Job

മെഗാ തൊഴിൽമേള 19ന്
Information, Job, Kerala, Malappuram

മെഗാ തൊഴിൽമേള 19ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ജെ.സി.ഐ അരീക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 19ന് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 9.30ന് പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിക്കും. സ്വകാര്യ മേഖലയിലെ 30ൽ പരം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കോളേജിൽ ബയോഡാറ്റ സഹിതം ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2734737, 8078428570....
Job, Kerala, Malappuram

തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ്, ഫിൽഡ് ഓഫീസർ നിയമനം

മഞ്ചേരി പോസ്റ്റൽ ഡിവിഷണിൽ പോസ്റ്റൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ ഇൻഷൂറൻസ്, റൂറൽ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. വയസ്സ് 18 പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര-സംസഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായും നിയമിക്കും. ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാം. അപേക്ഷകർ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മഞ്ചേരി -676121 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. അപേക്ഷകർ മലപ്പുറം ജില്ലയിൽ മഞ്ചേരി തപാൽ വകുപ്പ്...
Job, Kerala, Local news, Malappuram, Other

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 ....
Job, Kerala, Malappuram

പരിശീലകരെ നിയമിക്കുന്നു

മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാനു കീഴിൽ പരിശീലനം നൽകുന്നതിനായി ടൈലറിങ്, ഭക്ഷ്യ സംസ്ക്കരണം എന്നീ ട്രേഡുകളിൽ പരിശീലകരെ നിയമിക്കുന്നു. ഐ.ടി.ഐ, എൻ.സി.വി.ടി, കെ.ജി.ടി.ഇ കോഴ്സുകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം. ക്ലാസ്സ് എടുക്കുന്ന കാലയളവിലേക്ക് ഹോണറേറിയം അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണ്. അപേക്ഷകർ [email protected] എന്ന ഇ മെയിലിലോ ജനശിക്ഷൺ സൻസ്ഥാൻ, നിലമ്പൂർ പി. ഒ, 679329 . മലപ്പുറം എന്ന വിലാസത്തിലോ ആഗസ്റ്റ് 10 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 04931221979 എന്ന നമ്പറിൽ ലഭിക്കും....
Job, Kerala, Malappuram

പി.ആർ.ഡി കരാർ ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി താത്പര്യമുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. പി.ആർ.ഡിയിലോ പത്ര സ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫർമാരായി സേവനം ചെയ്തവർക്ക് മുൻഗണന. ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. സർക്കാർ പരിപാടികളുടെ ഫോട്ടോ കവറേജാണ് ചുമതല. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടർന്ന് എടുക്കുന്ന രണ്ട് പരിപാടികൾക്ക് 500 രൂപ വീതവും പ്രതിഫലം നൽകും. ഒരുദിവസം പരമാവധി 1700 രൂപയാണ് പ്രതിഫലം. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയാണ് പാനലിന്റെ കാലാവധി. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ ...
Education, Information, Job, Kerala

ഉന്നതി മെഗാ ജോബ് ഫെയർ 22ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉന്നതി-2023 മെഗാ ജോബ് ഫെയർ ജൂലൈ 22ന് രാവിലെ 10.30 ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നടക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 40ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോബ്‌ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570....
Job, Kerala, Malappuram, Other

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസം 19950 രൂപ ഹോണറേറിയമായി ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ ശനിയാഴ്ച ഉള്‍പ്പടെ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതാണ്. ജൂലൈ 18 ന് രാവിലെ 10.15ന് സ്കൂളില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496127963, 9947299075....
Job

താത്കാലിക നിയമനം

മഞ്ചേരി സർക്കാർ പോളിടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രുമെന്റ്റേഷൻ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ ഗസ്റ്റ് ലക്ച്‌റർ , ഗസ്റ്റ് ഡെമോൺസ്ട്രേറ്റർ, ഗസ്റ്റ് ട്രേഡ്ഇൻസ്ട്രക്ടർ, ഗസ്റ്റ് ട്രേഡ്‌സ്മാൻ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. www.gptcmanjeri.in എന്ന വെബ് സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും....
Job

ജോലി അവസരങ്ങൾ

അധ്യാപക നിയമനംമഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ്, സോഷ്യോളജി (എച്ച്.എസ്.എസ്.ടി ജൂനിയർ) തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ജൂൺ 27ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0483 2762244 സ്‌പെഷ്യൽ എഡ്യൂക്കേറ്റർ നിയമനംപ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി എലിമെന്ററി, സെക്കൻഡറി തലത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നു. ജില്ലയിൽ നിലവിൽ എലിമെന്ററി തലത്തിൽ മൂന്ന് ഒഴിവുകളും സെക്കൻഡറി തലത്തിൽ 14 ഒഴിവുകളുമാണുള്ളത്. 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ഡിപ്ലോമ, ആർ.സി.ഐ. രജിസ്‌ട്രേഷൻ എന്നിവയാണ് എലിമെന്ററി വിഭാഗത്തിലേക്കുള്ള യോഗ്യത.സെക്കൻഡറി വിഭാഗത്തിന്  50 ശതമാനം മാർക്കോടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം, ബി.എഡ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ബി.എഡ്...
Information, Job

ജോലി അവസരങ്ങള്‍ ; കൂടുതല്‍ അറിയാന്‍

താലൂക്ക് ആശുപത്രിയില്‍ നഴ്സ്, ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്‌സിങ് കോഴ്‌സ് ജയിച്ച് നഴ്‌സിങ് കൗൺസിലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് സ്റ്റാഫ് നഴ്‌സ് അഭിമുഖത്തിനും പ്ലസ് ടു , കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖത്തിലും പങ്കെടുക്കാം. യോഗ്യരായവർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0483 2734866. സഖി സെന്ററില്‍ കരാർ നിയമനം പെരിന്തൽമണ്ണ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാ...
Information, Job

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ കീഴില്‍ നടത്തുന്ന ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഓൺലൈനിലും ഓഫ് ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധിയില്ല. അപേക്ഷകൾ ഓൺലൈനായി www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോൺ: 9388959192 (കോഴ്സ് കോർഡിനേറ്റർ, കൊച്ചി), 9447225524 (കോഴ്സ് കോർഡിനേറ്റർ, തിരുവനന്തപുരം) അവസാന തീയതി ജൂൺ 25....
Job

കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിൽ നിയമനം

കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ലക്ചറർ, ഡെമോൻസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലേക്കും സി.എ.ബി.എം ബ്രാഞ്ചിലേക്ക് ലക്ചറർ ഇൻ കോമേഴ്‌സ്, ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ എന്നീ തസ്തികകളിലേക്കും ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ലക്ചറർ, ഡെമോൻസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയും അധ്യാപക പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നാളെ (ജൂൺ രണ്ട്) രാവിലെ 9.30ന് കോളജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2750790....
Information, Job

സൗജന്യ തൊഴിൽ പരിശീലനം

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനംസ്‌കിൽ ഹബ് പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ്സ് ട്രെയിനർ, യോഗ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഹെയർ ഡ്രസ്സ് ആൻഡ് സ്‌റ്റൈലിസ്‌റ്, ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്, ജൂനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ മേഖലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്ലിങ്ക് : https://tinyurl.com/pmkvyasappandikkad.കൂടുതൽ വിവരങ്ങൾക്ക്: 8089462904, 90720 48066....
Information, Job

ജോലി അവസരങ്ങൾ

നിയമനം നടത്തുന്നു 2023-24 അധ്യയന വർഷത്തിൽ പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിലും മോഡൽ ലാബ് സ്‌കൂളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ കോർഡിനേറ്റർ, ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷൻ, ഫാക്കൽറ്റി ഇൻ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ കം ഡി.ടി.പി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയൻ, വാച്ച്മാൻ കം സ്വീപ്പർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കോർഡിനേറ്റർ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. സാമൂഹിക ശാസ്ത്രം, മാനവിക ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്ത ബിരുദം, സ്‌പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ്, ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസം 44020 രൂപ ഓണറേറിയം ലഭിക്കും.ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷനിൽ രണ്ടും ഫാക്കൽറ്റി ഇൻ സൈക്കോളജിയിൽ ഒരു ഒഴിവുമാണുള്ളത്. ആർ.സി.ഐ നിഷ്‌കർഷിക്കുന്ന നി...
Information, Job

മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ജോലി അവസരം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 23ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2762037....
Crime, Information, Job

ഭൂമി പോക്ക് വരവ് നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: ഭൂമി പോക്കുവരവിന് കൈക്കൂലി വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് ആണ് വിജിലന്‍സ് പിടിയിലായത്. മരോട്ടിച്ചാല്‍ വെട്ടികുഴിച്ചാലില്‍ രാജു വി.എമ്മിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നല്‍കുന്നതിന് പോക്ക് വരവ് നടത്താന്‍ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിജിലന്‍സില്‍ പരാതിപ്പെട്ടു. ശേഷം സ്ഥലം കാണാന്‍ ചെന്നപ്പോള്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് 500 രൂപ കൈക്കൂലി വാങ്ങി. തുടര്‍ന്നായിരുന്നു വിജിലന്‍സ് പിടിയിലായത്....
Job

തിരൂരങ്ങാടി നഗരസഭ- ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ജോബ് ഫെയർ; 50 ലേറെ കമ്പനികള്‍ പങ്കെടുക്കും 3000 ൽ പരം ഒഴിവുകൾ

ഇന്റര്‍വ്യൂ പരിശീലനം തുടങ്ങിതിരൂരങ്ങാടി നഗരസഭയുടെയും മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ജനുവരി 28ന് നടക്കുന്ന തിരൂരങ്ങാടി ജോബ് ഫെയര്‍ -തൊഴില്‍ മേളയില്‍ 50ലേറെ സ്വാകാര്യ കമ്പനികള്‍ പങ്കെടുക്കും. തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങളൊരുക്കുകയാണ് നഗരസഭയുടെ നേതൃത്വത്തില്‍, വിവിധ 3000ല്‍പരം ഒഴികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴില്‍ ഇന്‍ര്‍വ്യൂവില്‍ നിന്നും തല്‍സമയ നിയനം നല്‍കും. തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഡിറ്റോറിയത്തില്‍ ദ്വിദിന ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, എം സുജീനി, വഹീദ ചെമ്പ, സെക്രട്ടറി മനോജ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശൈലേഷ്,അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് സംസ...
Job

കോട്ടയ്ക്കല്‍ ഗവ: പോളിടെക്‌നിക്കില്‍ നിയമനം

കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള ഇന്റര്‍വ്യൂ നടത്തുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയ്ക്ക് റഗുലര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ യോഗ്യതയും, ട്രേഡ്‌സ്മാന്‍ തസ്തികയ്ക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 25 ബുധനാഴ്ച്ച രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ വച്ച് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2750790....
Job

മലപ്പുറത്ത് സർക്കാർ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം നടത്തുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KdAAwcysvpw2l5C2ufbqdQ സ്റ്റാഫ് (18 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ഫിസിയോ തെറാപ്പിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ലാബ് ടെക്നിഷ്യന്‍ (19 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഡയാലിസിസ് ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഫാര്‍മസിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), എക്സ് റേ ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000) എന്നീ തസ്തികകളിലാണ് നിയമനം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഡിസംബര്‍ 28 വൈകിട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട്...
Job

സ്‌പെഷ്യൽ എഡ്യുക്കേഷൻ ഫാക്കൽറ്റി നിയമനം

പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ജനുവരി 4 നും കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 10.30 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ വെച്ച് വെച്ച് നടക്കും. വിശദ വിവരങ്ങളും മറ്റ് അറിയിപ്പുകളും മലപ്പുറം വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍: 8848789896...
Job

ഹോംഗാര്‍ഡ് നിയമനം

ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്‌നിരക്ഷാ സ...
Job

വിവിധ വകുപ്പുകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

വെല്‍നെസ്സ് കേന്ദ്രങ്ങളിലേക്ക് ഇന്‍ര്‍വ്യൂതിരൂരങ്ങാടി നഗരസഭയില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് വെല്‍നെസ്സ് കേന്ദ്രങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്. ഫാര്‍മസിസ്റ്റ്, എന്നീ തസ്തികകളിലേക്ക് 9 ന് 2 മണിക്കും ജെ.എച്ച്.ഐ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് 12ന് കാലത്ത് 10.30നും നഗരസഭില്‍ വെച്ച് ഇന്‍ര്‍വ്യൂ നടക്കും. ആയുര്‍വേദ ഫാര്‍മസിസ്റ്റ് മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852. ഇന്‍ഷുറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്...
Job

വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ

ലബോറട്ടറി ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (1 st NCA LC/AI) (കാറ്റഗറി നം. 359/2020) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള എസ്.എം.എസ്, പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രൊഫൈലിലുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശിച്ച സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം അഭിമുഖത്തിന് എത്തണം.പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പ്വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍/ ഭാര്യ എന്നിവര്‍ക്ക് 2022-23 അധ്യയന വര്‍ഷത്തേക്കുള്ള തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും  0483-2734932 എന്ന നമ്പറില്‍ ബ...
Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തൊഴില്‍മേള: പങ്കെടുക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം

ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്നു നടത്തുന്ന തൊഴില്‍ മേളക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും. 26-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് 'നിയുക്തി' തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. മൂന്ന് കോപ്പി ബയോഡാറ്റയും കൈയ്യില്‍ കരുതണം. സാങ്കേതിക കാരണങ്ങളാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് മേളയിലെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കുമെന്ന് പ്ലേസ്‌മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ കെ. ഷൈലേഷ്  എന്നിവര്‍ അറിയിച്ചു . ഐ.ടി....
Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ജോലി അവസരം

വനിതാ ഹോസ്റ്റര്‍ മേട്രണ്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നു. എസ്.എസ്.എല്‍.സി.യും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 01.01.2022-ന് 50 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.       പി.ആര്‍. 1614/2022 അറബിക് അസി. പ്രൊഫസര്‍ കരാര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ബി.എഡ്. കോഴ്‌സിന് അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 1615/2022 സിനിമാ പ്രദര്‍ശനം കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ...
Job

വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങൾ

ഇലക്ട്രീഷൻ കം ഒ2 ടെക്‌നീഷ്യൻ തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഇലക്ട്രീഷൻ കം ഒ2 ടെക്‌നീഷ്യൻ ഒഴിവുണ്ട്. ഐ ടി ഐ ഇലേക്ട്രീഷൻ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ഓക്സിജൻ പ്ലാന്റും കൈകാര്യം ചെയ്യണം. യോഗ്യതയുള്ളവർ ഇന്ന് രാവിലെ 11 ന് ആശുപത്രി ഓഫീസിൽ ഹാജരാകണം. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒഴിവ് വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. നടക്കും. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ലാബ് ടെക്നീഷ്യന് ഡി.എം.എല്‍.റ്റി/ ബി.എസ്.സി എം.എല്‍.റ്റി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഫാര്‍മസിസ്റ്റിന് ഡി.ഫാം/ ബി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ താലൂക്ക് ആശുപത്രിയില്‍ ഒക്ടോബര്‍ 22ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബന്ധ...
Job, Malappuram

വനിതകൾക്ക് പരിശീലനവും തൊഴിലും നൽകുന്ന ‘പിങ്ക് ടെക്‌നീഷ്യൻ’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

വനിതകള്‍ക്ക് മാത്രമായി ഗൃഹോപകരണങ്ങളുടെ റിപ്പയറിങ്, ഇലക്ട്രിക്  വയറിംഗ്, പ്ലംബിംഗ് ജോലികളില്‍  വിദഗ്ധ പരിശീലനവും തുടര്‍ന്ന് തൊഴിലും നല്‍കുന്ന 'പിങ്ക് ടെക്‌നീഷ്യന്‍' എന്ന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. സാങ്കേതിക വൈദഗ്ധ്യമുള്ള ടെക്‌നീഷ്യന്മാരെ ആവശ്യത്തിനു കിട്ടാത്ത  സാഹചര്യത്തിലാണ് പരിഹാരമായി രാജ്യത്ത് ആദ്യമായി വനിതകള്‍ക്ക് മാത്രം ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ്, ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ് മേഖലകളില്‍ സാങ്കേതിക പരിശീലനം നല്‍കി തൊഴില്‍ നല്‍കുന്ന ജനകീയ സ്ത്രീ ശാക്തീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നത്. ജില്ലയില്‍ 1200 പിങ്ക് ടെക്‌നിഷ്യന്മാരെ വാര്‍ത്തെടുക്കാനാണ് പദ്ധതി.പദ്ധതിയുടെ നടത്തിപ്പിന് ജില്ലാതല ഉപദേശക സമിതി, സാങ്കേതിക ഉപദേശക സമിതി, ബ്ലോക്ക് തല മോണിറ്ററിംഗ് സെല്‍ എന്നീ മൂന്ന് വിദഗ്ദ സമിതികള്‍ ഉണ്ടായിരിക്കും. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18നും 40നും ...
Job

ജോലി അവസരം

മെഡിക്കൽ കോളജിൽ ഡെന്റൽ ജൂനിയർമഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 52000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.ഡി.എസ് ആണ് യോഗ്യത. ഓറല്‍ ആന്റ് ഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും ഫോണ്‍നമ്പറും ഇ.മെയില്‍ വിലാസവും ഉള്‍പ്പെടുത്തിയ അപേക്ഷ സെപ്തംബര്‍ 24 വൈകിട്ട് 5 മണിക്ക് മുമ്പായി [email protected] എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം. തൊഴില്‍ മേള സെപ്തംബര്‍ 24ന്   ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തില്‍  പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് നസ്‌റ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സെപ്തംബര്‍ 24ന്  രാവിലെ 10 മുതല്‍ 'ഉന്നതി 2022' ...
Job

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനങ്ങൾ

താത്കാലിക നിയമനം കോട്ടക്കല്‍ സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍   കെമിസ്ട്രി, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂകേഷന്‍, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇന്‍ മെക്കാനിക്കല്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിംഗ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള  ഇന്റര്‍വ്യൂ വെള്ളിയാഴ്ച (സെപ്തംബര്‍ 16) രാവിലെ 9.30 ന് നടക്കും. ലക്ചറര്‍ തസ്തികയ്ക്ക് പ്രസ്തുത വിഷയത്തില്‍   ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂകേഷന്‍ തസ്തികയ്ക്ക് ബി.പി.എഡും വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് റഗുലര്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍  എഞ്ചിനീയറിംഗും ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിങ് തസ്തികയ്ക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ/ ടി.എച്ച്.എസ്.എല്‍.സിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 0483-2750790 എന്ന നമ്പറില...
Job

വിവിധ തസ്തികകളില്‍ നിയമനം

വിവിധ തസ്തികകളില്‍ നിയമനംജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഹെഡ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.ഫോണ്‍ : 04832 734 737. രജിസ്‌ട്രേഷന്‍ ക്യാമ്പ്തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ ചേലേമ്പ്ര ഗ്...
error: Content is protected !!