local news

അനിയന്ത്രിതമായ വൈദ്യുതി മുടക്കം പതിവാകുന്നു; പൊറുതി മുട്ടി നാട്ടുകാർ

തിരൂരങ്ങാടി : കെ എസ് ഇ ബി സെക്ഷന് കീഴിൽ വൈദ്യുതി മുടക്കം പതിവകുന്നതായി പരാതി. തിരൂരങ്ങാടി, വെന്നിയൂർ ഓഫീസുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് അനിയന്ത്രിതമായ വൈദ്യുതി മുടക്കമുള്ളത്. തെന്നല, കൊടിഞ്ഞി, ചെമ്മാട് ടൗണ്‍, പയ്യോളി, ചെറുപ്പാറ, കടുവാളൂര്‍, കുറൂല്‍, കോറ്റത്തങ്ങാടി, ചെമ്മാട് കൊടിഞ്ഞി റോഡ്, ചെറുമുക്ക്, കുണ്ടൂര്‍, ചുള്ളിപ്പാറ പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാണ്. മഴ തുടങ്ങിയാല്‍ ഇല്ലാതെയാകുന്ന വൈദ്യുതി പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്നാണ് വൈദ്യുതി പുനര്‍ സ്ഥാപിക്കുന്നത്. വെയില് ശക്തമായാല്‍ ലോഡ് താങ്ങുന്നില്ലെന്നും കലാവസ്ഥ വ്യതിയാനവും പറഞ്ഞും വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്.വെയിലായാലും മഴയായാലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് ഈ പ്രദേശങ്ങളില്‍. നിരന്തരമുള്ള വൈദ്യുതി മുടക്കം കാരണം വീട്ടിലെ ഉപകരണങ്ങളെല്ലാം തകരാറിലാകുന്ന സാഹചര്യവുമുണ്ട്. കെ.എസ്.ഇ.ബിയുടെ സെഷന്‍ ഓഫീസുകളി...
Kerala

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാന്‍ ജൂണ്‍ 15 വരെ സമയം : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരന്‍, ആദായ നികുതിദായകന്‍, സര്‍വീസ് പെന്‍ഷണര്‍, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണല്‍സ് (ഡോക്ടര്‍, എന്‍ജിനിയര്‍, അഭിഭാഷകന്‍ തുടങ്ങിയവര്‍), കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കര്‍ സ്ഥലമുള്ളവര്‍ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്...
Gulf

കുവൈത്തിൽ വൻ മദ്യവേട്ട ; നിരവധി തൊഴിലാളി പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രാദേശികമായി നിർമ്മിച്ച 181 ബാരൽ മദ്യം പിടിച്ചെടുത്തു. മുബാറക് അൽ-കബീറിലെ സബാഹ് അൽ സലേം പ്രദേശത്ത് നിന്നാണ് മദ്യം പിടിച്ചെടുത്തതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് നടത്തിയ ഈ ഓപ്പറേഷനിൽ മദ്യ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു. അനധികൃത മദ്യനിർമ്മാണശാല നടത്തിയ നിരവധി നേപ്പാൾ തൊഴിലാളികളെ അധികൃതർ അറസ്റ്റ് ചെയ്തു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചു വരികയാണെന്ന് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു....
Kerala

ഹൈസ്കൂൾ പ്രവൃത്തി സമയം അടുത്ത ആഴ്ച മുതൽ അരമണിക്കൂർ കൂടും

തിരുവനന്തപുരം : സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ പ്രവൃത്തി സമയം അര മണിക്കൂർ ദീർഘിപ്പിച്ചത് അടുത്ത ആഴ്ച നടപ്പാക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ഉടൻ പുറത്തിറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്രവൃത്തി ദിനമാകുന്ന അധിക ശനിയാഴ്ചകൾ ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ കലണ്ടറും ഉടൻ പ്രസിദ്ധീകരിക്കും....
Local news

എസ് എസ് എഫ് തിരൂരങ്ങാടി സെക്ടര്‍ സാഹിത്യോത്സവ് ജൂണ്‍ 13,14 തിയതികളില്‍ നടക്കും

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി സെക്ടര്‍ 32 മത് എഡിഷന്‍ സാഹിത്യോത്സവ് ജൂണ്‍ 13,14 വെളളി, ശനി തിയ്യതിയില്‍ തിരൂരങ്ങാടി ടൗണില്‍ വെച്ച് നടക്കും. 9 യൂണിറ്റില്‍ നിന്നും 120 ഓളം മത്സരത്തില്‍ 400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സാഹിത്യോത്സവിന്റെ ഭാഗമായി 'കവലയിലെ കഥ' എന്ന പേരില്‍ യൂണിറ്റില്‍ പ്രചാരണ പ്രവര്‍ത്തനം നടന്നു. സെക്ടര്‍ സാഹിത്യോത്സവിന്റെ മുന്നോടിയായി 150 ഫാമിലിയിലും 22 ബ്ലോക്കിലും 9 യൂണിറ്റിലും സാഹിത്യോത്സവ് നടന്നു.'The Art of Being Human' എന്ന പ്രമേയത്തില്‍ ആണ് ഈ വര്‍ഷം സാഹിത്യോത്സവ് നടക്കുന്നത്. സാമൂഹിക അരാജകത്വം നിലനില്‍ക്കുന്ന ഈ കാലത്ത് ഒരു മനുഷ്യനാവുക എന്ന ധര്‍മ്മം വളരെ മൂല്യമുള്ളതാണെന്നും, ഒരു മനുഷ്യന് സാമൂഹികമായും ധാര്‍മികമായും ആത്മീയമായും ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും അത് പൂര്‍ണ്ണമായി നിറവേറ്റിലാണ് കല എന്നുമാണ് സാഹിത്യോത്സവ് മുന്നോട്ടുവെക്കുന്ന ആശയം....
Local news

കൂടെയുണ്ട് കരുത്തേകാൻ : സ്കൂൾ തല ശിൽപശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് എം.സുഹൈൽ മാസ്റ്റർ മയ്യേരി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഇ എം സൗദ, പി.വി. ഹുസൈൻ, കെ.വി. സാബിറ, പി. ജാഫർ ടി.സി. അബ്ദുൽ നാസർ പി. ഇസ്മായിൽ സംസാരിച്ചു. യു.ടി. അബൂബക്കർ നന്ദി ഭാഷണം നിർവ്വഹിച്ചു. മുനീർ താനാളൂർ നേതൃത്വവും നൽകി. കൗമാരക്കാരുടെ ശാരീരിക, മാനസിക, സാമൂഹികാരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിനായി അധ്യാപകരെ പ്രാപ്‌തരാക്കുക.സങ്കീർണമായ സമകാലിക ലോകത്ത് വിദ്യാർത്ഥിസമൂഹം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്ന‌ങ്ങൾ തിരിച്ചറിയാനും കാരണങ്ങൾ കണ്ടെത്താനും, ശാസ്ത്രീയപ്രതിരോധമാർഗങ്ങൾ അവലംബിക്കാനും അധ്യാപകരെ പരിശീലിപ്പിക്കുക. വിദ്യാർത്ഥികൾക്ക് പ്രവർത്തനാധിഷ്‌ഠിത പര...
Gulf

നിർത്തിവച്ചിരുന്ന ലേബർ വിസ സൗദി ഇന്ന് മുതൽ അനുവദിച്ചു തുടങ്ങി

ജിദ്ധ- ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ ഇന്ന് മുതൽ വീണ്ടും അനുവദിച്ചു തുടങ്ങി. ഹജ് നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മാസമായി ലേബർ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ത്യയടക്കം 14 രാജ്യങ്ങൾക്കുള്ള വിസയാണ് നിർത്തിവെച്ചിരുന്നത്. സൗദിവത്കരണം അടക്കമുള്ള സൗദി നിഷ്കർഷിച്ച മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച സ്ഥാപനങ്ങൾക്കാണ് വിസ അനുവദിക്കുന്നത്. ഖിവ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ഖിവയുടെ പോർട്ടലിലെ വിൻഡോ ഓപ്പണായിട്ടുണ്ട്. ഇന്ത്യയിൽ വിസ സ്റ്റാമ്പ് ചെയ്യാനുള്ള നടപടികളും ആരംഭിചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ ആരംഭിക്കും....
Local news

വേങ്ങര – കൂരിയാട് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുഷ്കരമായി

പൊട്ടിപ്പൊളിഞ്ഞ് വേങ്ങര - കൂരിയാട് സംസ്ഥാനപാത വേങ്ങര : നാടുകാണി -പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര ടൗൺ മുതൽ കൂരിയാട് വരെയുള്ള 6 കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് ശോചനീയാവസ്ഥയിലായിരിക്കുകയാണ്. ഇതിൽ വേങ്ങര പത്തുമൂച്ചി ഭാഗത്ത് ഈ റോഡ് വലിയ കുളമായി നിൽക്കുകയാണ് ഇതിൽ പത്തു മൂച്ചി ഭാഗത്തും ഈ റോഡിലെ മറ്റു ഭാഗങ്ങളിലും അപകടങ്ങൾ പതിവായി മാറിയിരിക്കുകയാണ്. ഈറോഡ് ഏകദേശം പത്തുവർഷം മുമ്പാണ് റബ്ബറൈസ്ഡ് റീ നടത്തിയത് ഈറോഡ് പരപ്പനങ്ങാടി മുതൽ കൂരിയാട് വരെ കഴിഞ്ഞ നാല്വർഷം മുമ്പ് റബറൈസഡ് ചെയ്തിരുന്നു നാടുകാണി - പരപ്പനങ്ങാടി പാതയിൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തി നടന്നതെന്ന് അറിയുന്നു സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയും അനാസ്ഥയുമാണ്ഫണ്ട് അനുവദിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. ഈറോഡ് ഈ ഭാഗം റീടാറിംഗ്ചെയ്യാൻ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ സർക്കാറിലേക്കും ബഡ്ജറ്റില...
Accident

ഗുഡ്‌സ് മതിലിൽ ഇടിച്ചു അപകടം; പരിക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആർ.നഗർ കുണ്ടിൽ പാറ പുതിയത്ത്പുറായ സ്വദേശി കണ്ണിതൊടിക ഹുസൈൻ്റെ മകൻ ഷറഫുദ്ദീൻ (44) യാണ് മരിച്ചത്. ഈ കഴിഞ്ഞ 3 ന് കുറ്റൂർ നോർത്തിൽ വെച്ച് ഗുഡ്‌സ് ഓട്ടോ മതിലിൽ ഇടിച്ചാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.മാതാവ്: മൈമൂനത്ത്.ഭാര്യ: ഷാജിതമക്കൾ: ശുഹൈബ്, മുഹമ്മദ്സിനാൻ, സഫ് വാന.സഹോദരങ്ങൾ:മുഹമ്മദ്ഷാഫി,ഷംസുദ്ദീൻ,സാദിഖലി,ശരീഫ....
Gulf

യുഎഇയിൽ മൂന്നാം ദിവസവും കനത്ത മഴ; കനത്ത ചൂടിന് ആശ്വാസം

അബുദാബി : യുഎഇയിൽ മൂന്നാം ദിവസവും പല സ്ഥലങ്ങളിലും മഴ ലഭിച്ചു. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ കനത്ത ചൂടിന് ആശ്വാസമാകുകയാണ് മഴ. ഫുജൈറയിലെ വാദി അൽ സിദ്റിലടക്കം കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം റിപ്പോർട്ട് ചെയ്‌തു. റാസൽഖൈമയിലെ മസാഫി, ഷാർജയിലെ ഖോർഫക്കാർ റോഡ്, വാദി ഷീസ് എന്നിവിടങ്ങളിൽ മഴ പെയ്തു. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുകയും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. മഴ പെയ്തതിനെ തുടർന്നുണ്ടായ വെള്ളപാച്ചിലിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്....
Education

രാജീവ് ഗാന്ധി സെന്ററിൽ ഗവേഷണാവസരം; അപേക്ഷ ജൂൺ 12 വരെ

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ഡി പ്രവേശനത്തിന് 12 നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. http://rgcb.res.in. [email protected], 0471-2529400. ഡിസീസ് ബയോളജി, ന്യൂറൊസയൻസ്, പ്ലാന്റ് സയൻസ് ആൻഡ് ബയോഇൻഫർമാറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ ഗവേഷണം നടത്താം. ലൈഫ് / എൻവയൺമെന്റൽ / വെറ്ററിനറി / ഫാർമസ്യൂട്ടിക്കൽ / മെഡിക്കൽ സയൻസസ് / അനുബന്ധ വിഷയങ്ങളിൽ (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) 55% മാർക്ക്/ തുല്യഗ്രേഡോടെ പിജി ബിരുദം വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്കോ തുല്യഗ്രേഡോ മതി. UGC / CSIR / ICMR / DBT / DST-INSPIRE അല്ലെങ്കിൽ സമാന ജെആർഎഫ് വേണം. 2025 ഓഗസ്റ്റ് 4ന് 26 വയസ്സ് കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 28 വരെയാകാം...
Kerala

കിണറ്റിൽ വീണ കടുവയും നായയും ഒരുമിച്ചിരുന്നത് അഞ്ച് മണിക്കൂറോളം

ഇടുക്കി : ചെല്ലാർകോവിൽമെട്ടിൽ ഏലത്തോട്ടത്തിൽ കിണറ്റിൽ വീണ കടുവയും നായയും ഒരുമിച്ചിരുന്നത് അഞ്ച് മണിക്കൂറോളം. നായയെ ഓടിച്ചാണ് കടുവയും കിണറ്റിൽ വീണത്. കിണറ്റിൽ വീണതോടെ നായയെ വേട്ടയാടുകയായിരുന്നു എന്ന കാര്യം കടുവ മറന്നു. നായയെ ആക്രമിക്കാതെ അഞ്ച് മണിക്കൂറും കടുവ കിണറ്റിൽ തുടർന്നു. ഒടുവിൽ മയക്കുവെടി വെച്ച് മയക്കിയാണ് കടുവയെ പുറത്തെടുത്തത്. കുരച്ച് ശബ്ദമുണ്ടാക്കിയതിനാൽ നായക്കും വെടി വെച്ചു. രണ്ടു വയസ്സോളം പ്രായമുള്ള ആൺ കടുവയാണ് 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത്. പിടികൂടിയ കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടു. ഗവിക്കു സമീപമുള്ള പാണ്ഡ്യൻ തോട് എന്ന ഭാഗത്താണ് രാത്രിയിൽ കടുവയെ തുറന്നുവിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വന മേഖലയായതിനാലാണ് ഇവിടം തെരഞ്ഞെടുത്തത്. മയക്കുവെടി വെച്ച് പിടികൂടി തേക്കടിയിലെത്തിച്ച കടുവയ്ക്ക് പര...
Gulf

യുഎഇയിലെ പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

ദുബൈ : പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു. ഇന്നലെ വൈകിട്ട് ദുബൈയിലായിരുന്നു അന്ത്യം. ആസ്റ്റർ ടിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ അനുജന്റെ മകനാണ് ഡോ. നാസർ മൂപ്പൻ. ഖത്തറിലെ ആസ്റ്റർ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറും ഇഎൻടി വിദക്തനുമായാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി ആസ്റ്റർ ടിഎം ഹെൽത്ത്കെയറിൽ സേവനം ചെയ്തിരുന്നു. ഭാര്യ: വഹിദ. മക്കൾ: നിദ, നിമ്മി, സെയ്ൻ. അനുകമ്പയുള്ള ഡോക്ടറും, ആത്മാർത്ഥതയുള്ള നേതാവും ആസ്റ്റർ കുടുംബത്തിലെ പ്രിയങ്കരനുമായ സഹപ്രവർത്തകനുമാണ് നാസർ മൂപ്പർ എന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. മനുഷ്യസേവനത്തിനായി തന്റെ ജീവിതം അർപ്പിച്ച വ്യക്തിയായിരുന്നു ഡോക്ടർ നാസർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു....
Education

നവോദയ: അപേക്ഷ ജൂലൈ 29 വരെ; പരീക്ഷ ഡിസംബർ 13 ന്

നവോദയ വിദ്യാലയങ്ങളിൽ 2026-27 ലെ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലൈ 29 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3,4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം. അംഗീകൃത ഓപ്പൺ സ്കൂളുകാർ 'ബി' സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തെ 5 ജയിച്ചവരും 2026 ൽ രണ്ടാം ചാൻസിൽ ജയിക്കുന്നവരും അപേക്ഷിക്കേണ്ട. സ്ഥിരതാമസവും പഠനവും സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലാകണം. ജനനം 2014 മെയ് 1 - 2016 ജൂലൈ 31. ആർക്കും പ്രായത്തിൽ ഇളവില്ല. ഫോമിനും പ്രോസ്പെക്ടസിനും www.navodaya.gov.in. അപേക്ഷകരെ സഹായിക്കാൻ കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും സൗജന്യ ഹെൽപ്‌ഡെസ്‌ക് ഉണ്ട്. സ്കൂളിൽ താമസിച്ചു പഠിക്കണം. സിബിഎസ്‌സി സിലബസാണ്. 8 വരെ മലയാളം മീഡിയം. തുടർന്ന് മാത്മാറ്റിക്‌സും സയൻസും ഇംഗ്ലീഷിലും സോഷ്യൽ സയൻസ് ഹിന്ദിയിലും. 9-12 ക്ലാസുകളിൽ മാത്രം 600 രൂപ പ്രതിമാസ ഫീസുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയ...
Education

ബയോടെക്നോളജി പിജി: അപേക്ഷ 15 വരെ

തിരുവനന്തപുരം രാജീവ് ഗാന്ധി ഫോർ ബയോടെക്നോളജിയിൽ എംഎസ്‌സി പ്രോഗ്രാം ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിദ്യാർത്ഥികൾക്കെല്ലാം ഒന്നും രണ്ടും വർഷങ്ങളിൽ യഥാക്രമം 6000 / 8000 രൂപ പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും. ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിങ് എന്നീ ശാഖകളിൽ സ്‌പെഷലൈസ് ചെയ്യാം. ഗാറ്റ് -ബി സ്കോർ ഉണ്ടായിരിക്കണം (https://exams.nta.ac.in/DBT). 60% എങ്കിലും മാർക്ക്/തുല്യ ഗ്രേഡോടെ ലൈഫ് സയൻസസ്, മെഡിസിൻ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ ബിരുദം വേണം. പട്ടിക, പിന്നോക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%....
Local news

പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളുമായി ഓറിയൻ്റൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ

തിരൂരങ്ങാടി : ലോകപരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളുമായി ഓറിയൻ്റൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ. പരിസ്ഥിതി ദിനത്തിലെ തയ്യറാക്കിയ സെൽഫി കോർണർ വിദ്യാർത്ഥികൾക്കിടയിൽ കൗതുകമുണർത്തി. സ്കൂളിലെ ഭൂമിത്രസേന, ബയോ ഡൈവേഴ്സിറ്റി, സ്കൗട്ട് ആൻഡ് ഗൈഡ് , ക്ലബുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ നടന്നു.. പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം, ബോട്ടിൽ ആർട്ട് പരിശീലനം, സെൽഫി കോർണർ എന്നിവ സംഘടിപ്പിച്ചു. രാവിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ശേഖരിച്ച പ്ലാസ്റ്റിക്ക് ബോട്ടിൽ കലാപരിശീലനം നടത്തിയാണ് സെൽഫി കോർണർ നിർമ്മിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രാൻസിപ്പൽ ഒ.ഷൗക്കത്തലി നിർവഹിച്ചു. ഹെഡ് മാസ്റ്റർ കെ.കെ.ഉസ്മാൻ കൊടിയത്തൂർ, അദ്ധ്യക്ഷത വഹിച്ചു . എം പി .അലവി, പി ജാഫർ, ഹാരിഷ് ബാബു , കെ.എം മുബീന, സി.എച്ച്.സുമൈറ എ.ടി സൈനബ, കെ.ജമീല എന്നിവർ പ്രസംഗിച്ചു. ബോട്ടിൽ ആർട്ട് പരിശീലനത്തിന് പ്രമുഖ ചിത്രകാരനും വിദ്യാലയത്തിലെ...
Kerala

നാല് ഫുട്‌ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പം ; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. രാവിലെ എട്ടു മണിക്കാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍. എംഎസ്സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള ഐറിനക്ക് ഫിഫ അംഗീകാരമുള്ള നാല് ഫുട്‌ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പമുണ്ട്. 10 നില കെട്ടിടത്തിന്റെ ഉയരവുമുണ്ട്. 24,000 മീറ്റര്‍ ഡെക്ക് ഏരിയയുള്ള കപ്പലില്‍ 24,346 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്‌നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) വഹിക്കാന്‍ കഴിയും. സിംഗപ്പൂരില്‍ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരില്‍ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്ത് എത്തിയത്. 2023ല്‍ നിര്‍മ്മി...
Accident

പാലൂർക്കോട്ട വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് താഴേക്ക് വീണ് മരിച്ചു; മകൻ ഉൾപ്പെടെ 2 പേർക്ക് പരിക്ക്

പെരിന്തൽമണ്ണ : കൊളത്തൂർ പാലൂർക്കോട്ട വെള്ളച്ചാട്ടം കാണാനെത്തിയ മൂന്നംഗ സംഘം അപകടത്തിൽ പെട്ടു യുവാവ് മരിച്ചു. മകൻ ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. വഴുതലുള്ള പാറയിൽ നിന്ന് താഴേക്ക് വീണാണ് അപകടം. വെങ്ങാട് നായരുപടി മൂത്തേടത്ത് മുഹമ്മദലിയുടെ മകൻ ശിഹാബുദ്ദീൻ (45) ആണു മരിച്ചത്. കാടാമ്പുഴയിലെ സ്വകാര്യ വ്യാപാര സ്‌ഥാപനത്തിലെ ജോലിക്കാരനായിരുണ്. അപകട ത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ മകൻ ശഹ്സൈബിനെ (7) കിംസ് അൽ ശിഫ ആശുപത്രിയിലും കൂടെ വീണ പഴമള്ളൂർ സ്വദേശി പഴയിടത്ത് സുഹൈലിനെ (24) ഇഎംഎസ് സഹകരണ ആശുപ്രതിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു അപകടം. മകനും മറ്റൊരു ബന്ധുവിനും ഒപ്പമാണു ശിഹാബുദ്ദീൻ വെള്ളച്ചാട്ടം കാണാനെത്തിയത്. സാധാരണ കുളിക്കാറുള്ള സ്ഥലത്തു നിന്നു കൂടുതൽ മുകളിലേക്ക് കയറാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയത്. മകൻ വീണതോടെ പരിഭ്രമിച്ച ശിഹാബുദ്ദീനും തൊട്ടു പിന്നിലുണ്ടായിരുന്ന സുഹൈലും...
Local news

ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് മോഷണം ; പ്രതിയെ കക്കാട് നിന്നും പിടികൂടി വേങ്ങര പോലീസ്

വേങ്ങര: ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന പ്രതിയെ കക്കാട് നിന്നും വേങ്ങര പോലീസ് പിടികൂടി. മൂവാറ്റുപുഴ, പെഴക്കപ്പിള്ളി,മുടവൂർ, പാണ്ടിയാർപ്പിള്ളി വീട്ടിൽ നൗഫൽ @നൗഫൽ ഷെയ്ക്ക് @ ഖത്തർ ഷെയ്ക്ക് (39 ) നെയാണ് പിടികൂടിയത്. കഴിഞ്ഞമാസം ഇരുപത്തിമൂന്നാം തീയതിയാണ് അർദ്ധരാത്രിയിൽ വേങ്ങര ഇല്ലിപ്പിലാക്കലിലുള്ള പറമ്പിൽ വീട്ടിൽ ജംഷാദിന്റെ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് പണവും ആഡംബര വാച്ചും മോഷണം നടത്തിയത്. മലപ്പുറം ഡിവൈഎസ്പി കെ എം lബിജു,വേങ്ങര പോലീസിൽ ഇൻസ്പെക്ടർ രാജേന്ദ്രൻനായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കക്കാട് വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി,മഞ്ചേരി,അരീക്കോട്,മങ്കട പെരിന്തൽമണ്ണ, താനൂർ എന്നീ സ്റ്റേഷനുകളിൽ നിരവധി കളവു കേസുകൾ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞു വന്ന പ്രതി കഴിഞ്ഞമാസം 15 ന് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്...
Local news

മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐക്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കാന്‍ കഴിയണം ; നൗഫല്‍ അന്‍സാരി

വേങ്ങര : മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐക്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കാന്‍ മനുഷ്യസമൂഹത്തിന് സാധിക്കണമെന്ന് വേങ്ങര ടൗണ്‍ സലഫി ഈദ്ഗാഹില്‍ ഖുതുബ നിര്‍വഹിച്ച പികെ നൗഫല്‍ അന്‍സാരി അഭിപ്രായപ്പെട്ടു. പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രത്യേകം ഊന്നി പറഞ്ഞത് മനുഷ്യരെല്ലാം ഏക സൃഷ്ടാവിന്റെ സൃഷ്ടികളാണെന്നും, ആദം , ഹവ്വ സന്താന പരമ്പരയില്‍ പെട്ടവരാണെന്നുമാണ്. ഈ നിലയില്‍ മനുഷ്യരെ നോക്കി കാണാന്‍ ശ്രമിച്ചാല്‍ നാട്ടില്‍ നിന്ന് വര്‍ഗീയതയും ഭീകരവാദവും ഉന്‍മൂലനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടക്കം ആയിരത്തിലധികം വിശ്വാസികള്‍ ഈദ് നമസ്‌കാരത്തില്‍ സന്നിഹ്ദരായി. തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും അസ്തദാനം ചെയ്തും മധുരം കഴിച്ചും ഈദാശംസകള്‍ കൈമാറി....
Kerala

ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം ; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

കോഴിക്കോട്: തോള്‍ വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഫിസിയോതെറാപ്പിസ്റ്റിനെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ(42) യാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ ബിപിഎഡ് വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോള്‍ വേദനയെ തുടര്‍ന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലം ജവഹര്‍നഗറിലുള്ള മെഡിസിറ്റി ഫിസിയോതെറാപ്പി സെന്ററില്‍ വിദ്യാര്‍ത്ഥിനി ചികിത്സ തേടിയത്. ചികിത്സക്കിടെ ക്ലിനിക്കിലെ മുറിക്കുള്ളില്‍ വെച്ച് പ്രതി ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് എരഞ്ഞിപ്പാലത്ത് വെച്ച്...
Malappuram

അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്

മലപ്പുറം: പന്നികെണിയില്‍ നിന്നും ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന് നാടിന്റെ യാത്രാമൊഴി. അനന്തുവിന്റെ മൃതദേഹം വഴിക്കടവ് കുട്ടിക്കുന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ആയിരങ്ങളാണ് പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. തോരാക്കണ്ണീരുമായി മനം തകര്‍ന്ന് നിന്ന അച്ഛന്‍ ആദ്യത്തെ പിടി മണ്ണ് കുഴിയിലേക്കെടുത്ത മൃതദേഹത്തിലേക്ക് ഇട്ടു. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത്. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി വീട്ടിലേക്ക്. അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാര്‍ക്കും മുന്നില്‍ ചേതന...
Malappuram

ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ മരിച്ചു

മക്ക: ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) മരിച്ചു. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മക്കയില്‍ ആയിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മീനയില്‍ വെച്ചായിരുന്നു മരണം. ഖബറടക്കം ഇന്ന് (ഞായറാഴ്ച്ച) മക്കയില്‍ നടക്കും. അബുദാബി അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു. പിതാവ് : സൈതാലികുട്ടി ഹാജി (ചെയര്‍മാന്‍, സില്‍വാന്‍ ഗ്രൂപ്പ്). മാതാവ് : ആയിശുമോള്‍. ഭാര്യ : സല്‍മ. മക്കള്‍ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ. സഹോദരങ്ങള്‍ : സാബിര്‍ (അല്‍ ബസ്ര ഗ്രൂപ്പ് ഡയറക്ടര്‍, അബുദാബി), സുഹൈല, അസ്മ....
Kerala

സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ തന്നെ വേണം; കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം

സ്കൂളിൽ ചേർന്നാലും സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ നിർബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാർത്ഥികളുടെ ജനനതിയ്യതി കണക്കാക്കാനുള്ള ആധികാരിക രേഖയായ ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്നത്തിനിടയാക്കുന്നത്. ആറാം പ്രവൃത്തി ദിവസത്തിൽ 'സമ്പൂർണ' പോർട്ടലിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാത്രമേ സർക്കാരിന്റെ കണക്കിൽപ്പെടൂ. ആ വിവരങ്ങൾ അന്ന് 'സമന്വയ' പോർട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നൽകുന്ന വിവരങ്ങൾ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നത്. സ്കൂളിൽ ചേരുന്ന കുട്ടിയുടെ ആധാർ അധിഷ്ഠിത വിവരങ്ങളാണ് 'സമ്പൂർണ്ണ' യിൽ ഉൾപ്പെടുത്തേണ്ടത്. ജനനതിയ്യതിയും ആധാർ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. ആധാറില്ലാത്ത കുട്ടികളാണെങ്കിൽ ആറാം പ്രവൃത്തി ദിവസത്തിനകം അവർക്ക് ആധാർ ലഭ്യമാക്കാനുള്ള നടപടിയെ...
Local news

കോഴിച്ചെനയില്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ; നിരവധി പേര്‍ ചികിത്സയില്‍

തിരൂരങ്ങാടി ; കോഴിച്ചെനയില്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. കോഴിച്ചെന പൂയിക്കല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളില്‍ പെരുന്നാളിനോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പായസവും ചോറും കറിയമടക്കം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സാധാരണ വയറുവേദനയും ഛര്‍ദിയും വയറിളക്കവുമാണെന്നാണ് ആദ്യം വീട്ടുകാര്‍ കരുതിയിരുന്നത്. തുടര്‍ന്നാണ് നിരവധി പേര്‍ക്ക് സമാനമായ രീതിയില്‍ വയറിളക്കവും വയറുവേദനയും ഛര്‍ദിയും ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടത്. നിലവില്‍ വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ 9 പേര്‍, തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയ...
Accident

പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; പ്രതി പിടിയിൽ

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു നിലമ്പുർ : പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരനായ വിദ്യാർഥി മരിച്ചു. സംഭവ ത്തിൽ കെണി വെച്ചയാൾ പിടിയിൽ. വഴിക്കടവ് വളക്കട്ട അട്ടി എന്ന സ്ഥലത്താണ് സംഭവം. വഴിക്കടവ് വെള്ളക്കട്ട അട്ടി ആമാടൻ വീട്ടിൽ സുരേഷിന്റെ മകൻ അനന്ദു എന്ന ജിത്തു (15) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് സംഭവം. അനന്ദു വും ബന്ധു സുരേഷും ഉൾപ്പെടെ വല ഉപയോഗിച്ച് മീൻ പിടിക്കാൻ പോയപ്പോഴാണ് ദുരന്തം. സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. സംഭവത്തിൽ ഇറച്ചി കച്ചവടക്കാരൻ ആയ വിനീഷ് പിടിയിലായി. ഇറച്ചി വിൽപനക്ക് പന്നിയെ പിടിക്കാൻ കെണി വെച്ചത് ആണെന്ന ഇയാൾ പോലീസിനോട് പറഞ്ഞു. അപകടം ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി തൊടിന് കുറുകെ താഴ്ത്തി കെട്ടിയ കമ്പിയിൽ നിന്നാണെന്നു പരിക്കേറ്റ സുരേഷ് പ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.എഡ്. പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ 2025 - 2026 അധ്യയന വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (കോമേഴ്‌സ് വിഷയം ഒഴികെ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. - 240/- രൂപ, മറ്റുള്ളവർ - 760/- രൂപ. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തി ലുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി സ്പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2025 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്...
Other

സമസ്ത ചരിത്രം; കോഫി ടാബിൾ ബുക്ക്‌ 11ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കോഴിക്കോട് : സമസ്തയുടെചരിത്രം രേഖപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തയ്യാറാക്കിയ കോഫി ടാബിൾ ബുക്ക് ജൂൺ 11ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് നൽകി പ്രകാശനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാവും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനനിർവ്വഹിക്കും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഡോക്യൂമെന്ററി പ്രകാശനവും കേരള ഹജ്ജ്-വഖഫ്-കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉപഹാര സമർപ്പണവും നടത്തും. ദി ന്യൂ ഇന്ത്യൻ എക്സ് പ്രസ്സ് റെസി. എഡിറ്റർ കിരൺ പ്രകാശ് ആമുഖ പ്രഭാഷണവും സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട് സ്വാഗത പ്രഭാഷണവും നിർവ്വഹിക്കും. ദി ന്യൂ ഇന്...
Local news, Malappuram

പ്രഥമ ഹരിതശ്രീ അവാർഡ് കെ പി ഷാനിയാസ് മാസ്റ്ററിന്

പൂക്കിപ്പറമ്പ്: കെ എച്ച് എം എച്ച് എസ് സ്കൂൾ ജൂനിയർ റെഡ് ക്രോസ് ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രഥമ ഹരിതശ്രീ അവാർഡ് കെ പി ഷാനിയാസ് മാസ്റ്റർ അർഹനായി. ഹരിതശ്രീ അവാർഡ് സമർപ്പണവും ഹരിത സംഗമവും പ്രഥമധ്യാപകൻ സജിത് കെ മേനോനിന്റെ അധ്യക്ഷതയിൽ ഇ കെ അബ്ദുറസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രഥമ ഹരിതശ്രീ അവാർഡ് കെ പി ഷാനിയാസ് മാസ്റ്റർ ഇ കെ അബ്ദുറസാഖ് ഹാജിയിൽ നിന്നും ഏറ്റുവാങ്ങി. മുഹമ്മദ്‌ ബഷീർ, എ പി മുസ്തഫ, കെ പി ഷാനിയാസ്, പി ഇഖ്ബാൽ, ബഷീർ അഹമ്മദ്, ടി മുഹമ്മദ്‌, പി റാഷിദ്‌, സാജിത, ഫാത്തിമത്ത് ഹാഫില എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
error: Content is protected !!