Wednesday, September 3

ഫാത്തിമ സഹ്റ കോളേജ് ഇസ് വാഖ്’ അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാര്‍ സമാപിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റി വനിതാ വിഭാഗം ഫാഥ്വിമാ സഹ്‌റാ ഇസ് ലാമിക് വിമന്‍സ് കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസ് ‘ഖുര്‍ആനും സ്ത്രീയും’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാര്‍ സമാപിച്ചു. വാഴ്‌സിറ്റിയിലെ ദാറുല്‍ ഹിക്മ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച സെമിനാര്‍ സയ്യിദത്ത് സുല്‍ഫത്ത് ബീവി പാണക്കാട് ഉദ്ഘാടനം ചെയ്തു.

യമനിലെ അമ്രാന്‍ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് ഫാക്കല്‍റ്റി അംഗം ഹനാന്‍ നജീബ് മുഖ്യാതിഥിയായി. ഖുര്‍ആനും സ്ത്രീ വിദ്യാഭ്യാസവും, സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലായി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ബെല്‍ജിയം കെ.യു ലൂവെന്‍ സര്‍വകലാശാല പി.എച്ച്.ഡി ഫെല്ലോ അഹ്‌മദ് ആമിര്‍, എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. മരിയ ഖാന്‍ ഡല്‍ഹി എന്നിവര്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഫാറൂഖ് കോളേജ് പ്രൊഫസര്‍ മൈമൂന, സ്വാഫിയ ജാസ്മിന്‍ സഹ്റാവിയ്യ, സയ്യിദത്ത് ഉമ്മു ഹബീബ മുതുതല, നഷ്വ എം.സി പയ്യനാട്, ഫാത്തിമ റഷ പാറക്കാവ് എന്നിവരും സംസാരിച്ചു.

error: Content is protected !!