സ്റ്റേഷനറി വിതരണം ഉണ്ടാകില്ല ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും

, മലപ്പുറം കളക്ടറേറ്റ് ഡി.എം സെക്ഷന് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഇലവ് മരം മാര്‍ച്ച് 23ന് രാവിലെ 11ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ലേലം ചെയ്യുമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു.

മലപ്പുറം ജില്ലാ ഫോറം ഓഫീസ് കെട്ടിടത്തിന് ഭീഷണിയായി അപകടാവസ്ഥയിലുള്ള വട്ട, തെങ്ങ് മരങ്ങള്‍ മാര്‍ച്ച് 26ന് ഉച്ചക്ക് രണ്ടിന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0483 2766121

————–

സ്റ്റേഷനറി വിതരണം ഉണ്ടാകില്ല

സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ 2024 ഏപ്രിൽ 1, 2 തീയതികളിൽ മലപ്പുറം ജില്ലാ സ്റ്റേഷനറി ഓഫീസില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനി ഓഫീസര്‍ അറിയിച്ചു.

——————-

ടെൻഡർ ക്ഷണിച്ചു

കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 2024-25 സാമ്പത്തിക വർഷത്തിലേക്ക് പ്രിന്റഡ് മെഡിസിൻ കവറുകൾ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ആവശ്യാനുസരണം വാങ്ങാൻ സപ്ലയർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മാർച്ച് 20ന് രാവിലെ 11നുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കും. ഫോൺ: 0483 2959021.

———————

പട്ടയം: സമഗ്ര വിവരശേഖരണം മാർച്ച് 30 വരെ നീട്ടി

1977ന് മുമ്പായി കുടിയേറിയ വനഭൂമിയിൽ നാളിതുവരെ പട്ടയം ലഭ്യമാക്കാത്ത കൈവശാവകാശക്കാരുടെ സമഗ്ര വിവരശേഖരണം മലയോര മേഖലയിലെ വില്ലേജ് ഓഫീസുകൾ മുഖേന മാർച്ച് 30 വരെ നീട്ടിയതായി മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു. പ്രസ്തുത മേഖലയിലുള്ളവർ അതത് വില്ലേജ് ഓഫീസുകളിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷാഫോറത്തിന്റെ പകർപ്പും കൂടുതൽ വിവരങ്ങളും വില്ലേജ് ഓഫീസുകളിൽ ലഭ്യമാണ്.

——————

ദര്‍ഘാസ് ക്ഷണിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് പൊതുജനങ്ങള്‍ക്ക് അപകട ഭീഷണിയായ നാല് തേക്ക് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 30ന് രാവിലെ 11 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് 12ന് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍: 04931220351

—————

ലൈസന്‍സ് പുതുക്കല്‍ അദാലത്ത് 18ന്

പുതുക്കേണ്ട മത്സ്യ ഫാമുകള്‍, ഹാച്ചറികള്‍ എന്നിവയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അദാലത്ത് മാര്‍ച്ച് 18ന് രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ മലപ്പുറം ജില്ലയിലെ മത്സ്യഭവനുകളില്‍ നടക്കും. ഇതു വരെ ലൈസന്‍സ് പുതുക്കാത്ത ഹാച്ചറി, ഫാം ഉടമകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ നല്‍കണം. അല്ലാത്തപക്ഷം കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ – 0494-2666428

————————-

ഗതാഗതം തടസ്സപ്പെടും

തിരൂർ-കടലുണ്ടി റോഡിൽ വള്ളിക്കുന്ന് റെയിൽവേ സ്‌റ്റേഷൻ ജങ്ഷന് സമീപത്തെ കാലപ്പഴക്കം ചെന്ന കലുങ്ക് പുതുക്കി നിർമിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം നാളെ (മാർച്ച് 16) മുതൽ പ്രവൃത്തി തീരും വരെ ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

————-

സൗജന്യ ലാപ്ടോപ് വിതരണം; അപേക്ഷ 30 വരെ സ്വീകരിക്കും

പ്രൊഫഷണൽ കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുന്ന, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ് ലഭിക്കുന്നതിന് മാർച്ച് 30വരെ അപേക്ഷിക്കാം. 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശനപരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾക്ക് (എം.ബി.ബി.എസ്, എഞ്ചിനീയറിങ്, എം.സി.എ, എം.ബി.എ, എം.എസ്.സി നഴ്സിങ്, ബി.എസ്.സി നഴ്സിങ്്, ബി.ഡി.എസ്, ബി-ഫാം, എം-ഫാം, ഫാം-ഡി, ബി.എസ്.സി ഫോറസ്ട്രി, എം.എസ്.സി ഫോറസ്ട്രി, എം.എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി അഗ്രികൾച്ചർ, എം.വി.എസ്.സി, ബി.വി.എസ്.സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എൽ.എൽ.ബി, എൽ.എൽ.എം, ഓൾ പോസ്റ്റ് ഡോക്ടറൽ ഡിഗ്രി) പഠിച്ച് കൊണ്ടിരിക്കുന്നവർക്കാണ് ലാപ്ടോപ് വിതരണം ചെയ്യുന്നത്. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും ജില്ലാ ഓഫീസുകളിലും, ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kmtwwfb.org ലും ലഭിക്കും. വിശദ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0483 2734941.

error: Content is protected !!