Saturday, November 7

Malappuram

കായിക മത്സരങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കും ; അബ്ദുസ്സമദ് സമദാനി എം.പി.
Malappuram, Other

കായിക മത്സരങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കും ; അബ്ദുസ്സമദ് സമദാനി എം.പി.

കായിക മത്സരങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കുമെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി. ജില്ലാ സ്പോർട്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് കായിക മേഖല. മനുഷ്യർക്കിടയിലെ വേർത്തിരിവ് ഇല്ലാതാക്കാൻ കായിക മത്സരങ്ങൾ സഹായകമാവും. ശാരീരിക-മാനസിക ആരോഗ്യത്തിന് സ്പോർട്സ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കോഡിനേറ്റർ സെബിൻ പൗലോസ് വിഷയമവതരിപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി മുഖ്യാതിഥിയായി. സംസ്ഥാനത്തിന്റെ സമഗ്രകായിക വികസനം ലക്ഷ്യമിട്ട് 2024 ജനുവരിയിൽ നടത്തുന്ന 'ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024'ന്റെ ഭാഗമായാണ് ജില്ലാ സമ്മിറ്റ് സംഘടിപ്പിച്ചത്. സ്‌പോർട്‌സ് നയം, സ്‌പോർട്‌സ് വ്യവസായം എന്നിവയുടെ അവതരണവും ജില്ലയിൽ നടപ്പാക്കേണ്ട കായിക പദ്ധതികളുടെ പ്രാഥമിക രൂപരേഖ തയാറാക്കല...
ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

താത്കാലിക നിയമനം മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രൊജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി [email protected] എന്ന മെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832736241. ------- തൊഴിൽമേള 25ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ തൊഴിൽമേള നവംബർ 25ന് രാവിലെ 10.30ന് ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ...
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങാമെന്ന് സര്‍ക്കാര്‍
Malappuram, Other

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങാമെന്ന് സര്‍ക്കാര്‍

മലപ്പുറം : ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ കൈവല്യ, ശരണ്യ എന്നീ പേരില്‍ 50 % സബ്‌സിഡിയോടുകൂടി പലിശരഹിത സ്വയം തൊഴില്‍ പദ്ധതികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കി വരുന്നുണ്ടെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഭിന്നശേഷിക്കാരിയ്ക്ക് സ്ഥിരമായോ ദിവസ വേതനാടിസ്ഥാനത്തിലോ ദീര്‍ഘകാലം ജോലി ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍ വകുപ്പ് ഇക്കാര്യം അറിയിച്ചത്. പൊന്നാനി സൗത്ത് സ്വദേശിനി എ. സീനത്താണ് പരാതിക്കാരി. 3 ഫുള്‍ടൈം സ്ഥിര ഒഴിവിലേയ്ക്കും 6 പാര്‍ട്ട്‌ടൈം സ്ഥിരം ഒഴിവിലേയ്ക്കും 5 താല്ക്കാലിക ഒഴിവിലേയ്ക്കും പരാതിക്കാരിയെ പരിഗണിച്ചിട്ടുണ്ടെന്ന് പൊന്നാനി എംപ്ലോയ്‌മെന്റ് ഓഫീസര്‍ കമ്മീഷനെ അറ...
മലപ്പുറത്ത് 17 കാരനെ പീഡിപ്പിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍
Kerala, Malappuram, Other

മലപ്പുറത്ത് 17 കാരനെ പീഡിപ്പിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

മലപ്പുറം: കുറ്റിപ്പുറം മറവഞ്ചേരിയില്‍ പീഡനത്തിനിടെ പൊലീസിനെ കണ്ടതോടെ കടന്നുകളഞ്ഞ പ്രതി പിടിയില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദിനെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. 17 വയസുകാരനാണ് പീഡനത്തിനിരയായത്. ദുരൂഹസാഹചര്യത്തില്‍ വാഹനം കണ്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി....
പുഴയോരത്തെ കയ്യേറ്റം കണ്ടെത്താൻ സർവേ സംഘത്തെ നിയോഗിക്കും: ജില്ലാ കലക്ടർ
Malappuram, Other

പുഴയോരത്തെ കയ്യേറ്റം കണ്ടെത്താൻ സർവേ സംഘത്തെ നിയോഗിക്കും: ജില്ലാ കലക്ടർ

കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര പുല്ലിപ്പുഴയുടെ തീരം സർവേ ചെയ്ത് തിട്ടപ്പെടുത്തുന്നതിന് സർവേ സംഘത്തെ നിയോഗിക്കാൻ ജില്ലാ കലക്ടർ വി.ആർ വിനോദ് നിർദേശം നൽകി. ജില്ലാ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. അബ്ദുൾ ഹമീദ് എം.എൽ.എയാണ് ആവശ്യം ഉന്നയിച്ചത്. കയ്യേറ്റമുള്ള ഭാഗങ്ങൾ കണ്ടെത്തുന്നതിനാണ് സർവേ. ഇതിനായി കോഴിക്കോട് താലൂക്ക് സർവേയറുടെ സേവനം ലഭ്യമാക്കും. ജൽജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച പൊന്നാനി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഡിസംബർ അവസാന വാരത്തിൽ പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി എക്‌സി. എഞ്ചിനീയർ അറിയിച്ചു. പെരിന്തൽമണ്ണ മണ്ഡലത്തിലെ ആലിപ്പറമ്പ്, താഴേക്കോട് പഞ്ചായത്തുകളിൽ ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകളുടെ നവീകരണത്തിന് സാങ്കേതികാനുമതി ലഭ്യമായാലുടൻ പ്രവൃത്തി ടെൻഡർ ചെയ്യും. ജനകീയ ഹോട്ടലുകൾക്ക് നൽകാനുള്ള തുകയ...
നവകേരള സദസ്സ് : ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി
Malappuram, Other

നവകേരള സദസ്സ് : ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മലപ്പുറം ജില്ലയിലെ നവകേരള സദസ്സുകളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഓരോ മണ്ഡലത്തിലെയും ഒരുക്കങ്ങളും പ്രചാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും നോഡൽ ഓഫീസർമാർ അവതരിപ്പിച്ചു. മുഴുവൻ മണ്ഡലങ്ങളിലും പന്തൽ, സ്റ്റേജ്, ശബ്ദ വെളിച്ച സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മണ്ഡലം സദസ്സുകളിൽ ഓരോ മണ്ഡലത്തിലും പതിനായിരത്തിലധികം പേർ പങ്കെടുക്കും. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേകം സംവിധാനമൊരുക്കും. സ്ത്രീകള്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും വയോജനങ്ങൾക്കും പരാതി നൽക്കാൻ പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. ആരോഗ്യവകുപ്പിന്റെ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സംഘം ഉണ്ടായിരിക്കും. ഇൻഫർമേഷൻ റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ 25 മുതൽ 28 വരെ എല്ലാ മണ്ഡലങ്ങളിലും കലാജാഥയും തുട...
രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു: ചികിത്സാ ചെലവും പിഴയും വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ
Kerala, Malappuram, Other

രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു: ചികിത്സാ ചെലവും പിഴയും വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ച കമ്പനിക്കെതിരെ ചികിത്സാ ചെലവും പിഴയും വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ ചേണ്ടിക്കുഴിയിൽ അബ്ദുൾ സലാം ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2016 മുതൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാണ് പരാതിക്കാരൻ. പോളിസി പ്രാബല്യത്തിലിരിക്കെ ഹൃദയ സംബന്ധമായ അസുഖത്തിന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. അഞ്ചു ദിവസത്തെ ചികിത്സക്ക് 1,57,841 രൂപ ചെലവ് വന്നു. തുടർന്ന് ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചപ്പോൾ ആനുകൂല്യം നിഷേധിക്കുകയായിരുന്നു. ചികിത്സയുടെ രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. ചികിത്സയുടെ എല്ലാ രേഖകളും സമർപ്പിച്ചിട്ടും മതിയായ കാരണമില്ലാതെ അനുകൂല്യം നിഷേധിക്കുകയായിരുന്നുവെന്ന് കണ്ടാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. ചികത്സാ ചിലവായ 1,52,841 രൂപയും സേവനത്തിൽ വീഴ...
ജില്ലയില്‍ 663 ആദിവാസികള്‍ക്ക് പട്ടയം നല്‍കും : കലക്ടർ വി.ആർ വിനോദ്
Malappuram, Other

ജില്ലയില്‍ 663 ആദിവാസികള്‍ക്ക് പട്ടയം നല്‍കും : കലക്ടർ വി.ആർ വിനോദ്

ഭൂരഹിത ആദിവാസികള്‍ക്കുള്ള പട്ടയ വിതരണം ഈ മാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. പോത്തുകല്ല് പഞ്ചായത്തിലെ ഉൾവനത്തിലുള്ള ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ തുടങ്ങിയ ആദിവാസി കോളനികൾ സന്ദര്‍ശിച്ച ശേഷം നിലമ്പൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേർന്ന് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 663 ആദിവാസികള്‍ക്ക് പട്ടയം നല്‍കും. 150 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറായിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കോളനി നിവാസികളുടെ അടിയന്തര വിഷയങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിന് മുന്നില്‍ ഭൂ സമരം നടത്തുന്ന ആദിവാസികളുടെ പ്രശ്‌നം പരമാവധി പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി . പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആദിവാസികളുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വനത്തിലെ താമസ സ്ഥലത്തു നിന്ന...
പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തി, വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നതായി പരാതി
Malappuram, Other

പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തി, വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നതായി പരാതി

മഞ്ചേരി: പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നതായി പരാതി. കരുവമ്പ്രം ജിസ്മയില്‍ പ്രഭാകരന്റെ ഭാര്യ നിര്‍മല കുമാരിയുടെ (63) മാലയാണ് നഷ്ടമായത്. ഇന്നലെ 12.30ന് ആണ് സംഭവം. സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍ന്നെന്നും പെട്രോള്‍ പമ്പില്‍ പോയി പെട്രോള്‍ വാങ്ങി വരാന്‍ കൂപ്പി ആവശ്യപ്പെട്ടുമാണ് യുവാവ് വീട്ടിലെത്തിയത്. അകത്തു പോയി കുപ്പിയുമായി തിരികെയെത്തിയപ്പോഴാണ് മാല പൊട്ടിച്ചത്. സ്‌കൂട്ടറില്‍ പുല്‍പറ്റ ഭാഗത്തേക്ക് പോകുന്നതിനിടെ ചാടിക്കല്ല് വച്ച് സ്‌കൂട്ടര്‍ മറിഞ്ഞു. അതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു....
നവകേരള സദസ്സിന് കൊണ്ടോട്ടി ഒരുങ്ങുന്നു: ജില്ലാ കളക്ടർ വി.ആർ വിനോദ് പന്തലിന് കാൽനാട്ടി
Kerala, Malappuram, Other

നവകേരള സദസ്സിന് കൊണ്ടോട്ടി ഒരുങ്ങുന്നു: ജില്ലാ കളക്ടർ വി.ആർ വിനോദ് പന്തലിന് കാൽനാട്ടി

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനങ്ങൾക്കിടയിലേക്ക് എത്തുന്ന നവകേരള സദസ്സിന് കൊണ്ടോട്ടി മണ്ഡലത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലാവുന്ന പരിപാടിയുടെ പന്തലിന് കാൽനാട്ട് കർമം ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. മേലങ്ങാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നവംബർ 29നാണ് കെണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക. 5000ത്തിലധികം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന രീതിയിലുള്ള പന്തലാണ് ഒരുക്കുന്നത്. പതിനായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ പരാതികൾക്കും ഇടവരുത്താതെയുള്ള ക്രമീകരണങ്ങളാണ് ഒരുക്കുക. പരാതി പരിഹാര കൗണ്ടറുകളിലേക്കെത്തുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും സഹായത്തിനും വാളണ്ടിയർമാർ, ആവശ്യത്തിനുള്ള കുടിവെള്ളം, അടിയന്തിര മെഡിക്കൽ സഹായം, സുഗമമായ യാത്രക്ക് ഗതാഗത നിയന്ത്രണം, വിവിധ സേനകളുടെ സുരക്ഷാ ക്രമീകരണങ്ങൾ തുട...
മലപ്പുറത്ത് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു
Local news, Malappuram, Other

മലപ്പുറത്ത് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

മലപ്പുറം : നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ഒറ്റക്കണ്ടത്തില്‍ പീടിയേക്കല്‍ വീട്ടില്‍ ഷംസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്. സുജിത്ത് ദാസ്. ഐപിഎസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഐപിഎസ് ആണ് ഉത്തരവിറക്കിയത്. വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് കഞ്ചാവുമായി പോലീസിന്റെ പിടിയിലായ ഇയാള്‍ മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. മഞ്ചേരി, എടവണ്ണ, കരുവാരകുണ്ട്, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസ്സുകളില്‍ പ്രതിയായ ഷംസുദ്ദീന്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരില്‍ പ്രധാനിയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകള്‍...
പാര്‍ട്ടിയെ വഞ്ചിച്ച യൂദാസ് ; പി അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പോസ്റ്റര്‍
Local news, Malappuram, Other

പാര്‍ട്ടിയെ വഞ്ചിച്ച യൂദാസ് ; പി അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പോസ്റ്റര്‍

മലപ്പുറം: കേരള ബാങ്ക് ഭരണസമിതിയില്‍ അംഗമായ മുസ്ലിം ലീഗ് എംഎല്‍എ പി.അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും പാര്‍ട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍. എംഎല്‍എ പാര്‍ട്ടിയെ വഞ്ചിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, ലീഗ് ഓഫീസിന് മുന്നില്‍ പതിപ്പിച്ച പോസ്റ്റര്‍ ഓഫീസ് സ്റ്റാഫ് കീറിമാറ്റുകയായിരുന്നു. വള്ളിക്കുന്ന് എംഎല്‍എയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.അബ്ദുല്‍ ഹമീദിനു ഭരണസമിതിയില്‍ ചേരാന്‍ ലീഗ് സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിരുന്നു. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്ത...
ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപേക്ഷ ക്ഷണിച്ചു ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) ട്രേഡിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ജനറൽ വിഭാഗത്തിൽനിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ 21ന്് രാവിലെ പത്തിന് നടക്കും. ഫോൺ: 0494 2967887. ------------------------ വൈദ്യുതി മുടക്കം എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 17) രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ എടരിക്കോട് സബ്‌സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി കൂരിയാട് ഫീഡറിലും ഒമ്പത് മുതൽ പത്ത് വരെ 33 കെ.വി ഒതുക്കുങ്ങൽ ഫീഡറിലും വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. --------------- ...
തിരൂർ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി
Malappuram, Other

തിരൂർ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി

തിരൂർ റെയിൽവെ പാലത്തിന് സമീപം തിരൂർ പുഴയിൽ നിന്നും 16.11.23 തിയ്യതി 9.30 മണിയോടെ കണ്ട തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം തിരൂർ ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നു…. മൃതദേഹം തിരിച്ചറിയുന്നവർ തിരൂർ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
Malappuram, Other

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലമ്പൂർ - ഷൊർണ്ണൂർ റെയിൽ പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് നവംബര്‍ 18 (ശനി) രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയും കടന്നു പോകണം. ------- പട്ടികജാതി വിദ്യാർഥികൾക്ക് അയ്യങ്കാളി സ്‌കോളർഷിപ്പ് പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിലേക്ക് സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഈ വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവർക്ക് പത്താം ക്ലാസുവരെ പ്രതിവർഷം 4500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകർ 2022-23 അധ്യയന വർഷം നാല്, ഏഴ് ക്ലാസുക...
നവകേരള സദസ്സ്: മലപ്പുറം മണ്ഡലംതല സ്വാഗതസംഘം ഓഫീസ് തുറന്നു
Kerala, Malappuram, Other

നവകേരള സദസ്സ്: മലപ്പുറം മണ്ഡലംതല സ്വാഗതസംഘം ഓഫീസ് തുറന്നു

മലപ്പുറം : നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളിൽ നിന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാനും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനുമുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം മണ്ഡലത്തിൽ സ്വഗതസംഘം ഓഫീസ് തുറന്നു. മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തിൽ ആരംഭിച്ച ഓഫീസ് ഡെപ്യൂട്ടി കളക്ടർ എസ്.എസ് സരിൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.പി അനിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഹാരിസ് കപൂർ, ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ കെ.എം സുജാത, മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സുരേഷ് മാസ്റ്റർ, പി.എസ്.എ സബീർ എന്നിവർ സംബന്ധിച്ചു. ജില്ലാ ലേബർ ഓഫീസർ ജയപ്രകാശ് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം നഗരസഭാ സെക്രട്ടറി ഹസീന നന്ദിയും പറഞ്ഞു. നവംബർ 29ന് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിലാണ് മലപ്പുറം മണ്ഡലം നവകേരള സദസ്സ് നടക...
പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ: നടപടി ശക്തമാക്കും
Malappuram, Other

പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ: നടപടി ശക്തമാക്കും

മലപ്പുറം : പാതയോരങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിരെ നടപടി ശക്തമാക്കാനൊരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. ഇവ പിടിച്ചെടുത്ത് 5000 രൂപ വരെ പിഴയീടാക്കും. പാതയോരങ്ങളിലും കാൽനട യാത്രക്കാർ ഗതാഗതത്തിനുപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയിൽ എന്നിവിടങ്ങളിലും റോഡുകളുടെ സെന്റർ മീഡിയൻ ട്രാഫിക് ഐലന്റ് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയാണ് ഹൈകോടതി നിർദേശ പ്രകാരം നീക്കം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈൽ മൂത്തേടത്തിന്റെ ചേംബറിൽ യോഗം ചേർന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവർക്കെതിരേയും സർക്കാർ ഉത്തരവ് പാലിക്കാതെ പ്രിന്റിങ് നടത്തിയ സ്ഥാപനങ്ങൾക്കെതിരേയും നോട്ടീസ് നൽകുന്നതിനും ഇത് അവഗണിക്കുന്ന പക്ഷം എഫ്.ഐ.ആർ രജിസ്റ്റ...
കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണം; സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഒഴിവാക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
Malappuram, Other

കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണം; സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഒഴിവാക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം : കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർക്ക് കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർദ്ദേശം നൽകി. മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രസരണ-വിതരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ജില്ലയിലെ എം.എൽ.എമാർ, വൈദ്യുതി ബോർഡ് ഡയറക്ടർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ നിർദ്ദേശപ്രകാരം 15 ദിവസത്തിനകം നിർദ്ദിഷ്ട തിരുവാലി, കാടാമ്പുഴ, വേങ്ങര സബ് സ്റ്റേഷനുകളുടെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി കെ.എസ്.ഇ.ബിക്ക് കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തുടർന്ന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആറ് മാസത്തിനകം പരിഹാരം ...
മലപ്പുറം ജില്ല നവകേരള സദസ്സ് ; 27 ന് തുടങ്ങും, പരാതികള്‍ സ്വീകരിക്കാന്‍ വിപുലമായ സൗകര്യം ഒരുക്കും ; മന്ത്രി വി അബ്ദുറഹിമാന്‍
Kerala, Malappuram, Other

മലപ്പുറം ജില്ല നവകേരള സദസ്സ് ; 27 ന് തുടങ്ങും, പരാതികള്‍ സ്വീകരിക്കാന്‍ വിപുലമായ സൗകര്യം ഒരുക്കും ; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം : മഹത്തായ ലക്ഷ്യങ്ങള്‍ നേടുന്നതിനായി പ്രവര്‍ത്തിക്കുകയും അസാധ്യമെന്നു കരുതിയ കാര്യങ്ങള്‍ നടപ്പിലാക്കുകയുമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാറെന്ന് കായിക- ന്യൂനപക്ഷക്ഷേമ- വഖഫ് - ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഒരിക്കലും നടക്കില്ലെന്നു പലരും വിധിയെഴുതിയ നിരവധി കാര്യങ്ങള്‍ കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കി. തടസ്സവാദങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടന്ന് ഇച്ഛാശക്തിയോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്നും ഈ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം എങ്ങനെയാവണമെന്ന് നിശ്ചയിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്നും ജനങ്ങളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ ചിന്തയോടെയാണ് ബഹു. മുഖ്യമന്ത്രിയുടെയും മുഴുവന്‍ മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും നവകേരള സദസ്സ് സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാന...
കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്തിന്റെ മൊഴി
Local news, Malappuram, Other

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്തിന്റെ മൊഴി

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്ത്. സംഭവത്തില്‍ നാടുകാണിയില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. മിസ്സിങ് കേസില്‍ അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടെത്തിയിരുന്നു. താനൂര്‍ സ്വദേശിയായ 54-കാരനെ ചോദ്യം ചെയ്തപ്പോളാണ് സ്വര്‍ണത്തിന് വേണ്ടി സൈനബയെ കൂട്ടിക്കൊണ്ടു പോയി കാറില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊന്നു എന്ന് മൊഴി നല്‍കിയത്. മൃതദഹേം നാടുകാണി ചുരത്തില്‍ നിന്ന് താഴേക്കിട്ടു എന്നാണ് മൊഴി. ഇതിനെ തുടര്‍ന്ന് കസബ പോലീസ് മൃതദേഹം കണ്ടെത്താനായി നിലമ്പൂര്‍ -ഗൂഡല്ലൂര്‍ മേഖലയില്‍ തെരച്ചില്‍ തുടങ്ങി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്...
മാലിന്യമുക്ത നവകേരളം: മെഗാ സൈക്കിള്‍ റാലി സംഘടിപ്പിച്ചു
Kerala, Malappuram, Other

മാലിന്യമുക്ത നവകേരളം: മെഗാ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

മലപ്പുറം : മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മെഗാ സൈക്കിൾ റാലി സംഘടിപ്പിച്ചു. പത്ത് ബ്ലോക്കുകളില്‍ നിന്നായി ആരംഭിച്ച മെഗാ സൈക്കിള്‍ റാലിയുടെ സമാപന ചടങ്ങ് മലപ്പുറം കിഴക്കേത്തലയില്‍ നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിര്‍വ്വഹിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റേയും ശുചിത്വ പരിപാലനത്തിന്റേയും കാര്‍ബണ്‍ ന്യൂട്രല്‍ മലപ്പുറം എന്ന ലക്ഷ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ, തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള രാഷ്ട്രീയ ഗ്രാമസ്വരാജ് അഭയാനും ചേര്‍ന്ന് ആർ. ജി. എസ്. എ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സൈക്കിള്‍ ക്ലബ്ബുകളുമായി സഹകരിച്ചുകൊണ്ടാണ് മെഗാ റാലി സംഘടിപ്പിച്ചത്. 200ഓളം സൈക്കിള്‍ റൈഡേഴ്‌സ് റാലിയില്‍ പങ്കെടുത്തു. റാലിയില്‍ കോട്ടക്കല്‍ മുതല്‍ സമാപ...
കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നല്‍കി കാലിക്കറ്റ്
Kerala, Malappuram, Other

കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നല്‍കി കാലിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലയുടെ കായികപുരസ്‌കാരച്ചടങ്ങില്‍ വിതരണം ചെയ്തത് 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ജേതാക്കളായവര്‍, ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍വകലാശാലാ താരങ്ങള്‍ കാലിക്കറ്റിലെ മുന്‍ താരങ്ങള്‍ എന്നിവരെയാണ് അനുമോദിച്ചത്. മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഓവറോള്‍ വിഭാഗത്തിലും പുരുഷ-വനിതാ വിഭാഗങ്ങളിലും മികച്ച കോളേജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. ഇത്തവണ ആറ് ടീമിനങ്ങളിലാണ് കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്മാരായത്. മൂന്നെണ്ണത്തില്‍ റണ്ണറപ്പും ആറെണ്ണത്തില്‍ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത ഇനങ്...
ജില്ലയിലെ ജോലി ഒഴിവുകളും അറിയിപ്പുകളും
Malappuram, Other

ജില്ലയിലെ ജോലി ഒഴിവുകളും അറിയിപ്പുകളും

ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനം ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ്. അഭിമുഖം നവംബര്‍ 14ന് രാവിലെ 10.30-ന് മലപ്പുറം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍-0483 2734852 ---------- റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സഹായം കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കി പ്രത്യേക ഔട്ട്‌ലെറ്റുകള്‍ വഴി അവ വിറ്റഴിക്കുന്നതിനുമായി പ്രീമിയം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം. ജില്ലയിലെ ഫാം പ്ലാന്‍ അധിഷ്ഠിതമായി രൂപീകരിച്ച് എഫ്.പി.ഒ, മറ്റ് മാര്‍ഗങ്ങളിലൂടെ സ്ഥാപിതമായ എഫ്.പി.ഒ എന്നിവയ്ക്ക് നേരിട്ടും കുടുംബശ്രീ, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫെഡറേറ്റഡ് രജിസ്‌റ്റേർഡ...
വോട്ടര്‍ പട്ടിക പുതുക്കല്‍; അന്തിമ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും ; ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
Malappuram, Other

വോട്ടര്‍ പട്ടിക പുതുക്കല്‍; അന്തിമ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും ; ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം 2024 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കല്‍, ആധാര്‍ ലിങ്കിംഗ്, 18 വയസ്സ് തികഞ്ഞ പൗരന്മാരുടെ വോട്ട് ചേര്‍ക്കല്‍ എന്നിവ പരിശോധിക്കണം. ഭിന്നശേഷിക്കാരായ ആളുകളുടെ വിവരങ്ങൾ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രത്യേകം ലിസ്റ്റ് തയ്യാറാക്കണം. രാഷ്ട്രീയ പാർട്ടികൾ ഓരോ പോളിംഗ് സ്റ്റേഷനിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണം. നിയോജക മണ്ഡല അടിസ്ഥാനത്തിലും വില്ലേജ് തലത്തിലും വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ച് വ്യാപകമായ പ്രചരണം നടത്തണമെന്നും ജില്ലാകല...
പോക്‌സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍
Local news, Malappuram, Other

പോക്‌സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. പട്ടികജാതിക്ഷേമ ബോര്‍ഡ് മുന്‍ അംഗമാണ് വേലായുധന്‍ വള്ളിക്കുന്ന്. സിപിഎമ്മിന്റെ വള്ളിക്കുന്ന് മേഖലയിലെ മുതിര്‍ന്ന നേതാവാണ്. വേലായുധനെതിരായ കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത വള്ളിക്കുന്ന് സ്വദേശിയായ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വേലായുധനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇയാള്‍ക്കെതിരെ നേരത്തെയും സമാന പരാതികള്‍ ഉയര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നെങ്കിലും പിന്നീട് ജില...
മലയാള ഭാഷാ വാരാചരണം: ശിൽപശാലയും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു
Malappuram, Other

മലയാള ഭാഷാ വാരാചരണം: ശിൽപശാലയും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

മലപ്പുറം : മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ഉദ്യോഗസ്ഥർക്കായി ഭരണഭാഷാ ശിൽപശാല സംഘടിപ്പിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിലെ ആസൂത്രണ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത പ്രതിജ്ഞ കളക്ടർ ചൊല്ലിക്കൊടുത്തു. എ.ഡി.എം ഇൻ ചാർജ് കെ. ലത അധ്യക്ഷത വഹിച്ചു. ഭരണനിർവഹണത്തിതായി സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന ഭാഷ ഉപയോഗിക്കണമെന്നും ഭാഷ ലളിതമായി കൈകാര്യം ചെയ്യാൻ പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകി ഭരണഭാഷയിൽ തന്നെ ഭരണനിർവഹണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരത്തിന് അർഹനായ ഓഡിറ്റ് വകുപ്പിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ പി.ടി സന്തോഷിന് സംസ്ഥാന ഉദ്യോഗസ്ഥ ഭരണഭാഷാ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ സദ്സേവന രേഖയും മൊമന്റ...
ജില്ലയിലെ ജോലി ഒഴിവുകളും അറിയിപ്പുകളും
Malappuram, Other

ജില്ലയിലെ ജോലി ഒഴിവുകളും അറിയിപ്പുകളും

മോണ്ടിസോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിങ് കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ നവംബർ മാസത്തിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പീ പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഫോൺ: 7994449314. ------------ ജില്ലാ സീനിയർ ഹോക്കി പുരുഷ ടീം സെലക്ഷൻ ട്രയൽസ് 9ന് സംസ്ഥാന സീനിയർ ഹോക്കി (പുരുഷ) ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ സീനിയർ പുരുഷ ടീം സെലക്ഷൻ ട്രയൽസ് നവംബർ ഒമ്പതിന് മഞ്ചേരി എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള ഹോക്കി താരങ്ങൾ അന്നേ ദിവസം രാവിലെ എട്ടിന് മഞ്ചേരി എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. നവംബർ 12, 13 തീയതികളിൽ കൊല്ലം ഹോക്കി സ്റ്റേഡിയത്തിലാണ് സംസ്ഥാന സീനിയർ ഹോക്കി (പുരുഷ) ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഫോൺ:...
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്, തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടികാഴ്ച നടത്തി
Local news, Malappuram, Other

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്, തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടികാഴ്ച നടത്തി

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. മലപ്പുറം കോണ്‍ഗ്രസിലെ തര്‍ക്കവും ഫലസ്തീന്‍ വിവാദവും ചര്‍ച്ചയായെന്നാണ് സൂചന. പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനമാണെന്നും ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തീര്‍ക്കും. രണ്ടും വ്യത്യസ്ഥ പാര്‍ട്ടികളാണ്. വര്‍ഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാര്‍ട്ടിയായാലും അവര്‍ക്ക് പ്രശ്‌നമുണ്ടായാലും പാര്‍ട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പേര്‍ മരിച്ചു വീഴുന്ന ഫലസ്തീന്‍ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊ...
കെ.എസ്.യു മാര്‍ച്ചിനു നേരെ ഉണ്ടായ പൊലീസ് നടപടി കാടത്തം, പോലീസ് നടത്തിയ നരനായാട്ട് അത്യന്തം പ്രതിഷേധാര്‍ഹം ; പികെ കുഞ്ഞാലിക്കുട്ടി
Kerala, Malappuram, Other

കെ.എസ്.യു മാര്‍ച്ചിനു നേരെ ഉണ്ടായ പൊലീസ് നടപടി കാടത്തം, പോലീസ് നടത്തിയ നരനായാട്ട് അത്യന്തം പ്രതിഷേധാര്‍ഹം ; പികെ കുഞ്ഞാലിക്കുട്ടി

തലസ്ഥാനത്ത് നടന്ന കെ എസ് യു പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പൊലീസ് നടപടി കാടത്തമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. വനിതാ നേതാവിന്റെ മുഖത്ത് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട ലാത്തി കൊണ്ട് അതേ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; കേരള വര്‍മയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്ത രീതി കാടത്തമായിപ്പോയി. നസിയ മുണ്ടന്‍പള്ളിയെന്ന വനിതാ നേതാവിന്റെ മുഖത്ത് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട ലാത്തി കൊണ്ട് അതേ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണ്. പോലീസ് അതിക്രമത്തില്‍ ഒട്ട...
ചെട്ടിയാന്‍ കിണര്‍ ജി.വി.എച്ച്.എസ്. എസ് അമ്പതാം വാര്‍ഷികാഘോഷം ; ലോഗോ പ്രകാശനം ചെയ്തു
Malappuram, Other

ചെട്ടിയാന്‍ കിണര്‍ ജി.വി.എച്ച്.എസ്. എസ് അമ്പതാം വാര്‍ഷികാഘോഷം ; ലോഗോ പ്രകാശനം ചെയ്തു

ചെട്ടിയാന്‍ കിണര്‍ ജി.വി.എച്ച്.എസ്. എസ് അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നവംബര്‍ 21ന് വിളംബര ഘോഷ യാത്ര നടക്കും. ലോഗോ പ്രകാശന കര്‍മ്മം സംസ്ഥാന ഫോക് ലോര്‍ സമിതി അംഗം ഫിറോസ് ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ കളത്തിങ്ങല്‍, ഷാജു കാട്ടകത്ത് സി.കെ. എ റസാഖ്, എം സി മാലിക് , കേളി അബ്ബാസ് , സക്കരിയ്യ പൂഴിക്കല്‍ ,പി .പി ബാബു, എം. രവീന്ദ്രന്‍, എം. പത്മ നാഭന്‍, സി.സി നാസര്‍ ,പാറയില്‍ ഷെരീഫ് റസീല്‍ അഹമ്മദ്, സി. സൈനുദ്ധീന്‍ ഇഖ്ബാല്‍ ചെമ്മിളി ,സി. കോയ മാസ്റ്റര്‍ വി.എച്ച്. എസ്.സി പ്രിന്‍സിപ്പാള്‍ നിബി ആന്റണി ,പ്രഥമാധ്യാപകന്‍ പി. പ്രസാദ് എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഐ വ...