മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദര്‍ഘാസ് ക്ഷണിച്ചു

താനൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 130 അങ്കണവാടികളിലേയ്ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് ഫോറം ലഭിക്കും. വിവരങ്ങള്‍ക്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0494 2442981.

—————-

ഐ.ടി.ഐ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

2017-2019 കാലയളവില്‍ സെമസ്റ്റര്‍ സ്‌കീമില്‍ രണ്ട് വര്‍ഷ ട്രേഡുകളില്‍ പ്രവേശനം ഐ.ടി.ഐ നേടിയ ട്രെയിനികള്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനികള്‍ക്ക് ഐ.ടി.ഐകള്‍ മുഖേന അപേക്ഷ നല്‍കാം. പരീക്ഷയ്ക്ക് യോഗ്യരായ ട്രെയിനികളുടെ ലിസ്റ്റ് ഐ.ടി.ഐകളില്‍ ലഭ്യമാണ്. അരീക്കോട് ഗവ. ഐ.ടി.ഐയുമായി ബന്ധപ്പെടേണ്ട നമ്പര്‍: 0483 2850238.

————

മരം ലേലം

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസ്സമായി നില്‍ക്കുന്ന മരങ്ങല്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് ലേലം ചെയ്യും.

——–

ലേലം ചെയ്യും

കുടിശ്ശിക തുക ഈടാക്കുന്നതിനായി നിലമ്പൂർ താലൂക്കിൽ വണ്ടൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 80ൽ സർവ്വെ നമ്പർ 309/16ൽ പ്പെട്ട -0.1560ഹെക്ടർ സ്ഥലം, സർവ്വെ നമ്പർ 311/1 ൽ പ്പെട്ട 0.0905 ഹെക്ടർ സ്ഥലം ഫെബ്രുവരി 24ന് രാവിലെ 11ന് വണ്ടൂർ വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

——–

കാർഡിയോ വാസ്‌കുലർ ടെക്നീഷ്യൻ നിയമനം

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ കാർഡിയോ വാസ്‌കുലർ ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജനുവരി 27ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കും. ഗവ. അംഗീകൃത ബി.സി.വി.ടി അല്ലെങ്കിൽ സി.സി.വി.ടിയും ടി.എം.ടി/എക്കോ ടെക്നീഷ്യൻ / കാർഡിയോ വാസ്‌കുലർ ടെക്നീഷ്യനായുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത.

——-

ഇ-സേവാ കേന്ദ്രങ്ങൾ തുടങ്ങാൻ കുടുംബശ്രീ പരിശീലനം നല്‍കുന്നു

സേവന മേഖലയിൽ ഇ-സേവ കേന്ദ്രങ്ങൾ, ഫ്രണ്ട് ഓഫീസ് സംവിധാനം, കോമൺ ഫെസിലിറ്റി സെൻററുകൾ എന്നിവ ആരംഭിക്കുവാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും കുടുംബശ്രീ പരിശീലനം നൽകുന്നു. വിവിധ സേവന മേഖലകളിലെ സംരംഭ സാധ്യതകൾ മുൻ നിർത്തിയാണ് പരിശീലനം. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ വാർഡ്, അയൽക്കൂട്ടം വിവരങ്ങൾ സഹിതം അതത് തദ്ദേശ സ്ഥാപനത്തിലെ കുടുംബശ്രീ സിഡിഎസിലോ https://forms.gle/Z1paQbo97aoGHuUH7 എന്ന ലിങ്കു വഴിയോ അപേക്ഷ നല്‍കണം.

————

വിമുക്തഭടന്മാരുടെ കുട്ടികൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പ്

2022-23ൽ പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള കോഴ്സുകൾക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിമുക്തഭടന്മാരുടെ കുട്ടികൾക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ കവിയരുത്. അപേക്ഷ ജനുവരി 31ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0483 2734932.

————-

error: Content is protected !!