Friday, June 19

2026-27 കേരള ബഡ്ജറ്റില്‍ മലപ്പുറം ജില്ലയ്ക്കും മലബാര്‍ മേഖലയ്ക്കുമായി പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍

ആരോഗ്യ മേഖല

  1. മലപ്പുറം താലൂക്ക് ആശുപത്രി- മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമുള്ള പ്രാഥമിക ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തി.
  2. ആധുനിക ക്യാന്‍സര്‍ സെന്റര്‍- മലപ്പുറത്ത് ആധുനിക രീതിയിലുള്ള ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചെലവുകള്‍ക്കായി 10 കോടി രൂപ വകയിരുത്തി.
  3. മഞ്ചേരി മെഡിക്കല്‍ കോളെജ്- അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാര്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക പദ്ധതി

അടിസ്ഥാന സൗകര്യങ്ങളും ഗതാഗതവും

  1. പെരിന്തല്‍മണ്ണ ബൈപാസ്- പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ഓരാടം പാലം – മാനത്തമംഗലം ബൈപാസ് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രഥമഘട്ട സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് 10 കോടി രൂപ വകയിരുത്തി.
  2. വാണിയമ്പലം ആര്‍.ഒ.ബി- വാണിയമ്പലത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കായി 5 കോടി രൂപ വകയിരുത്തി.
  3. നിലമ്പൂര്‍ റോഡ്-വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മൈസൂര്‍-നഞ്ചന്‍കോട് റോഡ് (നിലമ്പൂര്‍ റോഡ്) നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടിക്കായി 2 കോടി രൂപ വകയിരുത്തി.
  4. പുഞ്ചക്കൊല്ലി-അളക്കല്‍ ഉന്നതിയില്‍ പുന്നപ്പുഴയ്ക്ക് കുറുകെ പുഞ്ചക്കൊല്ലി പാലം പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തി.

തീരദേശ-ജലവിഭവ സംരക്ഷണം

  1. പൊന്നാനി തീരദേശ സംരക്ഷണം-പൊന്നാനി തീരദേശ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനായി 3 കോടി രൂപ വകയിരുത്തി. (നിര്‍മ്മാണത്തിന് ആവശ്യമായി വരുന്ന ബാക്കി തുക നബാര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും സ്വീകരിക്കും).
  2. കൂട്ടായി റഗുലേറ്റര്‍-കം-ബ്രിഡ്ജ്-കൂട്ടായി റഗുലേറ്റര്‍-കം-ബ്രിഡ്ജ് നവീകരണത്തിനായി നടപടികള്‍ സ്വീകരിക്കുന്നതിനായി 5 കോടി രൂപ വകയിരുത്തി.

വിദ്യാഭ്യാസം, സുരക്ഷ

  1. നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ്-നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തി
  2. എടപ്പാള്‍ പോലീസ് സ്റ്റേഷന്‍-എടപ്പാളില്‍ പുതിയ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കും
  3. ചേളാരി ഫയര്‍ സ്റ്റേഷന്‍-വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും
  4. ദേശീയപാത 66-ല്‍ അടിയന്തര രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

കല, കായികം (മലബാര്‍ മേഖല പദ്ധതികള്‍)

മലബാര്‍ തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെ-പൊന്നാനി കേന്ദ്രമാക്കി മലബാര്‍ തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെ സംഘടിപ്പിക്കും.

മലബാര്‍ ഫുട്ബോള്‍ സ്റ്റേഡിയം-ഫുട്ബോള്‍ ആരാധകരുടെ ആവേശം മുന്‍നിര്‍ത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ഫുട്ബോള്‍ സ്റ്റേഡിയം 50 കോടി രൂപ ചെലവില്‍ മലബാറില്‍ നിര്‍മ്മിക്കും.

error: Content is protected !!