Wednesday, July 1

രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ

കോഴിക്കോട്: രാമനാട്ടുകര ബൈപാസിൽ ഇന്ന് രാവിലെ ഫറോക്ക് എ സിപി പോലീസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഏകദേശം 10 കിലോയോളം (തൂക്കം കൃത്യമല്ല )തൂക്കം വരുന്ന കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ പ്രസൻ പ്രധാൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെ 8.30 ഓടെയാണ് ഫറോക്ക് എ സി പി സ്‌ക്വാഡും, ഫറോക്ക് പോലീസും ചേർന്ന് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരിക്കെതിരെയുള്ള പോലീസിന്റെ ശക്തമായ പരിശോധനകൾ തുടരുകയാണ്.

error: Content is protected !!