Sunday, July 13

Other

തിരൂർ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി
Malappuram, Other

തിരൂർ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി

തിരൂർ റെയിൽവെ പാലത്തിന് സമീപം തിരൂർ പുഴയിൽ നിന്നും 16.11.23 തിയ്യതി 9.30 മണിയോടെ കണ്ട തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം തിരൂർ ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നു…. മൃതദേഹം തിരിച്ചറിയുന്നവർ തിരൂർ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
Malappuram, Other

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലമ്പൂർ - ഷൊർണ്ണൂർ റെയിൽ പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് നവംബര്‍ 18 (ശനി) രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയും കടന്നു പോകണം. ------- പട്ടികജാതി വിദ്യാർഥികൾക്ക് അയ്യങ്കാളി സ്‌കോളർഷിപ്പ് പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിലേക്ക് സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഈ വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവർക്ക് പത്താം ക്ലാസുവരെ പ്രതിവർഷം 4500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകർ 2022-23 അധ്യയന വർഷം നാല്, ഏഴ് ക്ലാസുക...
Kerala, Other

പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണം : സർക്കുലർ ഇറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: : പരാതിയുമായി വരുന്ന കക്ഷികളോട് മാന്യമായി പെരുമാറണമെന്നും പരാതി സ്വീകരിച്ച് രസീത് നൽകണമെന്നും ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥർക്കും തൃശൂർ ജില്ലാ പോലീസ് മേധാവിമാർ (സിറ്റി / റൂറൽ) നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ പോലീസ് മേധാവിമാർ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സ്റ്റേഷനിൽ പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി മാത്രം പെരുമാറണമെന്ന് കമ്മീഷൻ പറഞ്ഞു. ചില പോലീസുദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രാകൃതമായ നടപടികൾ ഉടൻ അവസാനിപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വിയ്യൂർ പോലീസ് സ്റ്റേഷനിൽ 2022 ഒക്ടോബർ 21 ന് പരാതി നൽകാനെത്തിയ തന്നോട് അനിൽകുമാർ എന്ന പോലീസുദ്യോഗസ്ഥൻ അപമര്യാദയായി സംസാരിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപി...
Other, university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കമ്മ്യൂണികേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് 21 ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കും. 20, 21 തിയതികളില്‍ ജേര്‍ണലിസം പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗവേഷണ സമ്മേളനത്തിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാല, കോളജ്, ഹയര്‍ സെക്കന്ററി തലത്തിലെ ജേര്‍ണലിസം അധ്യാപകര്‍ പങ്കെടുക്കും. മാധ്യമ പഠന രംഗത്തെ നൂതന പ്രവണതകള്‍, മലയാള മാധ്യമ രംഗം കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിന്റെ സാധ്യതകള്‍, കമ്മ്യൂണിക്കേഷന്‍ രംഗത്തെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും journalism.uoc.ac.in പി.ആര്‍. 1482/2023 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷ ഡിസംബര്‍ 11-ന് തുടങ്ങും. സര്‍വക...
Other, university

വായനശാലകള്‍ ജനാധിപത്യത്തിന് ഏറ്റവും നല്ല വേദി-യു.കെ. കുമാരന്‍

ജനാധിപത്യം പ്രാവര്‍ത്തികമാക്കാനുള്ള ഏറ്റവും നല്ല വേദി വായനശാലകളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം പ്രബുദ്ധ സമൂഹമായി തീരാനുള്ള കാരണങ്ങളില്‍ പ്രധാനം വായനശാലകളാണ്. എന്നാല്‍ ഇന്ന് കൂടുതല്‍ പുസ്തകങ്ങളും വായനാ സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും വേണ്ടത്ര വായനക്കാര്‍ വായനശാലകളിലേക്ക് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ടി.എം. വാസുദേവന്‍, ഡോ. പി.കെ. ശശി, ഡോ. നസ്റുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു....
Kerala, Other

14 കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പതിനാല് കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്‌സോ കോടതി വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബര്‍ 9നും ഒക്ടോബറിലുമാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീണ്ട വിചാരണക്കിടയിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്....
Kerala, Malappuram, Other

നവകേരള സദസ്സ്: മലപ്പുറം മണ്ഡലംതല സ്വാഗതസംഘം ഓഫീസ് തുറന്നു

മലപ്പുറം : നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളിൽ നിന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാനും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനുമുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം മണ്ഡലത്തിൽ സ്വഗതസംഘം ഓഫീസ് തുറന്നു. മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തിൽ ആരംഭിച്ച ഓഫീസ് ഡെപ്യൂട്ടി കളക്ടർ എസ്.എസ് സരിൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.പി അനിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഹാരിസ് കപൂർ, ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ കെ.എം സുജാത, മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സുരേഷ് മാസ്റ്റർ, പി.എസ്.എ സബീർ എന്നിവർ സംബന്ധിച്ചു. ജില്ലാ ലേബർ ഓഫീസർ ജയപ്രകാശ് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം നഗരസഭാ സെക്രട്ടറി ഹസീന നന്ദിയും പറഞ്ഞു. നവംബർ 29ന് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിലാണ് മലപ്പുറം മണ്ഡലം നവകേരള സദസ്സ് നടക...
Local news, Other

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 17 രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ എടരിക്കോട് സബ്സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി കൂരിയാട് ഫീഡറിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Kerala, Other

സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി : സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ച് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ഗതാഗത കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു. വാഹനങ്ങളില്‍ സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ നിയമത്തില്‍ ഒരിടത്തും സ്റ്റേജ് കാര്യേജ് ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നാണ് ഹര്‍ജിയിലെ വാദം. ഈ വര്‍ഷം ഫെബ്രുവരി 28ന് മുന്‍പ് സ്വകാര്യ ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ബസു...
Kerala, Other

വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ നഗ്‌ന ചിത്രങ്ങളാക്കി മാറ്റി മൊബൈലില്‍ സൂക്ഷിച്ചു ; യുവാവ് പിടിയില്‍, ഫോണില്‍ അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ഫോട്ടോകള്‍

വര്‍ക്കല : വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ബോട്ട് ആപ്ലിക്കേഷനിലൂടെ നഗ്‌ന ചിത്രങ്ങളാക്കി മാറ്റി മൊബൈലില്‍ സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ചെമ്മരുതി മുട്ടപ്പാലം സ്വദേശി കാര്‍ത്തിക് ബിജു (19) വിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂരിലെ സ്വകാര്യ കോളജിലെ പോളി ടെക്നിക്ക് വിദ്യാര്‍ത്ഥിയാണ് ഇയാള്‍. ഇയാള്‍ അധ്യാപികമാരുടേയും വിദ്യാര്‍ത്ഥിനികളുടേയും ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ശേഖരിച്ച് മൊബൈലില്‍ സൂക്ഷിച്ചിരുന്നതായും അയിരൂര്‍ പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Malappuram, Other

പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ: നടപടി ശക്തമാക്കും

മലപ്പുറം : പാതയോരങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിരെ നടപടി ശക്തമാക്കാനൊരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. ഇവ പിടിച്ചെടുത്ത് 5000 രൂപ വരെ പിഴയീടാക്കും. പാതയോരങ്ങളിലും കാൽനട യാത്രക്കാർ ഗതാഗതത്തിനുപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയിൽ എന്നിവിടങ്ങളിലും റോഡുകളുടെ സെന്റർ മീഡിയൻ ട്രാഫിക് ഐലന്റ് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയാണ് ഹൈകോടതി നിർദേശ പ്രകാരം നീക്കം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈൽ മൂത്തേടത്തിന്റെ ചേംബറിൽ യോഗം ചേർന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവർക്കെതിരേയും സർക്കാർ ഉത്തരവ് പാലിക്കാതെ പ്രിന്റിങ് നടത്തിയ സ്ഥാപനങ്ങൾക്കെതിരേയും നോട്ടീസ് നൽകുന്നതിനും ഇത് അവഗണിക്കുന്ന പക്ഷം എഫ്.ഐ.ആർ രജിസ്റ്റ...
Malappuram, Other

കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണം; സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഒഴിവാക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം : കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർക്ക് കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർദ്ദേശം നൽകി. മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രസരണ-വിതരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ജില്ലയിലെ എം.എൽ.എമാർ, വൈദ്യുതി ബോർഡ് ഡയറക്ടർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ നിർദ്ദേശപ്രകാരം 15 ദിവസത്തിനകം നിർദ്ദിഷ്ട തിരുവാലി, കാടാമ്പുഴ, വേങ്ങര സബ് സ്റ്റേഷനുകളുടെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി കെ.എസ്.ഇ.ബിക്ക് കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തുടർന്ന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആറ് മാസത്തിനകം പരിഹാരം ...
Local news, Other

വൈദ്യുതി നിരക്ക് വര്‍ദ്ധനവ് ; തിരൂരങ്ങാടി ,എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

തിരൂരങ്ങാടി: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക സർക്കാർ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂരങ്ങാടി ,എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. എടരിക്കോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഖാദർ പന്തക്കൻ സ്വാഗതവും കല്ലുപറമ്പൻ മജീദ് ഹാജി നന്ദി പറഞ്ഞു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി, സുധീഷ് എടരിക്കോട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരയ വി.പി ഖാദർ, വി.വി അബു, ഷംസു മച്ചിങ്ങൽ, ലത്തീഫ് കൊടിഞ്ഞി, സൈയ്താലി തെന്നല, ഉമ്മർ എടരിക്കോട് എന്നിവർ പ്രസംഗിച്ചു. മാർച്ചിന് നാസർ തെന്നല, എം.എൻ ഹുസൈൻ , പി.കെ എം ബാവ,യു.വി അബ്ദുൽ കരീം, ഭാസ്ക്കരൻ പുല്ലാണി , കരീം തെങ്ങിലകത്ത് , കെ പി സി രാജീവ് ബാബു, കെ.യു ഉണ്ണികൃഷ...
Local news, Other

ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും

പാലത്തിങ്ങൽ : ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും. ശിശുദിനത്തോടുബന്ധിച്ച് കൊട്ടന്തല അംഗൻ വാടിയിലെ ഗിരിജ ടീച്ചറും കുട്ടികളുമാണ് ദുബായിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാല് സ്വർണ്ണമെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ അംഗൻവാടിയിലെ പൂർവ്വ വിദ്യാർത്ഥിയായ കെ.ടി. വിനോദിനെ ആദരിച്ചത്. ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരകും സാമൂഹ്യ പ്രവർത്തകനുമായ എ. സുബ്രഹ്മണ്യൻ , അംഗൻവാടി വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.കെ സുലൈമാൻ ,ലക്ഷ്മി കെ.ടി, ഇന്ദിര. എ ,പി.സി ശോഭന , സുനന്ദ പി , എന്നിവർ സംസാരിച്ചു. ആശ വർക്കർ മിനി നന്ദിയും അറിയിച്ചു.കൂടാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഗോപിക, ബിനി എന്നിവരുടെ നേതൃത്വത്തിൽ സ്ക്രീനിംഗും സംഘടിപ്പിച്ചു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ദേശീയ സെമിനാര്‍കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം 14, 15 തീയതികള്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാങ്കേതികതയുടെ അതിപ്രസരം മാനവികതയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വിഷയമായുള്ള പരിപാടിയില്‍ ഡോ. നിയാല്‍ കാംപെല്‍, ഡോ. റുഖയ മുഹമ്മദ് കുഞ്ഞി, ഡോ. എം. അരുണ്‍ലാല്‍, ഡോ. രാജേഷ് ജെയിംസ്, ഡോ. കെ. പ്രിയ നായര്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. വൈവവിദൂരവിഭാഗം എം.എ. ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 22-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും എസ്.ഡി.ഇ. തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. സോഫ്റ്റ് സ്‌കില്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , എംപ്ലോയബിലിറ്റി സെന്റെര്‍ എന്നിവയുടെ സഹകരണത്തോടെ ...
Calicut, Other, university

അഖിലേന്ത്യാ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റിലെ ഗവേഷകര്‍ക്ക് അംഗീകാരം

മഹാരാഷ്ട്രയിലെ അമരാവതി യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ നാല്പത്തിയാറാമത് അഖിലേന്ത്യ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷകര്‍ക്ക് അംഗീകാരം. സസ്യശാസ്ത്ര വിഭാഗം  പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഈ വര്‍ഷം ഇന്ത്യയിലെ സോണറില ജനുസ്സിന്റെ വര്‍ഗീകരണ പഠനത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ച ഡോ. എസ് രശ്മി തന്റെ പ്രബന്ധാവതരണത്തിലൂടെ വുമണ്‍ ബൊട്ടാണിസ്‌റ് അവാര്‍ഡ് നേടി. തൃശ്ശൂര്‍ ചേലക്കര സ്വദേശിനിയായ രശ്മി ഇപ്പോള്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസോസിയേറ്റാണ്.   ബ്രയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഞ്ജു സി. നായരുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതി മലനിരകളിലെ ബ്രയോഫൈറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന പാലക്കാട് മുതുതല സ്വദേശിനി സജിത മേനോന്‍ തന്റെ പഠനാവതരണത്തിലൂടെ കെ.എസ്. ബില്‍ഗ്രാമി  ഗോള്‍ഡ് മെഡലും ഒരു വിഭാഗം ബ്രയോഫൈറ്റുക...
Kerala, Other

മന്ത്രിയുമായി ചര്‍ച്ച നടത്തി സ്വകാര്യ ബസ് ഉടമകള്‍ ; ഒടുവില്‍ അനിശ്ചിതകാല ബസ് സമരത്തില്‍ തീരുമാനം

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്‍മാറിയതായി സ്വകാര്യ ബസ് ഉടമകള്‍. 140 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. അതേ സമയം സീറ്റ് ബെല്‍റ്റും ക്യാമറയും വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കും അനുവദിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച വിഷയത്തില്‍ ഡിസംബര്‍ 31 ന് മുമ്പ് രഘുരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപെട്ടു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്...
Local news, Other

താനൂരില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി ; രണ്ട് പേര്‍ക്ക് പരിക്ക്

താനൂര്‍ : നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 1:45ഓടെ വട്ടതാണി വലിയപ്പാടത്താണ് അപകടം നടന്നത്. ഗ്യാസ് ലോറിയുടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ തട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ താനൂര്‍ സ്വദേശി തട്ടുകട ഉടമ ശരീഫ് ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് താനൂര്‍ പോലീസും ഫയര്‍ ഫോയ്‌സ് നാട്ടുകാര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തര്‍ ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി...
Local news, Other

വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു തിരി തെളിഞ്ഞു

പെരുവള്ളൂർ: 34-മത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു പെരുവള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി തങ്കയുടെ അധ്യക്ഷതയിൽ എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ കലോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ആർട്ടിസ്റ്റ് വലിയോറ ചിനക്കൽ അബ്ദുറഹ്മാന് ഉപഹാരം നൽകി ആദരിച്ചു. നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കലോത്സവം പതിനാറാം തീയതി അവസാനിക്കും. 109 സ്കൂളുകളിൽ നിന്നായി ഒൻപതിനായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്നുണ്ട്. 12 വേദികളിലായാണ് മത്സരം അരങ്ങേറുന്നത്. സ്കൂൾ പ്രിൻസിപ്പൽ എംപി ദിനീഷ് കുമാർ സ്വാഗതം ആശംസിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ് മേള വിശദീകരണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെ...
Kerala, Other

ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് തൂക്കുകയര്‍

ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന് വധശിക്ഷ. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. എറണാകുളം പോക്സോ കോടതി ചൊവ്വാഴ്ച രാവിലെയാണ് വിധി പ്രസ്താവിച്ചത്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങളും പ്രതികക്കെതിരെ കോടതി ശരിവച്ചു. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. കേസ് അപൂര്‍വമായ ഒന്നായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് പശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിഭാ...
Local news, Other

ഒരു രൂപയ്ക്ക് ഒരു ലിറ്റർ: വാട്ടർ എ.ടി.എം പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എ.ടി.എം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നാടിനുസമർപ്പിച്ചു. അത്താണിക്കലിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും 24 മണിക്കൂറും കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അംഗം തങ്ക പ്രഭ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, പി.എം രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അത്താണിക്കലിലെ പൊതുകിണറിലെ വെള്ളമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ.ഇ) കീഴിൽ തൃശൂർ ആസ്ഥാനമായ വാട്ടർ വേ...
Kerala, Other

ഘോഷയാത്രയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനം ; സി.ഐക്കും എസ്.ഐമാര്‍ക്കുമെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കൊല്ലം : കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കുണ്ടറ പോലീസ് ഇന്‍സ്‌പെക്ടര്‍, രണ്ട് എസ്. ഐ മാര്‍ എന്നിവര്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. ശാസ്താംകോട്ട ഡി. വൈ. എസ്. പി യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. അദ്ദേഹം ആരോപണം നിഷേധിച്ചു. പരാതിക്കാരനായ ഇളമ്പല്ലൂര്‍ രാജ് ഹൗസില്‍ കലാരാജിന്റെ നേതൃത്വത്തില്‍ ദുര്‍ഗ്ഗാസേന എന്ന പേരില്‍ 30 ഓളം ചെറുപ്പക്കാര്‍ ആനയുമായി സയക്രമം തെറ്റിച്ച് എത്തിയപ്പോള്‍ നിയന്ത്രിച്ചതാണ് പരാതിക്ക് കാരണമെന്ന് പറയുന്നു. പരാതിക്കാരനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വൈകിട്ട് 6.15 ന് മര്‍ദ്ദനമേറ്റെന്ന് പറയുന്നവര്‍ രാത്രി 12 നാണ് ചികിത്സ തേടിയതെന്നും...
Crime, Other

നാടുകാണി ചുരത്തില്‍ നിന്ന് സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

കോഴിക്കോട്: നാടുകാണി ചുരത്തില്‍ നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടൂരില്‍നിന്ന് കാണാതായ വെള്ളിപറമ്പ് സ്വദേശിനി സൈനബയുടേതെന്ന് (59) കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ സൈനബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന് ഇവരുടെ സുഹൃത്തായ മലപ്പുറം തിരൂര്‍ സ്വദേശിയായ സമദ് എന്ന യുവാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നതെന്ന് ഭര്‍ത്താവ് മുഹമ്മദാലി പൊലീസിനോട് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദാലി നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിയോടെ സൈനബയെ വിളിച്ചെന്നും, അപ്പോള്‍ അയയില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു. അതിനുശ...
Local news, Other

കക്കാട് ജി.എം.യു.പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

തിരൂരങ്ങാടി : കക്കാട് ജി.എം.യു.പി സ്‌കൂളില്‍ 1997-98 ഏഴാം ക്ലാസ് സി. ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. കാല്‍നൂറ്റാണ്ട് മുമ്പത്തെ ഓര്‍മകള്‍ അയവിറക്കിയ കൂട്ടുകാര്‍ അധ്യാപകരെ ആദരിച്ചു. നഗരസഭ വികസന ചെയര്‍മാനും അലുംനി അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തൂമ്പില്‍, അധ്യക്ഷത വഹിച്ചു. വി ഭാസ്‌കരന്‍ മാസ്റ്റര്‍, എം.ടി അയ്യൂബ് മാസ്റ്റര്‍, കെ മുഈനുല്‍ ഇസ്‌ലാം. കെ. ചാത്തന്‍ മാസ്റ്റര്‍, കെ അബ്ദുറസാഖ് മാസ്റ്റര്‍, പി,കെ ശരീഫ് മാസ്റ്റര്‍, ബവീഷ് കാളങ്ങാട്ട്. എം.പി. രജേഷ് സി.പി മന്‍സൂര്‍, എ.പി സുബീഷ്. പി.സി അവിനാഷ്, സദാനന്ദന്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും സമ്മാനദാനവും നടന്നു....
Kerala, Malappuram, Other

മലപ്പുറം ജില്ല നവകേരള സദസ്സ് ; 27 ന് തുടങ്ങും, പരാതികള്‍ സ്വീകരിക്കാന്‍ വിപുലമായ സൗകര്യം ഒരുക്കും ; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം : മഹത്തായ ലക്ഷ്യങ്ങള്‍ നേടുന്നതിനായി പ്രവര്‍ത്തിക്കുകയും അസാധ്യമെന്നു കരുതിയ കാര്യങ്ങള്‍ നടപ്പിലാക്കുകയുമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാറെന്ന് കായിക- ന്യൂനപക്ഷക്ഷേമ- വഖഫ് - ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഒരിക്കലും നടക്കില്ലെന്നു പലരും വിധിയെഴുതിയ നിരവധി കാര്യങ്ങള്‍ കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കി. തടസ്സവാദങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടന്ന് ഇച്ഛാശക്തിയോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്നും ഈ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം എങ്ങനെയാവണമെന്ന് നിശ്ചയിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്നും ജനങ്ങളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ ചിന്തയോടെയാണ് ബഹു. മുഖ്യമന്ത്രിയുടെയും മുഴുവന്‍ മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും നവകേരള സദസ്സ് സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാന...
Kerala, Other

കോഴിക്കോട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ചെക്യാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
Local news, Malappuram, Other

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്തിന്റെ മൊഴി

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്ത്. സംഭവത്തില്‍ നാടുകാണിയില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. മിസ്സിങ് കേസില്‍ അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടെത്തിയിരുന്നു. താനൂര്‍ സ്വദേശിയായ 54-കാരനെ ചോദ്യം ചെയ്തപ്പോളാണ് സ്വര്‍ണത്തിന് വേണ്ടി സൈനബയെ കൂട്ടിക്കൊണ്ടു പോയി കാറില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊന്നു എന്ന് മൊഴി നല്‍കിയത്. മൃതദഹേം നാടുകാണി ചുരത്തില്‍ നിന്ന് താഴേക്കിട്ടു എന്നാണ് മൊഴി. ഇതിനെ തുടര്‍ന്ന് കസബ പോലീസ് മൃതദേഹം കണ്ടെത്താനായി നിലമ്പൂര്‍ -ഗൂഡല്ലൂര്‍ മേഖലയില്‍ തെരച്ചില്‍ തുടങ്ങി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം ; എൻ.എഫ്.പി.ആർ

പരപ്പനങ്ങാടി: തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തുകയും ചെട്ടിപ്പടി നെടുവ സി.എച്ച്.സി. താലൂക്ക് ആശുപത്രിയാക്കി ഉയർത്തുകയും ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. താലൂക്ക് കമ്മറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നവകേരള സദസ്സിൽ മുഖ്യമന്ത്രിയുൾപെടെയുള്ള മന്ത്രിമാർക്ക് നിവേദനം നൽകും. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, അധ്യക്ഷത വഹിച്ചു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പ്രവർത്തനം താലൂക്കിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നവംബർ 19 ഞായറാഴ്ച വൈകുന്നേരം 3 30ന് പരപ്പനങ്ങാടിയിൽ വെച്ച് എൻ .എഫ്. പി. ആർ എന്ത് എന്തിന് എന്നതിനെക്കുറിച്ച് വിപുലമായ സെമിനാർ നടത്തുവാനും തീരുമാനിച്ചു .താലൂക്ക് ജന.സെക്രട്ടറി എം.സി.അറഫാത്ത് പാറപ്പുറം, പ്രവീൻകുമാർ പരപ്പനങ്ങാടി, നിയ...
Kerala, Malappuram, Other

മാലിന്യമുക്ത നവകേരളം: മെഗാ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

മലപ്പുറം : മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മെഗാ സൈക്കിൾ റാലി സംഘടിപ്പിച്ചു. പത്ത് ബ്ലോക്കുകളില്‍ നിന്നായി ആരംഭിച്ച മെഗാ സൈക്കിള്‍ റാലിയുടെ സമാപന ചടങ്ങ് മലപ്പുറം കിഴക്കേത്തലയില്‍ നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിര്‍വ്വഹിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റേയും ശുചിത്വ പരിപാലനത്തിന്റേയും കാര്‍ബണ്‍ ന്യൂട്രല്‍ മലപ്പുറം എന്ന ലക്ഷ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ, തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള രാഷ്ട്രീയ ഗ്രാമസ്വരാജ് അഭയാനും ചേര്‍ന്ന് ആർ. ജി. എസ്. എ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സൈക്കിള്‍ ക്ലബ്ബുകളുമായി സഹകരിച്ചുകൊണ്ടാണ് മെഗാ റാലി സംഘടിപ്പിച്ചത്. 200ഓളം സൈക്കിള്‍ റൈഡേഴ്‌സ് റാലിയില്‍ പങ്കെടുത്തു. റാലിയില്‍ കോട്ടക്കല്‍ മുതല്‍ സമാപ...
Other

കേന്ദ്ര സർക്കാർ നിർത്തലാക്കിയ സ്‌കോളർഷിപ്പുകൾ സംസ്ഥാന സർക്കാർ തുടരും: മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം : കേന്ദ്ര സർക്കാർ നിർത്തലാക്കിയ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ തുടർന്നുകൊണ്ടുപോവാനാണ് സർക്കാർ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. മലപ്പുറം ആസൂത്രണ സമിതി ഹാളിൽ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്ന അദ്ദേഹം. സംസ്ഥാന സർക്കാറിന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്താകും ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ നൽകാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരിക. സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന വിഹിതം വെട്ടിച്ചുരുക്കിയത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തും. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങൾക്ക് സൗഹാർദമായി ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. ആരാധന കർമങ്ങൾക്കുള്ള സ്വാതന്ത്രവും അനുകൂല സ...
error: Content is protected !!