Tuesday, July 7

ഡൽഹി സുദേവ എഫ് സിയിലേക്ക് സെലക്ഷൻ ലഭിച്ചവർക്ക് ടി എസ് എ യാത്രയയപ്പ് നൽകി

തിരൂരങ്ങാടി സ്പോർട്സ് അക്കാദമി (ടി എസ് എ ) ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ നിന്നും അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള ഫുട്ബോൾ അക്കാദമിയായ ഡൽഹിയിലെ
സുദേവ എഫ് സി യിലേക്ക് നാല് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു, കുട്ടികൾക്കായുള്ള ജെയ്സി റിലീസിങ്ങും യാത്രയയപ്പും മലപ്പുറം എ ഡി എം പി ഒ സാദിഖ് നിർവഹിച്ചു, ചടങ്ങിൽ ടി എസ് എ പ്രസിഡന്റ് അരിമ്പ്ര സുബൈർ അധ്യക്ഷത വഹിച്ചു. Dr. മുഹമ്മദലി മൂന്നിയൂർ, പി എം അബ്ദുൽ ഹഖ്, സി എച്ച് ഖാലിദ്, അബ്ദുൽ കലാം കാരാടൻ, കോച്ച് ഹാരിസ് ചെമ്മാട്, വി കെ ഷംസു മറ്റു ഭാരവാഹികളും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

error: Content is protected !!