
പരപ്പനങ്ങാടി : ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തൻ പീടിക സ്വദേശി കറുത്തേടത്ത് മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് ഫവാസ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കടലുണ്ടി നഗരം സ്വദേശി കുന്നുമ്മൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ സൽമാനുൽ ഫാരിസിൻ (19) പരിക്കേറ്റു. ഇരുവരും പരപ്പനങ്ങാടി ഐ ടി ഐ വിദ്യാർത്ഥികളാണ്.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കരിങ്കല്ലത്താണിയിൽ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം പാലത്തിങ്ങൽ ഭാഗത്ത് പോയി കോളേജിലേക്ക് തിരിച്ചു വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാരുന്നു. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് യു ടെൻ ചെയ്തതിൽ ഇരു ബൈക്കുകളും കൂട്ടിയിടിക്കുകയിരുന്നു എന്ന് സൽമനുൽ ഫാരിസ് പറഞ്ഞു. ഫവാസ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. തിരൂരങ്ങാടി ടുഡേ.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/CfrScS6CaGeIWm3WRbYs9t?mode=r_thttps://chat.whatsapp.com/CfrScS6CaGeIWm3WRbYs9t?mode=r_t
ഗുരുതരമായ പരിക്കേറ്റു കോഴിക്കോട്‌മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഫവാസ് ഇന്ന് രാവിലെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും.
പരപ്പനങ്ങാടി ഇ സി സി സി ക്ക് കീഴിൽ പുത്തരിക്കൽ സോഫ്റ്റ് അക്കാദമി കാമ്പസിൽ പ്രവർത്തിക്കുന്ന പെംസ് സ്കൂൾ, പരപ്പനങ്ങാടി ഐ ടി ഐ , ഇശാഅത്തുൽ ഇസ്ലാം അറബിക് കോളേജ്, ഇസ്ലാഹിയ മദ്രസ എന്നിവക്ക് ഇന്ന് (ബുധൻ) അവധിയായിരിക്കുമെന്ന് മാനേജർ അറിയിച്ചു