Other

പാലത്തിങ്ങലെ വീട്ടിൽ നിന്നും യുവതിയെയും 2 മക്കളെയും കാണാതായി
Other

പാലത്തിങ്ങലെ വീട്ടിൽ നിന്നും യുവതിയെയും 2 മക്കളെയും കാണാതായി

പരപ്പനങ്ങാടി : യുവതിയെയും 2 മക്കളെയും കാണാതായി.പരപ്പനങ്ങാടി പാലത്തിങ്ങല്‍ റൂബിയ (30), മക്കളായ മുഹമ്മദ് നസല്‍ (10), മുഹമ്മദ് ഹിഷാം (6) എന്നിവരെ 2023 ജൂലൈ ആറാം തിയ്യതി പാലത്തിങ്ങലെ വീട്ടില്‍ നിന്നും കാണാതായി. പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0494 2410260, 9497947225, 9497980674 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു....
Kerala, Malappuram, Other

‘ഗ്രീൻ വാഷ്’ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിലെ സംരംഭം ഉദ്ഘാടനം ചെയ്തു

സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിൽ 'ഗ്രീൻ വാഷ്' എന്ന ബ്രാന്റ് നെയിമിൽ കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഡിറ്റർജന്റ് ലിക്വിഡ്, ടോയ്ലറ്റ് ക്ലീനർ, മൾട്ടിപർപ്പസ് ലിക്വിഡ് എന്നീ ഉൽപ്പന്നങ്ങളാണ് വിദ്യാർഥികൾ ഇവിടെ സ്വയം നിർമ്മിച്ചെടുത്ത് വിൽപനക്ക് തയാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് ഗുഡ്ബൈ പറയാൻ തുണി സഞ്ചികളുടെ നിർമ്മാണവും ഇതിനോടൊപ്പം വിദ്യാർഥികൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിൽ നടത്തിയ തെരെഞ്ഞെടുപ്പിലൂടെ എട്ട്, ഒൻപത് ക്ലാസുകളിലെ 27 വിദ്യാർത്ഥികളാണ് സംരംഭക യൂണിറ്റിന് നേതൃത്വം നൽകുന്നത്. ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി ഇവർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കി. എല്ലാ വിധ സഹായങ്ങളുമായി അധ്യാപകരും കൂടെയുണ്ട്. 850 ഓളം...
Other

മമ്പുറം നേർച്ചക്കിടെ കവർന്ന സ്വർണ മാല മോഷ്ടാവ് തിരിച്ചേല്പിച്ചു.

തിരൂരങ്ങാടി : കഴിഞ്ഞ ബുധനാഴ്‌ച നടന്ന മമ്പുറം നേർച്ചയുടെ സമാപനത്തിനിടെ മമ്പുറം മഖാമിൽ നിന്ന് കവർന്ന കുഞ്ഞിന്റെ സ്വർണ മാല മോഷ്ടാവ് തിരിച്ചേല്പിച്ചു. മുന്നിയൂർ പാറക്കാവ് പാല മുറ്റത്ത് സ്വാലിഹിന്റെ മകൾ ആയിഷ റിസ (3)യുടെ ഒന്നേകാൽ പവന്റെ സ്വർണ മാലയാണ് മോഷണം പോയിരുന്നത്. സ്വാലിയുടെ മാതാവിനും സഹോദരിക്കും ഒപ്പമാണ് കുഞ്ഞ് മമ്പുറം പോയിരുന്നത്. മഖാമിനുള്ളിൽ പ്രാർത്ഥിച്ച ശേഷം മടങ്ങുമ്പോഴാണ് കുട്ടിയുടെ മാല നഷ്ടമായത്. സി സി ടി വി നോക്കിയപ്പോൾ സംശയകരമായ സാഹചര്യത്തിൽ ഒരു സ്ത്രീയെ കണ്ടിരുന്നു. സി സി ടി വി ദൃശ്യം തിരൂരങ്ങാടി ടുഡേ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട പെരിന്തൽമണ്ണയിൽ നിന്നുള്ളവരാണ് മോഷ്ടാവിനെ കുറിച്ച് സൂചന നൽകിയത്. പെരിന്തൽമണ്ണ യിൽ വെച്ച് ഇവരുടേതും ഇത്തരത്തിൽ മോഷ്ടിച്ചിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ച് ചെർപ്പുളശ്ശേരിയിലെ സ്ത്രീയുമായി പോലീസ് ബന്ധപ്പെട്ടു. ഒടുവിൽ സ...
Information, Other

ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം: നടപടി ത്വരിതപ്പെടുത്തണം- ജില്ലാ വികസന സമിതി

മലപ്പുറം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. മലപ്പുറം കോട്ടപ്പടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ) ഓഫീസിനു സമീപത്തെ 20 സെന്റ് സ്ഥലം ലാബിനായി ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന് 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ തയ്യാറാണെന്നും എം.എല്‍.എ പറഞ്ഞു. നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ച് ലാബ് കെട്ടിടം നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പു മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര...
Kerala, Other

പ്രാര്‍ത്ഥനകള്‍ വിഫലം ; ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി : ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തി. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിനു സമീപമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കാനെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ടാണ് ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയില്‍ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാന്‍ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഇന്നല...
Kerala, Other

നിരവധി യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം : ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഒര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8 30നാണ് സംഭവം. രാവിലെ ആയതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ബസ്സിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. ബസിന്റെ മുന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ തന്നെ ബസ് നിര്‍ത്തി പുറത്തിറങ്ങി. അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിര്‍ത്തിയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചത്. ഡ്രൈവര്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ യാത്രക്കാരെ എല്ലാം പുറത്ത...
Kerala, Malappuram, Other

മാലിന്യമുക്തം നവകേരളം ; ഹരിത ഓഡിറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു

കുറ്റിപ്പുറം : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ള ആതവനാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ഓഡിറ്റിങ് പൂർത്തീകരിച്ചു. ജനകീയ ഓഡിറ്റ് ടീം തയ്യാറാക്കിയ റിപ്പോർട്ട് പ്രസിഡന്റ് സിനോബിയക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ജാസിർ, വി.ഇ.ഒ നിഷ, വാർഡ് മെമ്പർമാർ, മറ്റ് ഓഫീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഹരിത ബജറ്റ് അവതരിപ്പിച്ച ആദ്യ പഞ്ചായത്ത് കൂടിയായ ആതവനാട് ക്യാമ്പയിൻ കാലയളവിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. ആതവനാട് കൂടാതെ കുറ്റിപ്പുറം ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളുടെയും ജനകീയ ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കിയിട്ടുണ്ട്....
Kerala, Other

വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. ഒരു ട്രെയിനിന്റെ ചില്ല് തകര്‍ന്നു. എറണാകുളം ബാംഗ്ലൂര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. നാഗര്‍കോവില്‍ മാംഗ്‌ളൂര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി. ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ് പരിസരത്ത് വച്ച് ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്....
Other

ആത്മീയ സാമീപ്യം തേടി വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും തീര്‍ത്ഥാടക നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 185-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി. ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 185 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാട...
Other

വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ

മലപ്പുറത്ത് നടന്ന അദാലത്തിൽ തീർപ്പാക്കിയത് 18 പരാതികൾ മലപ്പുറം : വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കൂടുന്നുവന്ന് വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ നിസാര പ്രശ്‌നങ്ങൾ കാരണം വിവാഹമോചനത്തിനായി നിരവധിപേരാണ് കമ്മിഷനു മുന്നിൽ വരുന്നത്. ഇത് ഗൗരവമായി എടുത്ത് ജില്ലയിൽ വിവാഹ പൂർവ്വ കൺസിലിങ് കാര്യക്ഷമതയോടെ നടത്താനും വിവാഹം കഴിക്കാൻ പോകുന്നവർക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും കൗൺസിലിങ് നിർബന്ധമാക്കണമെന്നും കമ്മീഷൻ അംഗം പറഞ്ഞു. കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 51 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ 18 പരാതികൾ തീർപ്പാക്കി. പോലീസിന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടിനായി 10 പരാതികൾ കൈമാറി. ശേഷിക്കുന്ന...
Other

ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്; 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളില്‍ ശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വലക്ക് ഏര്‍പ്പെടുത്തി. തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് നാളെ അവധി....
Other

മമ്പുറം തങ്ങളുടെ നവോത്ഥാന ചിന്തകള്‍ ജനകീയമാക്കണം: ചരിത്ര സെമിനാര്‍

തിരൂരങ്ങാടി : സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനും ജാതി മത ഭേദമന്യേ ആയിരങ്ങളുടെ ആശാ കേന്ദ്രവുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ നവോത്ഥാന ചിന്തകള്‍ തലമുറകളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണമെന്ന് ചരിത്ര സെമിനാര്‍. 185-ാമത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന 'മമ്പുറം തങ്ങളുടെ ലോകം' ചരിത്ര സെമിനാര്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളെ പോലുള്ളവര്‍ സമൂഹത്തെ ഉത്കൃഷ്ഠരാക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പരിഷ്‌കൃതരാക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് നിര്‍വഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ആര്‍ സന്തോഷ് മമ്പുറം തങ്ങളും കളിയാട്ടക്കാവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മമ...
Other

മലേഷ്യന്‍ പരമോന്നത പുരസ്‌കാരം; കാന്തപുരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

മലപ്പുറം: മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരം സ്വീകരിച്ച് തിരിച്ചെത്തിയ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക വിമാനത്തില്‍ രാവിലെ 8.17നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സമസ്ത നേതാക്കളായ ഇ. സുലൈമാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങി പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും കാന്തപുരം ഉസ്താദിനെ സ്വീകരിച്ചു. ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാരന്തൂര്‍ മര്‍കസിലേക്ക് ആനയിച്ചു. സാമൂഹിക വൈജ്ഞാനിക മേഖലകളില്‍ മ...
Other

എ ആർ നഗർ അരീത്തോട് ഹോട്ടലിൽ തീപിടുത്തം

എആർ നഗർ : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് റോയൽ ഫുഡ് ഹോട്ടലിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30 നാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ മുൻഭാഗത്ത് ക്യാഷ് കൗണ്ടർ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. സംഭവം കണ്ട തൊട്ടടുത്ത പള്ളി ദർസിലെ വിദ്യാർത്ഥി കളും നാട്ടുകാരും സ്വകാര്യ വാട്ടർ സർവീസ് നടത്തുന്ന ആളും ചേർന്ന് തീയണച്ചു. താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് ഫയർ ഫോഴ്സ് ആണ് തീ പൂർണമായും തീ അണച്ചത്. ഷൊർട് സർക്യൂട്ട് ആകുമെന്നാണ് കരുതുന്നത്....
Information, Other

പാക്കേജുകളില്‍ എം ആര്‍ പി സ്റ്റിക്കര്‍ ; നെസ്ലെ കമ്പനിക്ക് പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്

പാക്കേജുകളില്‍ എം ആര്‍ പി സ്റ്റിക്കര്‍ പതിച്ചതിന് നെസ്ലെ കമ്പനിക്ക് ലീഗല്‍ മെട്രോളജി വകുപ്പ് പിഴിയിട്ടു. കമ്പനിയുടെ കോഫീ മേറ്റ് പാക്കേജുകളില്‍ ആണ് എം ആര്‍ പി സ്റ്റിക്കര്‍ പതിച്ചിരുന്നത് എം 50,000 രൂപയാണ് പിഴയടച്ചത്. പാക്കേജുകളില്‍ നിയമ പ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തി തിരിക്കുന്നതും, എം ആര്‍ പി മായ്ക്കുന്നതും മറയ്ക്കുന്നതും, എം ആര്‍ പി യെക്കാള്‍ അധിക വില ഈടാക്കുക എന്നിവ ലീഗല്‍ മെട്രോളജി നിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പാലിക്കുന്നതിനായി നെസ്ലെ കമ്പനി അതിന്റെ ഒരു ഡയരക്ടറെ ചുമതലപ്പെടുത്തി ലീഗല്‍ മെട്രോളജി ഡയരക്ടറുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങിയിട്ടുള്ളതിനാല്‍ പ്രസ്തുത ഡയരക്ടറും കമ്പനിയും മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഉത്തരവാദികളാക്കുന്നത്. ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി, ഇന്‍സ്പെക്ടറിംഗ് അസിസ്റ്റന്റ് കെ മോഹനന്‍ ബിജോയ് പി...
Kerala, Local news, Malappuram, Other

വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം; വിപണിയില്‍ പരിശോധന ശക്തമാക്കും

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന്‍ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളില്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും. സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി വ്യാപാരികള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കര്‍മപദ്ധതികള്‍ തയ്യാറാക്കി. താലൂക്ക് തലത്തിൽ രൂപീകരിച്ച പൊതുവിതരണ, റവന്യൂ, ഭക്ഷ്യ സുരക്ഷവകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കും. ...
Kerala, Malappuram, Other

27,000 വനിതകള്‍ക്ക് മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് : ജില്ലാതല വിതരണോദ്ഘാടനം നടന്നു

മലപ്പുറം : സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കാലത്തിനൊപ്പം വനിതകളെ നടക്കാന്‍ പ്രാപ്തരാക്കാന്‍ സാധിക്കുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് കോടി മാറ്റിവച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 1.5 കോടി രൂപ ചെലവഴിച്ച് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് 'സെവന്‍ ഡേയ്‌സ്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 44 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവ...
Other

പിക്കപ്പ്‌ലോറിയിൽ ഓവർലോഡ് കയറ്റിയതിന് പിഴ ഓട്ടോറിക്ഷക്ക്

തിരൂരങ്ങാടി : പിക്കപ്പ് ലോറിയിൽ ഓവർ ലോഡ് കൊണ്ടുപോയതിന് നോട്ടീസ് ലഭിച്ചത് ഓട്ടോറിക്ഷ ഉടമക്ക്. ചെമ്മാട് സ്വദേശി അരീക്കാട്ട് തൊടി ശ്രീകുമാറിനാണ് നിയമ ലംഘന ത്തിന് നോട്ടീസ് ലഭിച്ചത്. അരി ചാക്ക് ഓവർ ലോഡ് കയറ്റിയതിനാണ് നോട്ടീസ്. എന്നാൽ പോസ്റ്റ് ഓഫിസിൽ കരാർ ജീവനക്കാരനായ ഇതേ ദിവസം ശ്രീകുമാർ ഓട്ടോയുമായി മലപ്പുറത്തേക്ക് പോയിട്ടേ ഇല്ല, ഓഫീസിൽ ആയിരുന്നു. ശ്രീകുമാർ മലപ്പുറം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ട്രാഫിക് പോലീസ് യൂണിറ്റിൽ ബന്ധപ്പെടാൻ പറഞ്ഞു. അവിടെയെത്തി സംഭവം അന്വേഷിച്ചപ്പോഴാണ് ട്രാഫിഖ് പൊലീസിന് നമ്പർ രേഖപ്പെടുത്തിയപ്പോൾ വന്ന പിഴവാണെന്ന് ബോധ്യപ്പെട്ടത്....
Kerala, Malappuram, Other

മുഖത്ത് കടിച്ചു, കൃഷ്ണമണിക്ക് ക്ഷതം ; കോട്ടക്കലില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്

കോട്ടക്കല്‍: തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്. നായാടിപ്പാറ കരിങ്കപ്പാറ ഫൈസലിന്റെ മകന്‍ ആത്തിഫിനാണ് മുഖത്ത് കടിയേറ്റത്. ഗുരുതര പരിക്കേറ്റ ആത്തിഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു സമീപത്തുവച്ചാണ് സംഭവം. കൃഷ്ണമണിക്കു കാര്യമായി ക്ഷതമേറ്റിട്ടുള്ളതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചെനക്കല്‍ അല്‍മനാര്‍ സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥിയാണ്....
National, Other

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അഞ്ച് പൊലീസുകാരടക്കം 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ദില്ലി: ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വൈദ്യുതാഘാതമേറ്റ് അഞ്ച് പൊലീസുകാരടക്കം പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. ഉത്തരാഖണ്ഡിലെ ചമോലിയിലെ അളകനന്ദ നദി തീരത്താണ് സംഭവം. നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു....
Other

തിരൂരിൽ സ്വകാര്യ ബസ് പണിമുടക്ക്

തിരൂർ: സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽതിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ഒന്നു ചർച്ചയ്ക്കുവിളിച്ച് വിഷയം പരിഹരിക്കാൻപോലും അധികാരികൾ തയ്യാറായില്ലെന്നാണ് പരാതി.അതേസമയം തിരൂരിൽ നിന്നും തിരിച്ചും വിവിധ ഇടങ്ങളിലേക്ക് കെ എസ്‌ ആർ ടി സി സർവീസ് യാത്രക്കാർക്ക് ആശ്വാസമാണ്....
Other

ശ്മശാനത്തെ ചൊല്ലി തർക്കം, എ ആർ നഗറിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

എ ആർ നഗർ : മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ തഹസിൽദാറും ജനപ്രതിനിധികളും ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചു. യാറത്തും പടിയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. പുതിയങ്ങാടി തേരി കൊറ്റി ക്കുട്ടി (95) യാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്കരിക്കാനായി ഞായറാഴ്ച വൈകുന്നേരം കുഴിയെടുക്കാനെത്തിയപ്പോൾ മറു വിഭാഗം തടയുകയായിരുന്നു. ഇവരുടെ കുടുംബ ശ്മശാനം ആണെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ ഇപ്പോൾ മരിച്ചവരുടെ ബന്ധുക്കളെ ഉൾപ്പെടെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നും ഇവർക്കും കൂടി അവകാശപ്പെട്ട താണെന്നും മരിച്ചയാളുടെ ബന്ധുക്കളും പറയുന്നു. വൈകുന്നേരം തർക്കം കയ്യാങ്കളിയോളം എത്തിയപ്പോൾ പോലിസ് ഇടപെട്ടു രണ്ട് കൂട്ടരെയും വിളിപ്പിച്ചു സി ഐ യുടെ നേതൃത്വത്തിൽ രാത്രി ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. തുടർന്ന് സംസ്കാരം തടയുമെന്ന് പ്രഖ്യാപിച്ച വിഭാഗം ര...
Other

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി, 19 ന് തുടക്കം

തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 185-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത വിത്യാസമില്ലാതെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 19 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മമ്പുറം മഖാമിന്റെ പരിപാലന ചുമതല ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.19 ന് ബുധനാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുന...
Crime, Other

അങ്കമാലിയില്‍ ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു ; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വന്ന് കുത്തി വീഴ്ത്തി ; യുവതിയുടെ മുന്‍ സുഹൃത്തായ പ്രതി പിടിയില്‍

എറണാകുളം : ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിയില്‍ ലിജി (40) യാണ് മുന്‍ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയുടെ നാലാം നിലയിലെത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യില്‍ കരുതിയ കത്തിയെടുത്ത് മഹേഷ് ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ വിവരമറിഞ്ഞത്. ഓടിയെത്തിയ ജ...
Other

എ ആർ നഗറിൽ നിന്ന് ഭർതൃമതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : യുവതിയെ കാണാനില്ലെന്ന് പരാതി. എ ആർ നഗർ വികെ പടി സ്വദേശിനിയായ അമ്പലവൻ ഹസീന (35) യെ യാണ് കാണാതായത്. ഉമ്മയെ ഡോക്ടറെ കാണിക്കാനെന്നു പറഞ്ഞു പോയതായിരുന്നു. പിന്നീട് കാണാതായി. ഭർത്താവ് ഗൾഫിലാണ്. ഇവർക്ക് 3 മക്കളുണ്ട്. സഹോദരൻ പോലീസിൽ പരാതി നൽകി.
Other

4 മക്കളെ ഉപേക്ഷിച്ച് 34 കാരി 18 കാരനോടൊപ്പം പോയി

തിരൂരങ്ങാടി : മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം പോയതായി ഭർത്താവിന്റെ പരാതി. താഴെ ചേളാരി യിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീം ആണ് പോലീസിൽ പരാതി നൽകിയത്. ഭാര്യ നജ്മ (34) യാണ് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജി (18) നൊപ്പം പോയതായി പരാതി നൽകിയത്. റഹീമും ഭാര്യയും 3 മക്കളും താഴെ ചേളാരി യിലെ ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. റഹീം മാർബിൾ ജോലിക്കാരൻ ആണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണ്....
Job, Kerala, Malappuram, Other

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസം 19950 രൂപ ഹോണറേറിയമായി ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ ശനിയാഴ്ച ഉള്‍പ്പടെ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതാണ്. ജൂലൈ 18 ന് രാവിലെ 10.15ന് സ്കൂളില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496127963, 9947299075....
Other

ആധാർ‍-പാൻ ബന്ധിപ്പിക്കാത്തവർക്ക് ബാങ്കിടപാടിൽ തടസ്സം

കോഴിക്കോട് : ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള അവസാനദിനം ജൂണ് 30 ന് അവസാനിച്ചതോടെ ഇത് നടത്താത്തവർക്ക് ബാങ്കിടപാടിൽ തടസ്സം തുടങ്ങി. പ്രതിദിനം 50,000 രൂപയിൽ കൂടുതലുള്ള ഇടപാട് നടത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. പുതിയ അക്കൗണ്ട് തുറക്കാനും കഴിയുന്നില്ല. പുതിയ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾക്കായുള്ള അപേക്ഷയും നൽകാനാകുന്നില്ല. സഹകരണ ബാങ്കുകളിലുൾപ്പെടെ ഒരു ബാങ്കിങ് സ്ഥാപനത്തിലും പ്രതിദിനം 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാനുമാകുന്നില്ല. വിദേശങ്ങളിലേക്ക് യാത്ര പോയവരും പോകാനിരിക്കുന്നവരും പ്രതിസന്ധിയിലായി. പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പ്രതിദിനം 50,000 രൂപയിലധികമുള്ള മ്യൂച്വൽ ഫണ്ട് വാങ്ങാൻ സാധിക്കാതായി. പണം നൽകിയുള്ള ബാങ്ക് ഡ്രാഫ്റ്റ്, പേ ഒാർഡർ എന്നിവയും ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ളവ വാങ്ങാനാകില്ല....
Other

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

വേങ്ങര: യുവാവിനെ കുളത്തിൽ മുങ്ങിമരിച്ചു. കൈത വളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മരിച്ചത്. കണ്ണമംഗലം മേമാട്ടുപ്പാറ വെരണ്ണ്യേങ്ങര കുളത്തിലാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. കബറടക്കം ഇന്ന്.മാതാവ് ഉമ്മുകുൽസു. സഹോദരങ്ങൾ : ഷമീം, സബ്രീന, സുഹയ്യ, ഷിദിൻ.
Information, Other

തീരദേശമേഖലയുടെ സാമൂഹിക പുരോഗതി സർക്കാർ ലക്ഷ്യം: മന്ത്രി സജി ചെറിയാൻ

അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക വഴി തീരദേശ മേഖലയുടെ സാമൂഹിക പുരോഗതിയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശ അദാലത്തുകളിൽ ലഭിച്ച പരാതികളും നിർദ്ദേശങ്ങളും ദ്രുതഗതിയിൽ തീർപ്പാക്കുന്നതിന് പ്രത്യേക പോർട്ടൽ ആരംഭിക്കും. ലഭിച്ച പരാതികളിൽ പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥർ വിട്ടുവീഴ്ചാ മനോഭാവത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. വള്ളികുന്ന് നിയോജക മണ്ഡലം തീരസദസ്സിന്റെ ഉദ്ഘാടനം ആനങ്ങാടി ഡാസ്സിൽ അവന്യു ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയിലെ അടിസ്ഥാന വികസന പ്രശ്‌നങ്ങൾക്ക് പ്രത്യേകം മുൻഗണനാ ക്രമം നിശ്ചയിച്ച് മൂന്നു വർഷത്തിനകം എല്ലാ പരാതികളിലും പരിഹാരം കാണും. മത്സ്യ ബന്ധന, വിതരണ മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാൻ പ്രത്യേക നിയമം നടപ്പാക്കും. അപകട...
error: Content is protected !!