വേങ്ങര : കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷന് അപേക്ഷ നൽകാൻ ഭൂവുടമാ സാക്ഷ്യപത്രം വേണമെന്ന നിബന്ധ ഒഴിവാക്കണമെന്ന് . കെ എസ് കെ ടി യു വേങ്ങര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പറപ്പൂർ പാലാണി സി മൊയതീൻ കുട്ടി നഗറിൽ ജില്ലാ പ്രസിഡണ്ട് എം പി അലവി ഉദ്ഘാടനം ചെയ്തു.
എൻ കെ പോക്കർ അദ്ധ്യക്ഷത വഹിച്ചു. ഇ പി നാരായണൻ രക്ത സാക്ഷി പ്രമേയവും ഇ വാസു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം വേങ്ങര ഏരിയ സെക്രട്ടറി കെ ടി അലവി കുട്ടി .ഇ പി മനോജ് എന്നിവർ സംസാരിച്ചു. ക്ഷേമനിധി അംശാദായ വർദ്ധനക്ക് ആനുപാതികമായി ആനുകൂല്ല്യം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഭാരവാഹികൾ ഇ വാസു(പ്രസിഡണ്ട്)ടി ജാനകി . ടി കെ മുഹമ്മദ്, സി സൈതലവി .(വൈസ് പ്രസിഡണ്ടുമാർ)എൻ കെ പോക്കർ (സെക്രട്ടറി)ഇ പി നാരായണൻ. പി കെ പ്രഭാകരൻ . ടി വി രാജൻ (ജോ: സെക്രട്ടറിമാർ )ട്രഷറർ .എൻ പി ചന്ദ്രൻ