മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപേക്ഷാ തീയതി നീട്ടി

മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ജനുവരി 31നുള്ളിൽ അപേക്ഷ സമർപ്പിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പ്ലസ്ടു വിദ്യാദ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ അപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ജില്ലയിലെ പഠന കേന്ദ്രങ്ങൾ: നാഷണൽ സർവ്വീസ് സൊസൈറ്റി പെരിന്തൽമണ്ണ, ഫോൺ: 9847610871, മഅ്ദിൻ അക്കാദമി സ്വാലത്ത് നഗർ, ഫോൺ: 9745380777, 9645777380, കരുവാരക്കുണ്ട് എജ്യുക്കേഷണൽ ട്രസ്റ്റ്, ഫോൺ: 8089080618, മോർണിങ് സ്റ്റാർ ലേണിങ് ഗാർഡൻ വെളിമുക്ക് സൗത്ത് ഫോൺ:9656813329, കൗൺസിൽ ഫോർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസോഡേഴ്സ് ചെനക്കൽ ഫോൺ: 9072994329, 9074770065, ക്യാമ്പ് ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൻറർ മലപ്പുറം ഫോൺ: 9447808822, 9946801429, താനാളൂർ പഞ്ചായത്ത് കുടുംബശ്രീ ഫോൺ: 9400610925, 8078447495.

————-

കുടിശ്ശിക അടക്കുന്നത് ദീർഘിപ്പിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക അടക്കുന്നതിന് (ഒമ്പത് ശതമാനം പലിശയുൾപ്പെടെ) നിബന്ധനകൾക്ക് വിധേയമായി മാർച്ച് 31 വരെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. ഫോൺ: 0483 2734941.

———-

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ നിയമനം

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം കൂടാതെ രണ്ട് വർഷത്തെ മാർക്കറ്റിങ് പ്രവർത്തന പരിചയം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.ബി.എ(മാർക്കറ്റിങ്) എന്നിവയാണ് യോഗ്യത മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്.പ്രതിമാസ ശമ്പളം 20,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്.

പ്ലസ്ടു, പൗൾട്രി മേഖലയിലെ പ്രവൃത്തി പരിചയ എന്നിവയാണ് ലിഫ്റ്റിങ് സൂപ്പർ വൈസർക്കുള്ള യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം 16,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്.

യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ മലപ്പുറം, 676505 എന്ന വിലാസത്തിൽ തപാൽ വഴിയോ ജനുവരി 16ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. നിലവിൽ കെ.ബി.എഫ്.പി.സി.എൽ ന്റെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായി മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല. ഫോൺ: 8891008700.

അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമനം

അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന തൊഴിൽ നൈപുണി വികസന കേന്ദ്രത്തിൽ ജ്വല്ലറി ഡിസൈനർ, ആർട്ടിഫിഷൽ ഇന്റലിജൻസ് ഡിവൈസസ് ഓപ്പറേറ്റർ എന്നീ കോഴ്‌സ്‌കളിലേക്കായി കോർഡിനേറ്റർ ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു.

കോർഡിനേറ്റർ തസ്തികയിലേക്ക് ബി-ടെക്ക് /എം.ബി.എ/ എം.എസ്.ഡബ്ല്യു./ ബി.എസ്.സി (അഗ്രികൾച്ചർ) എന്നിവയും ട്രെയിനർ തസ്തികയിലേക്ക് പ്ലസ് ടുവും മാനുവൽ ജ്വല്ലറി ഡിസൈനിങ്-കമ്പ്യൂട്ടർ ഗ്രാഫിക് സോഫ്റ്റ്വെയർ എന്നിവയുടെ സർട്ടിഫിക്കറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി/ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ്/ഐ.ടി/ടെലികോം/സയൻസ് എന്നിവയും സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികയിലേക്ക് ജ്വല്ലറി ഡിസൈനർ/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിൽ എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വി.എച്ച്.എസ്.ഇ വിജയം എന്നിവയുമാണ് യോഗ്യത.

താത്പര്യമുള്ളവർ ജനുവരി 11നുള്ളിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. 12ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. ഫോൺ: 9995342439.

error: Content is protected !!