അന്തര്‍സര്‍വകലാശാലാ വനിതാ ഫുട്‌ബോള്‍; കാലിക്കറ്റിനെ അഭിരാമി നയിക്കും

കാലിക്കറ്റ് സര്‍വകലാശാല ആതിഥേയരാകുന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാല വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് 30-ന് സര്‍വകലാശാലാ കാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ തുടക്കമാകും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള 36 സര്‍വകലാശാലകളാണ് ജനുവരി നാല് വരെ നടക്കുന്ന മത്സരങ്ങള്‍ക്കുള്ളത്. 30-ന് രാവിലെ ഏഴ് മണിക്ക് തുടങ്ങും. രണ്ട് മൈതാനങ്ങളിലായി ആദ്യ ദിവസം 16 മത്സരങ്ങള്‍ നടക്കും. കാലിക്കറ്റ് സര്‍വകലാശാലാ ആദ്യ ദിനം ജെ.എന്‍.ടി.യു.  ഹൈദരാബാദുമായി മത്സരിക്കും. കാലിക്കറ്റ് ടീമിനെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ആര്‍. അഭിരാമി നയിക്കും. മാള കാര്‍മല്‍ കോളേജിലെ പി. അശ്വതിയാണ് വൈസ് ക്യാപ്റ്റന്‍.

ടീം അംഗങ്ങള്‍: പല്ലവിസിന റാവത്ത്, വി. ആരതി, ജെന്നിഫര്‍ ഡോര്‍ഡോ, പി. അനീന, അദിതി പാര്‍മര്‍, കെ. സാന്ദ്ര (സെന്റ് ജോസഫ്‌സ് ഇരിങ്ങാലക്കുട), എസ്. യദുപ്രിയ, പി. മേഘ (സെന്റ് മേരീസ് തൃശ്ശൂര്‍), ഇ. തീര്‍ത്ഥ ലക്ഷ്മി, അലക്‌സിബ പി സാംസണ്‍, എ. മേഘ്‌ന, ആര്‍. ദര്‍ശിനി ദേവി, എം. സോന (സെന്റ് ജോസഫ്‌സ് ദേവഗിരി), ശ്രീലക്ഷ്മി, സി. ലക്ഷ്മി, ടി. സൗപര്‍ണിക, വി. ഉണ്ണിമായ (കാര്‍മല്‍ മാള), ടി.ജി. ഗാഥ (ജി.സി.പി.ഇ.), കെ. മാനസ (എം.സി.സി. കോഴിക്കോട്), ബി.ആര്‍. ജയ്ത്ര (സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍). മുഖ്യ പരിശീലകന്‍: എം. അന്‍വര്‍ സാദത്ത്. സഹ പരിശീലക: നജ്മുന്നിസ.

മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ.  ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!