ബാങ്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു
കേരളാ ബാങ്കിന്റെ നാലാം വാർഷികം പ്രമാണിച്ച് മലപ്പുറം കിഴക്കേതല ശാഖയുടെ നേതൃത്വത്തിൽ അക്കൗണ്ട് തുടങ്ങുന്നതിനും യു.പി.ഐ സേവനങ്ങൾ സ്വായത്തമാക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങളില്‍ വെച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. 25 ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ 04832736802,7306038503,9895232504 എന്നീ നമ്പറുകളില്‍ ലഭിക്കും.
——–
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ‘കാട വളർത്തൽ’ എന്ന വിഷയത്തിൽ ഡിസംബർ 12ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
——–
എന്റെ ഭൂമി; മലപ്പുുറം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിച്ചു
‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ മലപ്പുറം വില്ലേജിന്റെ ഫീൽഡ് സർവെ നടപടികൾ പൂർത്തീകരിച്ച് സർവ്വേ അതിരടയാള നിയമം വകുപ്പ് 9(2) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി റീസർവെ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങൾക്ക് ‘എന്റെ ഭൂമി’ (www.entebhoomi.kerala.gov.in) വെബ് പോർട്ടൽ മുഖാന്തിരം ഓൺലൈനായി റെക്കാർഡുകൾ പരിശോധിക്കാം. പരാതികളുള്ള പക്ഷം ഓൺലൈനായി തന്നെ അപ്പീൽ നൽകുന്നതിനുള്ള സംവിധാനവും പോർട്ടലിൽ സജ്ജീകരിച്ചിട്ടുണ്ട്. 2024 ജനുവരി മൂന്നു വരെ മലപ്പുറം കോട്ടപ്പടി, സാധു ബിൽഡിംഗിൽ (പഴയ വില്ലേജാഫീസ് കെട്ടിടം) പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തിയും പൊതുജനങ്ങൾക്ക് റിക്കാർഡുകൾ പരിശോധിക്കാം. മലപ്പുറം വില്ലേജുൾപ്പെടെ ജില്ലയിൽ നിലവിൽ നാല് വില്ലേജുകളുടെ ഫീൽഡു സർവെ നടപടികൾ ഇതിനകം പൂര്‍ത്തിയാക്കിയതായും റീസർവെ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
————
സൗജന്യ ഗ്ലൂക്കോ മീറ്ററിന് ഓൺലൈനായി അപേക്ഷിക്കാം
ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്നു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരുന്ന ‘വയോമധുരം’ പദ്ധതി പ്രകാരമാണ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി നല്‍കുന്നത്. സുനീതി പോർട്ടൽ (https://suneethi.sjd.kerala.gov.in/Cit…/suneethi/index.php) വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2018 മുതൽ 2022 വരെ ഈ പദ്ധതി മുഖേന ഗ്ലൂക്കോമീറ്റർ ലഭിച്ചവർക്ക് അഡീഷണൽ ടെസ്റ്റ് സ്ട്രിപ്പുകൾക്കും അപേക്ഷിക്കാം. രേഖകളോടൊപ്പം https://sjd.kerala.gov.in/…/Application%20Forms/25979.pdf എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം. ഫോൺ: 0483 2735324.
————
ഇന്ത്യാ സ്‌കിൽ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാം
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ഇന്ത്യാ സ്‌കിൽ 2023 മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. താൽപര്യമുള്ളവർ www.skillindiadigital.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0483 2850238, 9400070890.
————-
നഴ്സിങ് ഓഫീസർ നിയമനം
നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സിങ് ഓഫീസർ (സ്റ്റാഫ് നഴ്സ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയം, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഡിസംബർ 11ന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ അഭിമുഖം നടക്കും.
——–
അപ്രന്റിസ്ഷിപ്പ് മേള
വ്യാവസായിക പരിശീലനവകുപ്പിന് കീഴിലുള്ള മലപ്പുറം ജില്ലാ ആർ.ഐ സെന്ററിന്റെ നേതൃത്വത്തിൽ വാണിജ്യ വ്യവസായ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. ഡിസംബർ 11ന് രാവിലെ ഒമ്പത് മുതൽ അരീക്കോട് ഗവ.ഐ.ടി.ഐയിൽ വെച്ചാണ് മേള. ഐ.ടി.ഐ കളിൽ നിന്നും എഞ്ചിനീയറിങ്/നോൺ എഞ്ചിനീയറിങ് ട്രേഡുകളിൽ യോഗ്യത നേടിയ ട്രെയിനികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ https:/www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0483 2850238.