തിരൂരങ്ങാടി: കോണ്‍ഗ്രസിനെ നെഞ്ചേറ്റിയ നന്നമ്പ്ര പഞ്ചായത്തിലെ കാരണവന്മാരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുതിയ മണ്ഡലം പ്രസിഡണ്ട് ലത്തീഫ് കൊടിഞ്ഞിയുടെ സ്ഥാനാരോഹണ കണ്‍വെന്‍ഷനിലാണ് പഴയ തലമുറയിലെ കാരണവന്മാരെ ആദരിച്ചത്.
നന്നമ്പ്രയുടെ കവിയത്രി കെ. കമലാദേവി, പൊതുയി ടശുചീകരണം ജീവിതചര്യയാക്കിയ കെ.പി മോഹനന്‍, പ്രവാസികളായ ഒ.ടി ബഷീര്‍, അബ്ദുറബ്ബ് മണിപറമ്പത്ത്, അബ്ദുല്‍കരീം കാവുങ്ങല്‍, മുഹമ്മദ്കുട്ടി പന്തപ്പിലാക്കല്‍, സി.കെ റജീന ഫൈസല്‍, മുഹ്‌സിന ഷാക്കിര്‍, എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ മണ്ഡലം പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മെമ്പര്‍ അഡ്വ: ഫാത്തിമ റോഷ്‌ന, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഡോ: യു.കെ അഭിലാഷ്, ഇ.പി രാജീവ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മോഹനന്‍ വെന്നിയൂര്‍, നന്നമ്പ്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി ഹൈദ്രോസ്‌കോയ തങ്ങള്‍, കെപിസിസി ഗാന്ധി ദര്‍ശന്‍ സമിതി ജില്ലാ പ്രസിഡണ്ട് പി.കെ.എം ബാവ, ഷംസുദ്ധീല്‍ മച്ചിങ്ങല്‍, പച്ചായി മുഹമ്മദാജി യു.വി അബ്ദുല്‍ കരീം, രവി നായര്‍ കൊല്ലഞ്ചേരി, സജിത്ത് കാച്ചീരി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.പി മുനീര്‍ എന്നിവര്‍ സംസാരിച്ചു. ഹണീഷ് പുല്ലാണി സ്വാഗതവും ദാസന്‍ കൈതക്കാട്ടില്‍ നന്ദിയും പറഞ്ഞു.