
തിരൂര്‍ : മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍. പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ അംബികക്ക് വീട് വെക്കാന്‍ വാങ്ങിയ ഭൂമിയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.
മനുഷ്യാവകാശ കമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോള്‍ നഞ്ചഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും എസ് സി എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങിക്കുമ്പോള്‍ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടര്‍ , പൊന്നാനി നഗരസഭ , വീടുവെക്കാന്‍ ഭൂമി നല്‍കിയവര്‍ എന്നിവരില്‍ ക്രമക്കേഡ് ഉണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ച് തൃക്കണ്ടിയൂര്‍ പറമ്പില്‍ അംബിക കമ്മിഷന്‍ മുമ്പാകെ പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹിം പൂക്കത്ത് , അലി കള്ളിവളപ്പില്‍ എന്നിവരുടെ സഹായത്തോടെ 2023 ല്‍ പരാതി സമര്‍പ്പിച്ചിരുന്നു.
കേസില്‍ തിരൂര്‍ ആര്‍ടിഒ, പൊന്നാനി ഭുരേഖ തഹസില്‍ദാര്‍, പൊന്നാനി നഗരസഭാ സൂപ്രണ്ട്, കൃഷി ഓഫീസര്‍, എസ്, എസ്ടി പ്രമോട്ടര്‍ എന്നിവര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി മനുഷ്യാവകാശപ്രവര്‍ത്തകരായ പരാതിക്കാര്‍ അബ്ദുള്‍ റഹിം പൂക്കത്ത്, കമ്മീഷന്‍ മുമ്പാകെ വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ എടുത്ത ഡോക്യുമെന്റുകള്‍ സഹിതം പൊന്നാനി നഗരസഭാ സെക്രട്ടറി കുറ്റക്കാരനാണെന്ന് ബോധിപ്പിച്ചു. മൂകയും ബധിരയുമായ അംബികയും നേരിട്ട് കമ്മീഷന്‍ മുമ്പാകെ എത്തി മൊഴി നല്‍കി
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് എതിരെയും എസ്.എസ് ടി വിഭാഗങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നതിനെ കമ്മീഷന്‍ അംഗം ഈ ബൈജുനാഥ് ശക്തമായി ഹിയറിങ്ങില്‍ നിഷിദമായിവിമര്‍ശിച്ചു. പരാതിയില്‍ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു