ഗൃഹസന്ദർശനം നടത്തിയ അദ്ധ്യാപകരുടെ ഇടപെടൽ വിദ്യാർത്ഥിക്ക് തുണയായി
വേങ്ങര: കോവിഡ് കാലത്ത് കുടുംബം പ്രതിസന്ധിയിലായതോടെ പ്ലസ് ടു പഠനം മുടങ്ങിയ വേങ്ങര വലിയോറ ബി.ആർ.സി ക്ക് സമീപം താമസിക്കുന്ന വാക്യതൊടിക സിനാന് ഇന്നലെ സന്തോഷപ്പെരുന്നാളായിരുന്നു. പഠനം മുടങ്ങിയെങ്കിലും ഫീസ് അടക്കാനാവാത്തതിനെ തുടർന്ന് പഠിച്ച സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി ബുക്ക് കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു കൂട്ടം അധ്യാപകർ ഗൃഹസന്ദർശനത്തിന് എത്തിയത്. കുടുംബത്തിൻ്റെ പ്രയാസങ്ങൾക്കിടെ ഇളയ സഹോദരി സൈക്കിളിൽ നിന്നും വീണ് കാലിന് പരിക്കേറ്റതും കൂടിയായതോടെ കുടുംബം വിഷമത്തിലായി നിൽക്കുമ്പോഴാണ് ബി.ആർ.സിയിൽ പരിശീലനത്തിന് വന്ന മലയാളം അധ്യാപക കൂട്ടായ്മയിലെ ഒരു കൂട്ടം അധ്യാപകർ വീട്ടിലെത്തിയത്.കുട്ടിയെ അറിയാൻ എന്ന പരിപാടിയുടെ ഭാഗമായാണ് ഇവർ സിനാൻ്റെ വീട് സന്ദർശിച്ചത്.വീട്ടിലെ ദയനീയ അവസ്ഥ കുട്ടികൾ തന്നെ വിശദീകരിച്ചതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നേറ്റ് അധ്യാപകർ മടങ്ങി. ഗൃഹസന്ദർശന അനുഭവം പരിശീലന ക്ലാസി...