
തിരൂരങ്ങാടി : ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി. കണ്ണമംഗലം മേമാട്ടുപാറ തടത്തിൽ എടക്കാട്ട് മൂക്കമ്മൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിക്കദിയയുടെ രണ്ടര പവൻ്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കുന്നുംപുറത്തെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ബാങ്കിൽ പോയി മടങ്ങുന്നതിനിടെ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പരിശോധനക്കായി ക്ലിനിക്കിൽ എത്തിയതായിരുന്നു. ബാഗ് വെച്ച് ഡോക്ടറുടെ പരിശോധനയും മറ്റും കഴിഞ്ഞ ശേഷം തിരിച്ചുപോരുമ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ടത് അറിയുന്നത്. രണ്ടര പവൻ കാതിൽ അണിയുന്ന ചിറ്റാണ് നഷ്ടപ്പെട്ടത്. തിരുവങ്ങാടിയിൽ പോലീസിൽ പരാതി നൽകി.