ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.
15 ഏക്കർ ഭൂമി, പൈപ്പ് ലൈൻ, ടെലിഫോണ്, വൈദ്യുതി, ഡാറ്റ കേബിളുകൾ എന്നിവ നഷ്ടം. 5 മേൽ പാതകൾ വേണമെന്ന് ആവശ്യം
തേഞ്ഞിപ്പലം- ദേശീയപാതാ വികസനത്തിനായി ഭൂമിവിട്ടു നല്‍കുന്നതിന്റെ നഷ്ടപരിഹാര സാധ്യതകളുടെ വിശദപരിശോധനക്ക് ദേശീയപാതയുടെയും ജലവകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം 16-ന് കാലിക്കറ്റ് സര്‍വകലാശാലയിലെത്തും. വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ദേശീയപാതാ പ്രോജക്ട് മാനേജരും എന്‍.എച്ച്.എ.ഐ. തിരുവനന്തപുരം യൂണിറ്റും പി.ഡബ്ല്യു.ഡി. അധികൃതരും പങ്കെടുത്ത യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് എന്നിവര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു.15 ഏക്കറോളം ഭൂമി നഷ്ടമാകുന്ന സര്‍വകലാശാലക്ക് ജലവിതരണ പൈപ്പുകള്‍, ടെലിഫോണ്‍, വൈദ്യുതി കേബിളുകള്‍, ഇന്റര്‍നെറ്റ് കേ...

