പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം ജില്ലാ പഞ്ചായത്തിന്

മലപ്പുറം : 2024-25 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 44.07 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. 2025-26 വാര്‍ഷിക പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും അടിയന്തിരമായി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

error: Content is protected !!