Monday, July 7

Local news

പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് നായര്‍തോട് പാലം നിര്‍മാണം പുരോഗമിക്കുന്നു
Kerala, Local news, Malappuram

പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് നായര്‍തോട് പാലം നിര്‍മാണം പുരോഗമിക്കുന്നു

തിരൂര്‍ : പുറത്തൂര്‍ പഞ്ചായത്തിന്റെ ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നായര്‍തോട് പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് തിരൂര്‍-പൊന്നാനി പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലമാണിത്. തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായര്‍തോട് പാലം നിര്‍മാണത്തിന് ഡല്‍ഹിയിലുള്ള ഇന്‍ലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെയാണ് പ്രവൃത്തികള്‍ വേഗത്തിലായത്. പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ പടിഞ്ഞാറേക്കര നിവാസികള്‍ക്ക് പുറത്തൂര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലേക്കും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സാമൂഹികാരോഗ്യകേന്ദ്രം, കൃഷി ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ചുരുങ്ങിയ സമയത്തിനകം എത്തിച്ച...
Kerala, Local news, Malappuram, Other

കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് പിടി അലവി അധ്യക്ഷത വഹിച്ചു സിപിഐഎം കോട്ടക്കല്‍ ഏരിയ സെക്രട്ടറി അലവി, ഏരിയ കമ്മിറ്റി മെമ്പര്‍ എന്‍ കെ പോക്കര്‍, സബാഹ് കുണ്ടുപുഴക്കല്‍, കെവി ബാലസുബ്രഹ്‌മണ്യന്‍, കെ ടി സമദ് പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മായില്‍, ഹംസ, എല്‍സി സെക്രട്ടറി മണി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു രജീഷ് സ്വാഗതവും അബ്ദുല്ല കുട്ടി നന്ദിയും പറഞ്ഞു...
Kerala, Local news, Malappuram

മുസ്ലിം ലീഗ് ദേശീയ ആസ്ഥാന നിര്‍മ്മാണം ; വേങ്ങര മണ്ഡലം ഫണ്ട് ശേഖരണത്തിന് തുടക്കമായി

വേങ്ങര : മുസ്ലിം ലീഗ് ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന ദേശീയ ആസ്ഥാനത്തിന് ഫണ്ട് ശേഖരണത്തിന് വേങ്ങര മണ്ഡലത്തില്‍ തുടക്കമായി. ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വളപ്പില്‍ ഉമ്മര്‍ഹാജിയില്‍ നിന്ന് 50000 രൂപയുടെ ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ്‌ലു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, മണ്ഡലം ലീഗ് ഭാരവാഹികളായ പി.കെ അലി അക്ബര്‍, ടി.മൊയ്തീന്‍ കുട്ടി, ഇ.കെ സുബൈര്‍ മാസ്റ്റര്‍, ആവയില്‍ സുലൈമാന്‍, ചാക്കീരി ഹര്‍ഷല്‍, എം.കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, മുസ്തഫ മങ്കട, എം.എസ് എഫ് മണ്ഡലം പ്രസിഡന്റ് എന്‍.കെ നിഷാദ്, ചാക്കീരി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു....
Kerala, Local news, Malappuram, Other

താനൂര്‍ ഫിഷറീസ് സ്‌കൂള്‍ കെട്ടിടം മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിച്ചു

താനൂര്‍ : ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഹൈസ്‌കൂള്‍ കെട്ടിടം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 14 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ അഞ്ചു ക്ലാസ് മുറികള്‍, നാല് ലബോറട്ടറികള്‍, ആക്ടിവിറ്റി റൂം, റെക്കോര്‍ഡ് റൂം, ലൈബ്രറി കം റീഡിംഗ് റൂം, സിക്ക് ആന്‍ഡ് കൗണ്‍സിലിംഗ് റൂം, യൂട്ടിലിറ്റി റൂം, ശുചിമുറികള്‍ എന്നിവയും ഒരു കോര്‍ട്ട് യാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ കെട്ടിട നവീകരണം, ഹൈസ്‌കൂളിനും ഹയര്‍സെക്കന്‍ഡറിക്കും പുതിയ കെട്ടിട സമുച്ചയങ്ങള്‍, ചുറ്റുമതില്‍, ക്യാമ്പസിലൂടെയുള്ള പൊതുവഴികള്‍ ഒഴിവാക്കി പകരം വഴികള്‍, സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും അല്ലാത്തപ്പോള്‍ തീരയുവതയ്ക്കും ഉപയാഗിക്കാവുന്ന തരത്തിലുള്ള സ്റ്റേഡിയം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഫിഷറീസ...
Kerala, Local news, Malappuram

തീരസദസ്സ്: താനൂർ മണ്ഡലത്തിൽ ലഭിച്ചത് 785 പരാതികൾ

താനൂർ നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ മത്സ്യത്തൊഴിലാളികളിൽ നിന്നും വിവിധ വിഷയങ്ങളിലായി ആകെ 785 പരാതികൾ ലഭിച്ചു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 178 പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 94 പരാതികളും തീർപ്പാക്കി. മത്സ്യഫെഡുമായി ബന്ധപ്പെട്ട പത്ത് പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏഴ് പരാതികളും തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ലൈഫ് ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പ് മുഖേന താലൂക്ക് അദാലത്തിലേക്ക് സമർപ്പിച്ച് തീരുമാനത്തിനായി നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു. താനൂർ നിയോജക മണ്ഡലത്തിൽ സ്വന്തമായി ഭൂമിയില്ലാതെ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന ആയിരത്തിലലധികം വരുന്ന മത്സ്യത്...
Kerala, Local news, Malappuram

ഭവനരഹിതർക്ക് വാസസ്ഥലം ഒരുക്കുന്നതിന് നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ

താനൂർ : നഗരസഭാ പരിധിയിൽ ആയിരത്തിലേറെ ഭൂരഹിത- ഭവനരഹിതർക്കായി വാസസ്ഥലം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. താനൂർ മണ്ഡലം തീരസദസ്സിന്റെ ഭാഗമായി ഫിഷറീസ് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജനപ്രതിനിധികളുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് മികച്ച ഉദാഹരണമാണ് തീരദേശത്തിൽ നിന്നും പ്രൊഫഷനലുകൾ ഉണ്ടാകുന്നത്. രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കും. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യം. അതിനായി ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ട് സെഷനുകളായാണ് പരിപാടി നടന്നത്. ആദ്...
Kerala, Local news, Malappuram

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കും :മന്ത്രി സജി ചെറിയാൻ

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിൽ തിരൂരങ്ങാടി മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്ന് കോളനികളിലാണ് ഇരട്ട വീടുകളുള്ളത്. കോളനികളുടെ നവീകരണത്തിനായി പ്രത്യേക യോഗം ചേരും. എല്ലാവർക്കും വാസയോഗ്യമായ വീട് ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥലം അളക്കുന്നതിന് വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി സർക്കാർ ലക്ഷ്യമാണ്. ഫിഷറീസ് സർവകലാശാലക്ക് കീഴിൽ കൂടുതൽ കോളേജുകൾ ആരംഭിക്കും. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യം. അതിനായി ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. തീരസദസ്സിന് മുന്നോടിയായി മണ്ഡലത്തിലെ ജനപ്രത...
Kerala, Local news, Malappuram

തീരസദസ്സ്: തിരൂരങ്ങാടി മണ്ഡലത്തിൽ ലഭിച്ചത് 404 പരാതികൾ

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ ലഭിച്ചത് 404 പരാതികൾ . ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 123 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് മറ്റു പരാതികൾ. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 160 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതവും മരണാനന്തര സഹായമായി മൂന്ന് പേർക്ക് 15,000 രൂപ വീതവും അപകട ഇൻഷൂറൻസ് ഇനത്തിൽ 17,352 രൂപയും അടക്കം ആകെ 16,62,352 രൂപ ചടങ്ങിൽ വിതരണം ചെയ്തു....
Kerala, Local news

എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ; മൂന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി : എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിനായി മലപ്പുറം ജില്ലയിൽ 5520 കോടി രൂപ അനുവദിച്ചു നൽകിയതായും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം എൽ എ അധ്യക്ഷത വഹിച്ചു. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ദിനേശൻ ചേരുവാട് റിപ്പോർട്ട് അവതരിപ്പിച്ചു. മുന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ അച്ചാട്ടിൽ പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം നിർവഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എ. ഉസ്മാൻ, മലപ്പുറം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ്, എം. എച്ച് ആർ ഡി ഡയറക്ടർ പ്രേംലാൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്, എസ് എൽ ഇ സി സെക്രട്ടറി ഹനീഫ മൂന്...
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് തുടക്കമായി.

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം മനുഷ്യന്റെ ആർത്തിയാണെന്ന് അനിൽ വള്ളത്തോൾ പറഞ്ഞു. മനുഷ്യരിൽ നൻമബോധം വളർത്തുന്ന കലകളാണ് ആവശ്യം. എസ് എസ് എഫ് ഇ കാര്യത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ബി. ബശീർ മുസ്ലിയാർ തൃശൂർ സാഹിത്യപ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡണ്ട് സുഹൈൽ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ്പ്രസിഡണ്ട് എം എൻ കുഞ്ഞി മുഹമ്മദ് ഹാജി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗിച്ചു. സഈദ് സഖരിയ , നൗഫൽ കൊടിഞ്ഞി, ബാവ ഹാജി കുണ്ടൂർ , ലത്വീഫ് ഹാജി, ആബിദ് ചെമ്മാട്, ഹുസൈൻ അഹ്സനി വെള്ളിയാമ്പുറം സംബന്ധിച്ചു. ഇന്ന് കാലത്ത് എട്ടിന് മത്സരങ്ങൾ ആരംഭിക്കും.വൈകുന്നേരം ...
Local news

തിരൂരങ്ങാടി എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂരിൽ കൊടി ഉയർന്നു

തിരൂരങ്ങാടി : ജൂലൈ ഒന്ന്, രണ്ട് തിയതികളിലായി കുണ്ടൂർ ഗൗസിയ്യയിൽ നടക്കുന്ന  എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ലത്തീഫ്  ഹാജി കുണ്ടൂർ പതാക ഉയർത്തി.  സഈദ് സകരിയ്യ , ഹുസൈൻ അഹ്സനി, നൗശാദ് കുണ്ടുർ , മുസ്തഫ മഹ് ളരി തുടങ്ങിയവർ സംബന്ധിച്ചു.നാളെ കാലത്ത് 6-30 ന് സ്റ്റേജിതര പരിപാടികൾ ആരംഭിക്കും. ഉച്ചക്ക് 2.30 ന് സ്റ്റേജ് പരിപാടികളും ആരംഭിക്കു.വൈകുന്നേരം മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ സാഹിത്യോത്സസവ് ഉദ്ഘാടനം ചെയ്യുംകെബി ബശീർ മുസ്ലിയാർ തൃശൂർ  സാഹിത്യ പ്രഭാഷണം നടത്തും.ഡിവിഷൻ  പ്രസിഡണ്ട് സുഹൈൽ ഫാളിലി സയ്യിദാബാദ് അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ എം എൻ കുഞ്ഞി മുഹമ്മദ് ഹാജി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗക്കും.       ഞായറാഴ്ച വൈകുന്നേരം നാലിന് സമാപിക്കും.  സമാപന സംഗമംഎസ് വൈ എസ് ...
Kerala, Local news, Malappuram

മൂന്നിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ല്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് മിഴി തുറന്നു

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ല്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് മിഴി തുറന്നു. ഡിവിഷന്‍ മെമ്പറും മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സെറീന അസീബ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 16 -ാം വാര്‍ഡില്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സോളാര്‍ മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ചാന്ത് അബ്ദു സമദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചോനാരി സിദ്ദീഖ് , മണക്കടവന്‍ ഗഫൂര്‍, ഉമ്മര്‍ കെ കെ, കരീം ചൊനാരി, സി പി ഫൈസല്‍, വെട്ടിയാട്ടില്‍ ഷാഫി, അഭിരാജ് വി വി, ചൊനാരി സൈതു, ലത്തീഫ് ചൊനാരി, വംബിശെരി മൊയ്തീന്‍ കുട്ടി, പരാടന്‍ മുഹമ്മദ്, ചോനാരി നാസര്‍ എന്നിവര്‍ പങ്കെടുത്തു...
Local news

ഈദ് ആഘോഷം മൊഞ്ചാക്കി ഇരുമ്പുചോല എ യു പി സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാളിൻ്റെ സന്ദേശം ആശംസകാർഡിലൂടെ കൈമാറിയും മെഹന്തി മത്സരം സംഘടിപ്പിച്ചും ഇരുമ്പുചോല എ യു പി സ്കൂളിൽ ഈദാഘോഷം കുട്ടികൾ മൊഞ്ചാക്കി. ആശംസകാർഡ് നിർമ്മാണ മത്സരവും മൈലാഞ്ചി മൊഞ്ചിൽ മെഹന്തി മത്സരവും, അമ്മയും കുഞ്ഞും മൈലാഞ്ചിയിടൽ മത്സരവും ആഘോഷം കെങ്കേമമാക്കി. പി.ടി.എ യുടെ നേതൃത്വത്തിൽ സുഭിക്ഷമായ ഭക്ഷണവും ഒരുക്കിയിരുന്നു.പെരുന്നാൾ ആഘോഷം പിടിഎ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ അധ്യക്ഷനായി. പി. അബ്ദുൽ ലത്തീഫ്, ടി.പി അബ്ദുൽ ഹഖ്, ജി.സുഹ്റാബി, കെ.എം എ ഹമീദ്, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ അൻളൽകാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ, ഫൈസൽ കാവുങ്ങൽ, ബേബി, എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾക്ക് പി.ഇ നൗഷാദ്, പി.ഇസ്മായിൽ, കെ. നൂർജഹാൻ, ഹൈഫ, എൻ.നജീമ ,എന്നിവർ നേതൃത്വം നൽകി....
Local news

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല ഇന്ത്യക്ക് തന്നെ മാതൃക: ഡോ.സോണിയ ഇ. പ

തേഞ്ഞിപ്പലം : കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖല ഇന്ത്യക്ക് തന്നെ മാതൃകയാണെന്നും സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും പ്രമുഖ പ്രാസംഗികയും എഴുത്ത്കാരിയുമായ ഡോ.സോണിയ ഇ പ. മേലെ ചേളാരിയിൽ ഫ്‌ളവേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ന്റെ നേതൃത്വത്തിൽ നടന്ന ഉപഹാരസമർപ്പണചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കെ. ദീപ അധ്യക്ഷയായിരുന്നു. ചടങ്ങിൽ പ്രദേശത്തെ വെറ്റിനറി വിഭാഗത്തിലും, BDS വിഭാഗത്തിലും ബിരുദം നേടിയ Dr.K ദൃശ്യ (വെറ്റിനറി), Dr.AP മുനവ്വിറ ജാസ്മിൻ (BDS) ഫ്‌ളവേഴ്‌സ്ന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി. രണ്ട് പേരെയും ഇ പ. പൊന്നാട അണിയിച്ച്ആദരിക്കു കയും ചെയ്തു. പ്രദേശത്തെ SSLC പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ഉപഹാരം നൽകി ആദരിച്ചു. Dr.നർമദ, പ്രൊ. രജില എന്നിവർ സംസാരിച്ചു. കെ ദീപു കുമാർ സ്വാഗതവും കെ ഷൈജ നന്ദിയും പറഞ്ഞു. ബാബു പള...
Local news

ചീർപ്പിങ്ങൽ ഇമ്പിച്ചിബാവ റോഡ് ഞായറാഴ്ച നാടിന് സമർപ്പിക്കും

കൊടിഞ്ഞി: കാളംതുരുത്തി ചീർപ്പിങ്ങൽ നിലാംകുണ്ട് ഭാഗത്ത് താമസിക്കുന്ന ആളുകളുടെ ചിരകാല സ്വപ്നമായിരുന്ന ഗതാഗത സൗകര്യമുള്ള റോഡ് എന്നത് പൂവണിയുന്നു . ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി യാഥാർത്ഥ്യമായ റോഡ് സഖാവ് ഇ കെ ഇമ്പിച്ചിബാവ റോഡ് എന്ന നാമധേയത്തിൽ ഏഴാം തീയതി വൈകുന്നേരം നാലുമണിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്യും....
Local news

പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിക്ക് 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു

വേങ്ങര: പഞ്ചായത്തിലെ പതിനേഴാം വാർഡിലെ വലിയോറ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ച് സർക്കാർ ഭരണാനു മതി ലഭിച്ചു. ഈ കുടിവെള്ള പദ്ധതിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും ഫണ്ട് അനുവദിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് വേങ്ങരഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ യൂസു ഫലി വലിയോറ ന്യൂനപ ക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനും, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവികൾക്കും നിവേദനം നൽകിയിരുന്നു. കൂടാതെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും വാർഡ് മെമ്പറായയൂസുഫലിവലിയോറ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഫണ്ടനു വദിക്കാൻഅടിയന്തിര നടപടി സ്വീകരിക്കണമെന്ന്ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിടുകയുംചെയ്തിരുന്നു.ഇതെല്ലാം പരിഗണിച്ചാണ് സർക്കാർഭരണാനുമതി നൽകിയത്.ഇതോടെ ഈ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവും. കഴിഞ്ഞ സർക്കാറിന്റെ കാലത്തും ന്യൂനപക്ഷ ക്ഷേമ ...
Local news

വെളിമുക്ക് സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് നൽകി

വെളിമുക്ക് : മൂന്ന് പതിറ്റാണ്ടിലധികം വെളിമുക്കിന്റെ വെളിച്ചമായി സേവനമനുഷ്ടിച്ച അധ്യാപകര്‍ക്ക് പി.ടി.എ യാത്രയയപ്പ് സംഘടിപ്പിച്ചു. വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പ്രധാനാധ്യാപകന്‍ കെ.പി സിറാജുല്‍ മുനീര്‍, സീനിയര്‍ അധ്യാപിക കെ.റോസമ്മ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. പേരേമ്പ്ര മൂരിക്കുത്തി സ്വദേശിയായ കെ.പി സിറാജുല്‍ മുനീര്‍ 1992 മുതലാണ് സര്‍വ്വീസില്‍ കയറിയത്. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ കെ.റോസമ്മ 1987 മുതല്‍ വെളിമുക്കിലെ കുരുന്നുകള്‍ക്ക് വിദ്യനുകര്‍ന്ന് വരുന്നു. പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരെ ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സിന് ഷാനവാസ് പറവന്നൂര്‍ നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ അധ്യക്ഷനായി. ജനപ്രധിനിധിക...
Local news

ഇനി മുതൽ മമ്പുറത്ത് മുഴുവൻ സമയം ഒൺവേ; ലംഘിക്കുന്നവർക്കെതിരെ നടപടി

തിരൂരങ്ങാടി : മമ്പുറത്ത് ഒൺവേ തെറ്റിച്ച് വാഹനങ്ങൾ വരുന്നത് കാരണം ഗതാഗത കുരുക്ക് പതിവായതിനാൽ ഒൺവേ സമ്പ്രദായം മുഴുവൻ സമയം നടപ്പാക്കാൻ തീരുമാനം. മമ്പുറം ഓൺവേ തെറ്റികൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എല്ലാ വാഹനങ്ങളും വൺവേ തെറ്റിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈർ, എം വി ഐ സി കെ സുൽഫിക്കർ, എന്നിവരുടെ നേതൃത്വത്തിൽ മമ്പുറം സന്ദർശിച്ചു.ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മുഴുവൻ സമയം വൺവേ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി ജോ.ആർ ടി ഒ പറഞ്ഞു. മുമ്പ് രാവിലെ 6 മുതൽ രാത്രി 8 വരെയായിരുന്നു ഓൺവേ. എന്നാൽ ഇത് ദുരുപയോഗം ചെയ്ത് ടോറസ് ലോറി, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇത് വഴി വരുന്നത് പ്രയാസമുണ്ടക്കുന്നുണ്ട്. വഴിയാത്രക്കാർക്ക് നടക്കാൻ പോലും സാധിക്കുന്...
Local news

സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സെമിനാറും ക്ലാസും സംഘടിപ്പിച്ചു

തിരൂരങ്ങാടി :- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് കണ്ണൂരും സഹകരണ വകുപ്പ് തിരൂരങ്ങാടിയും സംയുക്തമായി സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സഹകരണ സെമിനാറും ക്ലാസും സംഘടിപ്പിച്ചു. സെമിനാര്‍ തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ. പ്രേം രാജ് ഉദ്ഘാടനം ചെയ്തു. ഇ നരേന്ദ്രദേവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിഎം കണ്ണൂരിലെ അധ്യാപകനായ കെസിഎസ് കുട്ടി ഭരണസമിതി അംഗങ്ങളുടെ ചുമതലുകളും ഉത്തരവാദിത്വങ്ങളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ഏകദേശം 285 ഓളം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ അനീഷ് കെ , സജിത്ത് പി , കെ.ടി വിനോദ്, വിജയകുമാര്‍ കെ., രഞ്ചിത്ത് . ആര്‍എം, പ്രമോദ്.എന്‍.കെ. എന്നിവര്‍ സംബന്ധിച്ചു. ഐസിഎം കണ്ണൂരിലെ അധ്യാപകനായ വി എന്‍ ബാബു സ്വാഗതവും ഓഫീസ് സൂപ്രണ്ട് ബാബുരാജന്‍ എന...
Local news

കുറ്റിപ്പുറത്ത് കാണാതായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം പങ്ങരംകുളം: കുറ്റിപ്പുറത്ത് നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. കോക്കർ സിഎച്ച് നഗർ സ്വദേശി പരേതനായ പുത്തൻ പൂരക്കൽ മുനീറിന്റെ മകൻ റസീം(21)ന്റെ മൃതദേഹമാണ് കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരനെ കാണാനാണെന്ന് പറഞ്ഞ് പോയ റസീമിനെ കാണാതായത്. പോലീസിന് പരാതി നൽകി അന്വേഷണം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ബീച്ചിൽ റസിമിന്റെ മുഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.കുറ്റിപ്പുറം എൻജിനീയറിങ് കോളേജിൽ അവസാന വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ച റസീം മാതാവ് ഫാത്തിമ.സഹോദരങ്ങൾ മിർവ, തമീം...
Local news

എആർ നഗർ പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ്: ഫിർദൗസ് യുഡിഎഫ് സ്ഥാനാർഥി

എആർ നഗർ : 28 ന് നടക്കുന്ന എ ആർ നഗർ പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി പി കെ ഫിർദൗസിനെ പ്രഖ്യാപിച്ചു. കോണ്ഗ്രസ് നേതാവായിരുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഹനീഫ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകനാണ് ഫിർദൗസ്. ഇന്ന് വർണാധികരിയായ പഞ്ചായത്ത് അസിസ്റ്റാന്റ് സെക്രട്ടറി മുമ്പാകെ പത്രിക സമർപ്പിച്ചു. യുഡിഎഫ് നേതാക്കളായ കൊലക്കാട്ടിൽ ഇബ്രാഹിം കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്ത് അലി, എ പി അസീസ്, റിയാസ് കല്ലൻ തുടങ്ങിയവർ പങ്കെടുത്തു....
Local news

ശ്രദ്ധേയമായി തേഞ്ഞിപ്പാലത്തെ കൗമാര സൗഹൃദ ക്ലബ്ബ് രൂപീകരണം

നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിന്റെയും തേഞ്ഞിപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേവതിയാൽ സബ് സെൻററിന് കീഴിൽ വരുന്ന വാർഡുകളെ ഉൾപ്പെടുത്തി കൗമാര സൗഹൃദ ക്ലബ്ബ് രൂപീകരിച്ചു. 85 ഓളം കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച ക്ലബ്ബിൻറെ ഏകദിന ക്യാമ്പും ഔപചാരിക ഉദ്ഘാടന പരിപാടികളും പകിട്ടാർന്ന പരിപാടികളോടെ വർണ്ണാഭമായി ഇന്ന് നടത്തപ്പെട്ടു. തേഞ്ഞിപ്പലം സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ ബാൻഡ് മേളത്തോടൊപ്പമുള്ള ഘോഷയാത്ര ജനകീയ ശ്രദ്ധ പിടിച്ചുപറ്റി. നീരോൽപാലം അങ്ങാടിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഉദ്ഘാടന വേദിയായ എ എം എൽ പി നീരോൽപാലം സ്കൂളിൽ കൃത്യം 11 മണിക്ക് എത്തിച്ചേരുകയും തുടർന്ന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ യൂനസ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. തുടർ...
Local news

ബജറ്റിൽ തിരൂരങ്ങാടിക്ക് 2 പദ്ധതികൾക്ക് മാത്രം തുക, ബാക്കി 20 പദ്ധതികൾക്കും 100 രൂപ ടോക്കൺ മാത്രം

2023 -2024 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച പ്രവർത്തികൾ ഇതോടൊപ്പം പറയുന്നു … തുക അനുവദിച്ച പ്രവർത്തികൾ… 1- ഓൾഡ് കട്ട് - വെഞ്ചാലി -കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണം - 5 കോടി രൂപ 2- പരപ്പനങ്ങാടി പാലത്തിങ്ങൽ സയൻസ് പാർക്ക്‌ & പ്ലാനറ്റോറിയം തുടർ പ്രവർത്തികൾക്ക് - 6 കോടി രൂപ ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ… പരപ്പനങ്ങാടി LBS IIST ക്ക് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമ്മിക്കൽ കീരനല്ലൂർ ജലസേചന പദ്ധതി, GUP സ്കൂൾ ക്ലാരി, GLP സ്കൂൾ ചന്തപ്പടി, GMUP സ്കൂൾ കുറ്റിപ്പാല, GLP സ്കൂൾ ക്ലാരി വെസ്റ്റ്, GMUP സ്കൂൾ കൊടിഞ്ഞി എന്നീ സ്‌കൂളുകൾക്ക് കെട്ടിട നിർമ്മാണം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ CT സ്കാൻ, ബ്ലഡ് ബാങ്ക്, ട്രോമ കെയർ എന്നിവ ഉൾപ്പെടുത്തി ലാബ് നവീകരണം മോര്യകാപ്പ് പദ്ധതി തിരൂരങ്ങാടി പോലീസ് കോംപ്ലക്സ് നിർമ്മാണം കാളംതിരു...
Information, Local news

വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യുത്ത്സിന്റെ യും തിരുരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസെല്ലിംഗ്' ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ :കെ അസീസ് അധ്യക്ഷത വഹിച്ചു.മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവരിൽ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസലിംഗിന്റെ ഉദ്ദേശ്യം. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം,വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, കോൺഫ്ലിക്ട് മാനേജ്മെന്റ്, ബഡ്‌ജറ്റിങ്, പേരെന്റിങ്...
Local news, Malappuram

കലോത്സവ സ്വാഗത ഗാനത്തിലെ മുസ്ലിം വിരുദ്ധത ; മാപ്പ് അര്‍ഹിക്കാത്ത തെറ്റെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചതില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും കംപോസ് ചെയ്തവരുടെ വികലമായ മനസ്സ് ആവാം ഇതിന് കാരണമെന്നും തിരിച്ചറിയാന്‍ കഴിയാത്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം. മുജാഹിദ് സമ്മേളനത്തില്‍ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് കൈയ്യടി വാങ്ങിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കിയുള്ള സംഗീത ശില്‍പം അരങ്ങേറിയതെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയതില്‍ സൂക്ഷ്മതയുണ്ടായില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. സാഹോദര്യവും മതമൈ...
Local news

തെന്നലയിലെ മിനി മാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് പരാതി

തെന്നല : പഞ്ചായത്ത് പതിനാലാം വാർഡിലെ പി എച്ച് സി കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 7- മാസത്തോളമായി പ്രവർത്തനം നിലച്ച മിനി മാസ്റ്റ് ലൈറ്റ്, അത് പോലെ വാർഡിലെ പോസ്റ്റിലുള്ള ലൈറ്റുകളും അടിയന്തിരമായി റിപ്പയർ ചെയ്ത് പ്രവർത്തന യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തെന്നല പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സലീന കരുമ്പിലിനും, വൈസ് പ്രസിഡണ്ട് pp അഫ്സലിനും പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിവേദനം നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് Nc ജലിൽ , വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി കള്ളിയത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ PT റഹിയാനത്ത്, മുൻ വൈ പ്രസി. Kv മജീദ്, മെമ്പർ പച്ചായി കുഞ്ഞാവ, വാർഡ് ഭാരവാഹികളായ TP ഇസ്മായിൽ , മൊയ്തീൻ കോലാത്തൊടി എന്നിവർ സംബന്ധിച്ചു ....
Local news

പിഎസ്എംഒ കോളേജ് എൻ.എസ്.എസ് ക്യാമ്പ് “ചുട്ടി “ന് തുടക്കമായി

താനൂർ : ഡിസംബർ 26 മുതൽ 2023ജനുവരി 01 വരെ താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന തിരുരങ്ങാടി പി. എസ്. എം. കോളേജ്സപ്തദിന സഹവാസ ക്യാമ്പ് 'ചുട്ടിനു' തുടക്കമായി. ക്യാമ്പിന്റെ ഭാഗമായിതാനാളൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധവാർഡുകൾ കേന്ദ്രികരിച്ചു പരിപാടികൾ സംഘടിപ്പിക്കും.ക്യാമ്പിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം വി. കെ. എം ഷാഫി നിർവഹിച്ചു.താനാളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം. മല്ലിക അധ്യക്ഷം വഹിച്ചു.കോളേജ് മാനേജർ എം. കെ. ബാവ പതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ :കെ. അസിസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ. വി. ലൈജു, ഷബ്‌ന ആഷിക്, ഡോ :വി. പി ഷബീർ, ബാലകൃഷ്ണൻ ചുള്ളിയത്ത്, വി. പി. അബ്ദുറഹിമാൻ, പി. ബിന്ദു, മുജീബ് താനാളൂർ, ഡോ :അലി അക്ഷദ്,ഡോ :മുനവ്വർ അസീം, ടി. മുമിസ്, പി. ടി. അർഷാദ് ഷാൻ എന്നിവർ സംസാരിച്ചു....
Local news

SKSBV സ്ഥാപക ദിനം ആചരിച്ചു

കക്കാട്: സമസ്തയുടെ കീഴിലുള്ള മദ്റസാ വിദ്യാർത്ഥി സംഘടനയായ സമസ്ത കേരള സുന്നി ബാലവേദി (SKSBV)യുടെ 29-ാം സ്ഥാപക ദിനം കക്കാട് മിഫ്താഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ വിപുലമായി ആചരിച്ചു. സ്വദർ മുഅല്ലിം ഹസൻ ബാഖവി കീഴാറ്റൂർ പതാക ഉയർത്തി. അബ്ദുസ്സലാം ബാഖവി പ്രാർത്ഥന നടത്തി. കോയ മുസ്‌ലിയാർ വെന്നിയൂർ SKSBVയെ പരിചയപ്പെടുത്തി സംസാരിച്ചു. SKSBV ജ്ഞാന തീരം പരീക്ഷയിൽ മദ്റസയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ ഉപഹാരം നൽകി ആദരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. SKSBV തിരൂരങ്ങാടി റെയ്ഞ്ച് കൺവീനർ ഒ. അബ്ദുർറഹീം മുസ്‌ലിയാർ സ്വാഗതവും യൂണിറ്റ് കൺവീനർ മുഹമ്മദ് സാബിത്.ഒ നന്ദിയും പറഞ്ഞു. മദ്റസാ ഉസ്താദുമാർ, വിദ്യാർത്ഥികൾ, SKSSF, SKSBV പ്രവർത്തകർ പങ്കെടുത്തു....
Local news

സമസ്ത എംപ്ലോയീസ് അസോസിയേഷൻ തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ

തിരൂരങ്ങാടി: 'സേവനം, സംതൃപ്തി, സംഘബോധം' എന്ന പ്രമേയം ഉയര്‍ത്തി സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ (എസ്.ഇ.എ ) മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷന്‍ ചെമ്മാട് ഖിദ്മത്തുല്‍ ഇസ് ലാം കേന്ദ്ര മദ്‌റസാ ഹാളില്‍ വെച്ച് നടന്നു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. അലി ഫൈസി പന്താരങ്ങാടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, അബ്ദുറഹീം മാസ്റ്റര്‍ കുണ്ടൂര്‍, കെ.പി റഫീഖ് ഉള്ളണം, മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍, ഹുസൈന്‍ കാക്കാട്ട്, നൗഷാദ് പുത്തൻകടപ്പുറം സംസാരിച്ചു. പുതിയ ഭാരവാഹികളായി അലി ഫൈസി പന്താരങ്ങാടി (പ്രസിഡന്റ് ), കെ.പി റഫീഖ് ഉള്ളണം (ജനറല്‍ സെക്രട്ടറി), മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍ (ട്രഷറര്‍), മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍ (അസിസ്റ്റന്റ് സെക്രട്ടറി) അബ്ദുല്‍റഹീം മാസ്റ്റര്‍ കുണ...
Local news

പകർച്ച വ്യാധി; പ്രതിരോധം ഊർജ്ജിതമാക്കി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : അഞ്ചാം പനി, മഞ്ഞപ്പിത്തം,ഛർദി, അതിസാരം, തുടങ്ങിയ പകർച്ച വ്യാധികൾ പടരുന്നതിനെ കരുതിയിരിക്കാനും പ്രതിരോധിക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി തിരൂരങ്ങാടി നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മൈക്ക് വാഹന പ്രചരണത്തിന്റെ ഉത്ഘാടനം ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി നഗരസഭ ഓഫീസ് പരിസരത്ത് നിർവ്വഹിച്ചു.രണ്ട് ദിവസങ്ങളിലായി ഈ വാഹനം JHI അബ്ദുൽറസാഖിന്റെ നേതൃത്വത്തിൽ നഗരസഭയുടെ മുഴുവൻ ഉൾ പ്രദേശങ്ങളിലും പ്രചരണം നടത്തും.കഴിഞ്ഞ ദിവസം നഗരസഭയിലെ മുഴുവൻ ഹോട്ടൽ, ബേക്കറി, കോഫീഷോപ്, കഫ്തീരിയ, ഫാസ്റ്റ് ഫുഡ് തുടങ്ങി ഭക്ഷണം വിൽക്കുന്ന സ്ഥാപന ഉടമകളുടെയും, സ്‌കൂളുകളിലെ പ്രധാനധ്യാപകർ, പി ടി എ, പ്രതിനിധികൾ എന്നിവരുടെയും പ്രത്യേക യോഗങ്ങൾ ചെരുകയും പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുംചെയ്തിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയു...
error: Content is protected !!