മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാവാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗീകൃത തൊഴിലാളികൾക്ക് വേണ്ടി ബോർഡ് നടപ്പാക്കി വരുന്ന ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാവാൻ അവസരം. താത്പര്യമുള്ളവർ ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ പത്തിനുള്ളിൽ ജില്ലാ വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ ഹാജരാവണം. വിശദ വിവരങ്ങൾക്ക് വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2734 827.

———–

ഫുട്ബോൾ ടീം സെലക്ഷൻ

2023-24 വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള കായിക താരങ്ങൾ തങ്ങളുടെ മേലധികാരി സാക്ഷ്യപ്പെടുത്തിയ അസ്സൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായിരാവിലെ എട്ടിന് ഹാജരാകേണ്ടതാണ്.

——-

സൗജന്യ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ വെച്ച് നവംബർ 29ന് ‘തീറ്റപ്പുൽ കൃഷിയും സൈലേജ് നിർമ്മാണവും’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

——-

ഗസ്റ്റ് ട്രേഡ്‌സ്മാൻ നിയമനം

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഒഴിവുള്ള ട്രേഡ്‌സ്മാൻ തസ്തികയിൽ (ഷീറ്റ് മെറ്റൽ, കമ്പ്യൂട്ടർ) താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും അനുയോജ്യമായ ട്രേഡിൽ ഐ.ടി.ഐ/കെ.ജി.സി/എൻ.സി.വി.ടി അല്ലെങ്കിൽ അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27ന് രാവിലെ 11ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

———

കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിനു താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ചു. താത്പര്യ പത്രം നിഷ്‌കർഷിച്ചിട്ടുള്ള ഫോർമാറ്റിൽ ഡിസംബർ 12ന് ൈവകീട്ട് അഞ്ചിന് മുൻപ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, മലപ്പുറം,676505 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ കുടുംബശ്രീ വൈബ് സൈറ്റ് www.kudumbashree.org സന്ദർശിക്കാവുന്നതാണ്.

——–

വൈദ്യുതി തടസ്സപ്പെടും

എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 25) രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ എടരിക്കോട് സബ്‌സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി ഒതുക്കുങ്ങൽ ഫീഡറിലും 33 കെ.വി കൂരിയാട് ഫീഡറിലും വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

———–

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഡിസംബർ 11ന്

വ്യാവസായിക പരിശീലനവകുപ്പ് ജില്ലാ ആർ.ഐ സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 11ന് അരീക്കോട് ഗവ.ഐ.ടി.ഐ ‘പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ‘സംഘടിപ്പിക്കുന്നു. മേളയിൽ ജില്ലയിലെ കേന്ദ്ര -സംസ്ഥാന സർക്കാർ ,സ്വകാര്യ -പൊതുമേഖല വാണിജ്യ -വ്യവസായ സ്ഥാപനങ്ങൾക്ക് എൻജിനീയറിങ്/നോൺ എൻജിനീയറിങ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടിയവരെ അപ്രന്റീസുകളായി തെരഞ്ഞെടുക്കാം. താത്പര്യമുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ ഡിസംബർ അഞ്ചിനകം നേരിട്ടോ areacodeiti@gmail.com എന്ന ഇ.മെയിൽ മുഖേനയോ ഗവ. ഐ.ടി.ഐ. അരീക്കോട് ആർ.ഐ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0483 2850238.

———

ആയുർവേദ മെഡിക്കൽ ഓഫീസർ നിയമനം

വയോ അമൃതം പദ്ധതിയിലേക്ക് ആയുർവേദ മെഡിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു താത്പര്യമുള്ള ഡോക്ടർമാർ നവംബർ 29ന് വൈകീട്ട് അഞ്ചിനുള്ളിൽ https://forms.gle/DbSEY2WM3YcZWtP36 ലിങ്കിൽ രജിസ്റ്റർ ചെയ്യണം.രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ബി.എ.എം.എസ്, ടി.സിഎം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. രജിസ്റ്റർ ചെയ്തവർ അസ്സൽ സർട്ടിഫികറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ ഒന്നിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) നേരിട്ട് ഹാജരാകേണ്ടതാണ്.

ഫോൺ: 04832734852.

——

അംശാദായം സ്വീകരിക്കാൻ ക്യാമ്പ് നടത്തുന്നു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡില്‍ അംഗത്വമുള്ള കർഷക തൊഴിലാളികളിൽനിന്ന് അംശാദായം സ്വീകരിക്കുന്നതിനും അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമായി ക്യാമ്പ് നടത്തുന്നു. എടപ്പാൾ വില്ലേജിലുള്ളവർക്ക് ജനുവരി 16ന് എടപ്പാൾ പഞ്ചായത്ത് ഓഫീസിലും വട്ടംകുളം വില്ലേജിലുള്ളവർക്ക് ജനുവരി 20ന് വട്ടംകുളം പഞ്ചായത്ത് ഓഫീസിലും പൊന്നാനി, ഈഴവതിരുത്തി എന്നീ വില്ലേജുകളിലുള്ളവർക്ക് ജനുവരി 24ന് പൊന്നാനി മുനിസിപ്പൽ ഓഫീസിലും ക്യാമ്പ് നടക്കും.

——–

ഓഫീസ് തുറന്നുപ്രവർത്തിക്കും

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായം അടക്കുന്നതിൽ 24 മാസത്തിൽ കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കുടിശ്ശിക അടക്കാനുള്ള അവസാന ദിവസം നവംബർ 26 (ഞായർ) ആയതിനാൽ അന്ന് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസ് തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

—–

ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ നൽകുന്നു

രാഹുൽ ഗാന്ധി എം.പിയുടെ എം.പി.എൽ.എ.ഡി പദ്ധതി പ്രകാരം വണ്ടൂർ, തിരുവാലി, പോരൂർ, കരുവാരകുണ്ട്, തുവ്വൂർ, കാളികാവ്, ചോക്കാട്, മമ്പാട് പഞ്ചായത്തുകളിലെ രണ്ട് വീതം ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടർ നൽകുന്നു. അർഹരായവർ ഭിന്നശേഷി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, ലൈസൻസ് എന്നിവ സഹിതം മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04832735324.

error: Content is protected !!