ലൈബ്രറി സമ്മേളനം
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്.എം.കെ. ലൈബ്രറി ‘ലൈബ്രറികള്‍ക്കപ്പുറമുള്ള ഗ്രന്ഥശാലകള്‍: നവീകരണം, സംയോജനം, ഉള്‍പ്പെടുത്തല്‍’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിക്കി മക്ഡൊണാള്‍ഡ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.പി. വിജയകുമാര്‍, പ്രൊഫ. ടി.എം. വാസുദേവന്‍, ഡോ. വി. ഗോപകുമാര്‍, ഡോ. ബി. മിനി ദേവി, ഡോ. കെ. മുഹമ്മദ് ഹനീഫ., ഡോ. ടി. നസറുദ്ധീന്‍, ഡോ. കെ.സി. മെഹബൂബുള്ള, ഡോ. സുരേന്ദ്രന് ചെറോക്കോടന് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ സമാപന പ്രഭാഷണം നടത്തി.
പി.ആര് 283/2024
സി.ഡി.എം.ആർ.പി. ശില്പശാല
ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി കാലിക്കറ്റ് സർവകലാശാലാ മനഃശാസ്ത്ര വിഭാഗവും സാമൂഹിക നീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മന്റ് ആൻ്റ് റീഹാബിലിറ്റേഷൻ പ്രൊജക്റ്റ് (സി.ഡി.എം.ആർ.പി.) പദ്ധതിയുടെ ഭാഗമായി ത്രിദിന ശില്പശാല നടത്തും. പ്രൈമറി സ്കൂൾ അധ്യാപകർ, ആശാ വർക്കർമാർ, അംഗനവാടി ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ, ബിരുദ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊള്ളിച്ച് മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ഇ.എം.എസ് സെമിനാർ ഹാളിലാണ് പരിപാടി.
പി.ആര് 284/2024
ഗണിത ശാസ്ത്ര വകുപ്പിൽ ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര വകുപ്പിൽ ദ്വിദിന ദേശീയ സെമിനാർ 26-ന് തുടങ്ങും. സർവകലാശാലാ ആര്യഭട്ട ഹാളിൽ രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ഈശ്വരൻ നമ്പൂതിരി (റിട്ട. ഗവ ബ്രണ്ണൻ കോളേജ്), ഡോ. ജയദേബ് സർക്കാർ (ഐ.എസ്.ഐ. ബാംഗ്ലൂർ), ഡോ. വി. കൃഷ്ണകുമാർ (അമൃതാ സർവകലാശാലാ), ഡോ. കെ.എസ്. സുബ്രമണ്യൻ മൂസത് (ഐ.ഐ.എസ്.ടി. തിരുവനന്തപുരം), ഡോ. സുദർശൻ കുമാർ (ഐ.ഐ.എസ്.ഇ.ആർ. തിരുവനന്തപുരം) എന്നിവർ സെഷനുകള്‍ നയിക്കും.
പി.ആര് 285/2024
വാക്-ഇൻ-ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, വിദൂര വിദ്യാഭ്യാസ വിഭാഗം, കമ്പ്യൂട്ടർ സെന്റർ എന്നിവിടങ്ങളിലേക് കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർ തസ്തികലയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മാർച്ച് നാലിന് സർവകലാശാലാ ഭരണസിരാകേന്ദ്രത്തിലാണ് അഭിമുഖം. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 9.30-ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പി.ആര് 286/2024
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ എം.സി.എ. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് 28 മുതൽ ലഭ്യമാകും.
പി.ആര് 287/2024
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ഇൻഗ്രേറ്റഡ് എം.എസ് സി. സൈക്കോളജി (CBCSS 2020 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 26, 27 തീയതികളിൽ നടക്കും. കേന്ദ്രം:- എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്, പാലക്കാട്.
പി.ആര് 288/2024
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. എം.എസ് സി. മാത്തമാറ്റിക്സ് രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022, ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര് 289/2024