മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും

മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ മലപ്പുറം, നിലമ്പൂര്‍, മേല്‍മുറി ക്യാംപുകളിലെ തെങ്ങ്, മാവ്, കശുമാവ്, പുളി, നെല്ലി, ചിക്കു, പേരക്ക എന്നിവയില്‍ നിന്നുള്ള കായ്ഫലങ്ങള്‍ ലേലം ചെയ്യുന്നു. മലപ്പുറത്ത് ജനുവരി മൂന്നിന് രാവിലെ 11നും മേല്‍മുറിയില്‍ നാലിന് 11നും നിലമ്പൂരില്‍ അഞ്ചിന് 11നുമാണ് ലേലം.

—————————-

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പരീക്ഷ 23ന്

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷ ഡിസംബര്‍ 23 (ശനി)ന് ഉച്ചക്ക് 01.30 മുതല്‍ 03.30 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസ്സല്‍) സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ച പ്രകാരം പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

—————————-

ടെന്‍ഡറുകള്‍ ക്ഷണിച്ചു

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എം.പി ലാഡ്‌സ്, 2023-24 വാര്‍ഷിക പദ്ധതി എന്നിവയില്‍ നടപ്പാക്കുന്ന അഞ്ച് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ പരസ്യം https://etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെന്‍ഡറുകള്‍ ഡിസംബര്‍ 27ന് വൈകുന്നേരും ആറുമണിക്ക് മുമ്പ് ലഭിക്കണം

——————————–

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഞ്ചേരി പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. നിയമ ബിരുദവും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്നുവര്‍ഷം പരിചയവുമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. ഇ മെയില്‍: manjeri.mahilasamajam@gmail.com. അഭിമുഖം ഡിസംബര്‍ 30ന് ഉച്ചക്ക് ഒരുമണിക്ക് സരോജിനി അമ്മ മഹിളാ സമാജം ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2760028, 9447168435

————————————–

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താംക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമാകണം. ഉയര്‍ന്ന പ്രായപരിധിയില്ല.

വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 ഫോണ്‍: 04712325101, 8281114464. https://app.srcccin/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദാംശങ്ങള്‍www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31.

മലപ്പുറം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍:

ഇന്ത്യന്‍ അക്യൂപങ്ചര്‍ ആന്‍ഡ് ഹോളിസ്റ്റിക് അക്കാദമി കോട്ടക്കല്‍(9207488881, 9947900197), സി.വി.എസ് ഹെല്‍ത്ത് സെന്റര്‍ മഞ്ചേരി(9447926599), ആദിദേവ ഹതയോഗ സെന്റര്‍ വണ്ടൂര്‍(8281767519), കൈവല്യ യോഗ അക്കാദമി അമ്പലത്തറ( 7012939253), പതഞ്ജലി യോഗ സെന്റര്‍ മലപ്പുറം (9946345234), കേരള ആയുര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റി മലപ്പുറം (0483 2751874, 6238155055), സ്‌പ്ലെന്‍ഡിഡ് സ്‌പോര്‍ട്‌സ് യോഗ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി നരിപ്പറമ്പ് (9526738838, 9562250782).

—————————————–

ക്വട്ടേഷന്‍ ക്ഷണിച്ചു

നിലമ്പൂര്‍ നഗരസഭാ ടൗണ്‍ഹാളില്‍വച്ച് അസാപ്പിന്റെ സഹകരണത്തോടെ ട്രൈബല്‍ മേഖലയില്‍ നിന്നും ഡ്രോപ്പ് ഔട്ടായ വിദ്യാര്‍ഥിനികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സ്‌കില്‍ ട്രെയ്‌നിങ്ങിന് വേണ്ടി കുട്ടികളെ കോളനികളില്‍നിന്ന് ടൗണ്‍ഹാളിലെത്തിക്കുന്നതിനും തിരിച്ച് കോളനികളിലേക്കെത്തിക്കുന്നതിനുമായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകക്ക് എടുക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 42 ദിവസത്തേക്കാണ് വാഹനങ്ങള്‍ വാടകക്ക് എടുക്കുന്നത്. പെരിന്തല്‍മണ്ണ ഏരിയയില്‍ രണ്ടും നിലമ്പൂര്‍ ഏരിയയില്‍ രണ്ടും റൂട്ടുകളാണുള്ളത്. ഓരോ റൂട്ടിലും വെവ്വേറെ ക്വട്ടേഷനുകള്‍ ലഭ്യമാക്കണം. ഡിസംബര്‍ 26ന് ഉച്ചക്ക് രണ്ടുമണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഡിസംബര്‍ 27ന് രാവിലെ 11 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസ് മലപ്പുറം, ബി-2 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍ മലപ്പുറം എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0483 2950084.

———————————–

സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടുള്ള, ലോട്ടറി വില്പന കൃത്യമായി നടത്തുന്ന അംഗങ്ങളുടെ റെഗുലർ കോഴ്സുകൾ പഠിക്കുന്ന മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. 0483 -2734171.

————————-

രജിസ്റ്റര്‍ ചെയ്യണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍ എന്നിവരില്‍ ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ ഡിസംബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് റീജിയനല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ബേപ്പൂര്‍, വെസ്റ്റ് ഹില്‍, കൊയിലാണ്ടി, തിക്കോടി, വടകര, കോഴിക്കോട് ഉള്‍നാടന്‍ എന്നിവിടങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്യണം. കഴിഞ്ഞ വര്‍ഷം ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ചേര്‍ന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഫോണ്‍: 04952383472

————————————-

ഡോക്ടര്‍, നഴ്‌സ് നിയമനം

മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2 തസ്തികകളില്‍ നിയമനം. എം.ബി.ബി.എസ് ബിരുദം, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍/ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ ഡോക്ടര്‍ തസ്തികയിലേക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കോഴ്‌സ് വിജയം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ നഴ്‌സ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. അഭിമുഖം ഡിസംബര്‍ 26ന് ഉച്ചക്ക് രണ്ടുമണിക്ക് മക്കരപ്പറമ്പ് ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.

error: Content is protected !!