
വേങ്ങര: കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് പറപ്പൂർ ചേക്കാലിമാട്ടിൽ എ.എം എൽ പി സ്കൂളിനോട് ചേർന്ന് പൂളക്കപ്പറമ്പ് റോഡിൻ്റെ ഒരു ഭാഗം അടർന്ന് വീടിൻ്റെ മുറ്റത്തേക്ക് പതിച്ചു. ചാലിൽ ഹംസയുടെ വീടിൻ്റെ മുറ്റത്തേക്കാണ് കരിങ്കൽ ഉപയോഗിച്ച് കെട്ടി പൊക്കിയ റോഡ് അടർന്ന് വീണത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടുകാർ അകത്തായതിനാൽ ദുരന്തം ഒഴിവായി നേരത്തെ തന്നെ റോഡിൽ വിള്ളൽ വീണിരുന്നു. ഇതേ തുടർന്ന് അറ്റകുറ്റപണികൾക്കായി ഗ്രാമ പഞ്ചായത്ത് 6ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഡിപിഇസി അംഗീകരമാവുന്ന മുറക്ക് നവീകരണം നടക്കും.
അതേസമയം ഇറക്കമുള്ള ഈ ഭാഗത്ത് നേരത്തെ റോഡിന് നടുവിലൂടെയുണ്ടായ വിള്ളലാണ് തകർച്ചക്ക് കാരണമായതെന്ന് സംശയമുണ്ട്. മഴയെ തുടർന്ന് മുകളിലെ ഉയർന്ന ഭാഗത്ത് നിന്ന് ഒഴുകിയെത്തിയ വെള്ളം വിള്ളലിലൂടെ താഴേക്ക് ഒലിച്ചിറങ്ങിയുണ്ടായ തള്ളലാണ് ഭിത്തി ഇടിഞ്ഞ് വീഴാൻ കാരണമായതെന്ന് സംശയമുണ്ട്. പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനോടൊപ്പം റോഡിലെ വിള്ളൽ പൂർണ്ണമായി അടക്കാനും സംവിധാനം ഒരുക്കിയാലേ റോഡിനോട് ചേർന്ന് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാകു . പരിസരവാസികൾ ആവശ്യപ്പെട്ടു സ്ഥലം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പറമ്പത്ത് മുഹമ്മദ്, ബ്ലോക്ക് സ്ഥിരം സമിതി ചെയർ പേഴ്സൺ ഇ.കെ സുബൈർ മാസ്റ്റർ, വാർഡ് മെമ്പർമാരായ കെ.സി സഫിയ, നസീമ സെയ്ദുബിൻ, സെക്രട്ടറി ഷാജി പൊതുപ്രവർത്തകരായ വി എസ് ബഷീർ മാസ്റ്റർ, ഇ.കെ സൈദുബിൻ, എ.കെ സിദ്ദീഖ് എന്നിവർ സ്ഥലം സന്ദർശിച്ചു.
ഫോട്ടോ: പറപ്പൂർ ചേക്കാലി മാട്ടിൽ റോഡിൽ പകുതിയോളം വിള്ളൽ വീണ നിലയിൽ
2 കെട്ടി പൊക്കിയ ഭാഗം മുറ്റത്തേക്ക് അടർന്ന് വീണ നിലയിൽ