Thursday, January 15

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനം

മഞ്ചേരിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ( സി.യു.ടി.ഇ.സി. ) കരാറടിസ്ഥാനത്തിലുള്ള ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ – ഉറുദുവിലുള്ള ബിരുദാനന്തര ബിരുദം, എം.എഡ്. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർക്ക് ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും.

പി.ആർ. 51/2026 

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS – V – UG – 2023 പ്രവേശനം) വിവിധ ബി.വോക്. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴിൽ ജനുവരി 15 മുതൽ ഗ്രേസ് മാർക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജനുവരി 28.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

മൂന്നാം സെമസ്റ്റർ എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ), എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ്, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് (CUCSS 2016 സ്‌കീം – 2019 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 27-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.

അഫിലിയേറ്റഡ് കോളേജുകളിലെയും / വിദൂര വിഭാഗത്തിലെയും എല്ലാ അവസരങ്ങളും നഷ്ടമയ ( CUCBCSS – UG – 2014, 2015, 2016 പ്രവേശനം ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റിവ് പാറ്റേൺ, ബി.സി.എ., ബി.ഡബ്ല്യൂ.എസ്, ബി.എം.എം.സി. വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി 31-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 53/2026

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

വിദൂര വിഭാഗം എം.എ. പൊളിറ്റിക്കൽ സയൻസ് രണ്ടാം സെമസ്റ്റർ (2019 പ്രവേശനം) സെപ്റ്റംബർ 2023, നാലാം സെമസ്റ്റർ (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

പരീക്ഷാഅപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ ( CCSS – PG ) രണ്ടാം സെമസ്റ്റർ (2022, 2023 പ്രവേശനം) എം.എ., എം.എസ് സി., എം.കോം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്), (2021, 2022, 2023 പ്രവേശനം) എം.ബി.എ. ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 200 രൂപപിഴയോടെ ഫെബ്രുവരി 03 വരെയും നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 04 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 14 മുതൽ ലഭ്യമാകും.

സർവകലാശാലാ നിയമപഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (2022 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 04 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 15 മുതൽ ലഭ്യമാകും.

പി.ആർ. 55/2026 

പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

error: Content is protected !!