കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
കാലിക്കറ്റിലെ പരീക്ഷാ സംവിധാനത്തെതകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം- പരീക്ഷാ കണ്‍ട്രോളര്‍
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം, പുനര്‍മൂല്യനിര്‍ണയം മുതലായവ പുത്തന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചു മാറ്റത്തിന് വിധേയമാക്കി സമയ ബന്ധിതമായി ഫലം നല്‍കാനുള്ള പ്രവര്‍ത്തനം തുടങ്ങിയത് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതിനു വേണ്ട എല്ലാ സഹകരണവും നല്‍കിയ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ജീവനക്കാര്‍, സര്‍വകലാശാലാ അധികാരികള്‍, പൊതു സമൂഹം തുടങ്ങിയ മുഴുവന്‍ പേരെയും ഈ സമയത്തു നന്ദിയോടെ സ്മരിക്കുന്നു. എന്നാല്‍ ഈ സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സര്‍വകലാശാല കൈകൊള്ളുന്ന തീരുമാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണം. ഒറ്റപ്പെട്ട ചില തിരുത്തല്‍ നയങ്ങളെ പൊതുവത്കരിച്ചു കാണിക്കാനുള്ള ശ്രമം നാം ഒരുമിച്ചു ചെറുത്തു തോല്‍പ്പിക്കണം. ഈയടുത്ത കാലത്തായി മാര്‍ക്ക...