തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളഡ്ജ് സെൻററിൽ പി.എസ്.സി യോഗ്യതയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ -ആറ് മാസം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ -ഒരു വർഷം), വേർഡ് പ്രൊസ്സസിങ് ആൻഡ് ഡാറ്റാ എൻട്രി (മൂന്ന് മാസം), ഓഫീസ് ഓട്ടോമോഷൻ (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി/ ബി-ടെക് എന്നിവയാണ് യോഗ്യത. ഫോൺ: 0494 2697288, 7306451408.
———–
ക്വട്ടേഷൻ ക്ഷണിച്ചു
മങ്കട ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഹാൻഡി ക്രാഫ്റ്റ് യൂണിറ്റിന് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ്, മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ: 679338 എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് ഒന്നിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 04933202135.
മങ്കട ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിലേക്ക് സ്‌പോർട്‌സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ്, മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ: 679338 എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് ഒന്നിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 04933202135.
മങ്കട ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ വിതരണത്തിനും ഇൻസ്റ്റലേഷൻ ചെയ്യാനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ്, മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ: 679338 എന്ന വിലാസത്തിൽ ഡിസംബർ 15ന് ഉച്ചയ്ക്ക് ഒന്നിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 04933202135.
പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലംബര്‍ ജനറല്‍ കോഴ്‌സിന്റെ ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഉപകരണങ്ങളുടെ വിലയും നിശ്ചിത നിരക്കിലുള്ള നികുതിയും ഉള്‍ക്കൊള്ളുന്ന ക്വട്ടേഷനുകളാണ് സമര്‍പ്പിക്കേണ്ടത്. ക്വട്ടേഷനുകള്‍ മുദ്രവച്ച കവറില്‍ ‘ലാബ് ഉപകരണങ്ങളുടെ ക്വട്ടേഷന്‍’ എന്ന് കവറിന് പുറത്ത് എഴുതി ഡിസംബര്‍ 12ന് ഉച്ചക്ക് രണ്ടുമണിക്ക് മുമ്പായി പുല്ലാനൂര്‍ വി.എച്ച്.എസ്.ഇ ഓഫീസില്‍ ലഭിക്കണം. അന്നേദിവസം ഉച്ചക്ക് മൂന്നുമണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0483 2771525
———–
ഗ്രാജുവേറ്റ് ഇന്റേൺ നിയമനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തകയിൽ നിയമനം നടത്തുന്നു. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്. https://forms.gle/s5NuZT2yE6RPjqj1A എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. താത്പര്യമുള്ളവർ ഡിസംബർ ഒമ്പതിന് രാവിലെ 10.30ന് തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 8089462904, 9072370755.
———–
സൗജന്യ പി.എസ്.സി പരിശീലനം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള തിരൂർ ആലത്തിയൂരിലെ ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തിൽ 2024 ജനുവരി ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് ഡിസംബർ 06 മുതൽ ഡിസംബർ 20 വരെ അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, ഹോളിഡേ ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യരായവർ എസ്.എസ്.എൽ.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, കെ.ബി.ആർ കോംപ്ലക്സ്, ആലത്തിയൂർ- 676102 എന്ന വിലാസത്തിൽ നേരിട്ട് അപേക്ഷിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് മൂന്നുമണി വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾ www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലും 0494 2565056, 9895733289, 9961903619, 9645015017, 9961509439 എന്നീ നമ്പറുകകളിലും ലഭ്യമാണ്.