സിവില്‍ സര്‍വീസ് മീറ്റില്‍ കരുത്ത് കാണിച്ച് പരപ്പനാട് വാക്കേസ് ക്ലബ്ബ് അംഗം

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടത്തി വരുന്ന സിവില്‍ സര്‍വീസ് മീറ്റില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ഗ്രൂപ്പില്‍ ഷോട്ട് പുട്ടിലും ജാവലിംഗ് ത്രോയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി പരപ്പനാട് വാക്കേസ് ക്ലബ്ബ് അംഗം ഷീബ പി. ഇരു വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനു പിന്നാലെ സ്റ്റേറ്റിലേക്കുള്ള സെലക്ഷനും ഷീബക്ക് ലഭിച്ചു.

കബഡിയിലും വോളിബോളിലും സ്റ്റേറ്റ് സെലക്ഷന്‍ ലഭിച്ച ഷീബ ചെട്ടിപ്പടി നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ അറ്റന്‍ഡറായി ജോലി ചെയ്തു വരുകയാണ്. പരപ്പനങ്ങാടി കുറുപ്പന്‍കണ്ടി രമേഷ് ആണ് ഭര്‍ത്താവ്.ഏക മകള്‍ അനുശ്രീ ഏഴാം ക്ലാസില്‍ പഠിക്കുന്നു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!