തിരൂരങ്ങാടി:സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊളപ്പുറത്ത് പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ഹരിത ഓഫീസ് മാതൃക നടപ്പാക്കി. ഹരിത ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത,ജൈവ-അജൈവ-ഇ – മാലിന്യങ്ങളുടെ വേർതിരിക്കൽ,ശാസ്ത്രീയമായ സംസ്കരണം എന്നീ വിഷയങ്ങളിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. വി അൻവർ ബോധവൽക്കരണ ക്ലാസെടുത്തു.
ഹരിത ചട്ട പാലനത്തിന്റെ ഭാഗമായി ഡസ്റ്റ്ബിന്നുകളും സെന്‍ററില്‍ സ്ഥാപിച്ചു. പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ശരത് ചന്ദ്ര ബാബു. വി, ജീവനക്കാരായ കമറു കക്കാട്,സമീറ.എൻ തുടങ്ങിയവർ സംസാരിച്ചു.