മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

മരങ്ങളുടെ ലേലം

മങ്കട ഗവ. ആയുർവേദ ഡിസ്പെൻസറി കോമ്പൗണ്ടിലെ വെട്ടിയിട്ട മരങ്ങളുടെ ലേലം ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് മങ്കട ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. ഫോൺ: 9447979830.

———–

ടെൻഡർ ക്ഷണിച്ചു

താനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 136 അംഗനവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ടെൻഡറുകൾ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് താനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0494 2441433.

——–

സെലക്ഷന്‍ ട്രയല്‍സ് രണ്ടിന്

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂള്‍ വെള്ളായണിയിലേക്ക് 2024-2025 വര്‍ഷം പ്രവേശനം നടത്തുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി രണ്ടിന് രാവിലെ എട്ടുമണിക്ക് വണ്ടൂര്‍ വി.എം.സി എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. അഞ്ച്, 11 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി നിലവില്‍ 4, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍), സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 2734901

————

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

2017-2019 കാലയളവിൽ സെമസ്റ്റർസ്‌കീമിൽ രണ്ട് വർഷ ട്രേഡുകളിൽ പ്രവേശനം നേടിയ ട്രെയിനികൾക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനികൾക്ക് ഐ.ടി.ഐകൾ മുഖേന അപേക്ഷ നൽകാം. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 13. പരീക്ഷ ഫീസ് 170 രൂപ. അപേക്ഷയോടൊപ്പം മുൻ പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. ഫോൺ: 0483 2850238.

————–

കുടുംബശ്രീ കെ-ഫോർ കെയർ: പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ ജെറിയാട്രിക്, പാലിയേറ്റീവ്, ഹോം കെയർ വിഭാഗത്തിൽ 15 ദിവസത്തെ പരിശീലനം നൽകുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗമോ /കുടുംബാംഗമോ / ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30-55. രാത്രിയും പകലും ഡ്യൂട്ടി ചെയ്യാൻ താൽപര്യമുള്ളവർക്ക് മുൻഗണന നൽകും. വിവിധ ട്രെയ്നിങ് ഏജൻസി മുഖേന നടത്തുന്ന പരിശീലനത്തിനായി അപേക്ഷ ബയോഡാറ്റ സഹിതം ഫെബ്രുവരി നാലിനുള്ളിൽ അതാത് സി.ഡി.എസുകളിൽ സമർപ്പിക്കണം. ജില്ലയിൽ നിന്നും 100 പേരെ കണ്ടെത്തി പരിശീലനം നൽകും. പരിശീലനത്തിന് താൽപര്യമുള്ളവരിൽ നിന്നും ആദ്യഘട്ട സ്‌ക്രീനിങ്ങ് നടത്തി തെരഞ്ഞെടുക്കുന്നവരെ പരിശീലനത്തിന് പരിഗണിക്കും.

error: Content is protected !!