മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗസ്റ്റ് അധ്യാപക നിയമനം

മങ്കട ഗവ.കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ടവിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകളുമുള്ള കോഴിക്കോട് കോളേജ് വിദ്യഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ (ഫെബ്രുവരി രണ്ട്) രാവിലെ 11ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 9188900202.

—————

പേഴ്‌സണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷിക്കാം

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതി ഡി.ഡി.യു.ജി.കെ.വൈയുടെ ഹൃസ്വകാല കോഴ്സായ പേഴ്‌സണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യമാണ്. ഫോൺ: 9072668543.

—————

സ്പെഷ്യലിസ്റ്റ് ഡോക്ടർ നിയമനം

വിവിധ മുനസിപ്പാലിറ്റികളിൽ സ്ഥിതിചെയ്യുന്ന അർബൻ പി.എച്ച്.സികളിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന അർബൻ പോളി ക്ലിനിക്കുകളിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നു. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഡെർമറ്റോളജി, ഒഫ്താൽമോളജി, സൈക്ക്യാട്രി, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്, ബന്ധപ്പെട്ട സ്പെഷ്യാലിറ്റികളിൽ പി.ജി, ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. 2024 ജനുവരി ഒന്നിന് 63 വയസ്സ് കവിയരുത്. https://forms.gle/fvmjYVcFoB7Fxuqf6 എന്ന ലിങ്ക് വഴി ഫെബ്രുവരി ഏഴിനുള്ളിൽ അപേക്ഷിക്കണം. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഫോൺ: 0483 2730313, 9946105490.

——————–

ആട് വളർത്തൽ പരിശീലനം

മലമ്പുഴയിലുള്ള സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. ഫെബ്രുവരി രണ്ടിന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുള്ളവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

—————

ലേലം ചെയ്യും

പൊന്നാനി സിവിൽ സ്റ്റേഷനിൽ പുതിയ കെട്ടിട നിർമാണം നടത്തുന്നതിന് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ കാർപോർച്ചും അനുബന്ധ തൂണുകളും വരാന്തയുടെ കിഴക്കേ ഭിത്തിയും കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുള്ള താൽക്കാലിക കാർപോർച്ചും ലേലം ചെയ്യുന്നു. പൊതുലേലം ഫെബ്രുവരി 16ന് രാവിലെ 11ന് പൊന്നാനി നഗരം വില്ലേജ് ഓഫീസിൽ നടക്കും. ഫോൺ: 0494 2666038.

———-

തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളേജിലെ 38 പലജാതി മരങ്ങളും 44 പലജാതി മരങ്ങളുടെ അപകടകരമായി നില്‍ക്കുന്ന 58 ശിഖരങ്ങളും മുറിച്ച് മാറ്റുന്നതിനായുള്ള ലേലം ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കും. ഫോണ്‍: 9495082338

—————–

ശാരീരിക പുനരളവെടുപ്പ്

ജില്ലയിൽ വനംവകുപ്പിൽ റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ (കാറ്റഗറി നമ്പർ: 408/2021) തസ്തികയുടെ ശാരീരിക പുനരളവെടുപ്പ് ഫെബ്രുവരി ആറിന് രാവിലെ 10.30 മുതൽ തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടക്കും. ശാരീരിക പുനരളവെടുപ്പിന് ഇതിനകം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ അന്നേദിവസം രാവിലെ 9.15ന് ആസ്ഥാന ഓഫീസിൽ വെരിഫിക്കേഷനും അളവെടുപ്പിനുമായി ഹാജരാകണം.

———————-

സർട്ടിഫിക്കറ്റ് പരിശോധന

2023 ആഗസ്റ്റിലെ സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ വിജ്ഞാപന പ്രകാരം ജില്ലയിൽ പരീക്ഷയെഴുതി പാസായ അധ്യാപകരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന നാളെ (ഫെബ്രുവരി രണ്ട്) ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ ടി.ടി.സി സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും ഹാൾടിക്കറ്റിന്റെ അസ്സലും പകർപ്പും പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ നിയമന അംഗീകാര ഉത്തരവിന്റെ പകർപ്പും ഹാജരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

——————-

error: Content is protected !!