കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര വിഭാഗം അസോ. പ്രൊഫസര്‍ ഡോ. മഞ്ജു സി നായര്‍ക്ക് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്രയോളജിസ്റ്റസ്സിന്റെ റിക്ളെഫ് ഗ്രോല്ലേ അവാര്‍ഡ്. ഈ അവാര്‍ഡിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഗവേഷക കൂടിയാണ് ഡോ. മഞ്ജു. പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഏഷ്യയിലേക്കെത്തുന്നതും ആദ്യമായാണ്.
1999 ല്‍ കേരള വന ഗവേഷണ കേന്ദ്രത്തില്‍ റിസര്‍ച്ച് ഫെല്ലോ ആയി ചേര്‍ന്നപ്പോള്‍ മുതല്‍ ബ്രയോഫൈറ്റുകളെക്കുറിച്ചായിരുന്നു ഇവരുടെ പഠനം. 2000 ത്തില്‍ കേവലം 150 ഇനങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത് എന്നായിരുന്നു അത് വരെയുള്ള ഗവേഷണ ഫലങ്ങള്‍. ഇപ്പോള്‍ എണ്ണൂറിലധികം ഇനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഡോ. മഞ്ജു പുതിയതായി വിവരിച്ച 16 എണ്ണവും ഉള്‍പ്പെടുന്നു. വയനാട്ടിലെ ബ്രയോഫൈറ്റുകളെക്കുറിച്ചാണ് ഡോ. മഞ്ജു-വിന്റെ പി.എച്ച്.ഡി. പ്രബന്ധം. ഈ മേഖലയില്‍ പഠനം നടത്താന്‍ പലര്‍ക്കും ഇത് വഴികാട്ടിയായി.
2007-ല്‍ ഇംഗ്ലണ്ടിലെ ലിന്നെയന്‍ സൊസൈറ്റിയുടെ റിസര്‍ച്ച് ഗ്രാന്റ് അവാര്‍ഡ്, ഡി.എസ്.ടി. -യങ് സയന്റിസ്റ്റ് ഫെലോഷിപ്, കെ.എസ്.സി.എസ്.ടി. വിമന്‍ സയന്റിസ്റ്റ് ഫെലോഷിപ്, ഇന്ത്യന്‍ ബോട്ടാണിക്കല്‍ സൊസൈറ്റിയുടെ-വിമന്‍ ബോട്ടാണിസ്റ് അവാര്‍ഡ് 2022 എന്നിവയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കാലിക്കറ്റില്‍ അധ്യാപികയായി എത്തിയത്.