മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
ഗൈനക്കോളജിസ്റ്റ് നിയമനം
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ഗൈനക്കോളജി പി.ജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 11ന് രാവിലെ പത്തിന് ആശുപത്രി ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകൾ സഹിതം ഹാജരാവണം.
-----------------
അപ്രന്റിസ് ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാണ്ടിക്കാട്, കേരളാധീശ്വപുരം, പാതായ്ക്കര, പൊന്നാനി ഗവ. ഐ.ടി.ഐകളിലേക്ക് ഓരോ അപ്രന്റിസ് ക്ലാർക്കുമാരെ താൽക്കാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ബിരുദധാരികളും ഡി.സി.എ/ സി.ഒ.പി.പി.എ യോഗ്യതയും മലയാളം ടൈപ്പിങ് അറിയുന്നവരുമായ 35 വയസിൽ കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്റ്റൈപന്റ് ലഭിക്കും. അപേക്ഷാ ഫോം മലപ്പുറം...


























