അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ പാലക്കാട്, തൃശൂർ, എറണാകുളം നോളജ് സെന്ററുകളിൽ ജനുവരി 17ന് തുടങ്ങുന്ന കെൽട്രോൺ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു യോഗ്യരായിരിക്കണം. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ളവർ 7356111124, 9188665545 എന്ന നമ്പറിൽ ബന്ധപ്പെടണം.
ക്വട്ടേഷൻ ക്ഷണിച്ചു
നിലമ്പൂർ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, മഞ്ചീരി ചാലിയാർ പഞ്ചായത്തിലെ അമ്പുമല മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി എന്നീ ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഡ്രൈവർ സഹിതം ചരക്കുവാഹനം/ഫോർവീൽ വാഹനം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും ക്വാട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയം, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം, കാവുങ്ങൽ, മലപ്പുറം, പിൻ: 676505 എന്ന വിലാസത്തിൽ ക്വാട്ടേഷനുകൾ സമർപ്പിക്കണം. ഇ-മെയിൽ: dsompm@gmail.com. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04931220507.
————–
എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം(9846033001), അടൂർ (7012449076) എന്നിവിടങ്ങളിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ അംഗീകൃത പഠന കേന്ദ്രങ്ങളിലൂടെ പഠനം പൂർത്തിയാക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2325101, 8281114464. www.srccc.in എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭിക്കും.
————–
അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശ്ശികയും പിഴയും ജനുവരി 31 വരെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശ്ശിക അടക്കാനും അംഗത്വം പുനഃസ്ഥാപിക്കാനും സാധിക്കില്ല. കുടിശ്ശിക അടക്കാൻ അംഗത്തിന്റെ ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ടിന്റെ കോപ്പി, ഫോൺ നമ്പർ എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0483 2732001.
———————-
അസിസ്റ്റൻറ് മാനേജർ (ബൈൻഡിങ്) നിയമനം
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (ബൈൻഡിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. പ്രിന്റിങ് ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി-ടെക്ക്/ബി.ഇ ബിരുദം ബിരുദം, പ്രിന്റിങ് മേഖലയിൽ അഞ്ച് വർഷത്തെ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും എട്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർഥികൾ ജനുവരി 15ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
————–
അസിസ്റ്റൻറ് മാനേജർ (റിപ്രൊഡക്ഷൻ) നിയമനം
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (റിപ്രൊഡക്ഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. പ്രിന്റിങ് ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി-ടെക്ക്/ബി.ഇ ബിരുദം, പ്രിന്റിങ് മേഖലയിൽ അഞ്ച് വർഷത്തെ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും എട്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർഥികൾ ജനുവരി 15ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
————————
അസിസ്റ്റൻറ് മാനേജർ നിയമനം
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ ആൻഡ്പർച്ചേഴ്‌സ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമൻ റിസോഴ്‌സസിൽ എം.ബി.എ ഫസ്റ്റ്ക്ലാസ്സും, ലേബർ അല്ലെങ്കിൽ എച്ച്.ആർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും (മെറ്റീരിയൽ പർച്ചേസിൽ പ്രവൃത്തി പരിചയം അഭികാമ്യം) യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്്പരരായ ഉദ്യോഗാർത്ഥികൾ ജനുവരി 15ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം
——————————-
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര വില്ലേജിൽ ശ്രീ കൊടലിൽല പെരുമ്പലം ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി ഒമ്പതിന് വൈകിട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.തിരൂർ താലൂക്കിലെ തൃപ്രങ്ങോട് വില്ലേജിൽ ശ്രീ ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 31ന് വൈകിട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.
——————-
തൊഴിൽ നൈപുണ്യ പരിശീലനം
തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർ മുതൽ എൻജിനീയറിങ് പഠനം പൂർത്തീകരിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് പരിശീലനം നൽകുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0483 2734827.