Malappuram

Malappuram

ജില്ലയിൽ ഭൂരേഖ തയ്യാറാക്കാൻ ഇനി ഡ്രോൺ സർവേ

പ്രാചീന സമ്പ്രദായത്തിലുള്ള സര്‍വെ രീതികളില്‍ നിന്ന് മാറി കൂടുതല്‍ കൃത്യതയോടും ചുരുങ്ങിയ സമയത്തിനുള്ളിലും ഭൂരേഖകള്‍ തയാറാക്കുന്നതിനായി അത്യാധുനിക സര്‍വെ സംവിധാനമായ ഡ്രോണ്‍ സര്‍വെയ്ക്ക് ജില്ലയില്‍ നടപടികളായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി ഏകദിനശില്‍പ്പശാല നടത്തി. പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. ജില്ലയില്‍ ഡ്രോണ്‍സര്‍വെ  ജനുവരി 19ന് ആരംഭിയ്ക്കും. ഡ്രോണ്‍ സര്‍വെ ഫീല്‍ഡ് ജോലികള്‍ക്കായി തിരൂര്‍ താലൂക്കിലെ പെരുമണ്ണ, ആതവനാട്, അനന്താവൂര്‍, എന്നീ വില്ലേജുകളിലും ഏറനാട് താലൂക്കിലെ മലപ്പുറം നഗരസഭയിലെ മലപ്പുറം വില്ലേജുമാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്താകെ 200 വില്ലേജുകളിലും ജില്ലയില്‍ 18 വില്ലേജുകളിലുമാണ് അത്യാധുനിക രീതിയിലുള്ള സര്‍വെ നടത്തുന്നത്. ജനപങ്കാളിത്തവും സഹകരണവും പദ്ധതി പ്ര...
Crime, Malappuram

പൊന്നാനിയിൽ മയിലിനെ പിടികൂടി കറി വെച്ചു, ഒരാൾ പിടിയിൽ

പൊന്നാനി: കുണ്ടുകടവ് താമസിക്കുന്ന ആന്ധ്ര സ്വദേശികളായ നാടോടി സംഘങ്ങളാണ് പൊന്നാനി തുയ്യത്ത് നിന്ന് പിടികൂടിയ മയിലിനെ കറി വെച്ചത്.എടപ്പാൾ റോഡിൽ തുയ്യത്ത് ജനവാസ മേഖലയിൽ ഇറങ്ങി നടന്ന മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് നാലംഗസംഘം മയിലിനെ കറി വെക്കുന്നത് കണ്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM സംഭവമറിഞ്ഞ നാട്ടുകാർ പൊന്നാനി പോലീസിനെയും, ഫോറസ്റ്റിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു..ആന്ധ്ര സ്വദേശിയായ ശിവ എന്നയാളെ പിടികൂടി. ഇയാളെ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ...
Malappuram

സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു

തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. തെന്നല പഞ്ചായത്ത് മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പൊതുയോഗത്തില്‍ കോവിഡ് നിയമം ലംഘിച്ച് 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പൊതു സമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ച പരിപാടിക്കാണ് ഉച്ചഭാഷിണിയും കോവിഡ് മാനദണ്ഡവും പറഞ്ഞ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി മൊയ്തീന്‍, പി.കെ റസാഖ്, സിദ്ധീഖ് ഫൈസി ഷേക്ക്, സിദ്ധീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെ കെ.ഇ.ഡി ആക്ട് 4(2)(ഇ), 4(2)(ജെ), 3(ഇ), കെ.പി ആക്ട് 211 77ബി, 121 വകുപ്പുകള്‍ പ്രകാരമാണ്...
Malappuram

പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, ആഴക്കടലിൽ കുടുങ്ങി കിടന്നത് 2 രാത്രി

പരപ്പനങ്ങാടി: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആഴക്കടലിൽ 2 രാത്രി കുടുങ്ങിക്കിടന്ന പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ബദറു, കല്ലിങ്ങൽ ജമാൽ, ആല്യമാക്കാനകത്ത് നാസർ എന്നിവരെയാണ് ഇന്നലെ കരയ്ക്കെത്തിച്ചത്. താനൂർ ഭാഗത്ത് 23 നോട്ടിക്കൽ മൈൽ അകലെവച്ച് പരപ്പനങ്ങാടി സ്വദേശികളുടെ ‘കുദ്ദൂസ്’ എന്ന മീൻപിടിത്ത വള്ളം ഇവരെ കണ്ടെത്തുകയായിരുന്നു. ‘കുദ്ദൂസി’ലെ തൊഴിലാളികൾ അറിയിച്ചതനുസരിച്ച്  ഫിഷറീസ് സുരക്ഷാ ബോട്ട് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെ ഇവരെ പൊന്നാനി ഹാർബറിലെത്തിച്ചു.  മീൻപിടിത്തത്തിനിടെ വെള്ളം കയറി വള്ളത്തിന്റെ 2 എൻജിന്റെയും പ്രവർത്തനം നിലച്ചതാണ് അപകട കാരണം. ഇതോടെ വള്ളം നിയന്ത്രണംവിട്ട് കടലിൽ ഒഴുകാൻ തുടങ്ങി. പൊന്നാനി ഭാഗത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽനിന്നുള്ള ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ട്, ബേപ്പൂരിൽനിന്നുള്ള മറൈൻ ആംബുലൻസ്...
Malappuram

അമിത ശബ്ദമുള്ള ഹോൺ ഉപയോഗിക്കുന്നതിനെതിരെ നടപടി, ഇന്നലെ മാത്രം 4.26 ലക്ഷം രൂപ പിഴ ചുമത്തി

തിരൂരങ്ങാടി : മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരംജില്ലയിലെ വാഹനങ്ങളിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ , എയർ ഹോൺ എന്നിവയുടെ ഉപയോഗം തടയുന്നതിനായും നിയമപരം അല്ലാതെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നതി നെതിരായും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി.ബസ് സ്റ്റാൻഡുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇന്നലെ നടത്തിയ പരിശോധനയിൽ ഹോൺ സംബന്ധിച്ച് 364 കേസുകളും നിയമവിരുദ്ധമായി റജിസ്ട്രേഷൻ പ്രദർശിപ്പിച്ചതിന്714 കേസുകളും രജിസ്റ്റർ ചെയ്തുഇരു വകുപ്പുകളും കൂടി4,26,250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ...
Malappuram

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായ വിതരണത്തിന് ജില്ലയില്‍ തുടക്കം

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. വനിതാശിശു വികസന വകുപ്പിന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കലകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. പി. നന്ദകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി.ജീവിതത്തില്‍ ഈ കുട്ടികള്‍ക്കുണ്ടായ ആ വലിയ നഷ്ടം നികത്താനാവുന്നതല്ലെന്നും അതേസമയം അവരുടെ മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാര്‍ നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്. നിങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കി ജോലി ലഭിക്കുന്നത് വരെ സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും. ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്...
Malappuram

കുണ്ടൂർ മർകസ് സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

96 യുവ പണ്ഡിതന്മാർക്ക് 'അഷ്കരി' ബിരുദം നൽകി. തിരൂരങ്ങാടി: ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇസ്‌ലാമിക പണ്ഡിത സമൂഹത്തിലേക്ക് തൊണ്ണൂറിലേറെ യുവ പണ്ഡിതന്മാരെയും ഇരുപത് ഹാഫിളുമാരെയും സംഭാവന ചെയ്‌തുകൊണ്ട് കുണ്ടൂർ മാർക്കസു സ്സഖാഫത്തിൽ ഇസ്‌ലാമിയ്യ വാർഷിക സനദ് ദാന സമ്മേളനം സമാപിച്ചു. 21ന് ആരംഭിച്ച സമ്മേളനത്തിൽ പ്രഭാഷണങ്ങളടക്കം നിരവധി പരിപാടികളാണ് നടന്നത്. ഇന്നലെ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പൂക്കോയ തങ്ങള്‍ ബാഅലവി അല്‍ ഐന്‍ ഉദ്ഘാടനം ചെയ്തു. അലവി ബാഖവി നെല്ലിക്കുത്ത് അധ്യക്ഷനായി. സ്ഥാനവസ്ത്ര വിതരണോദ്ഘാടനം സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി നിര്‍വ്വഹിച്ചു. പി ഉബൈദുള്ള എം.എൽ.എ,അബ്ദുൽ ഗഫൂർ സൂര്യ, ളിയാഉദ്ദീൻ ഫൈസി മേൽമുറി,അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ,മുഹമ്മദ് ഫൈസി അത്തിപ്പറ്റ,കുഞ്ഞുമുഹമ്മദ് ഹാജി ദിബ്ബ, ഇസ്മാഈൽ ഹാജി എടച്ചേരി, ബഷീർ ഫൈസി കൊട്ടുക്കര, അമീൻ കൊരട്ടിക്കര, അരിയിൽ അബ്ദു ഫൈസി,ബീരാൻ കു...
Malappuram

മെഗാ തൊഴില്‍ മേളയിൽ ഉദ്യോഗാർത്ഥികൾ ഒഴുകിയെത്തി; 718 പേർക്ക് തൊഴിൽ ലഭിച്ചു

നിയുക്തി 2021' മെഗാ തൊഴില്‍ മേളയ്ക്ക് വന്‍ സ്വീകാര്യതജില്ലയില്‍ അഭിമുഖം നടന്നത് 3,850 ഒഴിവുകളിലേക്ക്, 7239 പേർ പങ്കെടുത്തു സംസ്ഥാനത്ത് 20 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന 'നിയുക്തി 2021' മെഗാ തൊഴില്‍മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടന പരിപാടിയില്‍ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. മേല്‍മുറി മഅ്ദിന്‍ പോളിടെക്നിക് ക്യാമ്പസില്‍ സംഘടിപ്പിച്ച മേളയില്‍ ഐ.ടി, ടെക്സ്റ്റയില്‍സ്, ജുവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ 73 പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. മെഗാ തൊഴിൽ മേളയിൽ 7,239 ഉദ്യോഗാർത്ഥികൾ ...
Malappuram

എടപ്പാള്‍ മേല്‍പ്പാലം ജനുവരി എട്ടിന് നാടിന് സമര്‍പ്പിക്കും

എടപ്പാൾ : പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം 2022 ജനുവരി എട്ടിന് രാവിലെ 10ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ഡോ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മിക്കുന്ന ആദ്യ മേല്‍പ്പാലമാണ്  എടപ്പാള്‍ പാലം.  കിഫ്ബി യില്‍ നിന്ന് 13.68  കോടി ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പാലം പദ്ധതി കടന്നുപോകുന്നത്. തൃശൂര്‍ -കുറ്റിപ്പുറം പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്കാണ്  മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. ...
Malappuram

ഹജ്ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്ഥാപിക്കുക: ജനകീയ സമരം

കൊണ്ടോട്ടി : ഹജ്ജ് എംബർ കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന ജനകീയ സമരത്തിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ- ഹജ്ജ് വകുപ്പ് മന്ത്രി, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയക്കുന്ന പരിപാടി സംഘടിപ്പിച്ചു. കൊണ്ടോട്ടി ബസ്‌സ്‌റ്റാന്റിൽ നടന്ന ചടങ്ങിൽ ടി.വി. ഇബ്റാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറമ്പാടൻ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി പ്രമോദ് ദാസ് , എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് കെ.കെ.സമദ്, നഗരസഭ കൗൺസിലർമാരായ പി.പി.റഹ്‌മത്തുല്ല, കോട്ട വീരാൻ കുട്ടി, പള്ളിക്കൽ പഞ്ചായത്ത് മെമ്പർ ജമാൽ കരിപ്പൂർ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബെസ്റ്റ് മുസ്തഫ, ഇ.കെ.അബ്ദുൽ മജീദ്, പി.അബ്ദു റഹ്‌മാൻ എന്ന ഇണ്ണി, എസ്.വൈ.എസ് സോൺ സെക്രട്ടറി ശമീർ കുറുപ്പത്ത്, ശരീഫ...
Malappuram

ന്യൂനപക്ഷ ശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം – ടി.കെ ഹംസ

മലപ്പുറം: ന്യൂനപക്ഷങ്ങളുടെ ശാക്തീകരണവും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും രാജ്യത്തിന്റെ വികസനത്തിന്റെ അടയാളമാണെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രം മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ജില്ലാതല ന്യൂനപക്ഷദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടന മുതല്‍ ഐക്യരാഷ്ട്രസഭയുടെ 1992ലെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനം വരെ മേല്‍ ആശയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ വേട്ട നടക്കുമ്പോള്‍ സമൂഹം ഒത്തൊരുമയോടെ അവരുടെ അവകാശങ്ങളും പാരസ്പര്യവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍ ഉമര്‍ മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എ ബി മൊയ്തീ...
Malappuram

മിതമായ വിലയില്‍ പച്ചക്കറി: ജില്ലയില്‍ ‘തക്കാളിവണ്ടി’ പര്യടനം തുടങ്ങി

മലപ്പുറം: പച്ചക്കറി വിപണിയിലുണ്ടായ വില വര്‍ധനവില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍  സഞ്ചരിയ്ക്കുന്ന പച്ചക്കറി വിപണിയ്ക്ക്  തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കര്‍ഷകനായ കുന്നത്തൊടി അബ്ദുള്‍സമദില്‍ നിന്നും പച്ചക്കറി ഏറ്റുവാങ്ങി 'തക്കാളി വണ്ടി' എന്ന പച്ചക്കറി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ശ്രീകല പദ്ധതി വിശദീകരിച്ചു. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി 'തക്കാളി വണ്ടി' ജനുവരി ഒന്നു വരെ ജില്ലയില്‍ പലയിടങ്ങളിലായി സഞ്ചരിക്കും. ജനുവരി ഒന്നുവരെയുള്ള ദിവസങ്ങളില്‍ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലുമായി വിവിധ ദിവസങ്ങളില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും മിതമായ വിലയില്‍ എത്തിക്കു...
Malappuram

തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

തിരൂരിൽ പ്രവൃത്തി പൂർത്തിയായ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.2012 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഇ സഹകരണ ആശുപത്രി ക്ക് 80 കോടിയോളം രൂപ ചെലവഴിച്ച് ആണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലയിലെ അയ്യായിരത്തോളം വരുന്ന സഹകാരികളിൽ നിന്നും ആണ് ഇ തുക സമാഹരിച്ചത്. പ്രവാസി മലയാളികൾ അടക്കമുള്ള സംഘത്തിന്റെ ഷെയർ ഉടമകൾ ക്ക് ചികിത്സ ആനുകൂല്യങ്ങളും ലാഭ വിഹിതവും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലെ അതി നൂതനമായ സംവിധാനങ്ങളും ചികിത്സാ രീതികളും ലഭ്യമാകുന്ന ആശുപത്രികളിൽ ഒന്നാകും ഇത്. യുകെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ൽ നിന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ആയി വിരമിച്ച ഡോ. രാജു ജോർജ്ജ്, സിഇഒ ആയിട്ടുള്ള മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ വിവിധ വിദേശ യൂണിവേഴ്സിറ്റി കളുമായി സഹകരിച്ച് ...
Malappuram

സൈനുല്‍ ഉലമായുടെ വേര്‍പാടിന് നാളേക്ക് ആറ് വര്‍ഷം: നിത്യസ്മരണക്കായി ദാറുല്‍ഹുദായില്‍ ഗ്രന്ഥാലയം

തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാലും പിന്നീട് സര്‍വകലാശാലയുടെ പ്രോ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വേര്‍പാടിന് നാളേക്ക് ആറു വര്‍ഷം തികയുന്നു. മൂന്ന് പതിറ്റാണ്ട് കാലം താന്‍ അറിവു പകര്‍ന്ന ദാറുല്‍ഹുദാ കാമ്പസില്‍ അദ്ദേഹത്തിന്റെ അക്ഷര സ്മരണകള്‍ക്കായി പണിത ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന സൈനുല്‍ ഉലമാ സ്മാരക ദാറുല്‍ഹിക്മ സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (13 തിങ്കള്‍) വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തും. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും...
Malappuram, Sports

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കാൻ വേണ്ടിയാകണം: മന്ത്രി വി.അബ്ദുറഹിമാൻ

കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ദേശീയ-അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 46 മത് സംസ്ഥാന സിനിയർ വനിതാ - പുരുഷ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്പോർട്സിന്റെ പേരിൽ സർക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വരണം. സ്പോർട്സുമായി ബന്ധപെട്ട പരിപാടികൾക്കും അതുമായി ബന്ധമുള്ള ചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. അല്ലാതെ ആളാവാൻ വേണ്ടി സംഘാടക വേഷമണിയുന്ന ചിലരുടെ നടപടികളോട് യോജിക്കാനാവില്ല. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള മുഴുവൻ കായിക അസോസിയേഷനുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ ഹർഷാരവത്തോടെയാണ് കായിക താരങ്ങളും ഒഫിഷ്യൽസും സ്വീകരിച്ചത്.തുടർന്ന് ഒക്ടോബറിൽ സ്വീഡനിൽ നടന്ന ലോക പവർ ലിഫ്റ്റ് ചാമ്...
Malappuram, Obituary

പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുള്ളക്കുട്ടി ഹാജിയാണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (18) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞു മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി ഹാജി ഏറെ സങ്കടപ്പെട്ടിരുന്നു. ഇതിനിടെ ദേഹസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മയ്യിത്ത് രാവിലെ പന്തരങ്ങാടി മസ്ജിദിൽ കബറടക്കി. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 കുന്നത്തേരി അബ്ദുവിന്റെ മകനായ ഷഹനാദ് ഇന്നലെ രാത്രി 9.30 ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ്‌ സൂക്കിന് മുമ്പിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. സ്കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന...
Malappuram, Other

യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ സി പി എമ്മിൽ ചേർന്നു

നന്നമ്പ്ര: യൂത്ത് ലീഗ് സംസ്ഥാന കൗണ്സില് അംഗം വെള്ളിയാമ്പുറം സ്വദേശി ജാഫർ പനയത്തിൽ മുസ്ലിം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്സില് അംഗം, നന്നംബ്ര പഞ്ചായത്ത് യൂത്ത് ലീഗ്, ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വെള്ളിയാമ്പുറം ബാഫഖി യൂത്ത് സെന്റർ ഭരവാഹിയും ആയിരുന്നു. ഇന്ന് താനൂർ ഏരിയ സി പി എം സമ്മേളനത്തിൽ. വെച്ച് കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ രക്തഹാരം അണിയിച്ചു സ്വീകരിച്ചു. ജില്ല സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന്, ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. നന്നംബ്ര മേഖലയിൽ യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ജാഫർ ആയിരുന്നു. ജാഫർ പാർട്ടി വിട്ടത് ലീഗിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, ആഗ്രഹിച്ച സ്ഥാനം ലഭിക്കാത്തത...
Malappuram

നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റിയാസ്

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം:എസ് പ്രേംകൃഷ്ണനെ നോഡല്‍  ഓഫീസറായി  നിയോഗിച്ചു മലപ്പുറം : നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഏകോപനത്തിനും തുടര്‍ നടപടികള്‍ക്കുമായി ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. പാത നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും. ആവശ്യമായ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കലിന് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലയുട...
Breaking news, Malappuram

മാർച്ച് തടയാൻ പൊലീസില്ല, സമരക്കാർ താലൂക് ഓഫീസിനുള്ളിൽ കയറി

തിരൂരങ്ങാടി: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തിരൂരങ്ങാടി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ പ്രവർത്തകർ ഒന്നടങ്കം ഓഫീസിനുള്ളിലേക്ക് കയറി. ഇന്ന് രാവിലെയാണ് സംഭവം. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രവർത്തകർ ആണ് മാർച്ചിൽ ഉണ്ടായിരുന്നത്. 5 പൊലീസുകാർ ആണ് തടയാൻ ഉണ്ടായിരുന്നത്. പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ ഒഫിസിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവമെല്ലാം കഴിഞ്ഞാണ് സി ഐ, എസ് ഐ എന്നിവരെത്തിയത്. ധർണ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മാര്ച്ച് അലങ്കോലപ്പെടുത്താൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചതായി ലീഗ് നേതാക്കൾ ആരോപിച്ചു. ...
Malappuram

പാലത്തിങ്ങലിൽ ആവേശം വിതറി കാളപൂട്ട് മത്സരം

തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ജോഡി കന്നുകൾ പങ്കെടുത്തു. കാർഷിക പാരമ്പര്യം വിളിച്ചോതിയുള്ള കാളപൂട്ട് മത്സരം കാണാൻ വൻജനക്കൂട്ടമാണ് പാലത്തിങ്ങലിൽ എത്തയിരുന്നത്. വിജയികൾക്ക് പടുകൂറ്റൻ ട്രോഫികൾ സമ്മാനമായി നൽകി. കെ.വി. സക്കീർ അയിലക്കാടിന്റെ കന്നുകൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. പാലത്തിങ്ങൽ ജനകീയ കാളപൂട്ട് കമ്മറ്റി നടത്തിയ മത്സരത്തിനിടെ പ്രദേശത്തെ രോഗികളായ രണ്ടുപേർക്കുള്ള ചികിത്സാ ധനസഹായവും സ്വരൂപിച്ചു. ...
Malappuram

ലോക റോഡപകട ഇരകളുടെ ഓർമ്മ ദിനം റാഫ് ആചരിച്ചു

തിരൂരങ്ങാടി : ലോക റോഡ് അപകട ഇരകളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറത്തിന്റെ (റാഫ്) മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഗതാഗത ചരിത്രത്തിൽ ബസിന് തീപിടിച്ച് 49 പേർ മരിച്ച ഏറ്റവും വലിയ ദുരന്തം നടന്ന പൂക്കിപറമ്പിൽ റോഡ് സുരക്ഷ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു .റാഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റാഫ് സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പ്രമോദ് ശങ്കർ , കോട്ടക്കൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഷഫീഖ് അഹമ്മദ് , ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങൽ പാറ,ശിവദാസൻ തെയ്യാല , ബേബി ഗിരിജ, ഷംസുദ്ദീൻ പൂക്കിപറമ്പ്, അരുൺ വാരിയത്ത് , റാബിയ തെന്നല, സൈഫു ഖാൻ എന്നിവർ പ്രസംഗിച്ചു. ഊർജ്ജിതമായ ബോധവത്ക്കരണത്തിലൂടെ റോഡപകട സാധ്യത കുറയ്ക്കാനുള്ള റാഫ് സംഘടനയുടെ പരിശ്രമങ്ങളെ മുഖ്യാതിഥികൾ പ...
Malappuram

കൂരിയാട്ട് നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപന്നി പിടിയിലായി.

തിരൂരങ്ങാടി : കഴിഞ്ഞ ഒരുമാസത്തോളമായി നാട്ടുകാരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ ശനിയാഴ്ച രാത്രി ഏഴുമണിയോടെ വേങ്ങര കൂരിയാട് മാതാട് തോടിന് തോടിന് അടുത്ത് നാട്ടുകാരുടെയും കാസ്മ ക്ലബ് പ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെട്ടു,ഉടൻ കാട്ടുപന്നി വയലിലെക്ക് ഓടിരക്ഷപ്പെട്ടു . തുടർന്ന് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തിയപ്പോൾ തൊട്ടടുത്ത വയലിനോട് ചാരിയുള്ള കുഴിയിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു , ഉടൻ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിലമ്പൂര് റാപ്പിഡ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ റെസ്പോണ്‍സ് ടീം) ഉദ്യോഗസ്ഥരെ അറിയിക്കുകയും ഞായറാഴ്ചച 11 മണിയോടെ കുഴിയിൽ നിന്നും ഡി വൈ ആർ ഒ, അംജിത് , ഡി ഫ്ഒ റിയാസ്, വാച്ചർ നിസാർ ഡ്രൈവർ അനീഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തകരായ അലി, അസിം, ഷബീറലി,അബുബക്കർ സിദ്ദിഖ് എന്നിവരുടെ സഹകരണത്തോടെ കാട്ടുപന്നിയെ കുഴിയിൽ നിന്നും കയറുകൊണ്ട് കെട്ടിയതിനുശേഷം പൊക്...
Malappuram

ഹജ്ജിന് അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഒരുക്കിയതായി അധികൃതർ

അപേക്ഷ ഓൺലൈനായി മാത്രം. അവസാന തീയതി 2022 ജനുവരി 31 ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.in, www.keralahajcommittee.org എന്ന വെബ് സൈറ്റിലും "HAJ COMMITTEE OF INDIA'' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ കഴിയും.65 വയസ്സിനു മുകളിലുള്ളവർക്കും രോഗികൾക്കും അപേക്ഷിക്കാൻ കഴിയില്ല. ജനറൽ, പുരുഷൻമാരില്ലാത്ത സ്ത്രീകൾക്ക് മാത്രമായുള്ള വിത്ത്ഔട്ട് മെഹറം എന്നീ രണ്ട് കാറ്റഗറികളാണ് ഉള്ളത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ചില പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടിച്ചിട്ടുണ്ട്. ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ വഴിയും ഹജ് അപേക്ഷക്കുള്ള സംവിധാനമുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാർ മുഖേന മണ്ഡലങ്ങളിൽ ഹെൽപ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ...
Malappuram

ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിന് : സി.മുഹമ്മദ് ഫൈസി

മലപ്പുറം : ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിനും ആത്മ സംസ്കരണത്തിനും വേണ്ടിയാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. പെരിന്തൽമണ്ണ മണ്ഡലം ഹജ്ജ് ഹെൽപ് ലൈൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടത്തൂർ ഹിസ്സ മഹൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുസലാം ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി.മുജീബ് റഹ്മാൻ , ജില്ലാ ട്രെയിനർ യു.മുഹമ്മദ് റഊഫ്, മണ്ഡലം ട്രെയിനർ മുഹമ്മദലി മാസ്റ്റർ, ട്രെയിനൽമാരായ അബ്ദുൽ സലാം.കെ.കെ, സി.പി. അവറാൻ കുട്ടി, വി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.i...
Malappuram

മഞ്ചേരി മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കും അധ്യാപക – അനധ്യാപകർക്കും ജനുവരിയോടെ പൂർണ്ണ സൗകര്യം : മന്ത്രി വീണാ ജോർജ്ജ്

നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിലെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.മെഡിക്കൽ കോളജിൽ പുരുഷ ഹോസ്റ്റൽ, അനധ്യാപക ക്വാർട്ടേഴ്സ്എന്നിവയുടെ നിർമാണം ഡിസംബർ 31 നകം പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകിയതായും വനിത ഹോസ്റ്റൽ, അധ്യാപക ക്വാർട്ടേഴ്സ് എന്നിവ ജനുവരി 31 നകം തുറന്നു കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത്ത് ലാബ് സംവിധാനവും കാർഡിയോളജി വിഭാഗവും മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനവും കൂടുതൽ കാര്യക്ഷമമാ...
Gulf, Malappuram

അശാസ്ത്രീയ പാർക്കിംഗ് നിയമത്തിനെതിരെ എം.ഡി.എഫ്. എയർപോർട്ട് മാർച്ച് നടത്തി.

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ അധികൃതർ നടപ്പിലാക്കിയ അശാസ്ത്രീയ രീതിയിലുള്ള പാർക്കിംഗ് നിയമം പിൻവലിക്കുക, ആർ.ടി.പി.സി.ആർ.ടെസ്റ്റിന്റെ പേരിൽ വിദേശയാത്രക്കാരിൽ നിന്നും 2500 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കുക, കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ (എം.ഡി.എഫ്) ആഭിമുഖ്യത്തിൽ കരിപ്പൂരിൽ എയർപോർട്ട് മാർച്ച് സംഘടിപ്പിച്ചു.എയർപ്പോർട്ട് ടെർമിനലിന് മുന്നിൽ എത്തുന്ന വാഹനങ്ങൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുവദിക്കുന്ന സമയം മൂന്ന് മിനുറ്റും മൂന്ന്മിനുറ്റിൽ കൂടുതലായാൽ 500 രൂപ ഫൈനും എന്ന രീതിയിലാണ് ഇപ്പോൾ പരിഷ്കരിച്ച പാർക്കിംഗ് നിയമം. ഇത് എയർപ്പോർട്ടിലെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എയർപോർട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉൽഘാടനം ചെയ്തു. ...
Crime, Malappuram

യുവതിയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവം:ഭർതൃ മാതാവും ഭർതൃ സഹോദരി പുത്രിയും അറസ്റ്റിൽ

തവനൂർ: അയങ്കലത്ത് യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ മകളുടെ മകളെയും പോലീസ് അറസ്റ്റുചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ (50), ഫാത്തിമ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഫാത്തിമയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗാർഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി തഹസിൽദാർ സുരേഷിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പരിശോധിച്ചു. മലപ്പുറത്തുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും വിരലടയാളവിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഒന്നരവർഷം മുൻപാണ് ബസ്ബസത...
Crime, Malappuram

മുതലാഖ് ആവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചെന്ന്, 6 പേർ കസ്റ്റഡിയിൽ

ഒരു സ്ത്രീയോടും കാണിക്കാൻ പറ്റാത്ത ക്രൂരത കാണിച്ചെന്ന് ഭാര്യയുടെ ബന്ധുക്കൾ കോട്ടയ്ക്കൽ- വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിന് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ ഹസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി പറഞ്ഞു. വിവാഹബന്ധം വേർപെടുത്തണമെന്ന് ഹസീബിനോട് പ്രതികൾ ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിനാൽ മർദിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായുള്ളത് ചെറിയ അഭിപ്രായവ്യത്യാസം മാത്രമെന്നാണ് അബ്ദുൾ അസീബ് പറയുന്നത്. ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പോല...
Breaking news, Malappuram

കുറ്റിപ്പുറത്ത് യുവതിയും പിഞ്ചു കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

കുറ്റിപ്പുറം ഐങ്കലത്ത് യുവതിയെയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സുഹൈല നസ്‌റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Malappuram

പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയുടെ ആരോഗ്യ രംഗത്തെ കരുത്തായിരുന്ന ഡിഎംഒ ഡോ.സക്കീനക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി- പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നാടിനു കരുത്തായിനിന്ന മലപ്പുറത്തിന്റെ പ്രിയപ്പെട്ട ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീനയ്ക്കു സ്ഥലംമാറ്റം. വയനാട് ജില്ലയിലേക്കാണു സ്ഥലം മാറിപ്പോകുന്നത്. വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക പകരം ഇവിടെ ചാർജെടുക്കും. ജില്ലാ മെഡിക്കൽ ഓഫിസറായി ചാർജെടുത്ത 2017 മുതൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയത്. ചാർജെടുക്കുന്ന സമയത്ത് കുട്ടികളുടെ വാക്സിനേഷൻ (67% ശതമാനം മാത്രം) വിഷയത്തിൽ ഏറെ പിന്നിലായിരുന്നു ജില്ല. സ്കൂളുകളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയ വാക്സിനേഷൻ ഡ്രൈവിലൂടെ ജില്ല വളരെപ്പെട്ടെന്നു തന്നെ മുന്നിലേക്കെത്തി. ഇപ്പോൾ ജില്ലയിൽ 90 ശതമാനത്തിനു മുകളിലാണ് കുട്ടികളിലെ വാക്സിനേഷൻ നിരക്ക്. നിപ്പ, പ്രളയം, വിമാനദുരന്തം ഉൾപ്പെടെ തുടരെത്തുടരെയുണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ജില്ലയ്ക്കു കരുത്ത...
error: Content is protected !!