ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കൽ: അദാലത്ത് സംഘടിപ്പിച്ചു ; 129 പരാതികൾ തീർപ്പാക്കി

മഞ്ചേരി : പാലക്കാട്- കോഴിക്കോട് ദേശീയപാത (ഗ്രീൻഫീൽഡ് 966) വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാത്ത ഭൂഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു. മഞ്ചേരി ടൗൺഹാളിൽ ഡെപ്യൂട്ടി കളക്ടർ എ.രാധയുടെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ 304 പരാതികൾ പരിഗണിച്ചു. 129 പരാതികൾ തീർപ്പാക്കി.

അനന്തരവകാശ സർട്ടിഫിക്കറ്റ്, പട്ടയം ലഭിക്കേണ്ട പരാതികൾ തുടങ്ങിയ പരാതികളാണ് കൂടുതലായി ലഭിച്ചത്. വില്ലേജ് അടിസ്ഥാനത്തിലാണ് പരാതികൾ സ്വീകരിച്ചത്. സ്‌പെഷ്യൽ തഹസിൽദാർമാരായ പി.വി ദീപ, പി.എം സനീറ, സി.വല്ലഭൻ, വില്ലേജ് ഓഫീസർമാർ,താലൂക്ക് തഹസിൽദാർമാർ, സബ് രജിസ്ട്രാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഏറനാട്, കൊണ്ടോട്ടി തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!