Wednesday, August 20

ഫുള്‍ ബ്രൈറ്റ് ‘കലോപ്‌സിയ’ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂര്‍ ഫുള്‍ ബ്രൈറ്റ് അല്‍ബിര്‍ സ്ഥാപനങ്ങളില്‍ നടത്തിയ ആര്‍ട്‌സ് ഫസ്റ്റ് ‘കലോപ്‌സിയ’ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പരിപാടികളോടെ സമാപിച്ചു. ഫിയാസ് കലാപരിപാടികളുടെ ഉദ്ഘാടനം പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കലാം മാസ്റ്റര്‍ നിര്‍വഹിച്ചു.

ഡോ. ജാബിര്‍ ഹുദവി അധ്യക്ഷനായി. ചടങ്ങില്‍ ഹാഷിം ഹുദവി, ജാഫര്‍ ഫൈസി, അബ്ദുല്‍ സലാം മൗലവി, മുഹമ്മദ് റഹീസ്, സവാദ് ഹുദവി, സഹല്‍ മാസ്റ്റര്‍, അഫ്‌സല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫുള്‍ ബ്രൈറ്റ് കലാ മാമാങ്കത്തിന് സമാപനമായി ബുര്‍ദ, വട്ടപ്പാട്ട്, ദഫ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി

error: Content is protected !!