ഇ പോസ് മെഷീന്‍ തകരാറും മാസ്റ്ററിങ്ങും ; പൊറുതിമുട്ടി ജനങ്ങള്‍
തിരൂരങ്ങാടി : കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശപ്രകാരം മഞ്ഞ, പിങ്ക്, റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെയും മാസ്റ്ററിങ്് ഈ മാസം 31 നകം കേരളത്തില്‍ പൂര്‍ത്തീകരിക്കണമെന്നും പൂര്‍ത്തീകരിക്കാത്ത അന്ത്യയോജന, ബിപിഎല്‍ റേഷന്‍ കാര്‍ഡുകളില്‍ അടുത്തമാസം മുതല്‍ റേഷന്‍ വിതരണം നടത്തുകയില്ലെന്നും അറിയിപ്പ് വന്നതോടെ റേഷന്‍ കടകളില്‍ മാസ്റ്ററിങ്ങിന് എത്തുന്നവരുടെ തിരക്ക് വര്‍ധിക്കുകയും ഈ പോസ് മെഷീന്‍ സര്‍വ്വര്‍ തകരാറിലാവുകയും മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം അവതാളത്തില്‍ ആകുന്നു
ഇ പോസ് മെഷീന്‍ ഉപയോഗിച്ചാണ് റേഷന്‍ വിതരണവും മാസ്റ്ററിങ്ങും നടത്തുന്നത് പലപ്പോഴും യന്ത്രം തകരാറിലാവുകയും, നെറ്റ്വര്‍ക്ക് കിട്ടാതെ ആവുകയും ചെയ്യുന്നതോടെ കാത്തിരിപ്പ് മണിക്കൂറുകളോളം നീളുകയാണ്
റംസാന്‍ അടുത്തതോടെ റേഷന്‍ വാങ്ങി റംസാനിനെ ഒരുങ്ങേണ്ട വീട്ടുകാര്‍ റേഷന്‍ ഷോപ്പില്‍ പോയി കുത്തിയിരിക്കുകയാണ് എല...






























