
തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം (തിങ്കള്‍) അവസാനിച്ചതോടെ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനിലുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും സ്വതന്ത്ര സ്ഥാനാര്‍ഥികളായും 126 പേരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. വനിതാ സ്ഥാനാര്‍ഥികളായി 55 പേരും 71 പുരുഷന്മാരും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷനിലാണ് ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഇവിടെ എട്ടു പേരാണ് മത്സര രംഗത്തുള്ളത്. ചങ്ങരംകുളം ഡിവിഷനില്‍ ഏഴ് പേരും, പൊന്മുണ്ടം ഡിവിഷനില്‍ ആറു സ്ഥാനാര്‍ത്ഥികളും തൃക്കലങ്ങോട്, വേങ്ങര, നന്നമ്പ്ര ഡിവിഷനുകളില്‍ അഞ്ചു സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ഒന്‍പത് ഡിവിഷനുകളില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ വീതവും 18 ഡിവിഷനുകളില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ വീതവുമാണ് മത്സര രംഗത്തുള്ളത്.
പേര്, പാര്‍ട്ടി,ചിഹ്നം എന്ന ക്രമത്തില്‍
- വഴിക്കടവ്
എന്‍.എ കരീം (യുഡിഎഫ്- കോണ്‍ഗ്രസ്)-കൈപ്പത്തി
ദീപു രാജഗോപാലന്‍ (ബിജെപി) – താമര
യാസിര്‍ പൂക്കോട്ടുംപാടം (എസ്.ഡി.പി.ഐ)-കണ്ണട
പി. ഷബീര്‍ (എല്‍ഡിഎഫ്)- ചുറ്റികയും അരിവാളും നക്ഷത്രവും
- മൂത്തേടം
റൈഹാനത്ത് കുറുമാടന്‍ (യുഡിഎഫ്-ലീഗ്)- ഏണി
പി.കെ. മിനിത മോള്‍ (സ്വതന്ത്രന്‍) – മൊബൈല്‍ ഫോണ്‍
പത്മശ്രീ അജിത്ത് (എന്‍ഡിഎ) – താമര
- വണ്ടൂര്‍
ആലിപ്പറ്റ ജമീല (യുഡിഎഫ്-കോണ്‍ഗ്രസ്) – കൈപ്പത്തി
മിനി കല (എല്‍ഡിഎഫ്-സിപിഎം) – ചുറ്റികയും അരിവാളും നക്ഷത്രവും
ജിഷ സജിത്ത് (എന്‍ഡിഎ-ബിജെപി)- താമര
സുഭദ്ര വണ്ടൂര്‍ (വെല്‍ഫയര്‍പാര്‍ട്ടി) – ഗ്യാസ് സിലിണ്ടര്‍
4.കരുവാരക്കുണ്ട്
മുസ്തഫ അബ്ദുല്‍ ലത്തീഫ് (യുഡിഎഫ്-ലീഗ്) – ഏണി
റെനില്‍ രാജു (എല്‍ഡിഎഫ്-കേരള കോണ്‍ഗ്രസ്(എം)) രണ്ടില
പ്രമോദ് (എന്‍ഡിഎ-ബിജെപി)- താമര
- മേലാറ്റൂര്‍
കെ.ടി. അജ്മല്‍ (യുഡിഎഫ്-കോണ്‍ഗ്രസ്)-കൈപ്പത്തി
അഡ്വ. മുഹമ്മദ് സമീര്‍ (എല്‍ഡിഎഫ്-സിപിഎം)-ചുറ്റികയും അരിവാളും നക്ഷത്രവും
കെ.ടി. ദാസന്‍ (എന്‍ഡിഎ-ബിജെപി)-താമര
- ഏലംകുളം
സാജിത ടീച്ചര്‍ (യുഡിഎഫ്-ലീഗ്) – ഏണി
അഡ്വ. അഞ്ജന (എല്‍ഡിഎഫ്-സിപിഐ) – ധാന്യക്കതിരും അരിവാളും
രചന (എന്‍ഡിഎ-ബിജെപി)- താമര
എം.കെ. സാഹിന (എസ്.ഡി.പി.ഐ) – കണ്ണട
- അങ്ങാടിപ്പുറം
സി. സുകുമാരന്‍ (യുഡിഎഫ്-കോണ്‍ഗ്രസ്)-കൈപ്പത്തി
ദിലീപ് (എല്‍ഡിഎഫ്-സിപിഎം) – ചുറ്റികയും അരിവാളും നക്ഷത്രവും
ഒ. ഹരിദാസന്‍ (എന്‍ഡിഎ-ബിജെപി)-താമര
8 ആനക്കയം
ഷാഹിന നിയാസി (യുഡിഎഫ്-ലീഗ്)-കൈപ്പത്തി
അഡ്വ. ബേനസീര്‍ നാവീദ് (എല്‍ഡിഎഫ്-സിപിഎം)-ചുറ്റികയും അരിവാളും നക്ഷത്രവും
വിനീത (എന്‍ഡിഎ-ബിജെപി) – താമര
- മക്കരപ്പറമ്പ്
കെ.പി. അസ്മാബി (യുഡിഎഫ്-ലീഗ്)- കൈപ്പത്തി
ഷഹീദ പൂവ്വാംതൊടി (എല്‍ഡിഎഫ്-സിപിഎം) – ചുറ്റികയും അരിവാളും നക്ഷത്രവും
ശ്യാമള (എന്‍ഡിഎ-ബിജെപി) – താമര
- കുളത്തൂര്‍
ഫൗസിയ പെരുമ്പള്ളി (യുഡിഎഫ്-ലീഗ്)- ഏണി
പി.കെ. ഷബീബ ടീച്ചര്‍ (എല്‍ഡിഎഫ്-സിപിഎം)- ചുറ്റികയും അരിവാളും നക്ഷത്രവും
കൃഷണപ്രിയ (എന്‍ഡിഎ- ബിജെപി)- താമര
- കാടാമ്പുഴ
ഡോ. കെ.പി. വഹീദ (യുഡിഎഫ്-ലീഗ്)- ഏണി
ഇ.എം സജിത ((എല്‍ഡിഎഫ്, സിപിഎം) -ചുറ്റികയും അരിവാളും നക്ഷത്രവും
വിലാസിനി (എന്‍ഡിഎ-ബിജെപി) -താമര
- കുറ്റിപ്പുറം
വസീമ വോളേരി (യുഡിഎഫ്-ലീഗ്)- ഏണി
അഡ്വ. ഷഹാന പാര്‍വീന്‍ (എല്‍ഡിഎഫ്-സിപിഎം)- ചുറ്റികയും അരിവാളും നക്ഷത്രവും
ബിന്ദു (എന്‍ഡിഎ-ബിജെപി)-താമര
- തവനൂര്‍
കെ.പി. മെഹറുന്നീസ- (യുഡിഎഫ്-കോണ്‍ഗ്രസ്)-കൈപ്പത്തി
കെ. ശ്യാമിലി -(എല്‍ഡി എഫ്-സിപിഎം)-ചുറ്റികയും അരിവാളും നക്ഷത്രവും
വിനീത- (എന്‍ഡിഎ-ബിജെപി)-താമര
ഹസ്ന-(സ്വതന്ത്രന്‍)-കണ്ണട
- ചങ്ങരംകുളം
അഷ്ഹര്‍ പെരുമുക്ക് – (യുഡിഎഫ്-ലീഗ്)-ഏണി
കെ.വി. ഷെഹീര്‍ – (എല്‍ഡിഎഫ്-സിപിഎം )ചുറ്റികയും അരിവാളും നക്ഷത്രവും
പി.സി. നാരായണന്‍ -(എന്‍ഡിഎ-ബിജെപി)-താമര
ബാസിത് താനൂര്‍-(വെല്‍ഫയര്‍ പാര്‍ട്ടി)-ഗ്യാസ് സിലിണ്ടര്‍
ഷമ്മീര്‍-(സ്വതന്ത്രന്‍)-കപ്പും സോസറും
ഷംനാസ് (എസ്.ഡി.പി.ഐ)-കണ്ണട
ഹാരിസ് വാണിയന്നൂര്‍-(സ്വതന്ത്രന്‍)-വഞ്ചി
- മാറഞ്ചേരി
സുലൈഖ റസാഖ് (യുഡിഎഫ്-കോണ്‍ഗ്രസ്)-കൈപ്പത്തി
ഷാജിറ മനാഫ് (എല്‍ഡിഎഫ്-സിപിഐ)-നെല്‍കതിരും അരിവാളും
സുബിഷ രമേഷ് (എന്‍ഡിഎ-ബിജെപി)-താമര
- തിരുനാവായ
എന്‍.പി. ഷെരീഫാബി-(യുഡിഎഫ്-ലീഗ്)-ഏണി
എം.ജെ. തേജനന്ദ- എല്‍ ഡിഎഫ്-സിപിഎം) -ചുറ്റികയും അരിവാളും നക്ഷത്രവും
മഞ്ജുള കദളിയില്‍ – എന്‍ഡിഎ-ബിജെപി)- താമര
- മംഗലം
ആരതി പ്രദീപ് – (യുഡി എഫ്- കോണ്‍ഗ്രസ്)- കൈപ്പത്തി
സി.എം. ജസീന – (എല്‍ ഡിഎഫ്-സിപിഎം)- ചുറ്റികയും അരിവാളും നക്ഷത്രവും
ശ്രീജ സുബ്രഹ്‌മണ്യന്‍- (എന്‍ഡിഎ-ബിജെപി)-താമര
സമീറ ടീച്ചര്‍ – (എസ്.ഡി.പി.ഐ)-കണ്ണട
- പുത്തനത്താണി
വെട്ടം ആലിക്കോയ – (യുഡിഎഫ്-ലീഗ്)- ഏണി
ഷെബിന്‍ തൂത – (സ്വതന്ത്രന്‍)-കാഹളം മുഴക്കുന്ന മനുഷ്യന്‍
കെ.എ. അബ്ദുല്‍ അസീസ് – (എന്‍ഡിഎ-ബിജെപി )താമര
ഷമീര്‍ പുത്തനത്താണി-(എസ്.ഡി.പി.ഐ)-കണ്ണട
- പൊന്മുണ്ടം
ബഷീര്‍ രണ്ടത്താണി – (യുഡിഎഫ്-ലീഗ്)- ഏണി
നിയാസ് തയ്യില്‍ – (എല്‍ഡിഎഫ്-സിപിഎം)-ചുറ്റികയും അരിവാളും നക്ഷത്രവും
അലിഹാജി – (എന്‍ഡിഎ- ബിജെപി )താമര
ഉസ്മാന്‍ തിരുനിലത്ത്-(എസ്.ഡി.പി.ഐ)-കണ്ണട
സി.കെ. സമീര്‍ (സ്വതന്ത്രന്‍)- വഞ്ചി
സിയാദ് കൂടിയത്ത് (സ്വതന്ത്രന്‍)- കപ്പും സോസറും
- താനാളൂര്‍
അഡ്വ. എ.പി. സ്മിജി – (യുഡിഎഫ്-ലീഗ്)- ഏണി
കെ.പി. രാധ –
(എല്‍ഡിഎഫ്-സിപി എം)-ചുറ്റികയും അരിവാളും നക്ഷത്രവും
അനിത പ്രഭാകരന്‍ – (എന്‍ഡിഎ-ബിജെപി)-താമര
21.നന്നമ്പ്ര
ശരീഫ് കുറ്റൂര്‍- (യു ഡി എഫ്-ലീഗ്)-ഏണി
കെ.പി.കെ. തങ്ങള്‍ -(സ്വതന്ത്രന്‍)- കപ്പും സോസറും
റിജു സി രാഘവ് – എന്‍ഡിഎ-ബിജെപി) – താമര
മൂസ ജാറത്തിങ്ങല്‍ (ആം ആദ്മി) – ചൂല്
ഫൈസല്‍ (എസ്.ഡി.പി.ഐ)- കണ്ണട
- ഒതുക്കുങ്ങല്‍
കെ.വി. മുഹമ്മദാലി – (യു ഡിഎഫ്-ലീഗ്)- ഏണി
മൊയ്തീന്‍ കുട്ടി മാസ്റ്റര്‍-(സ്വതന്ത്രന്‍)- കുട
രാജേഷ് (എന്‍ഡിഎ-ബിജെപി ) -താമര
- പൂക്കോട്ടൂര്‍
പി.എച്ച്. ആയിശാബാനു- യുഡിഎഫ്-ലീഗ്)-ഏണി
റംസീന – (എല്‍ഡിഎഫ്-സിപിഎം) ചുറ്റികയും അരിവാളും നക്ഷത്രവും
സജില സേതു അരീക്കാട് എന്‍ഡിഎ-ബിജെപി)-താമര
- ചേറൂര്‍
യാസ്മിന്‍ അരിമ്പ്ര – (യുഡിഎഫ്-ലീഗ്)- ഏണി
തയ്യില്‍ റംല ഹംസ- (ഐ.എന്‍.എല്‍)-ത്രാസ്
സിന്ധു – (എന്‍ഡിഎ- ബിജെപി) – താമര
- വേങ്ങര
പി.കെ. അസ് ലു – (യു ഡിഎഫ്- ലീഗ്)- ഏണി
പി.കെ. അബ്ദുല്‍ റഷീദ് – (എല്‍ഡിഎഫ്-സിപിഐ ) ധാന്യക്കതിരും അരിവാളും
ജയകൃഷ്ണന്‍ – (എന്‍ഡിഎ-ബിജെപി)-താമര
നൌഷാദ് ചോലക്കപറമ്പില്‍ (സ്വതന്ത്രന്‍) -കുട
ഹനീഫ കരുമ്പില്‍ (എസ്.ഡി.പി.ഐ) – കണ്ണട
26.വെളിമുക്ക്
ഹനീഫ മുന്നിയൂര്‍- യുഡിഎഫ്-ലീഗ്)-ഏണി
കല്ലന്‍ അഹമ്മദ് ഹുസൈന്‍ – (സ്വതന്ത്രന്‍)-കാര്‍
ഗിരീഷ് കുമാര്‍ മണ്ണഞ്ചേരി – (എന്‍ഡിഎ-ബിജെപി)-താമര
- തേഞ്ഞിപ്പലം
ഷാജി പച്ചേരി- (യുഡി എഫ്-കോണ്‍ഗ്രസ്)-കൈപ്പത്തി
പി.വി. അബ്ദുല്‍ വാഹിദ്- (എല്‍ഡിഎഫ്-സിപിഎം)- ചുറ്റികയും അരിവാളും നക്ഷത്രവും
ജയനിദാസന്‍ പുതിയ മഠത്തില്‍ – (എന്‍ഡിഎ- ബിജെപി)- താമര
എന്‍.സി. അഹമ്മദുല്‍ കബീര്‍ (എസ്.ഡി.പി.ഐ)- കണ്ണട
നജീബ്- (സ്വതന്ത്രന്‍)-കുട
മുഹമ്മദ് ഫാസില്‍ (സ്വതന്ത്രന്‍)- ടേബിള്‍ ഫാന്‍
മുല്ലവീട്ടില്‍ ഷബീര്‍ അലി (ആം ആദ്മി)-ചൂല്
28.പുളിക്കല്‍
വി.പി. ഷെജിനി ഉണ്ണി -(യുഡിഎഫ്- ലീഗ്)-ഏണി
എം.കെ. വസന്ത – (എല്‍ ഡിഎഫ്-സിപിഎം)- ചുറ്റികയും അരിവാളും നക്ഷത്രവും
സോജ ഷൈബു – (എന്‍ഡിഎ-ബിജെപി)- താമര
29.വാഴക്കാട്
ജൈസല്‍ എളമരം – (യുഡിഎഫ് -കോണ്‍ഗ്രസ്)-കൈപ്പത്തി
എന്‍. പ്രമോദ് ദാസ് – (എല്‍ഡിഎഫ്-സിപി എം) – ചുറ്റികയും അരിവാളും നക്ഷത്രവും
ഷിബു അനന്തായൂര്‍ – എന്‍ഡിഎ-ബിജെപി)- താമര
മുഹമ്മദ് അലി മിര്‍ഷാന്‍ (എസ്.ഡി.പി.ഐ)- കണ്ണട
- അരീക്കോട്
പി.എ. ജബ്ബാര്‍ ഹാജി – (യുഡിഎഫ്-ലീഗ്)- ഏണി
ഫസലുല്‍ ഹഖ് ചെമ്പന്‍ (രാഷ്ട്രീയ ജനതാദള്‍ – റാന്തല്‍ വിളക്ക്
ഷാജു പറമ്പന്‍- (എന്‍ഡിഎ-ബിജെപി)- താമര
- തൃക്കലങ്ങോട്
ഷമീം ബാബു (യുഡിഎഫ്- ലീഗ്)-ഏണി
എം. ജസീര്‍ കുരിക്കള്‍ (എല്‍ഡിഎഫ്-സിപിഎം)-ചുറ്റികയും അരിവാളും നക്ഷത്രവും
കല്‍പ്പൊടി രാജന്‍ (എന്‍ഡിഎ-ബിജെപി) – താമര
യൂസുഫ് അലി (എസ്.ഡി.പി.ഐ)- കണ്ണട
കെ.പി. മുഹമ്മദ് ഷുഹൈബ് (സ്വതന്ത്രന്‍)- കുട
- എടവണ്ണ
കെ.ടി. അഷ്റഫ് (യുഡിഎഫ്-ലീഗ്) – ഏണി
സി.എം. മുഹമ്മദ് സഫ്വാന്‍ (എല്‍ഡിഎഫ്-സിപിഎം)-ചുറ്റികയും അരിവാളും നക്ഷത്രവും
അഖില്‍ സായി (എന്‍ഡിഎ-ബിജെപി)-താമര
അനീസ് ആലങ്ങാടന്‍ (സ്വതന്ത്ര) – കത്രിക
- ചുങ്കത്തറ
അഡ്വ. ജോസ്മി (യുഡിഎഫ്-കോണ്‍ഗ്രസ്)- കൈപ്പത്തി
അഡ്വ. ഷെറോണ റോയ് (എല്‍ഡിഎഫ്-സിപിഎം) ചുറ്റികയും അരിവാളും നക്ഷത്രവും)
ഡോ. ജെ. ഗീതാകുമാരി (എന്‍ഡിഎ-ബിജെപി)- താമര