Monday, July 7

Other

മഴക്കാല ഡ്രൈവിംഗ് ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Other

മഴക്കാല ഡ്രൈവിംഗ് ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക. ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക. മുൻപിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു. വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുകി...
Kerala, Other

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ് ഫലം, വിദ്യാർത്ഥി വിരുദ്ധരായ എസ്.എഫ്.ഐക്ക് ലഭിച്ച തിരിച്ചടി; എം.എസ്.എഫ്.

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധതക്കെതിരെ വിദ്യാര്‍ത്ഥികള്‍ വിധി എഴുതിയെന്ന് എംഎസ്എഫ്. ഇടത് സിന്റിക്കേറ്റും എസ്.എഫ്.ഐ യൂണിയനും സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ മൗനം തുടര്‍ന്നപ്പോള്‍ എം.എസ്.എഫിന്റെ പോരാട്ട വീര്യത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് ഈ ചരിത്ര മുന്നേറ്റമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എം.എസ്.എഫ് ചര്‍ച്ച ചെയ്തു. എസ്.എഫ്.ഐ യുടെ അക്രമ ഫാസിസത്തിനെതിരെയും വ്യാജ 'വിദ്യ'കള്‍ക്ക് എതിരെയും എം.എസ്.എഫ് ക്യാമ്പസുകളില്‍ സംസാരിച്ചു. എസ്.എഫ്.ഐ എന്ന തട്ടിപ്പ് സംഘം വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ നശിപ്പിക്കുന്നു. ആ തട്ടിപ്പ് സംഘത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ രോഷമാണ് വോട്ടിലൂടെ പ്...
Kerala, Local news, Other

ഡോ: ഹലീമിനും ഡോ;സരിഗക്കും സഹ്യ പുരസ്‌കാരം ; ഡോ. ഹലിം ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനികിലെ ചീഫ് ഫിസിഷ്യന്‍

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ആര്‍ട്ടിസ്റ്റിക് ഹോമിയോപ്പതി ഫോര്‍ യങ്‌സ്റ്റെര്‍സ് ആന്ഡ് അഡല്‍ട്ടസ് (സഹ്യ) ന്റ്‌റെ ആറാമത് മികച്ച ജൂനിയര്‍ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ: ഹലീമും (ചേളാരി) , മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ;സരിഗ ശിവനും (ചെര്‍പ്പുളശ്ശേരി) അര്‍ഹരായി. വാത രോഗ ചികില്‍സയിലെ മികവിനും, മെഡ്‌ലില്ലി ക്ലിനിക് ശൃംഘലയിലൂടെ നല്കിയ സേവനങ്ങളും കണക്കിലെടുത്താണ്, ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനിക് ചീഫ് ഫിസിഷ്യന്‍, ഡോ: ഹലീമിന് പുരസ്‌കാരം നല്‍കുന്നത്. അലര്‍ജ്ജി രോഗങ്ങളിലെ ഗവേഷണണങ്ങളും, പി സി ഓ ഡി ചികില്‍സയിലെ നൂതന ചികില്‍സാ പദ്ധതികളും , അക്കാദമിക്/അദ്ധ്യാപന രംഗത്തെ മികവും കണക്കിലെടുത്താണ്, ഹോമിയോകെയര്‍ മള്‍ട്ടിസ്‌പെഷ്യലിറ്റി ക്ലിനിക് നെല്ലായ ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ: സരിഗയ്ക്ക് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരം നല്‍കുന്നത്. 2023 ഒക്‌റ്റോബര്‍ 8 നു തിരൂര്...
Kerala, Malappuram, Other

തീരദേശ ഹൈവേ വലിയ മാറ്റത്തിന് വഴിയൊരുക്കും ; മുഖ്യമന്ത്രി

മലപ്പുറം : തീരദേശ ഹൈവേ പൂർത്തീകരിക്കുന്നതോടെ വലിയ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്ന് മുഖ്യമന്ത്രി. ജില്ലയിലെ പടിഞ്ഞാറേക്കര മുതൽ ഉണ്ണിയാൽ വരെയും മുഹിയുദ്ദീൻ പള്ളി മുതൽ കെട്ടുങ്ങൽ ബീച്ച് വരെയുള്ള നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ഹൈവേയുടെ ഭാഗമായ മുദിയം പാലത്തിന് കിഫ്ബി സാമ്പത്തിക അനുമതി നൽകിയിട്ടുണ്ട്. ആറ് റീച്ചുകളിലായി 38.66 കിലോമീറ്റർ ആണ് നിർമിക്കേണ്ടത്. ഇതിൽ 19.08 കിലോമീറ്ററിന് സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ട്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിൽ രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 40.09 ശതമാനം പ്രവൃത്തികളും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെ 45.5 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. 2024 ജൂലൈ മാസത്തോടെ ഇവ പൂർത്തികരിക്കാനാണ് ലക്ഷ്യം. കൂടാതെ ജില്ലയിലെ നാഷണൽ ഹൈവേ അതോറിറ്റിക്ക് കീഴിലുള്ള ഗ്...
Local news, Other

ജി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദേശീയ ടീമില്‍ മത്സരിക്കാന്‍ അവസരം ; യാത്രയയപ്പ് നല്‍കി

തിരുരങ്ങാടി : വാക്കോ കിക്ക് ബോക്‌സിങ്ങില്‍ സംസ്ഥാനത്ത് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി ദേശിയ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാനായി ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക് ഇന്ന് പുറപ്പെടുന്ന തിരുരങ്ങാടി താഴെചിന ജീ എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യര്‍ത്ഥിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വന്‍ യാത്രയപ്പ് നല്‍കി. വിദ്യാത്ഥികളുടെയുടെയും രക്ഷിതാക്കളുടെയും പി ടി എ, എസ് എം സി സ്‌കൂള്‍ സ്റ്റാഫ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനധ്യാപിക്ക പദ്മജ വീ. ക്ലാസ് ടീച്ചര്‍ ഷിജി പി ടി എ പ്രസിഡന്റ് അഷ്റഫ്, മാലിക്ക് എന്നിവര്‍ ചേര്‍ന്ന് യാത്രയപ്പ് സ്വീകരണം നല്‍കി...
Kerala, Other

ജല ഗുണനിലവാര നിർണയ ലാബിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം : മുഖ്യമന്ത്രി

കുടിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിന് ജില്ലയിൽ ജല ഗുണനിലവാര നിർണയ ലാബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും ഒരു ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിട്ടതാണെങ്കിലും മലപ്പുറത്ത് ഒരിടത്ത് പോലും തുടങ്ങാൻ ആയിട്ടില്ല കുടിവെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെ അംശം കലരുന്നത് വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലകളിൽ പരിശോധന സംവിധാനം സജീവമാക്കേണ്ടത് ആവശ്യമാണ്. സെപ്റ്റിക് ടാങ്കുകളുടെ ആധിക്യവും ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങളുടെ അഭാവവും കിണർ വെള്ളം പോലും ശുദ്ധമാണെന്ന് പറയാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു....
Kerala, Malappuram, Other

മലപ്പുറത്തെ പ്ലസ് വൺ സീറ്റു പ്രശ്നം പരിഹരിക്കാൻ സർക്കാറിന്റെ ഇടപെടൽ തുണയായി : മുഖ്യമന്ത്രി

മലപ്പുറം ജില്ലയിൽ ഹയർ സെക്കൻഡറിക്ക് അധിക ബാച്ചുകൾ അനുവദിച്ചതിലൂടെ പത്താം ക്ലാസ് പൂർത്തിയാക്കിയ എല്ലാവർക്കും ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2018 നു ശേഷം തെക്കൻ ജില്ലകളിൽ നിന്ന് 32 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി. ഇപ്പോൾ രണ്ട് വർഷങ്ങളിലായി ആകെ 169 താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിൽ 84 എണ്ണം ജില്ലയ്ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ പത്താം ക്ലാസ് പൂർത്തിയാക്കിയവരുടെ തുടർ പഠനം സംബന്ധിച്ച വിഷയത്തിൽ ജില്ലയിൽ നിന്നും പട്ടിക ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ വികസനപദ്ധതികളും പ്രശ്നങ്ങളും അവലോകനം ചെയ്ത് തീരുമാനം കൈക്കൊള്ളുന്നതിനായി തൃശൂരിൽ ചേർന്ന മേഖലാതല അവലോകന യോഗ...
Local news, Other

ലോക ഹൃദയ ദിനം ; ഹൃദയത്തെ ദൃശ്യവത്കരിച്ച് പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി: ലോക ഹൃദയ ദിനത്തെ അനുസ്മരിച്ച് പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 'ഹൃദയത്തെ അറിയാന്‍ ഹൃദയത്തോടടുക്കാം എന്ന മുദ്രാവാക്യവുമായി ഹൃദയത്തെ ദൃശ്യവത്കരിച്ചു.പ്രധാനധ്യാപിക പി.ഷീജ ഹൃദയ ദിന സന്ദേശം കൈമാറി.അധ്യാപകരായ കെ.റജില,സി.ശാരി,കെ.രജിത എന്നിവര്‍ നേതൃത്വം നല്‍കി
Malappuram, Other

ഗര്‍ഭിണിക്ക് രക്തം മാറി കയറ്റി, ദേഹസ്വസ്ഥ്യം, പ്രതിഷേധവുമായി ബന്ധുക്കള്‍

പൊന്നാനി : ഗ്രൂപ്പ് മാറി രക്തം കയറ്റിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിക്ക് ദേഹാസ്വാസ്ഥ്യം. പ്രതിഷേധവുമായി ബന്ധുക്കള്‍. പൊന്നാനി മാതൃശിശു കേന്ദ്രത്തില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയ വെളിയങ്കോട് സ്വദേശി റുക്‌സാന (26)യ്ക്കാണ് രക്തം മാറിക്കയറ്റിയത്. ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തം നല്‍കിയതാണ് ആരോപണം. റുക്‌സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.വീഴ്ച സംബന്ധിച്ച്‌ അന്വേഷിക്കാമെന്ന് സൂപ്രണ്ട് പ്രതിഷേധക്കാരോട് പറഞ്ഞു. ആശുപത്രിയില്‍ നടന്ന സംഭവം മലപ്പുറം ഡിഎംഒയെ അറിയിച്ചു. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയതായാണ് റിപ്പോര്‍ട്ടുകള്‍....
Kerala, Malappuram, Other

മഞ്ചേരിയില്‍ ബസുകള്‍ കുട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മഞ്ചേരി:പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45ന് മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം.മഞ്ചേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ഒരു ബസിന്റെ പിന്നില്‍ മറ്റൊന്ന് ഇടിക്കുകയായിരുന്നു. രാവിലെ ആയതിനാല്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരാണ് രണ്ട് ബസുകളിലും ഉണ്ടായിരുന്നത്. ബസുകള്‍ക്കകത്ത് വീണും കമ്ബിയില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. വിവിധ സ്കൂളുകളിലേക്ക് പോകുകയായിരുന്ന 20 വിദ്യാര്‍കളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂച്ചിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകള്‍ ഇടിച്ച്‌ തകര്‍ന്നു....
Kerala, Local news, Malappuram, Other

മാലിന്യമുക്ത നവകേരളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി ; 14.62 ലക്ഷം രൂപ പിഴ ഈടാക്കി, തിരൂരങ്ങാടിയില്‍ 1.30 ലക്ഷം രൂപ പിഴ

മലപ്പുറം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ജില്ലയിലെ 275 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 14,68,250 രൂപയാണ് പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് പുറമെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവർത്തിപ്പിക്കാതെയും സ്ഥാപനങ്ങൾ നടത്തുക, മലിനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 65,000 ര...
Calicut, Kerala, Other

നിങ്ങള്‍ കയറിയത് നിയമവിരുദ്ധമായ സൈറ്റില്‍, പണം തന്നില്ലെങ്കില്‍ അറസ്റ്റ് ; സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്. കുട്ടിയെ ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് 33,900 രൂപ ആവശ്യപ്പെട്ടത്. നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമാണ് ലാപ്‌ടോപ്പ് സ്‌ക്രീനില്‍ സന്ദേശം വന്നത്. ബ്രൗസര്‍ ലോക്ക് ചെയ്തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എന്‍.സി.ആര്‍.ബി. സ്‌ക്രീന്‍ ലാപ്‌ടോപ്പില്‍ വിദ്യാര്‍ഥി കണ്ടത്. എന്‍.സി.ആര്‍.ബി.യുടെ മുദ്രയും ഹാക്കര്‍ ഉപയോഗിച്ചു. ഒപ്പം സ്‌ക്രീനില്‍ അശോകസ...
Local news, Other

ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ നബിദിനാഘോഷത്തിനെത്തി ; സ്‌നേഹത്തില്‍ പൊതിഞ്ഞ് സഹപാഠികള്‍

തിരൂരങ്ങാടി : ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ (10) മദ്രസയില്‍ നബിദിനാഘോഷത്തിനെത്തി. മൂന്ന് മാസം മുമ്പ് കക്കാട് തങ്ങള്‍ പടിയിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഫാത്തിമ ലാമിയ. വീല്‍ ചെയറില്‍ ഇരുന്ന് വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലമിയ മദ്രസയിലേക്ക് വരുമ്പോഴായിരുന്നു ക്രെയിന്‍ തട്ടിയത്. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ രണ്ട് മാസത്തിലേറെ ചികിത്സയിലായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഇന്ന് വാക്കിംഗ് സ്റ്റിക്കില്‍ നടക്കാന്‍ ഫാത്തിമ ലമിയക്ക് കഴിഞ്ഞിരിക്കുന്നു. വീല്‍ ചെയറില്‍ ഇരുന്ന് കക്കാട് മദ്രസയില്‍ വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. ഇടവേളക്ക് ശേഷം കൂട്ടുകാരെയും അ...
Local news, Other

മാലിന്യ കവറില്‍ നിന്നും ലഭിച്ചത് സ്വര്‍ണമാല ; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ മാതൃകയായി

എആര്‍ നഗര്‍ : മാലിന്യ കവറില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണമാല ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ മാതൃകയായി. എ ആര്‍ നഗര്‍ പഞ്ചായത്തിലെ വലിയപറമ്പ് ഒന്നാം വാര്‍ഡിലാണ് സംഭവം. എ ആര്‍ നഗര്‍ പഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരാണ് സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. സ്വര്‍ണമാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാക്കത്തലി ഉടമ പുതിയാട്ട് ശരണ്യക്ക് തിരിച്ചു നല്‍കി. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് പ്ലാസ്റ്റിക് കവറിനുള്ളില്‍ മാലിന്യം വേര്‍തിരിക്കുന്നതിനിടെയാണ് സ്വര്‍ണമാല ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് പവനോളം വരുന്ന സ്വര്‍ണ മാലയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ മാല ആരുടെതാണെന്ന അന്വേഷണവും ഇവര്‍ ആരംഭിച്ചു. ഒടുവില്‍ വാര്‍ഡിലെ പുതിയാട്ട് ശരണ്യയുടെതാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ...
Malappuram, Other

ജില്ലയിൽ മൂന്ന് ദിവസം മഞ്ഞ അലർട്ട്; ജാഗ്രത പാലിക്കണം ; ജില്ലാ കളക്ടർ

മലപ്പുറം : ജില്ലയിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ദുരന്ത നിവാരണ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു....
Kerala, Other

ഹയർ സെക്കൻഡറി അധ്യാപക നിയമനം: പേര് രജിസ്റ്റർ ചെയ്യണം

സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ സെപ്റ്റംബർ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. നിലവിൽ എറണാകുളം പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ നേരിട്ടോ അല്ലാതെയോ പുതുക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944....
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡ ലക്ഷ്യമെന്ന് നഗരസഭ

തിരൂരങ്ങാടി : സമീപ കാലത്തായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ചില കോണുകളിൽ നിന്നും ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പിന്നിൽ ചില നിശ്ചിപ്ത താല്പര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ ആരോപിച്ചു. ദിനേന രണ്ടായോരത്തോളം രോഗികൾ ആശ്രയിക്കുന്ന ജില്ലയിൽ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നഒരു പ്രധാന ആതുരാലയമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി. താലൂക്കും മറി കടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആശുപത്രിയിലേക്ക് രോഗികൾ എത്തുന്നുണ്ട്.സമീപ കാലത്തായി ആശുപത്രിയിൽ വലിയ തോതിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് നഗരസഭ ഭരണ സമിതിയും. എച് എം സി യും ആശുപത്രി ജീവനക്കാരും മറ്റു സന്നദ്ധ സംഘടനകളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. യാദൃശികമായി വരുന്ന ചില ദുരന്തങ്ങളും അത് മൂലം താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗക...
Kerala, Obituary, Other

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു ; മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിത

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77 വയസായിരുന്നു. പാറോപ്പടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലയുടെ തനതുശൈലി നിലനിര്‍ത്തിയ ഗായികയായിരുന്നു റംല ബീഗം. മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിതയാണ് റംല ബീഗം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബര്‍ മൂന്നിനാണ് ജനനം. ഏഴാം വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു. എട്ടാം വയസിലായിരുന്നു അരങ്ങേറ്റം. എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. മുസ്ലിം കാഥികയുടെ ഈ രംഗപ്രവേശം സ്വീകാര്യതയോടൊപ്പം എതിര്‍പ്പുകളേയും ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ അവതരിപ്പി...
Kerala, Local news, Malappuram, Other

തൊഴിലൊരുക്കാൻ തൊഴിൽതീരം പദ്ധതി ; ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ വളണ്ടിയർ പരിശീലനം പൂർത്തിയായി

തിരൂരങ്ങാടി : തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാനതൊഴിൽ മേഖലയിൽ അവസരമൊരുക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ തീരം പദ്ധതിക്ക് ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ തുടക്കമായി. തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂർ, തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള വൈജ്ഞാനിക തൊഴിൽ പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്കുള്ള ഫീൽഡ്തലപരിശീലനങ്ങൾ പൂർത്തിയായി. ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിൽ നിന്നുമായി 987 പേർ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 697 പേർ സ്ത്രീകളാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെവരുമാന വർധനവും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതത് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർ അധ്യക്ഷരായുള്ള സംഘാടക സമിതികൾ രൂപീകരിച്ചു. സംസ്ഥാനത്തെ 46 തീരദേശ മണ്ഡലങ്ങളും ഉൾനാ...
Local news, Other

മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു: മുന്നിയൂരിലെ നിർദ്ധന സഹോദരങ്ങൾക്ക് ഭൂമി തിരികെ ലഭിച്ചു

തിരൂരങ്ങാടി: കാഴ്ചക്കുറവുള്ള സഹോദരിക്കും മാനസിക തകരാറുള്ള സഹോദരനും അർഹതപ്പെട്ട ഭൂമിയിൽ ബന്ധുക്കൾ നടത്തിയ കൈയേറ്റം മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് ഒഴിപ്പിച്ച് ഭൂമി പരാതിക്കാർക്ക് കൈമാറി. മുന്നിയൂർ വെളിമുക്ക് പടിക്കൽ പൂവാട്ടിൽ കെ. ഹാജറക്കും സഹോദരനുമാണ് അവർക്ക് അർഹതപ്പെട്ട ഭൂമി ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ ആധാരം തിരൂരങ്ങാടി തഹസിൽദാർ ഈ മാസം 16 ന് ഹാജറക്ക് കൈമാറി. തിരൂരങ്ങാടി താലൂക്കിലെ മുന്നിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 07, റീസർവേ 158/8 ഉൾപ്പെട്ട 7. 68 സെൻ്റ് സ്ഥലമാണ് ഹാജറക്കും സഹോദരനും ലഭ്യമായത്. ഈ ഭൂമിയിൽ ബന്ധുക്കൾ വ്യാജരേഖ ചമച്ച് നികുതി അടച്ച് പട്ടയം നേടിയതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു....
Kerala, Other

അധ്യാപകര്‍ ചേരിതിരിഞ്ഞു: സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലിനെതിരെ അധ്യാപികമാര്‍ സമര്‍പ്പിച്ച പരാതിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം ഉപമേധാവി നേരിട്ട് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം ഉപമേധാവിക്കാണ് കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. തൃശൂര്‍ പാടൂര്‍ എ .ഐ .ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികമാരായ പി.എം. സബൂറാ , ഇ.വി. നൗഷിയ എന്നിവര്‍ നല്‍കിയ പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന സജ്‌ന ഹുസൈനെതിരെയാണ് പരാതി. സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കേസില്‍ പിരിച്ചുവിട്ടതോടെയാണ് അധ്യാപകര്‍ക്ക് ഇടയില്‍ ചേരിതിരിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ഉപമേധാവി കമ്മീഷനെ അറിയിച്ചു. ക്യത്യനിര്‍വഹണത്തിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയിരുന്ന സജ്‌ന ഹുസൈന്‍ ചില രേഖകള്‍ പോലീസിനും ആര്‍.ഡി .ഡി. ഓഫീസിനും ...
Local news, Other

നാടിന്റെ അഭിമാനമായി മാറിയ അഭിമന്യുവിന് ആദരവുമായി എംഎസ്എഫ്

വേങ്ങര :സംസ്ഥാന അണ്ടര്‍14 വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ല വോളിബോള്‍ ടീമില്‍ ഇടം നേടിയ വലിയോറ പാണ്ടികശാലയിലെ പൈങ്ങാടന്‍ അഭിമന്യു നാടിന്റെ അഭിമാനമായി മാറി. ചെറുപ്രായത്തില്‍ തന്നെ വോളിബോള്‍ പരിശീലനം നേടി മലപ്പുറം ജില്ലാ ടീമില്‍ ഇടം നേടിയതോടെ വോളിബോളിന്റെ ഈറ്റില്ലമായ വലിയോറ ദേശം വീണ്ടും ശ്രദ്ധേയമാവുകയാണ്. ഈ മാസം 29 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അണ്ടര്‍ 14 സംസ്ഥാനവോളിബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ മലപ്പുറം ജില്ലക്ക് വേണ്ടി അഭിമന്യു പങ്കെടുക്കും. പാണ്ടികശാലയിലെ പൈങ്ങാടന്‍മനോജ് - മിനി ദമ്പതികളുടെ മകനായ അഭിമന്യു വലിയോറ ഈസ്റ്റ് എ. എം. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ഈ വിദ്യാലയത്തിലെ വോളിബോള്‍ ടീമിലെ മിന്നും താരവുമാണ്. വേങ്ങരസബ്ബ് ജില്ലാ സ്‌ക്കൂള്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റില്‍ അഭിമന്യുവിന്റെ മികച്ച പ്രകടനമാണ് ജില്ലാ വോളിബോള്‍ ടീമില്‍ ഇടം നേടാന്‍ കാരണമായത്. ...
Local news, Other

“തിരികെ സ്കൂളിലേക്” സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

തിരുരങ്ങാടി : അയൽകൂട്ടാംഗങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തികരണം ഉറപ്പാക്കുന്നതിന് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളിൽ എത്തിച്ച് സംഘടിപ്പിക്കുന്ന " തിരികെ സ്കൂൾ ക്യാമ്പയിന്റെ മുന്നോടിയായി സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം തിരൂരങ്ങാടി നഗരസഭ ഹാളിൽ വെച്ച് സപ്തംബർ 26 ന് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ മുഹമ്മദ്‌ കുട്ടി ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ടാണ് പരിശീലന പരിപാടിക്ക് തുടക്കമായത് . വിദ്യഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രസ്തുത ക്യാമ്പയിൻ ഒക്ടോബർ 1 മുതൽ 10 വരെ സാധ്യമായ ഒഴിവു ദിനങ്ങളിലാണ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സിഡിഎസ് കളുടെ പരിധിയിലുള്ള സ്കൂളിലേക്ക് വിവിധ വിഷയ മേഖലകളിലെ വിജ്ഞാന സമ്പാദനത്തിനായി അയൽകൂട്ടാംഗങ്ങൾ എത്തുന്നത്. ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട് .സ്കൂൾ ബാല്യകാലത്തെ ഓർമ്മപ്പെടുത്തും വിധമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുള്...
Kerala, Other

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

കോട്ടക്കൽ : വെളുക്കാൻ വ്യാജ ഫെയർനസ് ക്രീമുകൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കോട്ടയ്‌ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാർ. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകള്‍ വൃക്കരോഗമുണ്ടാക്കും. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വ വൃക്കരോഗം കണ്ടെത്തിയത്. പതിനാലുകാരിയിലാണ് രോഗം ആദ്യം കണ്ടെത്തിയത് . മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാനാകുമായിരുന്നില്ല. ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ ‘നെല്‍ 1 എം.എന്‍.’ പോസിറ്റീവായിരുന്നു. ഈ കുട്ടിയും ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, ജോലികള്‍, ഒഴിവുകള്‍, അറിയിപ്പുകള്‍ എല്ലാം അറിയാം

പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല 28-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും 30-ലേക്ക് മാറ്റി. ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷ ഒക്‌ടോബര്‍ 3-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല.       വിമണ്‍ സ്റ്റഡീസ് അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠന വിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഒക്‌ടോബര്‍ 2-ന് മുമ്പായി [email protected] എന്ന ഇ-മെയിലില്‍ അയക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8848620035, 9496902140.       എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ ...
Calicut, Other, university

‘ഡിമന്‍ഷ്യ’ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ 2022-23 വര്‍ഷത്തെ മാഗസിന്‍ 'ഡിമന്‍ഷ്യ' എഴുത്തുകാരി കെ ആര്‍ മീര വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജിന് നല്‍കി പ്രകാശനം ചെയ്തു. ഗായകന്‍ അതുല്‍ നറുകര മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് എഡിറ്റര്‍ ഡോ. കെ.പി. സുഹൈല്‍ അധ്യക്ഷത വഹിച്ചു. ഡി. എസ്. യു ചെയര്‍മാന്‍ എം. ബി. സ്‌നേഹില്‍, മാഗസിന്‍ എഡിറ്റര്‍ കെ.എസ്. മുരളിക, സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം സി.എച്ച്. അമല്‍, മാഗസിന്‍ സബ് എഡിറ്റര്‍ അനുഷ, എ.കെ.ആര്‍.എസ്.എ കണ്‍വീനര്‍ ആര്‍.കെ. വൈശാഖ്, മാഗസിന്‍ സമിതി അംഗംങ്ങളായ മുഹമ്മദ് സാദിഖ്, അഭിജിന്‍, ആകാശ് നന്ദു തുടങ്ങിയവര്‍ സംസാരിച്ചു....
Calicut, Kerala, Malappuram, Other, university

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എന്‍.എസ്.എസ്. സ്ഥാപകദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സ്ഥാപകദിനാഘോഷം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. ആതിര മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം ഡോ. കെ.എം. മുഹമ്മദ് ഹനീഫ, ചരിത്ര പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. റീഷ കാരാളി, എന്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ഡോ. എന്‍.എസ്. പ്രിയലേഖ, എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നൗഫല്‍, അഭിയ ക്രിസ്പസ് എന്നിവര്‍ സംസാരിച്ചു....
Calicut, Other, university

അറബിക് പഠനവകുപ്പ് സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പാലക്കാട് കുമ്പിടി സ്വദേശിയായ തുറക്കല്‍ ശിഹാബുദ്ധീന്‍ രൂപകല്പന ചെയ്ത ലോഗോയാണ് മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ലോഗോ ഏറ്റുവാങ്ങി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്‌കറിയ അറബിക് പഠനവകുപ്പ് മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ടി.എ. അബ്ദുള്‍ മജീദ്, ഡോ. ഇ. അബ്ദുള്‍ മജീദ്, ഡോ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍, ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍, ഡോ. അപര്‍ണ, അജിഷ് ഐക്കരപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു....
Kerala, Other

മിന്നല്‍ റെയ്ഡില്‍ സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി

തിരുവനന്തപുരം: സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് റേഷനരി പിടികൂടിയത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള 6 സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ 50 കിലോ വീതമുള്ള 75 ലേറെ ചാക്ക് റേഷനരിയും പനച്ചമൂട്ടിലെ നാല് ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ 50 കിലോ വീതമുള്ള 125 ലേറെ ചാക്ക് റേഷനരിയും പിടിച്ചെടുത്തു. വിജിലന്‍സ് ഓഫിസര്‍ അനി ദത്ത്, ജില്ലാ സപ്ലൈ ഓഫിസര്‍ അജിത് കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസര്‍ പ്രവീണ്‍കുമാര്‍, ഓഫിസര്‍മാരായ ബൈജു, ലീലാ ഭദ്രന്‍,...
Local news, Other

പണമില്ലെന്ന് പറഞ്ഞ് നിക്ഷേപകരെ മടക്കി അയച്ച് തെന്നല സര്‍വീസ് ബാങ്ക് ; പ്രതിസന്ധിയിലായി നിക്ഷേപകര്‍ ; യുഡിഎഫ് ഭരണ സമിതിക്കെതിരെ തട്ടിപ്പ് ആരോപണം

തിരൂരങ്ങാടി : യുഡിഎഫ് ഭരിക്കുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. മക്കളുടെ കല്യാണത്തിനും ആശുപത്രി ആവശ്യത്തിനുമായി വരുന്നവരെയൊക്കെ പണമില്ലെന്ന കാരണം പറഞ്ഞ് മടക്കുകയാണ് ബാങ്ക് അധികൃതര്‍. കൂടാതെ രോഗികള്‍ക്ക് ആശുപത്രിയില്‍ നല്‍കാനുള്ള തുക പോലും കിട്ടാതായതോടെ നിക്ഷേപകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തില്‍ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ക്ക് നിക്ഷേപകര്‍ പരാതി നല്‍കി. കല്യാണ, ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ എത്തുന്നവരെയടക്കം പണമില്ലെന്ന കാരണം പറഞ്ഞ് മടക്കിയയക്കുകയാണ്. ആവശ്യത്തിന് പണം പിന്‍വലിക്കാനായി എത്തുമ്പോള്‍ അക്രമസംഭവങ്ങളും ഉണ്ടാകുന്നുവെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞയാഴ്ച രോഗിയായ സ്ത്രീ 2000 രൂപ പിന്‍വലിക്കാന്‍ വന്നപ്പോള്‍ പോലും ബാങ്ക് അനുവദിച്ചില്ല. ദിവസവേതനക്കാരും ഗള്‍ഫില്‍ നിന്ന് സ്വരുക്കൂട്ടി പണം ...
error: Content is protected !!