മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പി.എസ്.സി തെരഞ്ഞെടുപ്പ് റദ്ദാക്കി

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഉറുദു ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ: 19/2023) തസ്തികയിലേക്ക് യോഗ്യരായ ആരും ആപേക്ഷിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

————-

ലേലം ചെയ്യും

കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് താനാളൂർ വില്ലേജിൽ കെ. പുരം ദേശം ബ്ലോക്ക് നമ്പർ 3 റീസർവേ 38/8 ൽപ്പെട്ട 0.92 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളുമടക്കം ജനുവരി 25ന് രാവിലെ 11ന് വസ്തുനിൽക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.

—————-

പ്രാദേശിക നൂതനാശയങ്ങളെ അവതരിപ്പിക്കാൻ അവസരം

സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം. പ്രദേശിക പ്രശ്ന പരിഹാരത്തിനുതകുന്ന സമർത്ഥമായ ആശയമോ അല്ലെങ്കിൽ പ്രശ്നപരിഹാരമോ നിർദേശിക്കാൻ പ്രാപ്തിയുള്ള ഏതൊരാൾക്കും പദ്ധതിയിൽ പങ്കാളികളാകാം. തെരഞ്ഞെടുക്കുന്ന നൂതനാശയങ്ങൾക്ക് സർക്കാരിൽനിന്നും സാമ്പത്തിക സാങ്കേതിക പിന്തുണ ലഭിക്കും. രജിസ്റ്റർ ചെയ്യാൻ https://oloi.kerala.gov.in ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. കെ.എ അജീഷ്, OLOI പ്രോജക്ട് കോർഡിനേറ്റർ, മലപ്പുറം. ഫോൺ: 8129382710.

——————–

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ബയോഫ്ളോക്ക്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, കുള നിർമാണം, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ പരിപാലന യൂണിറ്റ് (ശുദ്ധജലം), മത്സ്യവിപണനത്തിനുള്ള മോട്ടോർ സൈക്കിൾ വിത്ത് ഐസ്ബോക്സ്, ഓരുജല കൂടുകൃഷി, ഓരുജലകുളങ്ങളിലെ മത്സ്യകൃഷി തുടങ്ങിയ ഘടക പദ്ധതികളിലേക്ക് താത്പര്യമുള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി പത്തിന് മുമ്പായി രേഖകൾ സഹിതം അതത് മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04942666428.

————————-

തൊഴില്‍ തര്‍ക്ക കേസ് വിചാരണ

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബസ്റ്റ്യന്‍ തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യുന്നു. ജനുവരി 1,8,9,15,16,22,23,29,30 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആര്‍.ഡി.ഒ കോര്‍ട്ട് ) 5,11 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 19ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിംഗിലെ ഒന്നാം നിലയിലെ കോടതിഹാളിലുമാണ് കേസുകളുടെ വിചാരണ നടക്കുക

—————–

താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് (ശമ്പളം 75,000) നിലവിലുണ്ട്. ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എന്നീ യോഗ്യതകളുള്ള (എൽ.എൽ.ബി അഭിലഷണീയം) 18-30 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ആറിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.

error: Content is protected !!