മുഖക്കുരുവിനെതിരെ ക്രീം ഉപയോഗിക്കുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക, ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്
മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാന്‍സറുണ്ടാക്കിയേക്കാവുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠനം. അമേരിക്കയിലെ ഒരു സ്വതന്ത്ര ലാബോറട്ടറി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ഇത്തരം ക്രീമുകളില്‍ ഉപയോഗിച്ച് വരുന്നുണ്ടെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ബെന്‍സോയില്‍ പെറോക്സൈഡ് എന്ന രാസവസ്തു അടങ്ങിയ ഇത്തരം ക്രീമുകള്‍ വിപണിയില്‍ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാലിഷോര്‍ ലബോറട്ടറിയിലെ ഗവേഷകര്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്താണ് ബെന്‍സീന്‍?
നിറമില്ലാത്ത ഒരു ദ്രാവകമാണ് ബെന്‍സീന്‍. നല്ല മണമുള്ള ഒരു രാസവസ്തു കൂടിയാണിത്. അഗ്‌നിപര്‍വ്വതം, ക്രൂഡ് ഓയില്‍, ഗ്യാസോലിന്‍,സിഗരറ്റ് പുക എന്നിവയിലെല്ലാം ബെന്‍സീന്‍ അടങ്ങിയിരിക്കുന്നുവെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രി...