Sunday, February 15

Kerala

കൊണ്ടോട്ടി നഗരസഭയിൽ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ പദ്ധതിക്ക് തുടക്കം
Kerala, Malappuram, Other

കൊണ്ടോട്ടി നഗരസഭയിൽ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി : ലൈബ്രറി സംസ്‌കാരത്തെ നശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ആൻഡ്രോയ്ഡ് ജീവിതങ്ങൾ സമൂഹത്തിൽ അതിവേഗം വളർന്നുവരുന്നതായി എം.പി അബ്ദുസ്സമദ് സമദാനി എം.പി. നഗരസഭയുടെ അക്ഷരശോഭ പദ്ധതിയുടെ ഭാഗമായി എഴുത്തുകാരെ ആദരിക്കുന്നതിനായി നടത്തിയ 'നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൂഗിളിൽ തിരഞ്ഞാൽ എല്ലാം ലഭിക്കില്ല. വായനക്കുപകരം തിരച്ചിൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മൊബൈലിൽനിന്ന് ലഭിക്കുന്നതിൽ കൂടുതലും ഉപയോഗശൂന്യമായ കാര്യങ്ങളാണ്. കുട്ടികൾ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ വേണമെന്ന രീതിയിലേക്ക് മാറിയതിന്റെ ദുരന്തം ഇനിയും സമൂഹം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. വീടുകളിൽ പുസ്തകങ്ങളുണ്ടാവണമെന്നും ചിന്തകൾക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങൾ മതിയെന്ന ചിന്തയാണ് ലോകത്തെ ഏറ്റവും വലിയ അപകടമെന്നും സമദാനി പറഞ്ഞു. എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി സ്‌കൂള...
Kerala, Other

വനിത ലീഗ് ദേശീയ സെക്രട്ടറി തസ്‌നീം ഇബ്രാഹിം മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകളുമായ തസ്‌നീം ഇബ്രാഹിം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തില്‍ തസ്‌നീം ഇബ്രാഹിം വ്യക്തമാക്കി. 2015ലാണ് ഇവര്‍ ഭാരവാഹിയായി ചുമതലയേറ്റത്. ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനും സംസ്ഥാന നേതൃത്വവും അവരെ സ്വാഗതം ചെയ്തു. നവംബര്‍ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന സുലൈമാന്‍ സേട്ട് അനുസ്മരണത്തിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തിലും അവര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി....
Kerala, Obituary, Other

ഓടുന്ന ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടു ; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കറന്തക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തല പുറത്തേക്കിട്ട വിദ്യാര്‍ത്ഥി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മന്നിപ്പാടി സ്വദേശി എസ് മന്‍വിത് ( 15 ) ആണ് മരിച്ചത്. കാസര്‍കോട് മധൂര്‍ റോഡില്‍ ബട്ടംപാറയില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. കാസര്‍കോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര്‍ത്ഥി കയറിയത്. ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Kerala, Obituary, Other

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ മരിച്ച നിലയില്‍

കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകന്‍ യദു പരമേശ്വരനെ ( അച്ചു 19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്‍ കെ. പരമേശ്വരന്‍പിള്ളയുടെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു പരമേശ്വരന്‍. യദുവിന്റെ മരണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യയും യദുവിന്റെ അമ്മയുമായ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഹരി പരമേശ്വരന്‍ ആണ് സഹോദരന്‍....
Calicut, Crime, Kerala, Other

സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗത നിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാര്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന തിരുവോണം ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചു. ഇതോടെ ദമ്പതിമാര...
Kerala, Other

കരിപ്പൂരിൽ 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാലക്കാട് സ്വദേശി കസ്റ്റംസിൻ്റെ പിടിയിൽ. ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്‌ളൈറ്റ് വഴി വന്ന പാലക്കാട് വടക്കുമുറി സ്വദേശി അഷ്‌റഫലി മഞ്ചേരികുന്നത്ത് (40) നിന്ന് സ്വർണം പിടികൂടിയത് . ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് അഷ്റഫ് പിടിയിലായത്. 801 ഗ്രാം ഭാരമുള്ള 3 ക്യാപ്സുളുകളാണ് ഇയാളിൽനിന്നു പിടികൂടിയത് . വേർതിരിച്ചെടുക്കലും തുടർ അന്വേഷണവും നടക്കുകയാണ് ....
Kerala, Other

പൂട്ടി കിടന്ന വീട് കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നു, 40 പവനും പണവും കവര്‍ന്നു

തൃശൂര്‍: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ച് മോഷണം. 40 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. വടക്കാഞ്ചേരി ചെറുതുരുത്തിയില്‍ ആണ് സംഭവം. വട്ടപറമ്പില്‍ കുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മുസ്തഫയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നത്....
Kerala, Malappuram, Other

എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക് ; പാചകവാതക വിതരണം മുടങ്ങാന്‍ സാധ്യത

തിരുവനന്തപുരം: സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് പുതുക്കണമെന്നാവശ്യപെട്ട് എല്‍പിജി ട്രക്ക് തൊഴിലാളികളുടെ സൂചന പണിമുടക്ക് കാരണം സംസ്ഥാനത്ത് ഇന്ന് രാവിലെ പാചക വാതക വിതരണം തടസപെട്ടു. രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് സൂചന സമരം നടത്തിയത്. സൂചന സമരത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാന വ്യാപകമായി പാചകവാതക വിതരണം നിലയ്ക്കും. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സിലിണ്ടര്‍ ട്രക്ക് ഉടമകളും ഡ്രൈവര്‍മാരും തമ്മിലെ തര്‍ക്കമാണ് പണിമുടക്കിലേക്ക് വഴിവെച്ചത്. കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച കരാര്‍ വര്‍ദ്ധനവോടെ പുതുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല....
Kerala, Local news, Malappuram, Other

വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ വിവിധ മത്സരങ്ങൾ നടത്തുന്നു

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ നടത്തുന്ന മത്സരങ്ങളുടെ എൻട്രികൾ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 30 വരെ നീട്ടി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മുദ്രാ വാക്യരചന, പോസ്റ്റർ രചന, ഉപന്യാസം, ചിത്രരചന, ലഘുലേഖ തയ്യാറാക്കൽ, രണ്ട് മിനിട്ട് വീഡിയോ തയ്യാറാക്കൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. എൻട്രികൾ ഒക്ടോബർ 30നകം അപ്‌ലോഡ് ചെയ്യണം. പോർട്ടൽ ലിങ്ക് : https://contest.suchitwamission.org/. വിവരങ്ങൾക്ക് ഫോൺ: 0483 2738001....
Kerala, Malappuram, Other

കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്ക് പ്രായോഗിക മാനദണ്ഡങ്ങള്‍ അനിവാര്യം : പി അബ്ദുല്‍ ഹമീദ് എംഎല്‍എ

മലപ്പുറം : കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ രാജ്യത്ത് ഒന്നടങ്കം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണമാണെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ. മലപ്പുറത്ത് കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ലീഗ് സ്‌പെഷ്യല്‍ മീറ്റിംഗ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ ശുചിത്വ പാര്‍പ്പിട മേഖലകളില്‍ രാജ്യത്ത് ഒന്നടങ്കം ഒരേ മാനദണ്ഡ അടിസ്ഥാനത്തില്‍ പദ്ധതികള്‍ വരുന്നത് പലപ്പോഴും കേരളത്തിന് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ശുചിത്വ കാര്യങ്ങളിലും അടിസ്ഥാനവികസന കാര്യത്തിലും ഏറെ പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന അതേ മാതൃകയില്‍ കേരളം പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കു...
Kerala, Other

സർക്കാർ നോട്ടീസിൽ ഭീഷണി കലർന്ന ഭാഷ വേണ്ട : മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് : നികുതി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ട് നഗരസഭകളും പഞ്ചായത്തും പൊതുജനങ്ങൾക്ക് നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന ഭീഷണിയുടെ സ്വരം കലർന്ന ഭാഷയിൽ കാലികമായ മാറ്റങ്ങൾ വരുത്തി കാര്യ മാത്ര പ്രസക്തമായി തയ്യാറാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഇത്തരം നോട്ടീസുകൾ പൊതുജനങ്ങളെ പ്രകോപിപ്പിക്കുമെന്നും നോട്ടീസിലെ പ്രയോഗങ്ങൾ വളരെ വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയതാണെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മാപ്പപേക്ഷയുടെ പ്രയോഗത്തിലും മറ്റും സർക്കാർ കാലോചിതമായ പരിഷ്ക്കാരങ്ങൾ വരുത്തിയ സാഹചര്യത്തിൽ ഇത്തരം നോട്ടീസുകളിലും മാറ്റം വരുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കുഴൽമന്ദം ഗ്രാമപഞ്ചായത്ത് വീട്ടു നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണെന്ന് പരാതിപ...
Kerala, Malappuram, Other

ലഹരിക്കെതിരെ വിമുക്തി ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം : ലഹരിക്കെതിരെ മലപ്പുറം നിയോജകമണ്ഡലം വിമുക്തി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികളിലടക്കമുള്ളവരുടെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിലുള്ള ലഹരി ഉപയോഗം തടയാൻ കോളേജുകളിലെ ജാഗ്രതാ സമിതികൾ ശക്തമായി ഇടപെടണം, ഗ്രാമസഭകളിൽ ഒരു അജണ്ടയായി തന്നെ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും അയൽക്കൂട്ടം, കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകൾ ഉപയോഗിച്ചും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ യുവജന സംഘടനകളെ കൂട്ടുപിടിച്ചും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ സഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിമോചന ചികിത്സ, കൗൺസിലിങ് എന്നിവയെക്കുറിച്ചും ശിൽപ്പശാല ചർച്ച ചെയ്തു. മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. അജ...
Kerala, Other

മാലിന്യം വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക, വരാന്‍ പോകുന്നത് എട്ടിന്റെ പണി ; പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം : പൊതുസ്ഥലത്തും ജലാശയങ്ങളിലുമടക്കം മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ 1000 രൂപ മുതല്‍ 50000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. പിഴ കൂടാതെ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവ് ശിക്ഷയും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവര്‍ണറുടെ അനുമതി ലഭിക്കുന്ന മുറക്ക് ഓര്‍ഡിനന്‍സ് നിലവില്‍ വരും. ജലാശയങ്ങളിലേക്കു മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും 6 മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ ചുമത്തും. 15 ദിവസത്തിനകം പിഴ അടച്ചില്...
Kerala, Other

കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ മിമിക്രി താരം ബിനു കമാല്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസ് മിമിക്രി താരം ബിനു കമാല്‍ റിമാന്‍ഡില്‍. വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 21കാരിയായ കൊല്ലം കടയ്ക്കല്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജംഗ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍നിന്ന് ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ശീമുളമുക്കില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു....
Calicut, Kerala, Other

ബഡ്സ് സ്‌കൂളിന് സ്വന്തമായി വാഹനം വാങ്ങി നല്‍കി ഒരു ഗ്രാമപഞ്ചായത്ത്

കോഴിക്കോട് : ബഡ്സ് സ്‌കൂളിന് സ്വന്തമായി ബസ് വാങ്ങി നല്‍കി ഒരു ഗ്രമാപഞ്ചായത്ത്. കോഴിക്കോട് വേളം ഗ്രാമ പഞ്ചായത്താണ് വേളം മാമ്പ്ര മലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിന് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് ബസ് നല്‍കിയത്. ഏകദേശം അന്‍പതോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തുന്നത്. ഇതുവരെ വാടക വാഹനത്തിലായിരുന്നു കുട്ടികളെ സ്ഥാപനത്തില്‍ എത്തിച്ചിരുന്നത്. സ്മാര്‍ട്ട് റൂം സൗകര്യത്തോടെയുള്ള കെട്ടിടത്തിലാണ് ബഡ്സ് സ്‌കൂള്‍. തൊഴില്‍ പരിശീലന കേന്ദ്രവും ഇവിടെയുണ്ട്. ബസിന്റെ ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സറീന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.സി. മുജീബ് ...
Kerala, Malappuram, Other

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം മലയോര മേഖലയില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 3 മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ...
Kerala, Malappuram, Other

ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

മഞ്ചേരി : ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളിലെ തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ നിർമിച്ച സ്‌നേഹവീടുകളുടെ തക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. വിവിധ സർക്കാർ പദ്ധതികളിലൂടെ മൂന്നരലക്ഷം അർഹരായവർക്ക് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. നാഷനൽ സർവീസ് സ്‌കീം വഴി ആയിരം വീടുകൾ നിർമിച്ചു നൽകും. ഇത്തരം പ്രവൃത്തിയിലൂടെ കുട്ടികൾ മനുഷ്യത്വമുള്ളവരായി വളരുമെന്നും മറ്റുള്ളവരെ ചേർത്ത് പിടിക്കാനുള്ള മനസ് ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ അംഗങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ചാണ് മൂന്ന് വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്. പരിപാടിയിൽ അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സ...
Kerala, Other

തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല ; സാദിഖലി തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെടി ജലീല്‍

കോഴിക്കോട്: പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്ന് കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്‍മാരുടെ ''മെക്കട്ട്' കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കെടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണ...
Kerala, Malappuram, Other

ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിന് ധനസഹായം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ ഇതേ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫാറത്തിന്റെ മാതൃകയും വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 31നുള്ളിൽ ഷോപ്പ് പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0491 2505663...
Calicut, Kerala, Other

ഡ്രൈവിംഗ് വിദ്യാര്‍ത്ഥി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവം : വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് നല്‍കിയില്ല ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗോവിന്ദപുരം എരവത്ത് വി. കെ, കൃഷ്ണമേനോന്‍ പാര്‍ക്കില്‍ സന്നദ്ധ സേവനം നടത്തുന്നവരുടെ ഇരുചക്ര വാഹനങ്ങള്‍ കാര്‍ ഡ്രൈവിംഗ് പഠിക്കാനെത്തിയ സ്ത്രീ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ വാഹനങ്ങള്‍ കേടുപാടു തീര്‍ത്ത് നല്‍കിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 767/23 നമ്പര്‍ കേസിന്റെ തല്‍സ്ഥിതി പതിനഞ്ചു ദിവസത്തിനകം അറിയിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 ന് കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കുതിരവട്ടം മൈലമ്പാടി സ്വദേശി കെ. പ്രേമരാജന്റെയും ഗോവിന്ദപുരം സ്വദേശി എം. കെ. അനില്‍കുമാറിന്റെയും വാഹനങ്ങളാണ് തകര്‍ന്നത്. ജൂണ്‍ ഇരുപതിന് രാവിലെ ആറിനാണ് സംഭവം. പരാതിക്കാരുടെ സ്‌കൂട്ടറും ബൈക്കുമാണ് തകര്‍ന്...
Kerala, Malappuram, Other

സോളാർ പ്ലാന്റ് സ്ഥാപിച്ചപ്പോൾ വൈദ്യുതി ബില്ല് കൂടി: പ്ലാന്റ് തിരിച്ചെടുത്ത് വിലയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

സോളാർ പ്ലാന്റ് സ്ഥാപിച്ചപ്പോൾ വൈദ്യുതി ബില്ല് കൂടിയ പരാതിയിൽ പ്ലാന്റ് തിരിച്ചെടുത്ത് വിലയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. മലപ്പുറം കൊളത്തൂർ മർക്കസ് തസ്‌കിയത്തിൽ ഇർഷാദിയ സ്ഥാപനത്തിന് വേണ്ടി പുതുവത്ത് അബൂബക്കർ ബോധിപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ വൈദ്യുതി ബില്ല് നാമമാത്രമാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടർന്നാണ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ ഇതിന് ശേഷം ബില്ല് വർധിച്ചതായി കണ്ടതിനെ തുടർന്ന് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. പ്ലാന്റ് പരിശോധിക്കാൻ പോലും എതിർകക്ഷി തയ്യാറായില്ലെന്നും കരാർ പ്രകാരം നിശ്ചയിച്ച വസ്തുക്കളല്ല പ്ലാന്റ് നിർമാണത്തിന് ഉപയോഗിച്ചതെന്നും പരാതിക്കാർ ബോധിപ്പിച്ചു. പരാതിക്കാരന്റെ തെളിവിലേക്ക് ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ റിയാസ് മുഹമ്മദിനെ എക്സ്‌പേർട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ച് റിപ്പോർട്ട് ന...
Kerala

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മണ്ഡലംതല ജനസദസ്സ് മലപ്പുറത്ത് നവം. 27 മുതല്‍ 30 വരെ

മലപ്പുറം : നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നടത്തുന്ന പര്യടനം നവംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം ജില്ലയില്‍. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ച എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. പരിപാടിയുടെ വിജയത്തിനായി ജില്ലയുടെ ചുമതലയുള്ള കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കമാകും. നവംബര്‍ 27 ന് രാവിലെ 9 ന് തിരൂരി...
Kerala, Local news, Other

ഭീഷണിപ്പെടുത്തി പണം വാങ്ങി, എ ആർ നഗർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : കേസിൽ പെടുത്താതിരിക്കാൻ പൊലീസിന് നൽകാനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു. എ ആർ നഗർ യാറത്തുംപടി പാലമടത്തിൽ പുതുപറമ്പിൽ ഉബൈദിനെ (28) യാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മുന്നിയൂർ തയ്യിലക്കടവ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ കേസിൽ പെടുത്തതിരിക്കാന് പൊലീസിന് നൽകാൻ എന്ന് പറഞ്ഞൂ 20000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് 12000 രൂപ ഗൂഗ്ൾ പേ ചെയ്തു വാങ്ങുകയായിരുന്നു. യുവാവ് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ റിമാൻസ് ചെയ്തു...
Kerala, Malappuram, Other

കേളപ്പജിയോട് കാണിക്കുന്നത് വലിയ അവഗണന ; രവിതേലത്ത്

തവനൂർ: സ്വാതന്ത്ര്യ സമര സേനാനിയും സർവ്വോദയ പ്രസ്ഥാനത്തിൻ്റെ ജീവാത്മാവുമായിരുന്ന കേരള ഗാന്ധി കെ. കേളപ്പനോട് ഭരണകൂടങ്ങൾ ചെയ്യുന്നത് കടുത്ത അവഗണനയാണെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത്. സ്മൃതിദിനത്തിൽ നിളാതീരത്തെ അദ്ദേഹത്തിൻ്റെ സമാധി സ്ഥലത്ത് സ്മൃതി മണ്ഡപമായ കേരള രാജ്ഘട്ടിൽ അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തവനൂരിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഉചിതമായ സ്മാരകം ഉയരേണ്ടത് ആവശ്യമാണ്. അതിനായി കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.വിശ്വനാഥൻ, എം.മുരളീ മോഹൻ, ഗോപാലകൃഷ്ണൻ,ശശി കുറ്റിപ്പുറം, സത്യൻ തണ്ടലം, അനീഷ് അയങ്കലം, ശ്രീധരൻ,പ്രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി....
Accident, Kerala, Local news, Other

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

വളാഞ്ചേരി : വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിനെ(41) പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെളുപ്പിന് 5 മണിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് സവാള കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിൽ താഴേക്കു മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ഏറെ നേരം പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി....
Kerala, Other

സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു. 1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. 1956 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്കോർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 1...
Kerala, Other

പീഡനക്കേസ് : ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് ഷിയാസ് കരീമിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ഉപാധികളോടെ ജാമ്യത്തില്‍ വിടുകയും ചെയ്തത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസര്‍കോടേക്ക് കൊണ്ടുവരാന്‍ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. വിദേശത്ത് നിന്നെത്തിയ ഷിയാസ് കരീം ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് കസ്റ്റഡിയിലായത്. തുടര്‍ന്ന് ചന്ദേര പൊലീസ് ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഹോസ്ദുര്‍ഗ് താലൂക്കിലെ ജിംനേഷ്യം പരിശീലകയായ യുവതിയാണ് നടനെതിരെ കാസര്‍കോട് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ഷിയാ...
Kerala, Other

വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ഷിയാസ് കരീം അറസ്റ്റില്‍

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഷിയാസ് കരീം പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിവിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകു...
Kerala, Local news, Malappuram, Other

മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത ഷീന വിനോദിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ്

മലപ്പുറം : നബിദിന ഘോഷയാത്രക്കിടെ മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത കോഡൂര്‍ വലിയാട് സ്വദേശിനി ഷീന വിനോദിനെ കോണ്‍ഗ്രസ് വലിയാട് യൂണിറ്റ് കമ്മിറ്റി ഉപഹാരം നല്‍കി അഭിനന്ദിച്ചു.കോണ്‍ഗ്രസ് കോഡൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറസാഖ് കടംമ്പോട്ട് ഉപഹാരം നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍ ബാബു, ഉസ്മാന്‍ കടംമ്പോട്ട്, റഫീഖ് ഇറയസ്സന്‍, മനോജ് വലിയാട്, അഷ്‌റഫ് കോറാടന്‍, മെയ്തീന്‍ മച്ചിങ്ങല്‍, സുഹൈബ് കടംമ്പോട്ട്, പി. സല്‍മാന്‍, യു. നിഹാദ് എന്നിവര്‍ സംബന്ധിച്ചു....
Kerala, Local news, Other

തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

തിരൂരങ്ങാടി : ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം കിവാരി - 2023 ക്ക് തുടക്കമായി. കലോത്സവം തിരൂരങ്ങാടി നഗരസഭ അധ്യക്ഷന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഫ്‌ലവേഴ്‌സ് ചാനല്‍ ടോപ് സിംഗര്‍ തീര്‍ത്ഥ സത്യന്‍ മുഖ്യാതിഥിയായി. പി.ടി. എ. പ്രസിഡണ്ട് പി.എം. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എം. സുഹ്‌റാബി , പ്രിന്‍സിപ്പാള്‍ എന്‍. മുഹമ്മദലി , എസ്.എം.സി. ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് , എച്ച്.എം. ഇന്‍ ചാര്‍ജ് എം.എ. റസിയ , കലോല്‍സവം കണ്‍വീനര്‍ അനു തോട്ടോളി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു....
error: Content is protected !!