കൊണ്ടോട്ടി നഗരസഭയെ നയിക്കാന്‍ 26 കാരി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ നിത ഷഹീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് അറിയിച്ചു. നീറാട് വാര്‍ഡ് കൗണ്‍സിലര്‍ ആയ നിത നിലവില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയാണ്.
യുഡിഎഫ് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്‌റാബി പാര്‍ട്ടി തീരുമാന പ്രകാരം രാജിവച്ചിരുന്നു. ഇനി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനാണ്. ഇതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിത ഷഹീറിനെ തീരുമാനിച്ചതായി വി.എസ് ജോയ് അറിയിച്ചത്.