Other

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്ത് യുഡിഎഫ് ആധിപത്യം
Kerala, Malappuram, Other

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്ത് യുഡിഎഫ് ആധിപത്യം

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും. സംസ്ഥാനത്തെ 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകള...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം: ദുരൂഹത നീക്കണം – എസ്.ഡി.പി.ഐ

മലപ്പുറം : താനൂര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്രി തങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപെട്ടു. ലഹരിക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം പോലീസ് മര്‍ദ്ദനം മൂലമാണന്ന ആരോപണം ശക്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തതക്കുറവുണ്ട്. ജില്ലയില്‍ എസ്.പിയുടെ കീഴില്‍ രൂപികരിച്ചിരിക്കുന്ന ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് മനസ്സിലാവുന്നത്. അത്‌കൊണ്ട് തന്നെ എസ്പിക്ക് കീഴിയിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തു വരാന്‍ സാധ്യതയില്ല. കസ്റ്റഡിയിലെടുത്ത സമയം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍...
Kerala, Malappuram, Other

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കമായി

മലപ്പുറം : മേരി മാട്ടി മേരാ ദേശ് (എൻറെ മണ്ണ്, എൻറെ രാജ്യം) ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ മൈലാടിയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെ ദേശവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് മേരിമാട്ടി മേരാ ദേശ് ക്യാമ്പയിന്‍ നടക്കുന്നത്. പരിപാടിയില്‍ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി 75 വൃക്ഷത്തൈകള്‍ നട്ട് അമൃത് വാടിക നിര്‍മ്മിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പഞ്ച് പ്രാണ്‍ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലിക്കൊടുത്തു. നെഹ്‌റു യുവ കേന്ദ്ര, ത്രിതല പഞ്ചായത്തുകള്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ സര്‍വീസ് സ്‌ക...
Education, Kerala, Malappuram, Other

പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി, ഇ.ബി.സി (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) സമുദായങ്ങളിൽ ഉൾപ്പെട്ട കുടുംബവാർഷിക വരുമാനം രണ്ടര ലക്ഷമോ അതിൽ കുറവോ ഉള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് 4000 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ പൂരിപ്പിച്ച് ആഗസ്റ്റ് 16നകം സ്‌കൂളിൽ സമർപ്പിക്കണം. സ്‌കൂൾ അധികൃതർ സെപ്റ്റംബർ 30നകം ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തണം. ഫോൺ: 0491 2505663....
Crime, Kerala, Local news, Malappuram, Other

ഡ്രൈവിങ്ങിനിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം ; തിരൂരങ്ങാടി സ്വദേശിക്ക് ആറ് വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തിരൂരങ്ങാടി സ്വദേശിയായ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്റഫിനെയാണ് (41) ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ജീപ്പ് ഓടിക്കുന്നതിനിടെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബോധപൂര്‍വം കൈമുട്ടു കൊണ്ട് സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കില്‍ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി....
Kerala, Local news, Malappuram, Other

ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി തിരൂര്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫാത്തിമ നസ്‌റീന്‍ അബ്ദുസ്സലാം കളത്തിങ്ങലിന്റെ രക്തം സ്വീകരിച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും രക്തദാനത്തില്‍ പങ്കെടുത്തു. അക്ബര്‍ കൊടിഞ്ഞി, സാദിഖ് തെയ്യാല, അബ്ബാസ് കൊടിഞ്ഞി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ക്യാമ്പ് വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത് നന്ദി അറിയിച്ചു. 17 തിയ്യതി നടക്കുന്ന പരിപാടിയില്‍ എഎപി സംസ്ഥാന പ്രസിഡണ്ട് രക്തദാതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും....
Kerala, Other

നിലവാരമില്ലാത്ത ടൈലുകള്‍ നല്‍കി : 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

നിലവാരമില്ലാത്ത ടൈലുകള്‍ വില്‍പ്പന നടത്തിയതിന് എക്സാറോ ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വെട്ടത്തൂര്‍ സ്വദേശി അബ്ദുള്‍ നാസര്‍ നല്‍കിയ പരാതിയിലാണ് വിധി. കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി. എടവണ്ണപ്പാറയിലെ കടയില്‍ നിന്നും വാങ്ങിയ ടൈല്‍ വിരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പലയിടങ്ങളിലും നിറം മാറി. കടയുടമയോട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. ടൈലുകളില്‍ നിറം മങ്ങിയതായി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. തെളിവുകള്‍ പരിശോധിച്ച് കമ്മീഷന്‍ ടൈലിന്റെ വിലയായ 76,179 രൂപയും നഷ്ടപരിഹാരമായി 75,000 രൂപയും കോടതി ചെലവ് 20,000 നല്‍കാന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം 12 ശ...
Accident, Kerala, Other

കോഴിക്കോട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് ഓടിച്ച കല്ലായി പള്ളിക്കണ്ടി മൊയ്തീന്‍ കോയയുടെ മകന്‍ മെഹ്ഫൂത് സുല്‍ത്താന്‍, ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അര്‍ബന്‍ നജ്മത്ത് മന്‍സില്‍ മജ്റൂഹിന്റെ മകള്‍ നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധി റോഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി. ഗാന്ധി റോഡ് പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂര്‍ - പുതിയപ്പ സിറ്റി സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ തെറ്റായ ദിശയില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപ...
Kerala, Malappuram, Other

പിവൈഎസ് ലൈബ്രറി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ യുവജന സംഘം ലൈബ്രറിയുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാസര്‍ പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൂസ്ല എടപ്പനാട്ട് അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ ഡോ.ഉമ്മര്‍ തറമ്മല്‍ ബഷീര്‍ അനുസ്മരണപ്രഭാഷണം നടത്തി. റിട്ട. സബ് കലക്ടര്‍ ഗംഗാധരന്‍ നായര്‍, റിട്ട. ബി.ഡി.ഒ കുഞ്ഞിതുട്ടി, ഫോക്കസ് ഐ.ടി.ഐ പ്രിന്‍സിപ്പള്‍ നിസാമുദ്ധീന്‍, ലൈബ്രറി ഭാരവാഹികളായ പാക്കട ബഷീര്‍, എടപ്പനാട്ട് മാനു, എം.സി സുബ്രഹ്‌മണ്യന്‍,ലൈബ്രറേറിയന്‍ അബ്ബാസ് അലി എന്നിവര്‍ സംസാരിച്ചു....
Information, Kerala, Other

ആവര്‍ത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങള്‍ ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മുങ്ങി മരിച്ചത് പത്തോളം പേര്‍ ; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക, കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക, നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം നീന്തല്‍ പഠിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് കേരളാ പോലീസ് ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളില്‍ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്‌ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരുമായ കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയായത്. ജാഗ്രതക്കുറവും സുരക്ഷിതത്വ ബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നും പൊലീസ് പറയുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; ആവര്‍ത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങള്‍ ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുടെ...
Accident, Kerala, Other

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് : ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹഫൂദ് സുല്‍ത്താന്‍(20) ആണ് മരിച്ചത്. ഇന്നു രാവിലെ കോഴിക്കോട് ഗാന്ധി റോഡില്‍ വച്ചായിരുന്നു അപകടം. മെഹഫൂദിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Kerala, Malappuram, Other

കരിമണല്‍ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീല്‍ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയില്‍ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്ത് ഡീലാണ് കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ളതെന്നും കുറ്റിപുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം കൊടുത്തത് കൊണ്ട് എന്ത് നേട്ടമാണ് കരിമണല്‍ കമ്പനിക്കുണ്ടായത്? എന്ത് സഹായമാണ് മുഖ്യമന്ത്രി തിരിച്ച് നല്‍കിയത്? മുഖ്യമന്ത്രി ഈ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് വിശദീകരണം നല്‍കണം. പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കില്‍ അത് വലിയ അഴിമതിയാണ്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും മറുപടി പറയുക തന്നെ വേണം. വലിയ ഹരിശ്ചന്ദ്രന്‍ ചമയുന്ന സീതാറാം യെച്ചൂരി ഈ ...
Business, National, Other

മിനിമം ബാലന്‍സില്ലാത്തതിന് ഉപയോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 21,000 കോടി

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്തത്, അധിക എടിഎം വിനിമയം, എസ്എംഎസ് സര്‍വീസ് ചാര്‍ജ് തുടങ്ങിയ ഇനത്തില്‍ രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 35,000 കോടി രൂപ. കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തില്‍ ഇത്രയും തുക ഈടാക്കിയത്. സേവിങ്സ് ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ചുമത്താമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പണം ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജ്ന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പരിധിയില്ലെന്നും അദ്ദേഹം അറിയിച്ചു. 2018 മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന...
Kerala, Other

സപ്ലൈകോ ഔട്ട്ലെറ്റില്‍ സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ചു ; ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: സപ്ലൈകോ ഔട്ട്ലെറ്റില്‍ സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി. പരിശോധന നടത്തിയപ്പോള്‍ സബ് സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കാണിച്ചാണ് നിതിനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, സപ്ലൈകോയില്‍ എല്ലാ സാധനങ്ങളുമുണ്ടെന്ന മന്ത്രി ജിആര്‍ അനിലിന്റെ അവകാശവാദം തെറ്റാണെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ മിക്ക സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 അവശ്യസാധനങ്ങളില്ല. മിക്കയിടത്തും ഉള്ളത് നാലോ അഞ്ചോ സാധനങ്ങള്‍ മാത്രമാണ്. പലയിടത്തും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ് സിഡി സാധനങ്ങള്‍ വന്നിട്ടില്ലെ...
Kerala, Local news, Malappuram, Other

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ച് പന്താരങ്ങാടി മേഖല

തിരൂരങ്ങാടി : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പന്താരങ്ങാടി മേഖല സ്ഥാപകദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ തിരുരങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റഹീസ് ബാബു സി പതാക ഉയര്‍ത്തി. ചടങ്ങില്‍ കൗണ്‍സിലര്‍ പികെ അബ്ദുല്‍അസീസ്, ഹുസൈന്‍ ഹാജി വിപി, ഗഫൂര്‍ കെ വി ,പികെ അബ്ദുറഹിമാന്‍, റിയാസ് ചെറ്റാലി, അന്‍വര്‍ സാലു എംസി , വഹ്റാസ് റഹ്‌മാന്‍പികെ ,സാകിര്‍ സി, ,സാലിഹ് ടി എം , സലാഹു ആര്‍ വി,കാദര്‍ പികെ, മുഹമ്മദ് സിപി എന്നിവര്‍ സംബന്ധിച്ചു....
Information, Other

സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ കോട്ടപ്പടി സ്റ്റേഡിയത്തിൽ

മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഫുട്‌ബോൾ അക്കാദമിയിൽ പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 12ന് നടത്തും. 2011, 2012 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം. താത്പര്യമുള്ള കുട്ടികൾ കിറ്റും വയസ്സ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും ഫോട്ടോ കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം അന്നേ ദിവസം രാവിലെ 7.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ എത്തണം....
Kerala, Malappuram, Other

സമ്പൂർണ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായി

മലപ്പുറം : സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0ക്ക് ജില്ലയിൽ തുടക്കമായി. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാംഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും. ക്യാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ നിർവഹിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കുത്തിവെയ്‌പ്പെടുക്കുന്നതിൽ മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ സമൂഹം ഒന്നിച്ച് നിൽക്കണമെന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡിഫ്തീരിയ, വില്...
Other

ലൈംഗിക അതിക്രമം നേരിട്ട 4 വയസ്സുകാരിയുടെ വീട് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേർസൺ സന്ദർശിച്ചു

തിരുരങ്ങാടി : പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം അടുത്ത ക്വാർട്ടേഴ്സിലെ അതിഥി മാർബിൾ തൊഴിലാളിയിൽ നിന്നും ലൈംഗികതിക്രമം നേരിടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 4 വയസ്സുകാരി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്ന് പരിശോധിക്കുന്നതിനും കുടുംബത്തിന് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേഴ്സൺ വിജയകുമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ അഡ്വ. ജാബിർ, ചൈൽഡ് ഹെല്പ് ലൈൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഫാരിസ. സി, തിരുരങ്ങാടി എസ്. ഐ സുജിത് എൻ ആർ, സിവിൽ പോലീസ് ഓഫീസർ സുബൈർ എന്നിവർ സന്ദർശിച്ചത്. നിലവിൽ കുട്ടി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്നും തുടർന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാകുമെന്നും ടീം അറിയിച്ചു....
Kerala, Malappuram, Other

ഓണം ഖാദി മേളയ്ക്ക് തുടക്കമായി, ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം കിഴിവ്

മലപ്പുറം : ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ. കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് അങ്കണത്തില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിപണന വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണം ഖാദി മേളയുടെ ആദ്യ വില്‍പ്പന ശോഭാ രവിക്ക് നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍, എസ്.ഇ.ടി.ഒ മലപ്പുറം ജില്ലാ സെക്രട്ടറി സുനില്‍ കാരക്കോട്, എഫ്.എസ്.ടി.ഒ ജില്ലാ പ്രസിഡന്റ് വി.ജെ രാജേഷ്,...
Information, Kerala, Other

നിർമാണത്തിലെ പിഴവ്: പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി

നിർമാണത്തിലെ പിഴവിന് പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെട്ടം സ്വദേശി മുഹമ്മദ് താഹിർ ജില്ലാ ഉപഭോക്തൃകമ്മീഷൻ മുമ്പാകെ നൽകിയ പരാതിയിലാണ് വിധി. ടയോട്ട കമ്പനിയുടെ എറ്റിയോസ് ലിവ വാഹനം 8,31,145 രൂപ കൊടുത്താണ് പരാതിക്കാരൻ 2018ൽ വാങ്ങിയത്. വാഹനം വാങ്ങിയ ഉടനെ ഓയിൽ അധികമായി ഉപയോഗിക്കേണ്ടി വന്നതിനെ തുടർന്ന് സർവ്വീസ് സെന്ററിൽ പരാതിയുമായി സമീപിച്ചു. ഓരോ തവണയും അടുത്ത സർവ്വീസോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞതല്ലാതെ ഓയിൽ ഉപയോഗത്തിൽ കുറവുവന്നില്ല. തുടർന്നാണ് ജില്ലാ ഉപഭോക്തൃകമ്മീഷനിൽ പരാതി ബോധിപ്പിച്ചത്. പരാതി തെളിയിക്കുന്നതിലേക്കായി തിരൂർ അസി. മോട്ടോർ വെഹിക്കൾസ് ഇൻസ്‌പെക്ടർ മുഖേന പരിശോധിച്ച് റിപ്പോർട്ട് നൽകി. വാഹനത്തിന് അധികമായി ഓയിൽ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നുള്ള റിപ്പോർട്ട് പരിഗണിച്ചാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. പുതിയ വാഹനമോ വാഹനത്തിന്റെ വിലയായ 8,31,145 രൂപയോ പരാതിക്ക...
Kerala, Local news, Malappuram, Other

“എഴുതി തീർന്ന സമ്പാദ്യം” ; പെൻ ബോക്സ് ചലഞ്ചുമായി സി എസ് എസ് ലൈബ്രറി

പറപ്പൂർ :മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി പെൻ ബോക്സ് സ്ഥാപിച്ചു. പറപ്പൂർ ഇരിങ്ങല്ലൂർ എ എം എൽ പി സ്കൂളിൽ സ്ഥാപിക്കാൻ ഉള്ള പെൻ ബോക്സ് സ്കൂൾ ലീഡർ ഇകെ ഫാത്തിമ നജക്ക് സി എസ് എസ് ലൈബ്രറി പ്രവാസി ഭാരവാഹി ഫസലുറഹ്മാൻ എകെ കൈമാറി . ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്. 'എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ, പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. ആർട്ട് ഇൻസ്റ്റളേഷനാക്കിയും മാതൃക തീർക്കാം. വിദ്യാലയങ്ങളെയും വീ...
Job, Kerala, Local news, Malappuram, Other

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 ....
Information, Other

ഏ ആര്‍ നഗര്‍ പഞ്ചായത്തിലെ വ്യാപാരിക്ക് അറിയിപ്പ്

ഏ ആർ നഗർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്ര വയ്പ്പും 7, 8 തീയതികളിൽ രാവിലെ 11മണി മുതൽ 2 മണി വരെ കുന്നുംപുറം ടവറിൽ വച്ച് നടക്കും. അളവ് തൂക്കം ഉപകരണങ്ങൾ പുന:പരിശോധന ക്യാമ്പിൽ ഹാജരാക്കി മുദ്ര പതിപ്പിക്കേണ്ടതാണ്ഫോൺ : 04942464445, 8281698098
Information, Other

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഷബീര്‍ അലിയെ (45 ) ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1179 തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഡിആര്‍ഐയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വര്‍ണം വേര്‍ത്തിരിച്ചെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും...
Kerala, Local news, Malappuram, Other

തൊഴിൽതീരം ; തിരുരങ്ങാടി നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

പരപ്പനങ്ങാടി : മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തിൽ നടപ്പാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ വെച്ച് പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്മാന്റെ അധ്യക്ഷതയിൽ ചേർന്നു . തിരുരങ്ങാടി മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകരെ കേരള നോളജ് ഇക്കണോമി മിഷൻ നൈപുണ്യ പരിശീലനം നൽകി വൈജ്ഞാനിക തൊഴിൽ രംഗത്തേയ്ക്ക് കൊണ്ട് വരാനുള്ള പ്രത്യേക പദ്ധതിയാണ് തൊഴിൽതീരം. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷഹർ ബാനു സ്ഥിരംസമിതി അധ്യക്ഷന്മാർ തുടങ്ങിയവർ സംസാരിച്ചു . യോഗത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ നൗഫൽ സി ടി സ്വാഗതം പറഞ്ഞു റീജിയണൽ പ്രോഗ്രാം മാനേജർ സുമി പദ്ധതി വിശദീകരണവും ചർച്ചയും ഏകോപിപ്പിച്ചു. യോഗത്തിൽ ഫി...
Kerala, Malappuram, Other

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം ; മന്ത്രി വി. അബ്ദുറഹിമാന്‍ അഭിവാദ്യം സ്വീകരിക്കും, ഇത്തവണ 33 പ്ലാറ്റൂണുകള്‍

മലപ്പുറം : ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 15 ന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. പരേഡില്‍ എം.എസ്.പി, പൊലീസ്, വനിതാ പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്സൈസ്, ഫോറസ്റ്റ്, അഗ്‌നിശമന സേന തുടങ്ങി സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 33 പ്ലാറ്റൂണുകള്‍ അണിനിരക്കും. കായിക- ന്യൂനപക്ഷ ക്ഷേമ - ഹജ്ജ് - വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ പരേഡിന് അഭിവാദ്യം സ്വീകരിക്കും. പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാണ്ടന്റ് നേതൃത്വം നല്‍കും. വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തുക. ആഗസ്റ്റ് 15 ന് രാവിലെ മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നി...
Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനംഅപേക്ഷയിലെ തെറ്റ് തിരുത്താം കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (കൊമേഴ്‌സ് ഒഴികെ) അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിന് 4-ന് വൈകീട്ട് 5 മണി വരെ അവസരം. ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്ത് സ്ഥിരം പ്രവേശനം എടുത്തവര്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും 4-ന് വൈകീട്ട് 5 മണി വരെ ലഭ്യമാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.   പി.ആര്‍. 950/2023 എം.ബി.എ. അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന്റെ രണ്ടാം ഘട്ട അപേക്ഷകര്‍ക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും 4, 5 തീയതികളില്‍ പഠനവകുപ്പില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇ-മെയില്‍ മെ...
Other

ഐ.ടി.ഐ പ്രവേശനം

പട്ടികജാതിവികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി, പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം എന്നീ ഐ. ടി. ഐ കളില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന ഇലക്ട്രീഷ്യന്‍- മെട്രിക്ക്(പൊന്നാനി), ഡ്രാഫ്ട്‌സ്മാന്‍സിവില്‍ - മെട്രിക്ക്(പാണ്ടിക്കാട്), പ്ലംബര്‍ - നോണ്‍ മെട്രിക്ക്(പാതായ്ക്കര), പ്ലംബര്‍ - നോണ്‍ മെട്രിക്ക്(കേരളാധീശ്വരപുരം) എന്നീ ട്രേഡുകളില്‍ പ്രവേശനത്തിനുളള കൂടികാഴ്ച ആഗസ്റ്റ് നാലിന് അതത് സ്ഥാപനത്തില്‍ വെച്ച് നടക്കും. അര്‍ഹതപ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: പൊന്നാനി- 04942664170, 9746158783, പാണ്ടിക്കാട് -04832780895, 9446531099, പാതായ്ക്കര–04933226068, 8111931245, കേരളാധീശ്വരപുരം - 0494281300, 9562844648. അതത് ഐ.ടി.ഐകളുടെ വെബ്‌സൈറ്റില്‍ നിന്ന് റാങ്ക്‌ലിസ്റ്റ് വിവരങ്ങള്‍ അറ...
Education, Kerala, Malappuram, Other

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരു...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി തിരൂരങ്ങാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.എ മജീദ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന പേരിൽ സംസ്ഥാനത്താകെ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് താനൂർ മണ്ഡലം തല യോഗം നടന്നത്. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ജനങ്ങൾ അധിവസിക്കുന്ന ഭൂമിക്ക് പട്ടയവും രേഖകളും ലഭിക്കാത്തതിനാൽ പ്രയാസം നേരിടുന്ന വിഷയവും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ തീരദേശ മേഖലയിൽ താമസിക്കുന്ന ആളുകളുടെ പട്ടയം സംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും യോഗം തീരുമാനിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എം. ഉസ്മാൻ, സിദ്ദിഖ്, എൻ. മോഹനൻ, സലീന കരിബിൽ, പി.കെ മൊയ്തീൻ, മൂസക്കുട്ടി വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്തംഗങ്ങൾ, വില്ലേജ് ഓഫ...
error: Content is protected !!